Headlines

‘14.2 കിലോയുടെ സിലിണ്ടറിൽ 10 കിലോ മാത്രം നിറയ്ക്കും’; രാജ്യത്ത് ഗാർഹിക സിലണ്ടറിന്റെ അളവ് കുറയ്ക്കുന്നത് പരിഗണനയിൽ

രാജ്യത്ത് ഗാർഹിക സിലണ്ടറിന്റെ അളവ് കുറയ്ക്കുന്നത് പരിഗണനയിൽ. 14.2 കിലോയുടെ സിലിണ്ടറിൽ 10 കിലോ മാത്രം നിറയ്ക്കും. പരമാവധി ആളുകൾക്ക് നൽകുന്നതിനാണ് നടപടി. പ്രതിസന്ധി പരിഹരിക്കാനാണ് പുതിയ നീക്കം. ഈ സാധ്യത പരിശോധിക്കാൻ കേന്ദ്രം എണ്ണ വിപണന കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. പ്രധാനമന്ത്രി അൽപസമയത്തിനകം പ്രസ്താവന നടത്തും. ഗാർഹിക സിലണ്ടറിന്റെ വില ആനുപാതികമായി ക്രമീകരിക്കും. തൂക്കം കുറച്ച സിലണ്ടറുകളിൽ പ്രത്യേകം സ്റ്റിക്കറുകൾ പതിപ്പിക്കും. അടുത്തമാസത്തോടെ പ്രതിസന്ധി രൂക്ഷമാകുമെന്ന് കണകാക്കിയാണ് നീക്കം. ഒരു ശരാശരി കുടുംബത്തിന്…

Read More

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകരാൻ പ്രധാനമന്ത്രി കേരളത്തിലേക്ക്

തൃശ്ശൂർ: നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകരാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തൃശ്ശൂരിലെത്തും. എൻഡിഎ സ്ഥാനാർത്ഥിയായ പത്മജ വേണുഗോപാലിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കാനാണ് പ്രധാനമന്ത്രിയുടെ സന്ദർശനം എന്നാണ് പുറത്ത് വരുന്ന വിവരം .പ്രധാനമന്ത്രി റോഡ് ഷോയിലും പങ്കെടുക്കും എന്നാണ് വിവരം. ആദ്യം പാലക്കാട് സന്ദർശിച്ച ശേഷം തൃശ്ശൂരിലേക്ക് എത്തുമെന്നാണ് സൂചന.

Read More

രൂപയുടെ മൂല്യം സര്‍വകാല ഇടിവില്‍; സ്വര്‍ണവില വീണ്ടും കുറഞ്ഞു

ഡോളറിനെതിരെ രൂപയുടെ മൂല്യം സര്‍വകാല ഇടിവില്‍. 93 രൂപ 93 പൈസയില്‍ വ്യാപാരം ആരംഭിച്ചു. രൂപയുടെ മൂല്യം 94 രൂപയിലേക്ക് താഴുമെന്നാണ് വിദഗ്ധരുടെ പ്രവചനം. സംസ്ഥാനത്തെ സ്വര്‍ണവിലയും ഇടിയുകയാണ്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 4360 രൂപയാണ് കുറഞ്ഞത്. ഗ്രാമിന് 545 രൂപയും കുറഞ്ഞു. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,02,680 രൂപയിലേക്ക് താഴ്ന്നു. ഗ്രാമിന് 12,835 രൂപയാണ് നല്‍കേണ്ടി വരിക. സ്വര്‍ണം വൈകാതെ പവന് ഒരു ലക്ഷത്തിന് താഴെയെത്താനും സാധ്യതയേറുകയാണ്.

Read More

യു.ഡി.എഫ് സ്ഥാനാർത്ഥി കെ ബിനിമോൻ ഇന്ന് നാമനിർദ്ദേശപത്രിക സമർപ്പിക്കും

ഐക്യ ജനാധിപത്യ മുന്നണി വൈക്കം നിയോജക മണ്ഡലം സ്ഥാനാർഥി കെ ബിനിമോൻ ഇന്ന് രാവിലെ 10ന് വൈക്കം താലൂക്ക് ഓഫീസിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കും. മൂന്ന് സെറ്റ് പത്രികയാണ് സമർപ്പിക്കുക. ബിനിമോന് നാമനിർദ്ദേശ പത്രികയോടൊപ്പം കെട്ടിവെക്കാനുള്ള പണം കേരള സ്റ്റേറ്റ് പെൻഷനേഴ്സ് അസോസിയേഷനും മുൻ നിയമസഭാ സെക്രട്ടറി അഡ്വ.പി.ഡി.ശാരങധരനുമാണ് നൽകുന്നത്.

