ഹോർമുസ് കടലിടുക്കിൽ കുടുങ്ങിയ കപ്പലുകൾ പുറത്തെത്തിക്കാനുള്ള ‘പ്രോജക്ട് ഫ്രീഡം’ നിർത്തിവെച്ച് ട്രംപ്

ഹോർമുസ് കടലിടുക്കിൽ കുടുങ്ങിയ കപ്പലുകൾ പുറത്തെത്തിക്കാനുള്ള ‘പ്രോജക്ട് ഫ്രീഡം’ താത്കാലികമായി നിർത്തിവച്ച് അമേരിക്ക. കരാർ അന്തിമമാക്കാനും ഒപ്പിടാനുമുള്ള പ്രക്രിയ സാധ്യമാക്കാനാകുമോ എന്ന് പരിശോധിക്കുന്നതിനാണ് പ്രോജക്ട് ഫ്രീഡം നിർത്തിവച്ചതെന്നും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. ഇറാന്റെ പ്രതിനിധികളുമായുള്ള ചർച്ച പുരോഗമിക്കുകയാണെന്നും ട്രംപ്.മാത്രവുമല്ല പ്രോജക്ട് ഫ്രീഡം നിർത്തിവച്ചെങ്കിലും ഇറാനെതിരെയുള്ള നാവിക ഉപരോധം ശക്തമായി തുടരുമെന്നും ട്രംപ് പറഞ്ഞു.

Read More

സർക്കാർ മെഡി. കോളജ് ഡോക്ടർമാരുടെ ഒപി ബഹിഷ്കരണം തുടരും

സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളജ് ഡോക്ടർമാരുടെ ഒപി ബഹിഷ്കരണം തുടരും. നാളെയും മറ്റന്നാളും ശനിയാഴ്ചയും ഒപി ബഹിഷ്കരിക്കും. ഒപി, തിയറി ക്ലാസുകൾ ബഹിഷ്കരിക്കാനാണ് തീരുമാനം. ഔദ്യോഗിക ചർച്ചകളും ബഹിഷ്കരിക്കും. ഔദ്യോഗിക കത്തിടപാടുകൾക്ക് മറുപടി നൽകില്ല, മറ്റ് സ്ഥിതിവിവര കണക്കുകളും കൈമാറില്ല. ശമ്പള പരിഷ്കരണ കുടിശിക നൽകുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ഗവൺമെന്റ് മെഡിക്കൽ കോളജ് ഡോക്ടർമാരുടെ സംഘടനയായ കെജിഎംസിടിഎ നടത്തുന്ന പ്രക്ഷോഭത്തിൽ ഇതുവരെയും അനുകൂലമായ തീരുമാനമില്ലാത്ത സാഹചര്യത്തിലാണ് അഞ്ചാം ആഴ്ചയും ഒപി ബഹിഷ്കരണം അടക്കമുള്ള…

Read More

ടൂറിസ്റ്റ് ബസുകള്‍ കളറാകുമോ? കളര്‍ മാറ്റം ആലോചിക്കാവുന്നതാണെന്ന് മന്ത്രി കെ.ബി ഗണേഷ് കുമാര്‍

ടൂറിസ്റ്റ് ബസുകളുടെ കളര്‍ മാറ്റം ആലോചിക്കാവുന്നതാണെന്ന് ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാര്‍. കുട്ടികള്‍ ഉള്‍പ്പെടെ ഇക്കാര്യം ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ ബസിന്റെ പിന്നില്‍ ശ്രദ്ധമാറുന്ന ചിത്രങ്ങളൊന്നും വെക്കരുതെന്നും മന്ത്രി കെ ബി ഗണേഷ് കുമാര്‍ ട്വന്റിഫോറിനോട് പറഞ്ഞു. ഞാന്‍ കളര്‍ഫുള്‍ ആയിട്ട് പോകണമെന്ന് ആഗ്രഹിക്കുന്നയാളാണ്. ഉല്ലാസ യാത്ര പോകാനാണ് വണ്ടി. കുഞ്ഞുങ്ങളൊക്കെ എന്നെക്കാണുമ്പോള്‍ വെള്ള മാറ്റണമെന്നും നല്ല കളറടിക്കണമെന്നുമൊക്കെ പറയാറുണ്ട്. ഒരാള്‍ ചോദിച്ചു കളര്‍ മാറ്റുമോ എന്ന്. ഞാന്‍ മാറ്റുമെന്ന് പറഞ്ഞു. ആ പ്രതികരണം പിന്നീട് ഒരു…

Read More

കുവൈറ്റിൽ നിന്നും ഡൽഹിയിലേക്കുള്ള വിമാനത്തിന് ബേംബ് ഭീഷണി

കുവൈറ്റിൽ നിന്നും ഡൽഹിയിലേക്കുള്ള വിമാനത്തിന് ബേംബ് ഭീഷണി. ഭീഷണിയെ തുടർന്ന് വിമാനം അഹമ്മദാബാദിലേക്ക് വഴി തിരിച്ചുവിട്ടു. ടിഷ്യു പേപ്പറിലാണ് ഭീഷണി സന്ദേശം ലഭിച്ചത്. യാത്രക്കാർ സുരക്ഷിതരെന്നും എല്ലാ പരിശോധനകളും പൂർത്തിയാക്കിയതായും ഇൻഡിഗോ കമ്പനി അറിയിച്ചു. ഇന്ന് രാവിലെയാണ് സംഭവം നടന്നത്.

