‘രാജ്യത്ത് ആവശ്യമായ ക്രൂഡ് ഓയിൽ ശേഖരമുണ്ട്, മുഖ്യ പരിഗണന ഇന്ത്യക്കാരുടെ സുരക്ഷ’; പ്രധാനമന്ത്രി

പശ്ചിമ ഏഷ്യയിലെ സംഘർഷം മൂന്നാഴ്ച പിന്നിട്ടു, ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആശങ്കജനകമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു കോടിയോളം ഇന്ത്യക്കാർ ഈ മേഖലയിൽ കഴിയുന്നു. കപ്പലുകളിലും നിരവധി ഇന്ത്യക്കാരും ഉണ്ട്. നയതന്ത്ര ഇടപെടലിന്റെ ഭാഗമായി സംഘർഷ സമയത്തും ഇന്ത്യയുടെ കപ്പലുകൾ സുരക്ഷിതമായി മടങ്ങിയെത്താനുള്ള ശ്രമങ്ങൾ നടന്നുവരുന്നുവെന്നും പ്രധനമന്ത്രി അറിയിച്ചു. LPGയുടെ ആഭ്യന്തര ഉത്പാദനം കൂട്ടും.രാജ്യത്ത് ആവശ്യമായ ക്രൂഡ് ഓയിൽ ശേഖരമുണ്ട്, മുഖ്യ പരിഗണന ഇന്ത്യക്കാരുടെ സുരക്ഷയ്ക്കാണ്. എത്രയും വേഗം ശാന്തിയും സമാധാനവും പുനസ്ഥാപിക്കപ്പെടാനാണ് ഇന്ത്യയുടെ ശ്രമം. മുൻപ് 27 രാജ്യങ്ങളിൽ നിന്നായിരുന്നു ഇന്ത്യ ഇന്ധനം ഇറക്കുമതി ചെയ്തിരുന്നത്. നിലവിൽ 41 രാജ്യങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യുന്നു. പ്രതിസന്ധിയെ തുടർന്ന് ഇന്ത്യയുടെ ഇന്ധന ഇറക്കുമതി വൈവിധ്യവൽക്കരിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *