Headlines

ബി.ബി ഗോപകുമാർ ബിജെപി നിയമസഭാ കക്ഷി നേതാവ്

തിരുവനന്തപുരം: ബിജെപി നിയമസഭാ കക്ഷി നേതാവായി ചാത്തന്നൂർ എംഎൽഎ ബി.ബി ഗോപകുമാറിനെ തിരഞ്ഞെടുത്തു. പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ആണ് ഇക്കാര്യം അറിയിച്ചത്. കൊല്ലം,തിരുവനന്തപുരം ജില്ലകൾ ഉൾപ്പെടുന്ന മേഖലയുടെ ബിജെപി പ്രസിഡന്റായ ഗോപകുമാർ അതിനു മുമ്പ് കൊല്ലം ജില്ലാ പ്രസിഡന്റായിരുന്നു. 2016, 2021 വർഷങ്ങളിൽ ചാത്തന്നൂരിൽ നിന്ന് നിയമസഭയിലേക്ക് മത്സരിച്ച് രണ്ടാം സ്ഥാനത്തെത്തി.

Read More

ഇന്ന് ബലിപെരുന്നാള്‍; ത്യാഗത്തിന്റേയും സമര്‍പ്പണത്തിന്റേയും മഹത്വം വിളിച്ചോതുന്ന ആഘോഷം

ഇന്ന് ബലിപെരുന്നാള്‍. ത്യാഗത്തിന്റേയും സമര്‍പ്പണത്തിന്റേയും മഹത്വം വിളിച്ചോതുന്ന ആഘോഷമാണ് ബക്രീദ്. ഭാഷയുടേയും ദേശത്തിന്റെയും അതിരുകള്‍ ഭേദിച്ച് വിശ്വ സാഹോദര്യത്തിന്റെ വിളംബരമായി മാറുകയാണ് ഈദ് ആഘോഷം. ബക്രീദ് അഥവാ ബലിപെരുന്നാളിന്റെ നിറവിലാണ് ലോകം. ത്യാഗത്തിന്റെയും സഹനത്തിന്റെയും മഹത്വം വിളിച്ചോതുന്ന ദിവസം. ഈദുള്‍ അദ്ഹ അഥവാ ആത്മസമര്‍പ്പണത്തിന്റെ ആഘോഷം എന്നാണ് ബക്രീദ് അറിയപ്പെടുന്നത്.

Read More

പെരുന്നാള്‍ മധുരം; ഇരുപത് വര്‍ഷത്തിന് ശേഷം അബ്ദുല്‍ റഹീം നാട്ടിലെത്തി

ഇരുപത് വര്‍ഷത്തിന് ശേഷം സൗദിയിലെ ജയിലില്‍ നിന്ന് മോചിതനായ കോഴിക്കോട് ഫറോക് സ്വദേശി അബ്ദുല്‍ റഹിം നാട്ടിലെത്തി. രാവിലെ 7.25ന് കരിപ്പൂരില്‍ വിമാനമിറങ്ങി. ജനകീയ ഇടപെടലിലൂടെ ആണ് സൗദി ബാലന്‍ മരിച്ച സംഭവത്തില്‍ അബ്ദുല്‍ റഹീമിനെ മോചിപ്പിച്ചത്. 34.35 കോടി രൂപയാണ് ദയാധനമായി നല്‍കിയത്. ട്വന്റിഫോറിന്റെ ഇടപെടല്‍ ആണ് റഹിമിന്റെ മോചനത്തില്‍ നിര്‍ണായകമായത്. സൗദി സമയം രാത്രി 11.55 ന് റിയാദില്‍ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ രാവിലെ 7.35 നാണ് കരിപ്പൂര്‍ വിമാനത്താവളത്തിറങ്ങിയത്….

Read More

പത്ത് കേന്ദ്രങ്ങളില്‍ പരിശോധ നടത്തിയെന്ന് ഇഡി; വീണയുടെ നിക്ഷേപങ്ങളുടേയും ബാങ്ക് അക്കൗണ്ടിന്റേയും വിവരങ്ങള്‍ ശേഖരിച്ചു

മാസപ്പടി കേസില്‍ ഇന്ന് പത്ത് കേന്ദ്രങ്ങളില്‍ പരിശോധ നടത്തിയെന്ന് ഇഡി. ടി വീണയുടെ നിക്ഷേപങ്ങളുടേയും ബാങ്ക് അക്കൌണ്ടിന്റേയും വിവരങ്ങള്‍ ശേഖരിച്ചു. കണ്ടെത്തിയ രേഖകള്‍ പരിശോധിച്ച് വരുന്നുവെന്ന് ഇഡി പറഞ്ഞു. പിണറായി വിജയന്റെ തിരുവനന്തപുരത്തെയും കണ്ണൂരിലേയും വീടുകളിലെ ഇഡി പരിശോധന അവസാനിച്ചു കഴിഞ്ഞു. ഇതിന് പിന്നാലെയാണ് ഇഡിയുടെ പ്രസ്താവന. എട്ട് മണിക്കൂറിലധികം തിരുവനന്തപുരത്തെ വീട്ടിലെ പരിശോധന നീണ്ടു. മുന്‍ മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ കോഴിക്കോട്ടെ വീട്ടിലെ പരിശോധനയും അവസാനിപ്പിച്ച് ഇഡി മടങ്ങി. മൂന്നിടത്തും നിന്നും പുറത്തിറങ്ങിയ…

Read More

ഡി കെ ശിവകുമാര്‍ കര്‍ണാടക മുഖ്യമന്ത്രിയാകും; സത്യപ്രതിജ്ഞ അടുത്ത ആഴ്ച്ച

ബെംഗളൂരു: പിസിസി അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ ഡി കെ ശിവകുമാര്‍ കര്‍ണാടക മുഖ്യമന്ത്രിയാകും. അടുത്തയാഴ്ച്ച സത്യപ്രതിജ്ഞയുണ്ടായേക്കും. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തു എന്നാണ് വിവരം. നിലവിലെ മുഖ്യമന്ത്രി സിദ്ധരാമയ്യ ഉടന്‍ രാജിവയ്ക്കും. രാജ്യസഭാ സീറ്റ് നല്‍കി സിദ്ധരാമയ്യയെ ദേശീയ നേതൃത്വത്തിലേക്ക് കൊണ്ടുവരാനാണ് നീക്കം. ജൂണില്‍ രാജ്യസഭാ കാലാവധി അവസാനിക്കുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ കര്‍ണാടക മുഖ്യമന്ത്രിയായേക്കും എന്നും നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു.

Read More

സംസ്ഥാന വ്യാപക പ്രതിഷേധത്തിന് സിപിഐഎം; ED റെയ്‌ഡിനെതിരെ നാളെ LDF സംസ്ഥാന വ്യാപക പ്രതിഷേധം നടത്തും

സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലും മറ്റിടങ്ങളിലും നടക്കുന്ന റെയ്ഡിനെതിരെ സംസ്ഥാന വ്യാപക പ്രതിഷേധത്തിന് സിപിഐഎം. ED റെയ്‌ഡിനെതിരെ നാളെ സംസ്ഥാന വ്യാപകമായി LDF പ്രതിഷേധം നടത്തും. നാളെ വിവിധ ജില്ലാ കേന്ദ്രങ്ങളിൽ പ്രതിഷേധ പരിപാടികൾ നടത്താൻ തീരുമാനം. സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. അതേസമയം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആസ്ഥാനത്തേക്ക് സിപിഐഎം മാർച്ച് ഇന്ന് നടക്കും . ഉച്ചയ്ക്ക് 2.30നാണ് പ്രതിഷേധ മാർച്ച്. ജനറൽസെക്രട്ടറി എം എ ബേബി യുടെ…

Read More

ഇഡി റെയ്ഡ്: പിണറായി വിജയന്റെ വീടിന് മുന്നിൽ സംഘർഷം

പിണറായി വിജയന്റെ വീട്ടിലെ റെയ്ഡിന് പിന്നാലെ തിരുവനന്തപുരത്ത് വൻ പ്രതിഷേധവുമായി പ്രവർത്തകർ. പിണറായി വിജയന്റെ ബേക്കറി ജംഗ്ഷനിലെ വീടിന് മുന്നിൽ സംഘർഷം. വീട്ടിലേക്ക് തള്ളിക്കയറാൻ പ്രവർത്തകർ ശ്രമിച്ചതാണ് സംഘർഷത്തിനിടയാക്കിയത്. സുരക്ഷാ ഉദ്യോഗസ്ഥർക്കെതിരെ പ്രവർത്തകർ കുപ്പിയെറിഞ്ഞു. കൂടുതൽ പോലീസുകാർ പ്രതിഷേധ സ്ഥലത്തേക്കെത്തും. മുൻ മന്ത്രിമാരായ വി ശിവൻകുട്ടി, കടകംപള്ളി സുരേന്ദ്രൻ എന്നിവർ സ്ഥലത്തുണ്ട്. തൃശൂരും കോഴിക്കോടുംവ പ്രതിഷേധം നടക്കുന്നുണ്ട്. ഇഡി റെയ്ഡ് രാഷ്ട്രീയ ഗൂഢാലോചനയെന്നാരോപിച്ച് സിപിഐഎമ്മിന്റെ സംസ്ഥാന വ്യാപക പ്രതിഷേധം. ജില്ലാ കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് സംസ്ഥാനവ്യാപകമായി സിപിഐഎം പ്രതിഷേധം…

