കാത്തിരിപ്പിന് വിരാമം; ആപ്പിളിന്റെ ആദ്യ ഫോൾഡബിൾ ഫോൺ എത്തി

ടെക് ഭീമനായ ആപ്പിളിന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ആഗോള ലോഞ്ച് ഇവന്റ് നടന്നു. കമ്പനിയുടെ ചരിത്രത്തിലാദ്യമായി അവതരിപ്പിച്ച മടക്കിവെക്കാവുന്ന ഐഫോൺ, പുതിയ പ്രോ മോഡലുകൾ, ഐ ഫോൺ പ്രോ, പ്രോമാക്‌സ്, ആപ്പിൾ വാച്ച് സീരീസ് 12 എന്നിവയായിരുന്നു ഇവന്റിലെ പ്രധാന ആകർഷണങ്ങൾ. ആപ്പിളിന്റെ പുതിയ സി.ഇ.ഒ ജോൺ ടേനസിന്റെ നേതൃത്വത്തിൽ നടന്ന ആദ്യ അവതരണ ചടങ്ങാണ് നടന്നത്. ആപ്പിളിന്റെ ആദ്യ മടക്കാവുന്ന ഐഫോൺ ഫോൺ ആയിരുന്നു ഏറെ ശ്രദ്ധിക്കപ്പെട്ടത്. മടക്കിവെക്കുമ്പോൾ സാധാരണ സ്മാർട്ട്ഫോണായും നിവർത്തുമ്പോൾ ടാബ്ലെറ്റ് അനുഭവവും…

Read More

കറന്റ്, ഗ്യാസ് ബില്ലുകളടക്കാം, ഫോണ്‍ റീച്ചാര്‍ജ് ചെയ്യാം; പുതിയ ഫീച്ചര്‍ ഇന്ത്യയില്‍ അവതരിപ്പിച്ച് വാട്ട്‌സ്ആപ്പ്

മെസേജുകള്‍ അയയ്ക്കാന്‍ വേണ്ടി മാത്രമുള്ളൊരു പ്ലാറ്റ്‌ഫോം ആയിക്കണ്ടിരുന്ന വാട്ട്‌സ്ആപ്പ് പിന്നീട് വളരെപ്പെട്ടെന്നാണ് നമ്മുടെ തൊഴില്‍ സംബന്ധിയായ ആശയവിനിമയത്തിന്റേയും കുടുംബ കൂട്ടായ്മകളുടേയും ജീവിതത്തിലെ നല്ല മുഹൂര്‍ത്തങ്ങള്‍ പങ്കുവയ്ക്കലിന്റേയും ഇടമായി മാറിയത്. വാട്ട്‌സ്ആപ്പ് പണമയയ്ക്കലിന്റേയും കൂടി ഇടമായി മാറിയിട്ട് കാലം കുറച്ചായി. എന്നാല്‍ ഇപ്പോഴിതാ ഒരു പടികൂടി കടന്ന് ബില്ല് പേയ്‌മെന്റുകള്‍ക്കുള്ള അവസരം കൂടി ഒരുക്കുകയാണ് വാട്ട്‌സ്ആപ്പ്. ഇതോടെ വാട്ട്‌സ്ആപ്പ് നമ്മുടെ ജീവിതങ്ങളെയൊക്കെ കുറച്ചുകൂടി ആഴത്തില്‍ തൊടുകയാണ്.

