R3Info Solutions

സിക്കിമ്മില്‍ മണ്ണിടിച്ചില്‍; നിര്‍മാണത്തിലിരിക്കുന്ന തുരങ്കത്തില്‍ നിരവധി തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നു; ഒരാള്‍ മരിച്ചു

സിക്കിമ്മിലെ മണ്ണിടിച്ചിലില്‍ ഒരു മരണം. നിര്‍മ്മാണത്തിലിരിക്കുന്ന തുരങ്കത്തില്‍ നിരവധി തൊഴിലാളികള്‍ കുടുങ്ങി. തൊഴിലാളികളെ പുറത്തെടുക്കാന്‍ ദേശീയ ദുരന്തനിവാരണ സേനയും പ്രാദേശിക ഭരണകൂടവും സംയുക്തമായി ശ്രമം തുടരുകയാണെന്നും അധികൃതര്‍ അറിയിച്ചു. സിക്കിമിലെ മംഗന്‍ ജില്ലയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന തുരങ്കത്തിലുണ്ടായ വന്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് നിരവധി തൊഴിലാളികള്‍ തുരങ്കത്തിനുള്ളില്‍ കുടുങ്ങി. കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ദേശീയ ദുരന്തനിവാരണ സേന, സംസ്ഥാന ദുരന്തനിവാരണ സേന, സൈന്യം, പ്രാദേശിക ഭരണകൂടം എന്നിവയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. തുരങ്കത്തിനുള്ളിലെ…

Read More

കണ്ണേ കരളേ വിഎസ്സേ…; വി എസ്സിന്റെ ഓര്‍മകള്‍ക്ക് ഒരു വയസ്

കേരള രാഷ്ട്രീയത്തിലെ അതികായന്‍ വി എസ് അച്യുതാനന്ദന്‍ വിടവാങ്ങിയിട്ട് ഇന്നേയ്ക്ക് ഒരു വര്‍ഷം. മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ്, പുരോഗമന കേരളത്തെ പരുവപ്പെടുത്തിയ സമര പോരാട്ടങ്ങളുടെ മുന്നണിപ്പോരാളി, അവസാന ശ്വാസം വരെ കര്‍മനിരതനായ കമ്യൂണിസ്റ്റ്- എന്നിങ്ങനെ വി.എസ് മലയാളികളുടെ ജീവിതത്തില്‍ ചെലുത്തിയ സ്വാധീനം സമാനതകളില്ലാത്തതാണ്. പോരാട്ടമെന്ന വാക്കിന്റെ ആള്‍രൂപമായിരുന്നു വേലിക്കകത്ത് ശങ്കരന്‍ അച്യുതാനന്ദന്‍ എന്ന വി എസ് അച്യുതാനന്ദന്‍. ആധുനിക കേരളത്തിന്റെ ചരിത്രത്തില്‍ വി എസ് എന്ന രണ്ടക്ഷരം വെറുമൊരു പേരായിരുന്നില്ല- ചൂഷണങ്ങള്‍ക്കും അസമത്വങ്ങള്‍ക്കെതിരെയുമുള്ള ഒരു ഇടിമുഴക്കമായിരുന്നു. ഒരു വര്‍ഷം…

Read More

കോറോ ഹെൽത്ത് കൂട്ട പിരിച്ചുവിടൽ; ജീവനക്കാർക്ക് 5 മാസത്തെ ശമ്പളം കൂടി നൽകും, ചർച്ചയിൽ ധാരണയായി

കോറോ ഹെൽത്ത് കൂട്ട പിരിച്ചുവിടലുമായി ബന്ധപ്പെട്ട് നടന്ന ചർച്ചയിൽ ധാരണ. ജീവനക്കാർക്ക് അഞ്ചു മാസത്തെ ആനുകൂല്യം കൂടി നൽകാമെന്ന് സമ്മതിച്ചു. തൊഴിൽ മന്ത്രി ബിന്ദു കൃഷ്ണയുമായി നടത്തിയ ചർച്ചയിലാണ് ധാരണയായത്. ഈമാസം 26 ന് മുൻപ് പണം നൽകും. ആകെ ഏഴ് മാസത്തെ നഷ്ടപരിഹാരമാണ് നൽകുകയെന്ന് തൊഴിൽ മന്ത്രി ബിന്ദു കൃഷ്ണ അറിയിച്ചു. ഇരുപത്തിയാറാം തീയതി തന്നെ ശമ്പളം നൽകാൻ കമ്പനി സമ്മതിച്ചു. ജീവനക്കാരുടെ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് അടക്കമുള്ളവ കമ്പനി നൽകും. മറ്റു സംസ്ഥാനങ്ങളിലേക്ക് തൊഴിൽ നൽകാമെന്ന…