Read More

ശബരിമലയിലെ കൊടിമര പുനഃപ്രതിഷ്ഠ: പ്രത്യേക അന്വേഷണ സംഘത്തെ ഇന്ന് തീരുമാനിക്കും

ശബരിമലയിലെ കൊടിമര പുനപ്രതിഷ്ഠയിൽ ഹൈക്കോടതി നിർദ്ദേശ പ്രകാരം പ്രത്യേക അന്വേഷണ സംഘത്തെ വിജിലൻസ് ഡയറക്ടർ ഇന്ന് തീരുമാനിക്കും. കൊടിമരത്തിന്റെ നിർമ്മാണവും ഇൻസ്റ്റലേഷനുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും,രേഖകളും,മഹസറുകളും, അക്കൗണ്ടുകളും,അനുബന്ധ രേഖകളും, കൈമാറാനാണ് കോടതി നിർദ്ദേശം. 30 ദിവസത്തിനകം പ്രാഥമിക റിപ്പോർട്ട്‌ നൽകണമെന്നും കോടതി ഉത്തരവിട്ടിരുന്നു.

Read More

തമിഴ്നാട് തീരത്ത് മത്സ്യബന്ധനം അനുവദിക്കില്ല, കടലിൽ വെച്ച് കേരളത്തിലെ മത്സ്യതൊഴിലാളികൾക്ക് നേരെ അക്രമം

കടലിൽ വെച്ച് കേരളത്തിലെ മത്സ്യതൊഴിലാളികൾക്ക് നേരെ അക്രമം. കൊല്ലത്ത് നിന്നും തമിഴ്നാട് തീരത്ത് മത്സ്യ ബന്ധനത്തിന് പോയ മത്സ്യതൊഴിലാളികൾക്ക് നേരെയാണ് അക്രമം ഉണ്ടായത്. കന്യാകുമാരി തീരത്തിന് സമീപം വച്ചായിരുന്നു സംഭവം. അക്രമത്തിൽ നിരവധി മത്സ്യതൊഴിലാളികൾക്ക് പരുക്കേറ്റു. തമിഴ്നാട് തീരത്ത് മത്സ്യ ബന്ധനം അനുവദിക്കില്ലെന്ന് പറഞ്ഞായിരുന്നു അക്രമം നടന്നത്. പരുക്കേറ്റ തൊഴിലാളികൾ ചികിത്സയിൽ തുടരുന്നു.അതേസമയം തമിഴ്‌നാട്ടിൽ നിന്ന് കേരളത്തിലേക്ക് ബസുകൾ സർവീസ് നടത്തില്ലെന്ന് സ്വകാര്യ ബസ് ഉടമകൾ നേരത്തെ അറിയിച്ചിരുന്നു.

Read More

‘സമൂഹത്തിൽ വർദ്ധിച്ചുവരുന്ന മദ്യാസക്തി കുറക്കാൻ വീര്യം കുറഞ്ഞ മദ്യം ഉപകരിക്കും, കൃത്യമായ പ്ലാനും വിഷനും ഉള്ള സർക്കാരാണിത്’; മുഖ്യമന്ത്രി

സമൂഹത്തിൽ വർദ്ധിച്ചുവരുന്ന മദ്യാസക്തി കുറക്കാൻ വീര്യം കുറഞ്ഞ മദ്യം ഉപകരിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. വീര്യം കുറഞ്ഞ മദ്യം ലഭ്യമാക്കിയാൽ വീര്യം കൂടിയതിന്റെ ഉപയോഗം കുറയ്ക്കാൻ കഴിയും.2021ൽ വീര്യം കുറഞ്ഞ മദ്യം വിൽക്കുന്നത് പഠിക്കാൻ സമിതിയെ വച്ചു. ഫിനാൻസ് ബില്ലിൽ ഒളിച്ചു കടത്തിയതല്ല. ബജറ്റിൽ പ്രഖ്യാപിച്ചതാണ്. ബജറ്റ് നിർദ്ദേശം ഫിനാൻസ് ബില്ലിൽ വരുമെന്ന് അറിയാത്ത ആളാണോ പത്തുവർഷം മുഖ്യമന്ത്രിയായ പിണറായി വിജയനെന്നും വി ഡി സതീശൻ വിമർശിച്ചു. ചട്ടം ഭേദഗതിചെയ്ത് കാറ്റഗറി ചെയ്തത് കഴിഞ്ഞ സർക്കാർ….