Read More

വരുന്നൂ വാട്ട്‌സ്ആപ്പ് യൂസര്‍നെയിം; നമ്പരില്ലാതെ ഇനി ചാറ്റ് ചെയ്യാം

വാട്ട്‌സ്ആപ്പ് നമ്പര്‍ തരുമോ? എന്ന ചോദ്യത്തിന്റെ കാലം കഴിയാന്‍ പോകുകയാണോ എന്ന സംശയമാണ് വാട്ട്‌സ്ആപ്പ് അവതരിപ്പിക്കാന്‍ പോകുന്ന പുതിയ ഫീച്ചറിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ ഉണര്‍ത്തുന്നത്. ഇനി ഫോണ്‍ നമ്പര്‍ പരസ്പരം കൈമാറെ തന്നെ ചാറ്റ് ചെയ്യാനുള്ള ഒരു വാതില്‍ തുറക്കാന്‍ പോകുകയാണ് വാട്ട്‌സ്ആപ്പ്. നമ്പരില്ലാതെ ചാറ്റ് എങ്ങനെയെന്നല്ലേ? നമ്പരിന് പകരം യൂസര്‍ നെയിമാകും നമ്മുടെ പുതിയ ഐഡന്റിറ്റി. വരും മാസങ്ങളില്‍ ഈ ഫീച്ചര്‍ ലഭ്യമായിത്തുടങ്ങും. നിങ്ങള്‍ക്ക് താത്പര്യമുള്ള യൂസര്‍ നെയിംസ് മുന്‍കൂട്ടി റിസര്‍വ് ചെയ്യാമെന്നാണ് വാട്ട്‌സആപ്പ് കമ്പനി ഇപ്പോള്‍…

Read More

ഒരൊറ്റ ക്ലിക്കിൽ സർവതും വിരൽതുമ്പിൽ: ഇന്ന് ലോക സോഷ്യൽ മീഡിയ ദിനം

ഇന്ന് ലോക സോഷ്യൽ മീഡിയ ദിനം. ആശയവിനിമയത്തിന്റെ മുഖം മാറ്റിയ സോഷ്യൽ മീഡിയ ഇന്ന് നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ്. അതിന്റെ പ്രാധാന്യം ഓർമ്മപ്പെടുത്താനാണ് ജൂൺ 30-ന് ലോക സോഷ്യൽ മീഡിയ ദിനം ആചരിക്കുന്നത്. ഒരൊറ്റ ക്ലിക്കിൽ എല്ലാ വിവരങ്ങളും നമ്മളിലേക്ക് എത്തും മിനിറ്റുകൾക്കകം. ആശയവിനിമയത്തിൽ സമൂഹമാധ്യമങ്ങളുടെ പങ്ക് വിശദമായി ചർച്ച ചെയ്യുന്നതിനായി 2010 ൽ മാഷെബിൾ വാർത്താ വെബ്സൈറ്റ് ആണ് ആദ്യമായി മീഡിയ ദിനം ആചരിച്ചു തുടങ്ങിയത്. നാം ജീവിക്കുന്നത് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലാണ്. കയ്യെത്താ ദൂരത്തായി ഇന്നൊന്നുമില്ല….

Read More

വ്യാജനോ ഒറിജിനലോ?എഐ നിർമ്മിത വീഡിയോകൾ ഇനി ജെമിനി കണ്ടെത്തും;ഫീച്ചറുമായി ഗൂഗിൾ

ഡിജിറ്റൽ ലോകത്തെ ഇപ്പോൾ ഭരിക്കുന്നത് നിർമിത ബുദ്ധി ആണല്ലോ. എന്തിനും ഏതിനും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ എഐയുടെ സഹായം തേടാത്തവരായി ആരുമില്ല. പലപ്പോഴും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വാർത്തകളും വിഡിയോകളും കാണുമ്പോൾ ഇത് വ്യാജമാണോ ഒറിജിനലാണോ എന്ന് കണ്ടെത്താൻ നമുക്ക് കഴിയാറില്ല. ഇത്തരത്തിൽ എഐ ഉപയോഗിച്ച് നിർമ്മിക്കുന്ന ഡീപ് ഫേക്ക് വീഡിയോകൾ പലപ്പോഴും വലിയ സാമൂഹിക പ്രശ്നങ്ങൾക്ക് കാരണമാകാറുമുണ്ട്. എന്നാൽ ഇതിനെല്ലാം ഒരു പരിഹാരവുമായി എത്തിയിരിക്കുകയാണ് ടെക് ഭീമനായ ഗൂഗിൾ.

