R3Info Solutions

മാസപ്പടിയിൽ പിടിമുറുക്കി ED: പിണറായി വിജയന്റെ വീട് ഉൾപ്പെടെ 12 കേന്ദ്രങ്ങളിൽ റെയ്ഡ്: ഉദ്യോ​ഗസ്ഥർ എത്തിയത് മുന്നറിയിപ്പില്ലാതെ

മാസപ്പടിക്കേസിൽ മുൻമുഖ്യമന്ത്രി പിണറായി വിജയന്റെ വീട് ഉൾപ്പെടെ 12 കേന്ദ്രങ്ങളിൽ റെയ്ഡ് ആരംഭിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. സിഎംആർഎൽ കമ്പനിയുടെ എറണാകുളത്തെ ഓഫീസിലും റെയ്ഡ് നടക്കുകയാണ്. മുൻമന്ത്രിയായ മു​ഹമ്മദ് റിയാസിന്റെ വീട്ടിലും ഇഡി ഉദ്യോ​ഗസ്ഥരെത്തി. ഇഡി സംഘം മുന്നറിയിപ്പ് ഇല്ലാതെയാണ് എത്തിയത്. ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് ഇഡി റെയ്ഡ് ആരംഭിച്ചത്. അന്വേഷണത്തിന് തടസമില്ലെന്ന് ഹൈക്കോടതി ഇന്നലെ വ്യക്തമാക്കിയിരുന്നു. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലും ബെംഗളൂരുവിലും ഇഡി പരിശോധന നടക്കുന്നുണ്ട്.

Read More

‘അനധികൃത കുടിയേറ്റം ജനസംഖ്യയെ ബാധിക്കുന്നു’; രാജ്യത്തെ ജനസംഖ്യാ മാറ്റത്തിൽ ഉന്നതതല സമിതി രൂപീകരിച്ച് കേന്ദ്രസർക്കാർ

രാജ്യത്തെ ജനസംഖ്യാപരമായ മാറ്റങ്ങൾ നിരീക്ഷിക്കാൻ ഉന്നതല സമിതിക്ക് രൂപം നൽകി കേന്ദ്ര സർക്കാർ. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് കമ്മിറ്റിക്ക് രൂപം നൽകിയത്. അനധികൃത കുടിയേറ്റം മൂലമുണ്ടാകുന്ന അസ്വാഭാവിക ജനസംഖ്യാ വ്യതിയാനം പരിശോധിക്കാനാണ് ഈ സമിതിയെന്ന് അമിത് ഷാ പറഞ്ഞു. 2025 ഓഗസ്റ്റ് 15-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രഖ്യാപനത്തെ അടിസ്ഥാനമാക്കിയാണ് പുതിയ സമിതിയുടെ രൂപീകരണമെന്നും നിയമവിരുദ്ധ കുടിയേറ്റങ്ങളുമായും മറ്റ് അസാധാരണ കാരണങ്ങളുമായും ബന്ധപ്പെട്ട ജനസംഖ്യാ മാറ്റങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ആഭ്യന്തര മന്ത്രി എക്‌സില്‍ കുറിച്ചു….

Read More

‘രക്ഷാപ്രവര്‍ത്തനത്തില്‍’ നടപടി; ഗണ്‍മാന്‍മാര്‍ ഉള്‍പ്പെടെ അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച സംഭവത്തില്‍ ഗണ്‍മാന്‍മാര്‍ ഉള്‍പ്പെടെ അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്‍മാന്‍മാര്‍ക്കെതിരെയാണ് നടപടി. പിണറായി വിജയന്‍ രക്ഷാപ്രവര്‍ത്തനം എന്ന് വിശേഷിപ്പിച്ച പൊലീസ് നടപടിയിലാണ് യുഡിഎഫ് സര്‍ക്കാരിന്റെ നടപടി. അനില്‍കുമാര്‍, സന്ദീപ്, വിപിന്‍, ഷൈജു, അരുണ്‍ എന്നീ ഉദ്യോഗസ്ഥര്‍ക്കാണ് സസ്‌പെന്‍ഷന്‍. ഗണ്‍മാന്‍മാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഉടന്‍ പരിഗണിക്കും. കേസിന്റെ പുനരന്വേഷണത്തില്‍ പുതിയ റിപ്പോര്‍ട്ട് ഹാജരാക്കാത്ത ഉദ്യോഗസ്ഥനെ കോടതി ശകാരിച്ചു. പ്രത്യേക അന്വേഷണ സംഘമല്ല ആരായാലും അന്വേഷണ റിപ്പോര്‍ട്ടില്ലാതെ എങ്ങനെ…

