റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ മധ്യസ്ഥത വഹിക്കാൻ ഇന്ത്യ; നയതന്ത്ര ചർച്ചകൾ നടത്തുന്നതായി വിദേശകാര്യ മന്ത്രാലയം

റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ മധ്യസ്ഥത വഹിക്കാൻ ഇന്ത്യ. ജ​ർമനിയിൽ നടക്കുന്ന 62-ാമത് മ്യൂണിച്ച് സെക്യൂരിറ്റി കോൺഫറൻസിലാണ് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഇക്കാര്യം അറിയിച്ചത്. ഇരു രാജ്യങ്ങളുമായും ഇന്ത്യ ബന്ധം ശക്തമാക്കിയിട്ടുണ്ടെന്നും യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യ ആ​ഗ്രഹിക്കുന്നതായും എസ് ജയശങ്കർ പ്രതികരിച്ചു. റഷ്യയുമായും യുക്രെയ്നുമായും നയതന്ത്ര ചർച്ചകൾ നടത്തുന്നതായും ജയശങ്കർ വ്യക്തമാക്കി. ഇന്ത്യയുടേത് ഉൾപ്പെടെ നാല് രാജ്യങ്ങളിൽ നിന്ന് വെടിനിർത്തൽ നിർദ്ദേശങ്ങൾ ലഭിച്ചതായും, അതിൽ ഇന്ത്യയുടേതാണ് ഏറ്റവും സമഗ്രമായത് എന്നും യുക്രേനിയൻ വിദേശകാര്യമന്ത്രി ആൻഡ്രി സിബിഹ പറഞ്ഞിരുന്നു. പരസ്പരം…

Read More

കുട്ടികൾക്ക് നൽകേണ്ട പ്രതിരോധമരുന്നും സംസ്ഥാനത്ത് കിട്ടാനില്ല; വിറ്റാമിൻ എ മരുന്ന് വിതരണം പൂർണമായി നിലച്ച നിലയിൽ

തിരുവനന്തപുരം: കുട്ടികൾക്ക് നൽകേണ്ട പ്രതിരോധമരുന്നും സംസ്ഥാനത്ത് കിട്ടാനില്ല. അഞ്ചു വയസ്സുവരെയുള്ള കുട്ടികൾക്ക് നൽകേണ്ട വിറ്റാമിൻ എ മരുന്ന് വിതരണം പൂർണമായി നിലച്ച അവസ്ഥയിലാണ്. കുട്ടികൾക്ക് നൽകേണ്ട വാക്സിനും ലഭ്യമല്ല. അതേസമയം സർക്കാർ ആശുപത്രികളിൽ സ്റ്റോക്ക് ഇല്ലാത്ത 28 മരുന്നുകൾ ഈ മാസം പകുതിയോടെ ആശുപത്രികളിൽ എത്തുമെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. സംസ്ഥാനത്തെ മരുന്നു ക്ഷാമം എങ്ങനെ പരിഹരിക്കും? ചോദ്യത്തിന് ആരോഗ്യവകുപ്പിന് വ്യക്തമായ ഉത്തരമില്ല. പഞ്ഞി മുതൽ ജീവിതശൈലി രോഗങ്ങൾക്ക് ഉപയോഗിക്കേണ്ട മരുന്നുകൾക്ക് വരെ ആശുപത്രിയിൽ വലിയ ക്ഷാ. സ്റ്റോക്ക്…

Read More

വെട്രി പയണത്തിന് തുടക്കം; സ്ത്രീകള്‍ക്ക് സൗജന്യ യാത്ര പദ്ധതിയുമായി തമിഴ്‌നാട് സര്‍ക്കാര്‍