Read More

റോക്കറ്റ് ആക്രമണം; ഹോര്‍മുസ് കടലിടുക്കില്‍ കപ്പലിന് തീപിടിച്ചു

ഹോര്‍മുസ് കടലിടുക്കില്‍ കപ്പലിന് തീപിടിച്ചു. റോക്കറ്റാക്രമണത്തിലാണ് കപ്പലിന് തീപിടിച്ചത്. കപ്പല്‍ ജീവനക്കാരെ രക്ഷിച്ചതായാണ് വിവരം. ഗ്രീക്ക് ഷിപ്പിംഗ് കമ്പനിയായ ഡൈനാകോമിന്റെ കപ്പലാണ് ആക്രമിക്കപ്പെട്ടത്. ഒമാന്റെ വടക്ക് – പടിഞ്ഞാറന്‍ പ്രദേശത്തുവച്ചാണ് കപ്പല്‍ ആക്രമിക്കപ്പെട്ടതെന്ന് യുകെ മാരിടൈം ട്രേഡ് ഓപ്പറേഷന്‍സ് വ്യക്തമാക്കി. ഇന്ന് രണ്ട് കപ്പലുകള്‍ക്കു നേരെ ആക്രമണം നടത്തിയതായി ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ് വ്യക്തമാക്കിയിരുന്നു. കപ്പലിലെ തീ അണയ്ക്കാനായിട്ടില്ല. കപ്പല്‍ കടലില്‍ ഒഴുകി നടക്കുകയാണ്. കപ്പല്‍ ആക്രമിച്ചത് ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ് ആണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല.

Read More

ശബരിമല സ്വര്‍ണക്കൊള്ള; അന്തിമ റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കണം; എസ്‌ഐടിക്ക് ഹൈക്കോടതി നിര്‍ദേശം

ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ അന്തിമ റിപ്പോര്‍ട്ട് എത്രയും വേഗം വിചാരണക്കോടതിയlല്‍ സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി. ശാസ്ത്രീയ പരിശോധനാ ഫലം ലഭിച്ച സാഹചര്യത്തിലാണ് എസ്‌ഐടിക്ക് കോടതിയുടെ നിര്‍ദേശം. സ്വമേധയായെടുത്ത ഹര്‍ജി സെപ്റ്റംബര്‍ മൂന്നിന് ഹൈക്കോടതി പരിഗണിക്കും. കട്ടിളപ്പാളി – ദ്വാരപാലക ശില്‍പക്കേസുകളില്‍ ഉടന്‍ അന്തിമ റിപ്പോര്‍ട്ട് വിചാരണ കോടതിയില്‍ നല്‍കാനാണ് ഹൈക്കോടതി എസ്‌ഐടിക്ക് നല്‍കിയിട്ടുള്ള നിര്‍ദേശം. ശാസ്ത്രീയ പരിശോധനാ ഫലം ലഭിച്ച സാഹചര്യത്തിലാണ് ദേവസ്വം ബെഞ്ചിന്റെ നിര്‍ദേശം. ദേശീയ മെറ്റലര്‍ജിക്കല്‍ ലബോറട്ടറിയിലെ ശാസ്ത്രീയ പരിശോധനാ ഫലത്തില്‍ നിന്നും പാളികളിലെ സ്വര്‍ണം നീക്കം…

Read More

നെന്മാറ ഇരട്ടക്കൊലപാതക കേസ്; പ്രതി ചെന്താമരയ്ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴ

നെന്മാറ ഇരട്ടക്കൊലപാതക കേസ് പ്രതി ചെന്താമരയ്ക്ക് വധശിക്ഷ. പാലക്കാട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. 20 ലക്ഷം രൂപ പിഴയും വിധിച്ചു. പിഴ തുക സുധാകരന്റെ മക്കള്‍ക്ക് നല്‍കാനും വിധിയായി. അപൂര്‍വത്തില്‍ അപൂര്‍വം എന്നാണ് കേസ് കോടതി വിലയിരുത്തിയത്. സുധാകരന്റെ മക്കള്‍ക്ക് ചെന്താമര ഭീഷണിയെന്നും കോടതി നിരീക്ഷിച്ചു. പ്രതിക്ക് നേരത്തെ തന്നെ ജീവപര്യന്തം വിധിച്ചിട്ടുണ്ട്. ആ ശിക്ഷ അനുഭവിച്ചു വരുകയാണ്. മുത്തശ്ശിയെ കൂടി കൊന്നത്തോടെ സുധാകരന്റെ മക്കള്‍ക്ക് ജീവിക്കാനുള്ള അത്താണി നഷ്ടമായി എന്നും കോടതി…