Read More

‘സിനിമയെ തകർക്കുന്ന റിവ്യൂ അനുവദിക്കില്ല; അശ്വന്ത് കോക്കിനെതിരെ പരാതി നൽകും’: ഫിലിം ചേംബർ

റിവ്യൂ ബോംബിങിലൂടെ സിനിമയിൽ ഉള്ളവരെ മോശമായി ചിത്രീകരിക്കുന്നെന്ന് ഫിലിം ചേംബർ. സിനിമയെ തകർക്കുന്ന റിവ്യൂകൾക്കെതിരെ നിയമ നടപടി സ്വീകരിക്കും. യൂട്യൂബർ അശ്വന്ത് കോക്കിനെതിരെ നിയമനടപിടി സ്വീകരിക്കുമെനന്നും മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും പരാതി നൽകുമെന്നും ഫിലിം ചേംബർ പ്രസിഡന്റ് അനിൽ വി തോമസ് പറഞ്ഞു. സിനിമകളുടെ റിവ്യൂകൾ ഉപയോഗിച്ച് മോണിടൈസ് ചെയ്യരുതെന്ന് ഫിലിം ചേംബർ ആവശ്യപ്പെട്ടു. സിനിമയെ തകർക്കുന്ന റിവ്യൂ അനുവദിക്കില്ല. രണ്ട് വർഷം മുൻപ് ഹൈക്കോടതി ഈ വിഷയം പരിഗണിച്ചെങ്കിലും കൃത്യമായ വിധി ഉണ്ടായിട്ടില്ലെന്ന് അനിൽ വി തോമസ്…

Read More

സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; വിജയം 77.97 ശതമാനം

സംസഥാനത്തെ പ്ലസ് ടു പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു, വിജയം 77.97 ശതമാനം. ഉപരിപഠന സാധ്യത നേടിയവർ. പെൺകുട്ടികൾ 86.89 ശതമാനം. ആൺകുട്ടികൾ 68.41 ശതമാനം വിജയം നേടി. ഹയർസെക്കൻഡറി വിഭാ​ഗത്തിൽ 1990 സ്കൂളുകളിൽ 372423 പേർ പരീക്ഷ എഴുതി. ഇതിൽ 290398 പേർ ഉപരിപഠനത്തിന് യോ​ഗ്യത നേടി. 68.41ശതമാനം ആൺകുട്ടികൾ ആണ് പരീക്ഷ എഴുതിയത്. 86.89 ശതമാനം പെൺകുട്ടികളും പരീക്ഷ എഴുതി. വിജയശതമാനം ഏറ്റവും കൂടിയ ജില്ല ഇടുക്കിയാണ്. മുഴുവ​ൻ വിഷയങ്ങൾക്കും എപ്ലസ് നേടിയത് 30,561 വിദ്യാർത്ഥികൾ….

Read More

ഷുഹൈബ് വധക്കേസ്; ആകാശ് തില്ലങ്കേരി ഉള്‍പ്പെടെ 17 പ്രതികള്‍ക്ക് വീണ്ടും ജാമ്യം

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന ഷുഹൈബ് വധക്കേസില്‍ പ്രതികള്‍ക്ക് വീണ്ടും ജാമ്യം. ആകാശ് തില്ലങ്കേരി ഉള്‍പ്പെടെ 17 പ്രതികള്‍ക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചു. വിചാരണക്കിടെയാണ് പ്രതികളുടെ ജാമ്യം തലശേരി അഡീഷണല്‍ സെഷന്‍സ് കോടതി 3 റദ്ദാക്കിയത്. ഇതിനെ തുടര്‍ന്നാണ് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത്. കേസില്‍ തലശ്ശേരി കോടതിയിലെ വിചാരണ നടപടികളുടെ രേഖ ട്വന്റിഫോറിന് ലഭിച്ചിരുന്നു. പ്രതികളും അഭിഭാഷകരും മനപൂര്‍വം കേസിന്റെ വിചാരണ തടസപ്പെടുത്താന്‍ ശ്രമിച്ചതായി കോടതി പറയുന്നു. മതിയായ അവസരം നല്‍കിയിട്ടും അഭിഭാഷകനും പ്രതിയും ബോധപൂര്‍വം സാക്ഷിയെ ക്രോസ്…