ചെന്നൈ: തമിഴ്‌നാട് സര്‍ക്കാര്‍ സ്ത്രീകള്‍ക്കായി നടപ്പാക്കുന്ന വിപുലീകരിച്ച സൗജന്യ യാത്രാ പദ്ധതി വെട്രി പയണം ആരംഭിച്ചു. കോയമ്പേട് ബസ് ടെര്‍മിനലില്‍ മുഖ്യമന്ത്രി സി ജോസഫ് വിജയ് പദ്ധതി ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തുടനീളം പ്രതിദിനം 84.32 ലക്ഷം സ്ത്രീകള്‍ക്കാണ് പദ്ധതികൊണ്ട് ഗുണം ലഭിക്കുക. പ്രത്യേക ബസുകളില്‍ മാത്രമായി പരിമിതപ്പെടുത്തിയിരുന്ന സൗജന്യയാത്രയാണ് ഇന്നുമുതല്‍ എക്‌സ്പ്രസ്, ലിമിറ്റഡ് സ്റ്റോപ്പ്, ഡീലക്‌സ്, മൊഫ്യൂസല്‍ ബസ് എന്നിവയിലേയ്ക്ക് വ്യാപിപ്പിച്ചത്. സംസ്ഥാനത്തെ ഏഴ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനുകള്‍ക്ക് കീഴിലുള്ള 12,692 ബസുകളിലാണ് സ്ത്രീകള്‍ക്കും ട്രാന്‍സ് ജെന്‍ഡേഴ്‌സിനും ഇനി…

Read More

ഡെന്മാര്‍ക്കിനെതിരെയുള്ള മത്സരത്തിന് കാത്തുനില്‍ക്കാതെ ക്യാമ്പ് വിട്ട് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ; കോച്ചുമായി തര്‍ക്കിച്ചെന്ന് വിവരം

നേഷന്‍സ് ലീഗില്‍ ഡെന്‍മാര്‍ക്കിനെതിരായ മത്സരം ഇന്ന് അര്‍ധരാത്രിക്ക് ശേഷം നടക്കാനിരിക്കെ പോര്‍ച്ചുഗല്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പരിശീലന ക്യാമ്പ് വിട്ടു. കോച്ച് ജോര്‍ജ് ജീസസുമായുള്ള തര്‍ക്കത്തെത്തുടര്‍ന്ന് ഡെന്‍മാര്‍ക്ക് തലസ്ഥാനമായ കോപ്പന്‍ഹേഗനിലെ പോര്‍ച്ചുഗല്‍ പരിശീലന ക്യാമ്പില്‍ നിന്ന് താന്‍ പുറത്തുപോയതായി ക്രിസ്റ്റ്യാനോ സ്ഥിരീകരിച്ചു. സെപ്റ്റംബര്‍ 30 നാണ് പോര്‍ച്ചുഗലിന്റെ ദേശീയ ടീം ക്യാമ്പില്‍ നിന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പുറപ്പെട്ടുപോയത്. ക്യാപ്റ്റനില്ലാതെ തയ്യാറെടുക്കാന്‍ ജോര്‍ജ്ജ് യേശുവിനെ വിടുകയും കോച്ചിന്റെ കീഴില്‍ ഫോര്‍വേഡിന്റെ പങ്കിനെക്കുറിച്ച് പുതിയ ചോദ്യങ്ങള്‍ ഉന്നയിക്കുകയും ചെയ്തു.

Read More

ഒറ്റക്കെട്ടായി മുന്നോട്ട്; ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം കടുപ്പിച്ച് ഇന്ത്യ സഖ്യം, ഒക്ടോബർ 8 വരെ രാജ്യവ്യാപക പ്രതിഷേധം

ഡൽഹി: ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം കടുപ്പിച്ച് ഇന്ത്യ സഖ്യം. ഒക്ടോബർ 8 വരെ രാജ്യവ്യാപക പ്രതിഷേധം നടത്തും. ജനാധിപത്യത്തിനായി ഒറ്റക്കെട്ടെന്ന് നേതാക്കൾ അറിയിച്ചു. 3 മണിക്കൂർ ചർച്ച നീണ്ടു. നിരവധി നിർദ്ദേശങ്ങൾ നേതാക്കൾ നൽകി. എല്ലാവരും ചിന്തകൾ പങ്ക് വച്ചു. ഓൺലൈനായി ഉദ്ധവ് താക്കറെയും ഹേമന്ത് സോറനും പങ്കെടുത്തു. ഭരണഘടനക്കും ജനാധിപത്യത്തിനും യുവാക്കൾക്കുമായി ചെയ്യാനാകുന്നതെല്ലാം ചെയ്യും. ഒക്ടോബർ 6ന് പ്രതിപക്ഷ എംപി മാർ തിരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് മാർച്ച് നടത്തുമെന്നും മല്ലികാർജുൻ ഖാർഗെ വ്യക്തമാക്കി. ഒക്ടോബർ രണ്ടാം…

