Headlines

തൃണമൂൽ കോൺഗ്രസിൽ വീണ്ടും കൊഴിഞ്ഞുപോക്ക്; രാജ്യസഭാ എംപി കോയൽ മല്ലിക്ക് രാജിവച്ചു

തൃണമൂൽ കോൺഗ്രസിൽ വീണ്ടും രാജി. രാജ്യസഭാ എംപി കോയൽ മല്ലിക്ക് രാജിവച്ചു. രാജ്യസഭ അധ്യക്ഷൻ സിപി രാധാകൃഷ്ണനാണ് കത്ത് നൽകിയത്. ഉടൻ ബിജെപിയിൽ ചേരും. നേരത്തെ രാജിവച്ച മൂന്ന് രാജ്യസഭാ എംപിമാരും ബിജെപിയിൽ ചേർന്നിരുന്നു. നേരത്തെ രാജി വെക്കുന്നുവെന്ന കോയല്‍ മല്ലിക് രാജി പ്രഖ്യാപനം നടത്തിയിരുന്നു. എന്നാല്‍ വിദേശത്തായതിനാല്‍ രാജി കത്ത് നല്‍കാന്‍ കഴിഞ്ഞിരുന്നില്ല. ഇന്ത്യയിലേക്ക് മടങ്ങിയെത്തിയതിന് പിന്നാലെ രാജ്യസഭാ ഉപാധ്യഷന് രാജിക്കത്ത് കൈമാറുകയായിരുന്നു. നേരത്തെ മൂന്ന് തൃണമൂല്‍ എംപിമാര്‍ രാജിവെച്ചിരുന്നു. കോയല്‍ മല്ലിക് ഡല്‍ഹിയിലെത്തി കേന്ദ്ര…

Read More

എഥനോൾ പെട്രോൾ ഒഴിച്ച് വാഹനം തകരാറിലായി; ഉപഭോക്താവിന് പുതിയ വാഹനം നൽകാൻ കോടതി നിർദേശം; രാജ്യത്തെ ആദ്യ ഉത്തരവ്

എഥനോൾ പെട്രോൾ ഒഴിച്ച് വാഹനം തകരാറിലായെന്ന പരാതിയിൽ ഉപഭോക്താവിന് പുതിയ വാഹനം നൽകാൻ റായ്പൂർ ജില്ല ഉപഭോക്‌തൃതർക്ക പരിഹാര കമ്മീഷൻ നിർദേശം നൽകി. ഛത്തീസ്​ഗഢിലെ റായ്പൂരിലെ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനാണ് പരാതിക്കാരന് അനുകൂലമായ വിധി പുറപ്പെടുവിച്ചത്. വാഹന നിർമ്മാതാക്കളായ മാരുതി സുസുക്കിക്കും ഡീലർക്കുമാണ് നിർദേശം. കാർ മാറ്റി നൽകിയില്ലെങ്കിൽ 20.50 ലക്ഷം രൂപ തിരികെ നൽകണം. മാനസിക പ്രയാസമുണ്ടാക്കിയതിന് ഒരു ലക്ഷം രൂപയും. കോടതി ചെലവുകൾക്ക് പതിനായിരം രൂപയും നൽകാൻ നിർദ്ദേശം നൽകി. 45…