Read More

അഴിമതി തടയാന്‍ പുതിയ കര്‍മപദ്ധതി; ഓപ്പറേഷന്‍ സീറോയുമായി സര്‍ക്കാര്‍

അഴിമതി തടയാന്‍ പുതിയ കര്‍മപദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍. ഓപ്പറേഷന്‍ തൂഫാന് പിന്നാലെ അഴിമതി തടയാന്‍ ഓപ്പറേഷന്‍ സീറോ വരുന്നു. പദ്ധതിയുടെ രൂപരേഖ വിജിലന്‍സ് മേധാവി തയാറാക്കി. എഐ ഉപയോഗിച്ച് സര്‍ക്കാര്‍ ഓഫീസുകള്‍ പൂര്‍ണ നിരീക്ഷണത്തിലാക്കും. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പങ്കെടുക്കുന്ന ഉന്നതതലയോഗത്തില്‍ ചര്‍ച്ചചെയ്യും. പൊതുപ്രവര്‍ത്തകരുടെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും അഴിമതി തടയുകയാണ് ഈ കര്‍മ പദ്ധതിയുടെ പ്രധാന ലക്ഷ്യം.

Read More

എം ജി യൂണിവേഴ്‌സിറ്റിയില്‍ സെര്‍ച്ച് കമ്മിറ്റി പ്രതിനിധിയെ തിരഞ്ഞെടുക്കാന്‍ വിളിച്ച സ്‌പെഷ്യല്‍ സെനറ്റ് മാറ്റിവച്ചു

എംജി സര്‍വകലാശാലയിലെ സെര്‍ച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ തിരഞ്ഞെടുക്കാനുള്ള സെനറ്റ് യോഗം മാറ്റിവച്ചു. ഇടത് പ്രതിനിധിയെ തിരഞ്ഞെടുക്കാനുള്ള നീക്കമാണ് പ്രത്യേക സെനറ്റിന് പിന്നിലെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. സര്‍ക്കാര്‍ മാറിയതിന് തൊട്ടുപിന്നാലെ വിരമിക്കുന്നതിന് തൊട്ടുമുമ്പ് വൈസ് ചാന്‍സലര്‍ ഡോ. സി ടി അരവിന്ദകുമാര്‍ പ്രതിനിധിയെ തിരഞ്ഞെടുക്കാന്‍ സെനറ്റ് യോഗം വിളിക്കുകയായിരുന്നു.

Read More

പ്രധാനമന്ത്രി മോദിയെ കണ്ട് മുഖ്യമന്ത്രി വി ഡി സതീശന്‍; റെയില്‍വേ, എയിംസ്, ദേശീയപാത തുടങ്ങിയ കാര്യങ്ങളില്‍ ചര്‍ച്ച

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി വി ഡി സതീശന്‍. കേരളത്തിന്റെ വികസനം ഉള്‍പ്പെടെ കൂടിക്കാഴ്ചയയില്‍ ചര്‍ച്ചയായതായി വിവരം. കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമനുമായുള്ള കൂടിക്കാഴ്ച ഉച്ചയ്ക്ക് 2.30 ന് നടക്കും. ലോക് കല്യാണ്‍ മാര്‍ഗിലെ പ്രധാനമന്ത്രിയുടെ വസതിയില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. 40 മിനിറ്റോളം നീണ്ടു. മുഖ്യമന്ത്രിയായതിനു ശേഷം വി ഡി സതീശന്‍ പ്രധാനമന്ത്രിയുമായി നടത്തുന്ന ആദ്യ കൂടിക്കാഴ്ചയാണ്. റെയില്‍വേ, എയിംസ് ദേശീയപാത വികസനം തുടങ്ങി കേരളത്തിന്റെ ആവശ്യങ്ങള്‍ നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച. സംസ്ഥാനത്തിന്റെ വികസനവും കേന്ദ്ര പദ്ധതികളുടെ…

Read More

സിഎൻജി വിലയിൽ വർധനവ്

ഇന്ധന വില വർധനവിനൊപ്പം സിഎൻജി വിലയിലും വർധനവ്. കഴിഞ്ഞ 11 ദിവസത്തിനിടെ സിഎൻജിക്ക് കൂട്ടിയത് 6 രൂപയാണ്. തുടർച്ചയായി നാലാം തവണയാണ് വില വർധിപ്പിക്കുന്നത്.വില കൂട്ടിയതിന് പിന്നാലെ ഡൽഹിയിൽ ഇന്ന് ഒരു കിലോ സിഎൻജിയുടെ വില 83.09 രൂപയായി. രാജ്യത്ത് പെട്രോൾ-ഡീസൽ വില ഇന്നലെ വീണ്ടും കൂട്ടിയിരുന്നു. ഇന്നലെ പെട്രോളിന് 2.61 രൂപയും ഡീസലിന് 2.71 രൂപയും കൂട്ടിയതോടെ തിരുവനന്തപുരത്ത് പെട്രോൾ വില 115.32 രൂപയും ഡീസൽ വില 104.41 രൂപയും ആയി ഉയർന്നിരുന്നു.

Read More