R3Info Solutions

ആസൂത്രണ ബോർഡിലെ പരീക്ഷാ ക്രമക്കേടിന് പിന്നിൽ ഉന്നത ഉദ്യോഗസ്ഥർ; പരാമർശം PSC ആഭ്യന്തര വിജിലൻസ് റിപ്പോർട്ടിൽ

ആസൂത്രണ ബോർഡിലേക്കുള്ള പി എസ് സി പരീക്ഷ ക്രമക്കേടിൽ ഗുരുതര കണ്ടെത്തലുമായി ആഭ്യന്തര വിജിലൻസിന്റെ റിപ്പോർട്ട്. ഉന്നത ഉദ്യോഗസ്ഥർക്ക് പരീക്ഷാ തട്ടിപ്പുമായി ബന്ധമുണ്ട്.വിശദമായ അന്വേഷണം വേണമെന്നും റിപ്പോർട്ടിൽ ശിപാർശ ചെയ്യുന്നു.ആഭ്യന്തരവിജൻസിന്റെ റിപ്പോർട്ട് പി എസ് സി യോഗത്തിൽ ചർച്ച ചെയ്തു. കഴിഞ്ഞദിവസം എസ് പി സിനി എഫ് ഡെന്നിസിന്റെ നേതൃത്വത്തിൽ നടത്തിയ ആഭ്യന്തര വിജിലൻസിന്റെ റിപ്പോർട്ട് പി എസ് സിക്ക് സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ടിലാണ് ആസൂത്രണം ബോർഡിലേക്കുള്ള പരീക്ഷാ ക്രമക്കേടിൽ ഗുരുതര കണ്ടെത്തലുകൾ ഉള്ളത്. പരീക്ഷ വിഭാഗത്തിലെ…

Read More

പ്രധാനമന്ത്രിക്ക് എതിരായ പരാമര്‍ശം; ജാന്‍മണിക്കെതിരെ പരാതി നല്‍കി ബിജെപി

പ്രാധാനമന്ത്രി നരേന്ദ്രമോദിയെ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി മേക്കപ്പ് ആര്‍ട്ടിസ്റ്റ് ജാന്‍മണിക്കെതിരെ പരാതി നല്‍കി ബിജെപി. സംസ്ഥാന വ്യാപകമായി വിവിധ പൊലീസ് സ്റ്റേഷനുകളില്‍ പരാതി നല്‍കാനാണ് പ്രവര്‍ത്തകരോട് ആഹ്വാനം. പ്രധാനമന്ത്രിയേയും മാതാവിനേയും കുറിച്ച് അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശം നടത്തി എന്നാണ് പരാതിയില്‍ പറയുന്നത്. ജാന്‍മണിക്കെതിരെ ക്രമിനല്‍ കേസെടുക്കണമെന്നാണ് ആവശ്യം. ഇന്ന് രാവിലെയോടുകൂടി ഉന്നത പൊലീസ് മേധാവിക്കും പരാതി നല്‍കാന്‍ ബിജെപി സംസ്ഥാന നേതൃത്വം തയാറെടുക്കുന്നുണ്ട്. സംഭവത്തില്‍ ക്ഷമ ചോദിച്ച് ജാന്‍മണി രംഗത്തെത്തിയിരുന്നു. ആരേയും വേദനിപ്പിക്കാന്‍ പറഞ്ഞതല്ല. എന്റെ കയ്യില്‍ നിന്നും തെറ്റ്…

Read More

‘നിങ്ങള്‍ എനിക്കായി എല്ലാം ത്യജിച്ചു, പക്ഷേ താന്‍ പരാജയപ്പെട്ടു’; രാജ്യത്ത് വീണ്ടും നീറ്റ് പരീക്ഷാര്‍ഥി ജീവനൊടുക്കി