Read More

ടാൾറോപ്പ് കൂട്ടപിരിച്ചുവിടൽ; ലേബർ കമ്മിഷണറുമായി തീരുമാനമായില്ല

ടാൾറോപ്പ് കൂട്ടപിരിച്ചുവിടലിൽ അഡിഷണൽ ലേബർ കമ്മിഷണറുമായി തിരുവനന്തപുരത്ത് നടത്തിയ ചർച്ചയിൽ തീരുമാനമായില്ല. കമ്പനി നഷ്ടത്തിൽ ആണെന്നും, കുടിശിക ഉടൻ നൽകാനാകില്ലെന്നും അധികൃതർ ചർച്ചയിൽ അറിയിച്ചു. തൊഴിലാളികൾക് 11 മാസത്തോളം ശമ്പള കുടിശിക കമ്പനി നൽകാനുണ്ട്. ഒക്ടോബർ വരെ സമയം വേണമെന്നാണ് കമ്പനിയുടെ ആവശ്യം. യോഗത്തിൽ പങ്കെടുക്കാത്തതിൽ കമ്പനി ഉടമയ്ക്ക് അഡിഷണൽ ലേബർ കമ്മിഷണർ അന്ത്യശാസനം നൽകി. ഇന്ന് നടന്ന ചർച്ചയിൽ കമ്പനി സി ഇ ഒ മാത്രമാണ് പങ്കെടുത്തത്. ഈ മാസം 25 ന് മുൻപ് കമ്പനി…

Read More

നിതിൻ രാജിന്റെ മരണം: ‘മകന് നീതി ലഭിച്ചില്ല’: മുഖ്യമന്ത്രിയെ നേരിൽ കണ്ട് അതൃപ്തി അറിയിച്ച് കുടുംബം

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജ് വിദ്യാർഥി ആർഎൽ നിതിൻരാജിന്റെ മരണത്തിലെ അന്വേഷണത്തിൽ മുഖ്യമന്ത്രിയെ നേരിൽ കണ്ട് അതൃപ്തി അറിയിച്ച് കുടുംബം. പ്രതികളെ സഹായിക്കുന്ന നടപടിയാണ് പൊലീസിൽ നിന്നുണ്ടായതെന്നും മകന് നീതി ലഭിച്ചില്ലെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം മാതാപിതാക്കൾ വൈകാരികമായി പ്രതികരിച്ചു. മാധ്യമങ്ങൾക്ക് മുന്നിൽ നിതിൻ രാജിൻ്റെ അമ്മ ലത പൊട്ടിക്കരഞ്ഞു. 95 ദിവസമായി നിതിൻ രാജ് മരിച്ചിട്ട്. ഇതുവരെയും മകന് നീതി ലഭിച്ചിട്ടില്ലെന്ന് ലത പറഞ്ഞു. മുഖ്യമന്ത്രിയെ കണ്ടു കാര്യങ്ങൾ ബോധിപ്പിച്ചെന്ന് പിതാവ് നിതിൻ രാജിന്റെ അച്ഛൻ രാജൻ…

Read More

കള്ളാടിയിൽ അപകാടവസ്ഥ ഇല്ല; ദുരന്ത സ്ഥലം സന്ദർശിച്ച് വിദഗ്ധ സംഘം

കള്ളാടിയിൽ അപകാടവസ്ഥ ഇല്ലെന്ന് വിദഗ്ധ സംഘം. ദുരന്ത സ്ഥലം സന്ദർശിച്ച ശേഷമാണ് പ്രതികരണം. ഒരാഴ്ചയ്ക്കുള്ളിൽ സംഘം റിപ്പോർട്ട് സമർപ്പിക്കും. മണ്ണിടിച്ചിൽ ദുരന്തത്തിന് പിന്നാലെ കൂട്ടിയിട്ട മണ്ണ് മാറ്റുന്നത് പഠിക്കാനാണ് വിദഗ്ധ സംഘം കള്ളാടിയിലെത്തിയത്. മൂന്നംഗ സമിതിയിലുള്ള കോഴിക്കോട് എൻഐടി പ്രൊഫസർ ഡോ. സന്തോഷ് ജി തമ്പിയും CESS പ്രതിനിധിയുമാണ് ദുരന്ത സ്ഥലം സന്ദർശിച്ചത്. സന്തോഷ് തമ്പി നേതൃത്വം നൽകുന്ന സമിതിയിൽ ഡോ. ജൂഡ് ഇമ്മാനുവലും ഭാഗമാണ്. പ്രത്യക്ഷത്തിൽ അപകടാവസ്ഥയിലെന്നും ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കുമെന്നും സംഘം. താൽക്കാലികമായി നിർമ്മാണം…