Read More

ഷട്ട്ഡൗണിൽ വലഞ്ഞു യൂ എസിലെ സർക്കാർ ജീവനക്കാരും പൊതുജനവും; സര്‍ക്കാര്‍ ജീവനക്കാരുടെ കൂട്ടപ്പിരിച്ചുവിടല്‍ നാളെ ആരംഭിക്കുമെന്ന് വൈറ്റ് ഹൗസ്

യൂ എസിൽ ബുധനാഴ്ച രാവിലെ ആരംഭിച്ച ഗവണ്മെന്റ് ഷട്ട്ഡൗൺ രാജ്യത്തുടനീളമുള്ള ഫെഡറൽ സേവനങ്ങളേയും ജീവനക്കാരെയും ഗുരുതരമായി ബാധിച്ചു. ലക്ഷക്കണക്കിന് ജീവനക്കാരുടെ ജോലി താൽക്കാലികമായി നിർത്തിവെച്ചപ്പോൾ ശമ്പളമില്ലാതെ ജോലിക്ക് ഹാജരാകാൻ നിരവധി പേർ നിർബന്ധിതരായിട്ടുണ്ട്. സര്‍ക്കാര്‍ ജീവനക്കാരുടെ കൂട്ടപ്പിരിച്ചുവിടല്‍ നാളെ ആരംഭിക്കുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. നാളെ ധനാനുമതി ബില്‍ വീണ്ടും സെനറ്റില്‍ അവതരിപ്പിക്കും. ഡെമോക്രാറ്റുകള്‍ വഴങ്ങിയില്ലെങ്കില്‍ അടച്ചുപൂട്ടല്‍ നീണ്ടേക്കാം. ഷട്ട്ഡൗൺ നീണ്ടുപോയാല്‍ കൂട്ടപ്പിരിച്ചുവിടല്‍ ആവശ്യമായി വരുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Read More

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത; ജാഗ്രതാ നിർദേശം

കാഠ്മണ്ഡു: നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത. ത്രിശൂലി നദിയിലെ അവശിഷ്ടങ്ങൾ ഒഴുക്ക് തടസ്സപ്പെടുത്തുന്നതായി കണ്ടെത്തി. മണ്ണിടിച്ചിലിനെ തുടർന്ന് നദിയിൽ താത്കാലിക തടയണകൾ രൂപപ്പെടാൻ സാധ്യതയുണ്ട്. ​തടയണകൾ പൊട്ടിയാൽ ശക്തമായ രണ്ടാം പ്രളയ തരംഗത്തിന് സാധ്യതയെന്ന് ഇന്റർനാഷണൽ സെന്റർ ഫോർ ഇന്റഗ്രേറ്റഡ് മൗണ്ടൻ ഡെവലപ്‌മെന്റ് (ICIMOD) പുറത്തുവിട്ട റിപ്പോർട്ടിലാണ് ഈ മുന്നറിയിപ്പുള്ളത്. തുടർന്നാണ് ജാഗ്രതാ നിർദേശം നൽകിയത്. അതേസമയം, നേപ്പാളിലെ മിന്നൽ പ്രളയത്തിൽ വഴിയിൽ കുടുങ്ങിയ മലയാളികളുടെ സംഘം സുരക്ഷിത സ്ഥലത്ത് എത്തി. കൊച്ചിയിലെ ട്രാവൽ ഏജൻസി…

Read More

തെരഞ്ഞെടുപ്പ് ഫലം വിലയിരുത്താൻ ഇടത് പാർട്ടികളുടെ നേതൃയോഗങ്ങൾ ഇന്ന്

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ കനത്ത തോൽവി പരിശോധിക്കാനുളള ഇടത് പാർട്ടികളുടെ യോ​ഗം ഇന്ന്. തിരിച്ചടി വിലയിരുത്താൻ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റും സംസ്ഥാന സമിതി യോഗവുമാണ് ചേരുന്നത്. അതുപോലെ സിപിഐയുടെ സംസ്ഥാന നേ‍തൃത്വവും ഇന്ന് യോ​ഗം ചേരുന്നുണ്ട്. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം ശക്തമായിരുന്നെങ്കിലും മലബാർ മേഖലയിലടക്കം പാർട്ടി കോട്ടകളുടെ തകർച്ച സിപിഎം പ്രതീക്ഷിച്ചിരുന്നില്ല. ഇടത് സൈബർ പേജിൽ പരസ്യമായി തന്നെ നേതൃത്വത്തിനെതിരെ വിമർശനം ശക്തമാണ്. പിണറായി സർക്കാരിന് ജനപിന്തുണ കുറയുന്നു എന്ന വിലയിരുത്തലാണ് പാർട്ടിക്കുള്ളത്. ശബരിമല സ്വർണക്കൊള്ളയും എൽഡിഎഫിന്…

Read More