രാജ്യത്ത് വീണ്ടും നീറ്റ് പരീക്ഷാര്‍ഥി ജീവനൊടുക്കി. മഹാരാഷ്ട്രയിലെ അഹല്യനഗറിലാണ് അങ്കിത സാംഗ്ലെ എന്ന വിദ്യാര്‍ഥി ആത്മഹത്യ ചെയ്തത്. പരീക്ഷയില്‍ യോഗ്യത നേടാത്തതില്‍ പെണ്‍കുട്ടി വലിയ സമ്മര്‍ദ്ദത്തില്‍ ആയിരുന്നു എന്ന് കുടുംബം പറയുന്നു. വൈകാരികമായ ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു. പ്രവേശന പരീക്ഷയില്‍ വെറും 166 മാര്‍ക്ക് മാത്രമേ വിദ്യാര്‍ഥിക്ക് ലഭിച്ചിരുന്നുള്ളൂ. രക്ഷിതാക്കള്‍ എല്ലാം ത്യജിച്ചു പക്ഷേ താന്‍ പരാജയപ്പെട്ടു എന്ന് കുറിപ്പില്‍ പറയുന്നു. നിങ്ങള്‍ എനിക്ക് അത്രയേറെ സ്‌നേഹം നല്‍കി, പക്ഷേ നിങ്ങളുടെ ഒരൊറ്റ ആഗ്രഹം പോലും നിറവേറ്റാന്‍…

Read More

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണം; ഭാരോദ്വഹനത്തില്‍ മീരാഭായ് ചാനുവിന് മെഡല്‍

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് ആദ്യ സ്വര്‍ണം. ഭാരോദ്വഹനത്തില്‍ മീരാഭായ് ചനുവിന് സ്വര്‍ണ്ണമെഡല്‍ ലഭിച്ചു. തുടര്‍ച്ചയായ മൂന്നാം കോമണ്‍വെല്‍ത്ത് ഗെയിംസിലാണ് മീരാഭായ് ചനു സ്വര്‍ണ്ണം നേടുന്നത്. 48 കിലോഗ്രാം വിഭാഗത്തിലാണ് മീരാഭായ് ചനുവിന്റെ സ്വര്‍ണ നേട്ടം. ആകെ 190 കിലോഗ്രാം ഭാരമാണ് മീരാഭായ് ചനു ഉയര്‍ത്തിയത്. സ്നാച്ചില്‍ 85 കിലോയും ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ 105 കിലോഗ്രാമും ഉയര്‍ത്തി. സ്‌നാച്ചില്‍ 85 കിലോ ഉയര്‍ത്തി പുതിയ കോമണ്‍വെല്‍ത്ത് റെക്കോര്‍ഡിടുകയായിരുന്നു ചനു. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മീരാഭായ് ചനുവിന്റെ തുടര്‍ച്ചയായ മൂന്നാമത്തെ…

Read More

സ്വരമധുരമായ ഒരു സംഗീത നദി; മലയാളത്തിന്റെ വാനമ്പാടി കെ എസ് ചിത്രയ്ക്ക് ഇന്ന് 63-ാം പിറന്നാള്‍

നാലു പതിറ്റാണ്ടിലേറെയായി മലയാളി മനസുകളെ തൊട്ടുണര്‍ത്തിക്കൊണ്ട് ഒഴുകുകയാണ് ചിത്ര എന്ന സംഗീത നദി. മലയാളത്തിന്റെ വാനമ്പാടി കെ എസ് ചിത്രയ്ക്ക് ഇന്ന് 63-ാം പിറന്നാള്‍. ആഴവും പരപ്പും ആര്‍ദ്രതയുമുള്ള ആലാപനമാണ് കെ എസ് ചിത്രയുടെ സവിശേഷത. സ്വരമധുരമായ ഒരു സംഗീത നദിയാണ് കെ എസ് ചിത്ര. പ്രണയവും വിരഹവും വിഷാദവുമെല്ലാം ആ ആലാപനത്തില്‍ പെയ്തിറങ്ങുന്നു. പാട്ടിന്റെ ആ കൈവഴികള്‍ മലയാളി മനസുകളെ ആര്‍ദ്രമാക്കാന്‍ തുടങ്ങിയിട്ട് നാലു ദശാബ്ദങ്ങള്‍ പിന്നിട്ടിരിക്കുന്നു. ഭാവതീവ്രമായ ആലാപനമാണ് ചിത്രയുടെ സവിശേഷത. കഥാപാത്രങ്ങളുടെ ആത്മഭാവങ്ങളറിഞ്ഞ്,…