Read More

പ്രിയദര്‍ശിനി സൗജന്യ യാത്രയ്ക്ക് ഒരു മാസം; വന്‍ വിജയമാക്കി സ്ത്രീ യാത്രക്കാര്‍; വഴിമുട്ടി പ്രൈവറ്റ് ബസ് ഉടമകളും ജീവനക്കാരും

കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര ഉറപ്പാക്കുന്ന പ്രിയദര്‍ശനി പദ്ധതി ആരംഭിച്ചിട്ട് ഇന്ന് ഒരു മാസം. ഇന്ദിര ഗ്യാരണ്ടിയിലെ ആദ്യ പ്രഖ്യാപനം വിജയകരം എന്ന് യാത്രക്കാരും ഗതാഗതമന്ത്രി സി പി ജോണും പറഞ്ഞു. സ്ത്രീ യാത്രക്കാരുടെ എണ്ണം പ്രതീക്ഷിച്ചതിനേക്കാള്‍ ഇരട്ടിയാകുകയാണ്. പദ്ധതി പ്രഖ്യാപനത്തില്‍ പ്രതീക്ഷിച്ചതില്‍ നിന്നും 30 കോടി രൂപ പ്രതിമാസം അധികം നല്‍കേണ്ടി വരുമെന്നത് സര്‍ക്കാരിന് മുന്നിലെ പ്രതിസന്ധി. അതേസമയം പ്രിയദര്‍ശിനി പദ്ധതി വിജയിച്ചതോടെ ജീവിതം വഴിമുട്ടിയെന്ന് പറയുകയാണ് പ്രൈവറ്റ് ബസ് ഉടമകളും ജീവനക്കാരും. ദിവസ ജോലിക്കാരും, വിദ്യാര്‍ത്ഥികളുമുള്‍പ്പടെ…

Read More

വയനാട് കള്ളാടി ദുരന്തത്തിൽ ഇരട്ട അന്വേഷണം; മരിച്ചവരുടെ കുടുംബത്തിന് 5 ലക്ഷം ധന സഹായം നൽകും, മുഖ്യമന്ത്രി

വയനാട് കള്ളാടിയിലുണ്ടായ മണ്ണിടിച്ചിലിൽ ഇരട്ട അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ. അപകടത്തിനിടയായ സാഹചര്യത്തെ കുറിച്ച് അന്വേഷണം നടത്താൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി.കള്ളാടി അപകടത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് 5 ലക്ഷം രൂപ ധനസഹായം നൽകും.മണ്ണ് നീക്കം ചെയാത്തതിൽ ഗുരുതര വീഴ്ചയുണ്ട്. പ്രദേശത്തിന് തൊട്ടുമുകളിലായി മണ്ണിടിച്ചിൽ ഉണ്ടായതായി വിവരങ്ങൾ ഉണ്ട്, അതുകൂടി പരിശോധിച്ച് കൂടുതൽ കാര്യങ്ങൾ തീരുമാനിക്കും. കേന്ദ്രസർക്കാർ ഈ തുരങ്ക നിർമാണത്തിനായി പാരിസ്ഥിതിക അനുമതി കൊടുത്തപ്പോൾ നൽകിയ കർശനമായ നിർദേശങ്ങൾ നിർമാണ കരാർ ഏറ്റെടുത്തവർ പാലിച്ചിട്ടുണ്ടോയെന്ന്…

