ഫുട്ബോൾ ലോകകപ്പിൽ സ്പെയിൻ ചാമ്പ്യന്മാർ. എക്സ്ട്രാ ടൈം വരെ നീണ്ട മത്സരത്തിൽ ഫെറാൻ ടോറസിനൻറെ ഒറ്റ ഗോളിലാണ് അർജൻറീനയെ സ്പെയിൻ തോൽപ്പിച്ചത്. 106-ാം മിനിറ്റിൽ ഫെറാൻ ടോറസാണ് സ്പാനിഷ് പടയുടെ വിജയഗോൾ നേടിയത്. പോസ്റ്റിനു സമീപത്തുനിന്ന് നിക്കോ വില്യംസ് തലകൊണ്ടു മറിച്ചു നൽകിയ പന്തെടുത്ത് ഷോട്ടെടുത്ത ഫെറാൻ ടോറസിനു പിഴച്ചില്ല. ഫൈനലിൽ കടന്ന രണ്ടു തവണയും വിശ്വവിജയികളായി എന്ന നേട്ടവും സ്പെയിൻ സ്വന്തമാക്കി. മത്സരത്തിൽ മിന്നുന്ന പ്രകടനമായിരുന്നു സ്പെയിൻറേത്. അവസാനനിമിഷം വരെ പോരാടിയെങ്കിലും അർജൻറീനയ്ക്ക് വിജയിക്കാനായില്ല. മത്സരത്തിലെ 20–ാം ശ്രമത്തിലാണ് അർജന്റീന ഗോളി എമിലിയാനോ മാർട്ടിനസിന്റെ പ്രതിരോധം സ്പെയിൻ മറികടന്നത്. അതേസമയം, 117-ാം മിനിറ്റിൽ മെസ്സിയിലൂടെയാണ് മത്സരത്തിൽ ആദ്യമായി അർജന്റീന ഗോൾശ്രമം നടത്തിയത്. മെസ്സിയെയും സംഘത്തെയും സ്പെയിൻ അക്ഷരാർഥത്തിൽ പൂട്ടിയിടുകയായിരുന്നു. അവസാന മിനിറ്റുവരെ മിന്നുന്ന പോരാട്ടമായിരുന്നു സ്പെയിൻറേത്. അർജൻറീനിയൻ മുന്നേറ്റങ്ങളെ ചെറുത്തുതോൽപ്പിച്ചാണ് സ്പെയിൻ രണ്ടാംതവണയും ലോക ജേതാക്കളായത്. ഒരുഘട്ടത്തിലും അവർക്ക് മുന്നേറ്റത്തിനുള്ള അവസരം സ്പെയിൻ ഒരുക്കിയില്ല. എന്നാൽ, സ്പാനിഷുകാർ നിരന്തര ആക്രമണത്തിലൂടെ അർജൻറീനയെ അവസാന മിനിറ്റുവരെ ഭീതിയിലാക്കി.
സ്പെയിൻ ലോക ചാമ്പ്യന്മാർ