Read More

ഫാഷൻ പോക്കറ്റിന് ശേഷം Iphone Stand ;പുതിയ ആക്‌സസറി അവതരിപ്പിച്ച് ആപ്പിൾ

ഐ ഫോൺ പോക്കറ്റിന് ശേഷം ഐ ഫോൺ സ്റ്റാൻഡുമായി രംഗത്തെത്തിയിരിക്കുമായാണ് ആപ്പിൾ. ബെയ്‌ലി ഹിക്കാവയാണ് ഈ മൊബൈൽ ഗ്രിപ് സ്റ്റാൻഡ് രൂപകൽപന ചെയ്തിരിക്കുന്നത്. മൊബൈൽ ഫോൺ എളുപ്പത്തിലും വിവിധ രീതിയിലും ഹോൾഡ് ചെയ്യാവുന്ന രീതിയിലാണ് ഹോൾഡർ ഡിസൈൻ ചെയ്തിരിക്കുന്നത്. ഏത് ഐഫോണിലും ഘടിപ്പിക്കാവുന്നതും എളുപ്പത്തിൽ നീക്കം ചെയ്യാനും കഴിയുന്ന മാഗ്സേഫ് സാങ്കേതികവിദ്യയാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. ചാർട്ട്രൂസ്, ക്രേറ്റർ എന്നീ രണ്ട് നിറങ്ങളിലാണ് ഹോൾഡർ ലഭ്യമാകുന്നത്. എന്നാൽ ഹിക്കാവയുടെ വെബ്‌സൈറ്റിൽ മറ്റ് നിറങ്ങളിലും ഹോൾഡർ ലഭ്യമാണ്. പുനരുപയോഗിച്ച വസ്തുക്കളിൽ…

Read More

ഹ്യുണ്ടായി പുതുതലമുറ വെന്യു വിപണിയിലേക്ക്; പ്രാരംഭ വില 7.90 ലക്ഷം രൂപ

പുതിയ ഹ്യുണ്ടായി വെന്യു, ഹ്യുണ്ടായി വെന്യു എൻ ലൈൻ വിപണിയിലേക്ക്. കോം‌പാക്റ്റ് എസ്‌യുവി വിഭാഗത്തിലെ ഗെയിം-ചേഞ്ചറാകും ഹ്യുണ്ടായി വെന്യു, ഹ്യുണ്ടായി വെന്യു എൻ ലൈൻ എന്നിവ. പുതിയ ഹ്യുണ്ടായി വെന്യുവിന്റെ എക്സ്-ഷോറൂം വില 7.90 ലക്ഷം രൂപ മുതൽ ആരംഭിക്കുന്നു. കമ്പനിയുടെ ആഗോള K1 പ്ലാറ്റ്‌ഫോമിലാണ് പുതിയ വെന്യു നിർമ്മിച്ചിരിക്കുന്നത്. എൻവിഡിയ ത്വരിതപ്പെടുത്തിയ ഹ്യുണ്ടായിയുടെ അഡ്വാൻസ്ഡ് സിസിഎൻസി (കണക്റ്റഡ് കാർ നാവിഗേഷൻ കോക്ക്പിറ്റ്) യുടെ നാവിഗേഷൻ സിസ്റ്റവുമായാണ് പുതിയ ഹ്യുണ്ടായി വെന്യു വരുന്നത്.

Read More

ഇനി വഴി ചോദിച്ച് ചോദിച്ച് പോകാം ; പുത്തൻ ഫീച്ചറുമായി ഗൂഗിൾ മാപ്പ്

യാത്രകൾ കൂടുതൽ സുരക്ഷിതവും മികച്ചതുമാക്കാൻ പുതിയ ഫീച്ചറുമായി ഗൂഗിൾ. വാഹനമോടിക്കുമ്പോൾ ശ്രദ്ധതെറ്റാതെ മാപ്പുമായി സംവദിക്കാനും , വഴിയിലെ വിവരങ്ങൾ ചോദിച്ചറിയാനും ഈ ഫീച്ചർ സഹായിക്കും. ഹാൻഡ് ഫ്രീ ഡ്രൈവിങ് അനുഭവം ഉപയോക്താക്കൾക്ക് ലഭ്യമാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. പുതിയ പത്ത് ഫീച്ചറുകളാണ് ഗൂഗിൾ ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്. ഇതിൽ ഗൂഗിൾ ജെമിനിയുടെ പിന്തുണയോടെ എഐ ഫീച്ചറുകള്‍ ഉൾപ്പെടുത്തിയാണ് പുതിയ ഫീച്ചർ എത്തിയിരിക്കുന്നത്. ഗൂഗിള്‍ മാപ്പ് നൽകിയതിൽ വച്ച് ഏറ്റവും വലിയ എഐ സംയോജനമായിരിക്കുമിതെന്നാണ് ഗൂഗിള്‍ പറയുന്നത്. യാത്ര ചെയ്യുമ്പോൾ…

Read More

ഇന്ത്യയിൽ നിർമിച്ച ഭാരമേറിയ ഉപഗ്രഹം സിഎംഎസ്-03 ബഹിരാകാശത്ത്; വിക്ഷേപണം വിജയം; 4400 കിലോഗ്രാം ഭാരം

ചെന്നൈ: ഐഎസ്‌ആർഒ ശ്രീഹരിക്കോട്ടയിൽനിന്ന്‌ വിക്ഷേപിച്ച ഏറ്റവും ആധുനിക വാർത്താവിനിമയ ഉപഗ്രഹമായ സിഎംഎസ് –03 വിജയം. സതീഷ്‌ ധവാൻ സ്‌പെയ്‌സ്‌ സെന്ററിൽനിന്ന്‌ വൈകിട്ട്‌ 5.26നായിരുന്നു വിക്ഷേപണം. ക‍ൗണ്ട്‌ഡ‍ൗൺ ശനിയാഴ്ച വൈകിട്ട് തുടങ്ങിയിരുന്നു. 4400 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹം കടലിലും കരയിലും ഏത്‌ കാലാവസ്ഥയിലും വാർത്താവിനിമയം സുഗമമാക്കും. മാറ്റഭ്രമണപഥ(ജിടിഒ)ത്തിലേക്ക്‌ ഇത്രയും ഭാരമുള്ള ഉപഗ്രഹം ഇന്ത്യൻ മണ്ണിൽനിന്ന്‌ വിക്ഷേപിക്കുന്നത്‌ ആദ്യമാണ്.

Read More

ആന്‍ഡ്രോയിഡിലെ പോലെ ഐഫോണിലും Gemini AI ! പുതിയ സിരി മാര്‍ച്ചിലെത്തും

ആപ്പിള്‍ ഉപഭോക്താക്കള്‍ ഏറെയായി കാത്തിരിക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടിസ്ഥാനമാക്കിയുള്ള സിരി താമസിയാതെ എത്തുമെന്ന് റിപ്പോര്‍ട്ട്. ഗൂഗിള്‍ ജെമിനൈ എഐ അടിസ്ഥാനമാക്കിയാവും ഇതിന്റെ പ്രവര്‍ത്തനം എന്നാണ് വിവരം. പരിഷ്‌കരിച്ച എഐ വോയ്‌സ് അസിസ്റ്റന്റ് 2026 മാര്‍ച്ച് ല്‍ പുറത്തിറക്കാനാണ് ആപ്പിളിന്റെ പദ്ധതിയെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. ജെമിനൈ എഐയുടെ പിന്‍ബലം ലഭിക്കുന്നതോടെ, കൂടുതല്‍ മികച്ച രീതിയില്‍ ഉപഭോക്താക്കളോട് സംസാരിക്കാന്‍ സിരിക്ക് സാധിക്കും. സ്വാഭാവിക ഭാഷ മനസിലാക്കാനും സന്ദര്‍ഭോചിതമായി പ്രതികരിക്കാനും അതിനാവും. ഐഫോണുകള്‍, മാക്ക്, ഹോം ഡിവൈസുകളിലുടനീളം ഇത് ലഭിക്കും….

Read More