Read More

‘പേപ്പർ മാഫിയയുടെ വേര് അറുക്കും, ചോദ്യപേപ്പർ ചോർച്ചക്കെതിരെ കർശന നടപടി ഉറപ്പാക്കണം’; മന്ത്രിസഭായോഗത്തിൽ പ്രധാനമന്ത്രി

ചോദ്യപേപ്പർ ചോർച്ചക്കെതിരെ കർശന നടപടി ഉറപ്പാക്കണം എന്ന് മന്ത്രിസഭായോഗത്തിൽ പ്രധാനമന്ത്രി അറിയിച്ചു. ചോദ്യപേപ്പർ ചോർച്ചയിൽ പേപ്പർ മാഫിയയുടെ വേര് അറുക്കും. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ പുതിയ നിയമം കൊണ്ടുവരും. 10 വർഷം ശിക്ഷയും പത്തുകോടി രൂപ പിഴയും ചുമത്തും. പുതിയ നിയമത്തിൻ്റെ കരടിൽ കടുത്ത നടപടികൾ നിർദേശിച്ച് കേന്ദ്രം. തിങ്കളാഴ്ച ബിൽ ലോക്സഭയിൽ കൊണ്ടുവരും. പത്ത് കോടി വരെ പിഴ ചുമത്താനും പത്തു വർഷം വരെ തടവിനുമാണ് ബില്ലിലെ വ്യവസ്ഥ. കേസുകളിലെ വിചാരണ 3 മാസത്തിൽ…

Read More

സമയം തേടി കേന്ദ്രം; രാജിയില്ലെങ്കിൽ രാജ്യവ്യാപക സമരമെന്ന് സിജെപി, സിജെപി-കേന്ദ്രം ചർച്ച നാളെയും തുടരും

കേന്ദ്രസർക്കാരും സിജെപിയുമായി നടത്തിയ രണ്ടാംഘട്ട ചർച്ച പൂർത്തിയായി. സിജെപി ഉന്നയിച്ച മൂന്ന് ആവശ്യങ്ങളിൽ രണ്ട് കാര്യങ്ങൾ കേന്ദ്രസർക്കാർ അംഗീകരിച്ചു.ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കില്ലെന്നാണ് വിവരം. കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബിലാണ് യോഗം ചേർന്നത്. സിജെപി പ്രതിനിധികളുമായി നടത്തിയ ചർച്ച സൗഹാർദ്ദപരമായിരുന്നുവെന്ന് കേന്ദ്രമന്ത്രി ജെപി നദ്ദ. ചർച്ച നാളെയും തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി. ചര്‍ച്ചയ്ക്ക് നിഷ്പക്ഷ വേദി വേണമെന്ന സിജെപിയുടെ ആവശ്യം അംഗീകരിച്ചാണ് കേന്ദ്രം കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബില്‍ കൂടിക്കാഴ്ചയ്ക്ക് സമ്മതിച്ചത്. ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ നടന്നുവരുന്ന പ്രതിഷേധ സമരം 35-ാം ദിവസത്തിലേക്ക് കടന്ന…

Read More

യൂബര്‍ ആപ്പ് പൂര്‍ണമായി ബഹിഷ്‌കരിക്കാന്‍ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവേഴ്‌സ്; ഇന്ന് മുതല്‍ സര്‍വീസ് മറ്റ് ആപ്പുകള്‍ ഉപയോഗിച്ച്