Read More

സൗദിക്ക് നേരെ വീണ്ടും ഇറാന്റെ ആക്രമണ ശ്രമം; 13 ഡ്രോണുകള്‍ തകര്‍ത്തതായി പ്രതിരോധ സേന; യുഎഇയിലും ആക്രമണശ്രമം

സൗദിക്ക് നേരെ വീണ്ടും ഇറാന്റെ ആക്രമണ ശ്രമം. കിഴക്കന്‍ പ്രവിശ്യക്ക് നേരെ വന്ന 13 ഡ്രോണുകള്‍ തകര്‍ത്തതായി പ്രതിരോധ സേന അറിയിച്ചു. വടക്കന്‍ അതിര്‍ത്തിയിലും ഡ്രോണ്‍ ആക്രമണ ശ്രമം ഉണ്ടായി. യുഎഇയിലും ഇറാന്റെ ആക്രമണ ശ്രമം ഉണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍. അബുദാബിലെ ശവാമെഖില്‍ മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യക്കാരന് പരുക്കേറ്റു. അമേരിക്കയുമായുള്ള സുരക്ഷാപങ്കാളിത്തം ശക്തിപ്പെടുത്തുമെന്ന് യുഎഇ പ്രതികരിച്ചു. യുഎഇ ഇന്നലെ മാത്രം ആകെ നേരിട്ടത് 4 മിസൈലുകളും 25 ഡ്രോണുകളുമാണ്. കാര്യമായ അപകടം ഉണ്ടായില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. അതേസമയം യുഎഇയില്‍…

Read More

നാമനിര്‍ദേശ പത്രിക ഇന്ന് കൂടി സമര്‍പ്പിക്കാം; കേരളം പോളിങ് ബൂത്തിലെത്താന്‍ ഇനി 17 നാള്‍ മാത്രം

നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിനം ഇന്ന്. സ്ഥാനാര്‍ത്ഥികളില്‍ അധികംപേരും കഴിഞ്ഞ ദിവസങ്ങളിലായി പത്രിക സമര്‍പ്പിച്ചിരുന്നു. ബാക്കിയുള്ളവര്‍ ബന്ധപ്പെട്ട വരണാധികാരികള്‍ക്ക് മുമ്പില്‍ ഇന്ന് പത്രിക സമര്‍പ്പിക്കും. പുനലൂര്‍ യുഡിഎഫിലെ തര്‍ക്കം പരിഹരിക്കപ്പെട്ടതോടെ സ്ഥാനാര്‍ഥി നൗഷാദ് യൂനുസ് പുനലൂര്‍ ആര്‍ടിഒ ഓഫീസില്‍ വരണാധികാരിക്ക് മുന്‍പാകെ ഇന്ന് നാമ നിര്‍ദേശ പത്രിക സമര്‍പ്പിക്കും. കരുനാഗപ്പള്ളി എന്‍ഡിഎ സ്ഥാനാര്‍ഥി ജിതിന്‍ ദേവിന്റെ പത്രിക സമര്‍പ്പണത്തില്‍ പങ്കെടുക്കാന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് എത്തും, അതിന് ശേഷമുള്ള സ്ഥാനാര്‍ഥിയുടെ റോഡ് ഷോയിലും അദ്ദേഹം…

Read More

കണ്ണൂരില്‍ ട്വിസ്റ്റ്; കെ സുധാകരന് സീറ്റ് നല്‍കിയേക്കും; സുധാകരന് മാത്രമായി ഇളവ് നല്‍കാനാകുമോ എന്ന് പരിശോധിക്കുന്നു

കണ്ണൂരില്‍ കെ സുധാകരന് സീറ്റ് നല്‍കിയേക്കും. സുധാകരന് മാത്രമായി ഇളവ് നല്‍കാനാകുമോ എന്ന് പരിശോധിക്കുന്നു. സുധാകരനെ അനുനയിപ്പിക്കാന്‍ വീണ്ടും ശ്രമങ്ങള്‍ നടക്കുന്നു. രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലാണ് നീക്കം. രാഹുല്‍ ഗാന്ധി മല്ലികാര്‍ജുന്‍ ഖര്‍ഗെ എന്നിവരുമായി ചെന്നിത്തല ആശയവിനിമയം നടത്തുകയും ചെയ്തു. കെ സുധാകരന് എതിരായത് വിഡി സതീശന്റെ കടുത്ത നിലപാടെന്നാണ് റിപ്പോര്‍ട്ടുകള്‍. സുധാകരന് സീറ്റ് നല്‍കിയാല്‍ കടുത്ത നിലപാട് എടുക്കുമെന്ന് വിഡി സതീശന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയെ അറിയിച്ചു. ഇതോടെയാണ് സീറ്റ് നല്‍കേണ്ടന്ന ധാരണയിലേക്ക് എത്തിയത്.

Read More

കെ.പി.എം.എസ് സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട സനീഷ് കുമാറിനെ സന്ദർശിച്ച് എൻഡിഎ സ്ഥാനാർഥി കെ അജിത്

കെ പി എം എസ് സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട സനീഷ് കുമാറിനെ വൈക്കം നിയോജക മണ്ഡലം എൻ ഡി എ സ്‌ഥാനാർഥി കെ അജിത് വീട്ടിലെത്തി ആശംസ അറിയിക്കുകയും പിന്തുണ അഭ്യർത്ഥിക്കുകയും ചെയ്തു. വൈക്കത്തിന്റെ വികസനത്തിന് വേണ്ടി എന്നും കൂടെ ഉണ്ടാകുമെന്ന് കെ പി എം എസ് സംസ്ഥാന പ്രസിഡന്റ് സനീഷ് കുമാർ അറിയിച്ചു.

Read More

ജി സുധാകരൻ അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കും

ആലപ്പുഴ: ജി സുധാകരൻ സി പി എം വിട്ടു, അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കും. പാർട്ടി അംഗത്വം മാത്രമേ ഉപേക്ഷിച്ചിട്ടുള്ളു പാർട്ടി ആദർശം ഉപേക്ഷിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഒരു രാഷ്ട്രീയ പാർട്ടിയിലും മുന്നണിയിലും ചേരില്ലെന്നും അദ്ദേഹം അറിയിച്ചു.

Read More