Read More

സ്പെയിൻ ലോക ചാമ്പ്യന്മാർ

ഫുട്ബോൾ ലോകകപ്പിൽ സ്പെയിൻ ചാമ്പ്യന്മാർ. എക്സ്ട്രാ ടൈം വരെ നീണ്ട മത്സരത്തിൽ ഫെറാൻ ടോറസിനൻറെ ഒറ്റ ഗോളിലാണ് അർജൻറീനയെ സ്പെയിൻ തോൽപ്പിച്ചത്. 106-ാം മിനിറ്റിൽ ഫെറാൻ ടോറസാണ് സ്പാനിഷ് പടയുടെ വിജയഗോൾ നേടിയത്. പോസ്റ്റിനു സമീപത്തുനിന്ന് നിക്കോ വില്യംസ് തലകൊണ്ടു മറിച്ചു നൽകിയ പന്തെടുത്ത് ഷോട്ടെടുത്ത ഫെറാൻ ടോറസിനു പിഴച്ചില്ല. ഫൈനലിൽ കടന്ന രണ്ടു തവണയും വിശ്വവിജയികളായി എന്ന നേട്ടവും സ്പെയിൻ സ്വന്തമാക്കി. മത്സരത്തിൽ മിന്നുന്ന പ്രകടനമായിരുന്നു സ്പെയിൻറേത്. അവസാനനിമിഷം വരെ പോരാടിയെങ്കിലും അർജൻറീനയ്ക്ക് വിജയിക്കാനായില്ല. മത്സരത്തിലെ…

Read More

പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് ഇന്ന് തുടക്കം: നിർണായക ബില്ലുകൾ അവതരിപ്പിക്കാൻ കേന്ദ്രം

പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് ഇന്ന് തുടക്കമാകും. വിദേശ സംഭാവന നിയന്ത്രണ നിയമ ഭേദഗതി ബിൽ ഉൾപ്പെടെ നിരവധി ബില്ലുകളാണ് കേന്ദ്രം അവതരിപ്പിക്കാൻ ഒരുങ്ങുന്നത്. ദേശീയ ബഹുമതിയെ അപമാനിക്കുന്നത് തടയൽ ഭേദഗതി ബില്ല് ഇന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാജ്യസഭയിൽ അവതരിപ്പിക്കും. ദേശീയഗീതം, ദേശീയ പതാക ദേശീയ ചിഹ്നങ്ങൾ തുടങ്ങിയവയെ അവഹേളിക്കുന്നവർക്കെതിരെ ക്രിമിനൽ കുറ്റം ചുമത്തുന്നതിനായാണ് ബില്ല്. ദേശീയ ഗാനത്തിന് നൽകുന്ന നിയമപരമായ സംരക്ഷണം ദേശീയഗീതമായ വന്ദേമാതരത്തിന് നൽകുന്നതിനാണ് ബില്ല് ലക്ഷ്യമിടുന്നത്. പുതിയ രാഷ്ട്രീയ സമവാക്യങ്ങളിൽ വമ്പൻ…

Read More

സപ്ലൈകോ കുടിശിക ലഭിച്ചില്ല; വാതിൽപടി വിതരണക്കാർ സമരത്തിലേക്ക്

സപ്ലൈകോ കുടിശിക നൽകാത്തതിൽ പ്രതിഷേധിച്ച് റേഷൻ വാതിൽപടി വിതരണക്കാർ സംസ്ഥാന വ്യാപക സമരത്തിലേക്ക്. ഈ മാസം 20, 21 തീയതികളിൽ സൂചന പണിമുടക്ക് നടത്തും. മുപ്പതാം തീയതിക്കുള്ളിൽ കുടിശിക നൽകിയില്ലെങ്കിൽ ഓഗസ്റ്റ് 1 മുതൽ അനിശ്ചിതകാല പണിമുടക്കിലേക്ക് പോകുമെന്നാണ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. അതേസമയം, ഇത്തവണ ഓണവിപണി നടത്തിപ്പിനായി സപ്ലൈകോയ്ക്ക് 200 കോടിയും എഎവൈ വിഭാഗത്തിന് (മഞ്ഞ കാര്‍ഡ്) ഓണക്കിറ്റിനായി 53 കോടിയും ഉള്‍പ്പെടെ 253 കോടി രൂപ അടിയന്തരമായി സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിരുന്നു. ഭക്ഷ്യ- സിവില്‍ സപ്ലൈസ്…

Read More

വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ അടിയന്തര ഇടപെടൽ: 200 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ KSEB

200 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക് റെഗുലേറ്ററി കമ്മീഷൻ്റെ അനുമതി. വൈദ്യുതി പ്രതിസന്ധി പരിഹരിക്കാനാണ് അടിയന്തര ഇടപെടൽ. കെഎസ്ഇബി സമർപ്പിച്ച കരാറിന് റെഗുലേറ്ററി കമ്മീഷൻ അനുമതി നൽകി. കെഎസ്ഇബിയുടെ ടെൻഡറിൽ രണ്ട് കമ്പനികൾ വൈദ്യുതി നൽകാൻ തയ്യാറായി. 5.96 രൂപയ്ക്ക് ആണ് വൈദ്യുതി വാങ്ങുക ഒരു വർഷത്തേക്കാണ് കരാർ. NTPS കമ്പനിയിൽ നിന്ന് 100 മെഗാവാട്ട് വൈദ്യുതി വാങ്ങും. അദാനി ഗ്രൂപ്പിൽ നിന്നും 100 മെഗാവാട്ട് വാങ്ങും. വൈദ്യുതി നിയന്ത്രണം തുടരേണ്ടി വരുമെന്ന് കെഎസ്ഇബി ചെയർമാൻ എംജി…

Read More