Read More

കുവൈത്തിലേക്ക് ഡ്രോണ്‍-മിസൈല്‍ ആക്രമണം; ബഹ്‌റൈനില്‍ അപായ സൈറണ്‍ മുഴങ്ങി

ഇറാനിലേക്ക് അമേരിക്ക ആക്രമണം നടത്തിയതിന് പിന്നാലെ കുവൈത്തിലേക്ക് ഡ്രോണ്‍-മിസൈല്‍ ആക്രമണമെന്ന് റിപ്പോര്‍ട്ട്. ജാഗ്രത പാലിക്കണമെന്നാണ് ഭരണകൂടം ജനങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. ബഹ്‌റൈനില്‍ അപായ സൈറണ്‍ മുഴങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ട്. അമേരിക്ക നടത്തിയ ആക്രമണത്തിന് തിരിച്ചടി നല്‍കുമെന്ന് ഇറാന്‍ പ്രതികരിച്ച് മണിക്കൂറുകള്‍ക്കകമാണ് ഈ ആക്രമണങ്ങള്‍. രണ്ടാഴ്ചകള്‍ക്ക് ശേഷമാണ് ഗള്‍ഫ് മേഖലയില്‍ വീണ്ടും ആക്രമണങ്ങളുണ്ടാകുന്നത്. ഹോര്‍മുസില്‍ ഇന്നലെ ഇറാന്‍ മൂന്നു കപ്പലുകള്‍ ആക്രമിച്ചതിനുള്ള മറുപടിയായി തെക്കന്‍ ഇറാനിലുള്‍പ്പെടെ അമേരിക്ക ശക്തമായ ആക്രമണം നടത്തിയതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിനുള്ള തിരിച്ചടിയായാണ് ഇറാന്‍ ഗള്‍ഫ്…

Read More

കനത്ത മഴ: ഇന്ന് 11 ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ട്; രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് ശക്തമായ മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ആലപ്പുഴ മുതല്‍ കാസര്‍ഗോഡ് വരെയുള്ള 11 ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ മുന്നറിയിപ്പില്ല. വയനാട്, കോഴിക്കോട് ജില്ലകളിലെ പ്രൊഫഷണല്‍ കോളജ് ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയാണ്. കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, വയനാട്, തൃശൂര്‍, പാലക്കാട്, ഇടുക്കി, ആലപ്പുഴ, എറണാകുളം, കോട്ടയം ജില്ലകള്‍ക്കാണ് ഇന്ന് യെല്ലോ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. രാവിലെ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍…

Read More

കള്ളാടിയില്‍ തിരച്ചില്‍ ഇന്നും തുടരും; മുഖ്യമന്ത്രി വി ഡി സതീശന്‍ ഇന്ന് ദുരന്തഭൂമി സന്ദര്‍ശിക്കും

വയനാട് കള്ളാടി മണ്ണിടിച്ചില്‍ ദുരന്തബാധിത പ്രദേശം മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഇന്ന് സന്ദര്‍ശിക്കും. നാല് സോണുകളായി തിരിച്ച് കാണാതായ അഞ്ച് പേര്‍ക്കായുള്ള തിരച്ചില്‍ തുടരും. സുരക്ഷ മുന്‍നിര്‍ത്തി ദുരന്തബാധിത മേഖലയില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. മണ്ണിടിച്ചിലില്‍ മൂന്ന് ഇതര സംസ്ഥാന തൊഴിലാളികളാണ് മരിച്ചത്. കള്ളാടി ദുരന്തഭൂമിയില്‍ ഇന്ന് രാവിലെ മുതല്‍ എന്‍.ഡി.ആര്‍.എഫിന്റെ നേതൃത്വത്തില്‍ തിരച്ചില്‍ ആരംഭിക്കും. ദുരന്തബാധിത പ്രദേശം നാല് സോണുകളാക്കി തിരിച്ചാണ് എന്‍.ഡി.ആര്‍.എഫ്, ഫയര്‍ഫോഴ്‌സ്, സിവില്‍ ഡിഫന്‍സ് സംഘങ്ങള്‍ പരിശോധന നടത്തുക. റവന്യൂ മന്ത്രി എ.പി….

Read More