യൂബര്‍ ആപ്പ് പൂര്‍ണമായി ബഹിഷ്‌കരിക്കാന്‍ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവേഴ്‌സിന്റെ തീരുമാനം. ഇന്ന് മുതല്‍ മറ്റ് ആപ്പുകള്‍ ഉപയോഗിച്ച് സര്‍വീസുകള്‍ പുനരാരംഭിക്കും. ഇന്നലെ മാനേജുമെന്റുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് തീരുമാനം. ന്യായമായ അടിസ്ഥാന നിരക്കുകള്‍ ഉറപ്പാക്കുക, ഡ്രൈവര്‍ സൗഹൃദ നിലപാട് സ്വീകരിക്കുക മുതലായ ആവശ്യങ്ങളാണ് ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവേഴ്‌സ് മുന്നോട്ട് വച്ചിരുന്നത്. ഇന്നലെ കൊച്ചിയില്‍ മാനേജ്‌മെന്റുമായി ഒരു ചര്‍ച്ച നടക്കുകയും ചെയ്തിരുന്നു. ഈ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് യൂബര്‍ ആപ്പ് ബഹിഷ്‌കരിക്കാന്‍ ഡ്രൈവേഴ്‌സ് തീരുമാനമെടുത്തിരിക്കുന്നത്.

Read More

26 ദിവസമായി തുടരുന്ന നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക്

നീറ്റ് പരീക്ഷാ ക്രമക്കേടില്‍ കേന്ദ്രത്തിന് എതിരെ 26 ദിവസമായി തുടരുന്ന നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക്. പുലര്‍ച്ചെ ഒന്നേകാലോടെ കേന്ദ്ര മന്ത്രിമാരായ ജെപി നഡ്ഡ, ജിതേന്ദ്ര സിങ് തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് സമരം അവസാനിപ്പിച്ചത്. സിജെപി സമരം പടര്‍ന്നുപിടിച്ചതോടെ പ്രതിഷേധം ശമിപ്പിക്കാന്‍ തിരക്കിട്ട നീക്കങ്ങള്‍ നടത്തുകയാണ് കേന്ദ്രസര്‍ക്കാര്‍. നിഷ്പക്ഷ വേദിയില്‍ ചര്‍ച്ചയാകാമെന്ന സമരക്കാരുടെ നിര്‍ദേശം കേന്ദ്രം അംഗീകരിച്ചു. നിര്‍ണായക കൂടിക്കാഴ്ച ഇന്ന് ഉച്ചയ്ക്ക് 12.30ന് ഡല്‍ഹി കണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബില്‍ നടക്കും. ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍ നിര്‍ണായക തീരുമാനങ്ങളുണ്ടാകുമെന്ന്…

Read More

ജൂലൈ മാസത്തെ പെന്‍ഷന്‍ വിതരണം നാളെ മുതല്‍

സംസ്ഥാനത്ത് ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ നാളെ മുതല്‍ വിതരണം ചെയ്യും. ജൂലൈ മാസത്തെ സാമൂഹ്യ സുരക്ഷ – ക്ഷേമ നിധി ബോര്‍ഡ് പെന്‍ഷന്‍ നാളെ മുതല്‍ വിതരണം ചെയ്യും. ഇതിനായി 1095 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.ആകെ 51.7ലക്ഷം പേര്‍ക്കാണ് 2000 രൂപ വീതം പെന്‍ഷന്‍ കിട്ടുക. ഓഗസ്റ്റ് മൂന്നിന് മുമ്പ് വിതരണം പൂര്‍ത്തിയാക്കും.വിവിധ ക്ഷേമ നിധി ബോര്‍ഡുകളിലെ പെന്‍ഷനും നാളെ മുതല്‍ നല്‍കും. കേര്‍ഷക തൊഴിലാളി പെന്‍ഷന്‍, ഇന്ദിരാഗാന്ധി ദേശീയ വാര്‍ധക്യകാല പെന്‍ഷന്‍,…

Read More