കോറോ ഹെൽത്ത് കൂട്ട പിരിച്ചുവിടലുമായി ബന്ധപ്പെട്ട് നടന്ന ചർച്ചയിൽ ധാരണ. ജീവനക്കാർക്ക് അഞ്ചു മാസത്തെ ആനുകൂല്യം കൂടി നൽകാമെന്ന് സമ്മതിച്ചു. തൊഴിൽ മന്ത്രി ബിന്ദു കൃഷ്ണയുമായി നടത്തിയ ചർച്ചയിലാണ് ധാരണയായത്. ഈമാസം 26 ന് മുൻപ് പണം നൽകും. ആകെ ഏഴ് മാസത്തെ നഷ്ടപരിഹാരമാണ് നൽകുകയെന്ന് തൊഴിൽ മന്ത്രി ബിന്ദു കൃഷ്ണ അറിയിച്ചു. ഇരുപത്തിയാറാം തീയതി തന്നെ ശമ്പളം നൽകാൻ കമ്പനി സമ്മതിച്ചു. ജീവനക്കാരുടെ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് അടക്കമുള്ളവ കമ്പനി നൽകും. മറ്റു സംസ്ഥാനങ്ങളിലേക്ക് തൊഴിൽ നൽകാമെന്ന വാഗ്ദാനം ജീവനക്കാർ നിഷേധിച്ചു. ജീവനക്കാർക്ക് മുൻപോട്ടുള്ള തൊഴിൽ സാധ്യതകൾ സർക്കാർ തേടും. ജീവനക്കാരുടെ താത്പര്യം മുൻനിർത്തിയാണ് ചർച്ചകൾ നടന്നത്. തൊഴിലാളി സംഘടനകളും ചർച്ചയിൽ പങ്കെടുത്തിരുന്നു.
കോറോ ഹെൽത്ത് കൂട്ട പിരിച്ചുവിടൽ; ജീവനക്കാർക്ക് 5 മാസത്തെ ശമ്പളം കൂടി നൽകും, ചർച്ചയിൽ ധാരണയായി