Read More

പിണറായി വിജയന്റെ കണ്ണൂരിലെ വീട്ടിലെ റെയ്ഡ് അവസാനിപ്പിച്ചു; മുഹമ്മദ് റിയാസിന്റെ വീട്ടിലെ പരിശോധന കഴിഞ്ഞ് ED മടങ്ങി

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ കണ്ണൂർ പാണ്ടാല്യ മുക്കിലെ വീട്ടിലെ റെയ്ഡ് അവസാനിപ്പിച്ച് ഇഡി. മുൻ മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ കോഴിക്കോട്ടെ വസതിയിലെ പരിശോധന കഴിഞ്ഞ് ഇഡി മടങ്ങി. പിണറായിയുടെ വീട്ടിൽ റെയ്‌ഡ്‌ തുടങ്ങിയത് 8.30നാണ്. പരിശോധനയിൽ കേസുമായി ബന്ധപ്പെട്ട ഒരു രേഖകളും കിട്ടിയില്ലെന്നു മഹസറിൽ പറയുന്നു. പാണ്ഡല്യമുക്കിലെ പിണറായിയുടെ വീട്ടിൽ നിന്ന് പുറത്തിറങ്ങിയ ഇഡി ഉദ്യോഗസ്ഥരെ സിപിഐഎം പ്രവർത്തകർ കൂകിവിളിച്ചു. കണ്ണൂരിൽ ഉദ്യോ​ഗസ്ഥർക്ക് പ്രവർത്തകരുടെ പ്രതിഷേധം മൂലം മടങ്ങാൻ കഴിയുന്നില്ലായിരുന്നു. ജില്ലയിലെ നേതാക്കളോട്…

Read More

ഇ ഡി റെയ്‌ഡ്‌ പൊലീസിനെ അറിയിച്ചില്ല, മുഖ്യമന്ത്രിക്ക് പ്രധാനമന്ത്രിയെ സന്ദർശനം നടത്തേണ്ടത് നാടിന്റെ ആവശ്യകത; മന്ത്രി രമേശ് ചെന്നിത്തല

സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലും മറ്റിടങ്ങളിലും നടക്കുന്ന റെയ്ഡിൽ പ്രതികരിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ED റെയ്‌ഡുമായി ബന്ധപ്പെട്ട യാതൊരു വിവരവും ആഭ്യന്തരവകുപ്പിന് ലഭിച്ചില്ല. ഒന്നും അറിഞ്ഞിട്ടില്ലെന്ന് മന്ത്രി പ്രതികരിച്ചു. മുഖ്യമന്ത്രിക്ക് പ്രധാനമന്ത്രിയെ സന്ദർശനം നടത്തേണ്ടത് നാടിൻറെ ആവശ്യകതയല്ലേ. അത് ഇതുമായി കൂട്ടി കുഴക്കേണ്ട.ഇ ഡി പൊലീസ് സഹായം തേടിയിട്ടില്ല. സിപിഐഎം ഇപ്പോൾ പറയുന്നത് സ്ഥിരം പല്ലവി. കോൺഗ്രസ് എന്താണെന്ന് സിപിഎം എന്താണെന്ന് ബിജെപി എന്താണെന്ന് എല്ലാവർക്കും അറിയാം….

Read More

അറസ്റ്റുണ്ടാകില്ല; കൂടുതൽ പേരെ ചോദ്യം ചെയ്തേക്കും; രേഖകൾ കണ്ടെത്തുക മാത്രമാണ് ലക്ഷ്യമെന്ന് ED

മാസപ്പടി കേസിലെ ഇഡി നടപടിയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ആരുടെയും അറസ്റ്റ് ഇന്നുണ്ടാകില്ല. രേഖകൾ കണ്ടെത്തുക മാത്രമാണ് ലക്ഷ്യമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വൃത്തങ്ങൾ വ്യക്തമാക്കി. പിണറായി വിജയന്റെ മകൾ വീണ വിജയനെ ഉൾപ്പെടെ മൂന്ന് പേരെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. അനിൽ ആനന്ദ പണിക്കർ, സിഎംആർഎൽ എം ഡി ശശിധരൻ കർത്തയുടെ മകൻ ശരൺ എസ് കർത്ത എന്നിവരെ ഇഡി ചോദ്യം ചെയ്യുന്നുണ്ട്. കേസിൽ കൂടുതൽ പേരെ ചോദ്യം ചെയ്തേക്കും. പിണറായി വിജയനെ ചോദ്യം ചെയ്യുന്നില്ല എന്നും…

Read More