Read More

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; എൽഡിഎഫിന്റെ വോട്ട് വർധിച്ചു, യുഡിഎഫ് ജയിച്ചയിടങ്ങളിൽ അവരുടെ ഭൂരിപക്ഷം നന്നായി കുറഞ്ഞെന്ന് എം വി ​ഗോവിന്ദൻ

തിരുവനന്തപുരം: തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ സീറ്റ് നില വർധിച്ചെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. യുഡിഎഫ് വിജയിച്ചയിടങ്ങളിൽ അവരുടെ ഭൂരിപക്ഷം കുറഞ്ഞെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ എൽഡിഫ് രാഷ്ട്രീയ മുന്നേറ്റമുണ്ടാക്കിയെന്നും ​ഗോവിന്ദൻ കൂട്ടിച്ചേർത്തു. തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിനുപിന്നാലെയാണ് ​ഗോവിന്ദൻ മാധ്യമങ്ങളോട് സംസാരിച്ചത്. തൃക്കൊടിത്താനം ജില്ലാ പഞ്ചായത്ത് എൽഡിഎഫ് പിടിച്ചെടുത്തത് 2140 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ്. പല്ലശന പഞ്ചായത്തിൽ എൽഡിഎഫിന്റെ ഭൂരിപക്ഷം 10,000 കടന്നു. സീറ്റ് നില 15-ൽ നിന്ന് 18 സീറ്റായി…

Read More

ഐക്യരാഷ്ട്രസഭാ സര്‍വകലാശാല കേരളത്തിലേക്ക്: കൊച്ചി ആസ്ഥാനമായി ക്യാംപസ് തുടങ്ങാന്‍ സര്‍ക്കാരിനെ താല്‍പര്യമറിയിച്ചു

തിരുവനന്തപുരം: യുഎന്‍ സര്‍വകലാശാല ക്യാംപസ് കേരളത്തിലേക്ക്. കൊച്ചി ആസ്ഥാനമായി ക്യാംപസ് തുടങ്ങാന്‍ സര്‍ക്കാരിനെ താല്‍പര്യമറിയിച്ചു. കുസാറ്റ്, ന്യൂവാല്‍സ്, സി.ഡി.എസ് എന്നിവയുമായി സഹകരിച്ചായിരിക്കും പ്രവര്‍ത്തനം. ഈ സര്‍വകലാശാലകളുമായി ചേര്‍ന്ന് സംയുക്ത സര്‍ട്ടിഫിക്കറ്റായിരിക്കും നല്‍കുക. ബിരുദാന്തര ബിരുദം, ഡോക്ടറല്‍ കോഴ്‌സുകള്‍ സര്‍വകലാശാലയിലുണ്ടാകും. 2027ല്‍ സര്‍വകലാശാല പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് വിവരം. ജപ്പാനിലെ ടോക്യോയാണ് യുഎന്‍ യൂണിവേഴ്‌സിറ്റിയുടെ ആസ്ഥാനം. 1975ല്‍ പ്രവര്‍ത്തനം തുടങ്ങിയ യുഎന്‍ യൂണിവേഴ്‌സിറ്റിക്ക് ലോകത്താകെ 13 ക്യാംപസുകളുണ്ട്. ആഗോള പ്രശ്‌നങ്ങളില്‍ ഗവേഷണവും പഠനങ്ങളും നടത്തുകയാണ് സര്‍വകലാശാലയുടെ പ്രധാനപ്പെട്ട ഉദ്ദേശ്യലക്ഷ്യം. ഇതുമായി…

Read More

സ്റ്റോപ്പ് എത്തും മുന്‍പേ വിളിച്ചറിയിക്കും, അപകടത്തില്‍ കൂട്ടായി നില്‍ക്കും;കെഎസ്ആര്‍ടിസി യാത്രയില്‍ കരുതലിന്റെ ‘പിങ്ക് സ്പര്‍ശ’വുമായി കീര്‍ത്തന

ബസില്‍ ഒറ്റയ്ക്ക് മുന്‍പരിചയമില്ലാത്തൊരു സ്ഥലത്തേക്ക് യാത്ര ചെയ്യുമ്പോള്‍ ഉണ്ടാകുന്ന ഒരു ടെന്‍ഷനുണ്ട്, ‘സ്റ്റോപ്പ് എത്താറായോ’ എന്ന സംശയം. ദീര്‍ഘദൂര യാത്രയാണെങ്കില്‍ ഒന്നു മയങ്ങാമെന്നു വച്ചാല്‍ ഈ ടെന്‍ഷന്‍ കാരണം ഉറക്കം ഫുട്‌ബോര്‍ഡ് കടന്ന് അകത്തേക്ക് കയറില്ല. ഇതുമാത്രമല്ല, ബസില്‍ തിരക്കായിരിക്കുമോ, ഇരിക്കാന്‍ സീറ്റ് കിട്ടുമോ തുടങ്ങി ഒരു യാത്രയില്‍ ഉണ്ടാകാനിടയുള്ള എല്ലാ ആശങ്കകള്‍ക്കും കെഎസ്ആര്‍ടിസി ബസില്‍ പരിഹാരം കണ്ടെത്തിയിരിക്കുകയാണ് എന്‍ജിനിയറിങ് വിദ്യാര്‍ഥിനിയായ കീര്‍ത്തന സാറ കിരണ്‍. ചുരുക്കിപ്പറഞ്ഞാല്‍ കെഎസ്ആര്‍ടിസി യാത്രയില്‍ അദൃശ്യമായൊരു കൂട്ടായി മാറുകയാണ് കീര്‍ത്തന വികസിപ്പിച്ച…

Read More

നിയമസഭ കയ്യാങ്കളി കേസിൽ വിചാരണ നവംബർ മൂന്നിന്; വിചാരണ നടക്കുന്നത് 7 വർഷത്തിന് ശേഷം

തിരുവനന്തപുരം: നിയമസഭ കയ്യാങ്കളി കേസിൽ വിചാരണ നവംബർ മൂന്നിന് ആരംഭിക്കും. 7 വർഷത്തിന് ശേഷമാണ് കേസിൽ തിരുവനന്തപുരം സിജെഎം കോടതിൽ വിചാരണ നടക്കുന്നത്. സിപിഐഎം നേതാക്കളായ വി.ശിവൻകുട്ടിയും ഇ.പി ജയരാജനും ഉൾപ്പടെയുള്ളവരാണ് പ്രതികൾ. കെ ടി ജലീൽ, കെ അജിത്, സി കെ സദാശിവൻ, കെ കുഞ്ഞുമുഹമ്മദ് എന്നിവരാണ് പ്രതിപ്പട്ടികയിലുള്ള മറ്റുള്ളവർ. 2015 മാർച്ച് 13ന് കെ എം മാണിയുടെ ബജറ്റ് അവതരണം പ്രതിപക്ഷം തടസപ്പെടുത്തുന്നതിനിടെയാണ് സംഘർഷമുണ്ടായത്. കെ എം മാണി ധനമന്ത്രിയായിരിക്കെ ബജറ്റ് അവതരണ വേളയിൽ…

Read More

അമേരിക്ക യുദ്ധം പുനരാരംഭിച്ചാല്‍ നേരിടാന്‍ ഇറാന്‍ പൂര്‍ണ സജ്ജം; അബ്ബാസ് അരഗ്ചി

ന്യൂയോര്‍ക്ക്: അമേരിക്ക യുദ്ധം പുനരാരംഭിച്ചാല്‍ നേരിടാന്‍ ഇറാന്‍ പൂര്‍ണ സജ്ജമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി. ഏതൊരു പുതിയ ആക്രമണത്തെയും നേരിടാന്‍ തങ്ങള്‍ ഉറച്ചുനില്‍ക്കുന്നുവെന്നും അത് ഒരു സര്‍വനാശകരമായ യുദ്ധത്തിലേക്ക് നയിച്ചാല്‍ പോലുമെന്നും അരഗ്ചി പറഞ്ഞു. അമേരിക്കയുമായുള്ള സമാധാന ശ്രമങ്ങള്‍ക്കായാണ് താനും ഇറാന്‍ പ്രസിഡന്റും ന്യൂയോര്‍ക്കിലെത്തിയതെന്നും അരഗ്ചി വ്യക്തമാക്കി. യുദ്ധം അവസാനിക്കുന്നതു വരെ ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്നാണ് ഇറാന്‍ ഇപ്പോള്‍ വ്യക്തമാക്കുന്നത്. യുദ്ധത്തില്‍ ഇറാന്‍ വിജയിച്ചെങ്കിലും ആ വിജയം ഉറപ്പിക്കണമെന്ന് ഇറാന്‍ സൈനിക ജനറല്‍ പറഞ്ഞു….

Read More