Headlines

വഞ്ചിനാട് എക്സ്പ്രസിന് തിരുവനന്തപുരം പേട്ടയിൽ പുതിയ സ്റ്റോപ്പ് അനുവദിച്ച് റെയിൽവേ

കേരളത്തിലെ ഏറ്റവും തിരക്കേറിയ ട്രെയിൻ സർവീസുകളിൽ ഒന്നായ വഞ്ചിനാട് എക്സ്പ്രസിന് തിരുവനന്തപുരം പേട്ട റെയിൽവേ സ്റ്റേഷനിൽ പുതിയ സ്റ്റോപ്പ് അനുവദിച്ചതായി ഔദ്യോഗിക അറിയിച്ചു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ നിന്നും ആരംഭിച്ച് എറണാകുളം ജംഗ്ഷൻ വരെ സർവീസ് നടത്തുന്ന വഞ്ചിനാട് എക്സ്പ്രസിനാണ് ഈ പുതിയ താൽക്കാലിക സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്. പതിവായി യാത്ര ചെയ്യുന്ന നിരവധി ആളുകൾക്ക് വലിയ രീതിയിലുള്ള ആശ്വാസം നൽകുന്നതാണ് പുതിയ തീരുമാനമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി വ്യക്തമാക്കി.

Read More

സിറ്റിയുടെ കിരീട മോഹം ബോണ്‍മൗത്ത് തകര്‍ത്തപ്പോള്‍ 22 വര്‍ഷത്തിന് ശേഷം ആഴ്‌സണല്‍ പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍മാര്‍

ബോണ്‍മൗത്തുമായുള്ള മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഞെട്ടിക്കുന്ന സമനില അവരുടെ കിരീടമോഹങ്ങള്‍ തച്ചുതകര്‍ത്തപ്പോള്‍ 22 വര്‍ഷത്തെ കാത്തിരിപ്പിനൊടുവുല്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കിരീടത്തില്‍ മുത്തമിട്ട് ആഴ്സണല്‍. നിര്‍ണായക മത്സരമായിരുന്നിട്ടും മാഞ്ചസ്റ്റര്‍ സിറ്റിക്ക് ബോണ്‍മൗത്തിനോട് വിജയിക്കാനാകാതെ വന്നതോടെ സിറ്റിയുടെ കിരീടസാധ്യത ഇല്ലാതെയാവുകയായിരുന്നു. ഒരുമത്സരം ബാക്കിനില്‍ക്കെയാണ് ആഴ്സണല്‍ ചാമ്പ്യന്മാരായത്. ചൊവ്വാഴ്ച നടന്ന സിറ്റി-ബോണ്‍മൗത്ത് മത്സരത്തില്‍ സിറ്റിയുടെ പതനത്തോടെ ആഴ്സണല്‍ നാല് പോയിന്റ് മുന്നിലെത്തി. 82 പോയിന്റോടെ ഗണ്ണേഴ്സ് ഒന്നാമതും 78 പോയിന്റോടെ സിറ്റി രണ്ടാമതുമാണ്. മാത്രമല്ല സിറ്റിക്കും ഒരു മത്സരം ബാക്കിയുണ്ടെങ്കിലും സിറ്റി…

Read More

വെടിനിർത്തലിൽ ധാരണയായില്ലെങ്കിൽ വരും ദിവസങ്ങളിൽ ഇറാനെതിരെ ആക്രമണം ഉണ്ടാകും; അമേരിക്ക പൂർണസജ്ജം, ഡോണൾഡ് ട്രംപ്

ഇറാനെതിരെ ആക്രമണം നടത്താൻ അമേരിക്ക പൂർണസജ്ജമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാനെ ആക്രമിക്കുന്നതിൽ നിന്നും പിന്മാറിയത് ഒരു മണിക്കൂർ മുമ്പു മാത്രമെന്നും, വെടിനിർത്തൽ വിഷയത്തിൽ ധാരണയായില്ലെങ്കിൽ വരും ദിവസങ്ങളിൽ ഇറാനെതിരെ ആക്രമണമുണ്ടാകുമെന്നും ട്രംപ് ആവർത്തിച്ചു. അമേരിക്കയുമായി കരാറിലെത്താൻ ഇറാന്റെ നേതാക്കൾ യാചിക്കുകയാണെന്നും വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരുമായി സംസാരിക്കവെ ട്രംപ് പറഞ്ഞു.

Read More

വയോജന വകുപ്പ് രൂപീകരിച്ച് സർക്കാർ; ഉത്തരവ് പുറത്തിറക്കി

വയോജന വകുപ്പ് രൂപീകരിച്ച് സർക്കാർ. ഉത്തരവ് പുറത്തിറക്കി. കഴിഞ്ഞദിവസം ചേർന്ന മന്ത്രിസഭാ യോഗത്തിൽ വയോജന വകുപ്പ് രൂപീകരിക്കാൻ തീരുമാനമായിരുന്നു. ഇന്ദിര ​ഗ്യാരണ്ടിയുടെ ഭാ​ഗമായി യുഡിഎഫ് നൽകിയ വാ​ഗ്ദാനമായിരുന്നു വയോജന വകുപ്പ്. വയോജനങ്ങളുടെ ചികിത്സാ സഹായങ്ങളും ലക്ഷ്യമിട്ടാണ് പുതിയ വകുപ്പ് നിലവിൽ വരുന്നത്. വയോജനങ്ങൾക്കുള്ള ക്ഷേമപെൻഷൻ കൃത്യമായി ലഭ്യമാക്കുകയെന്നതാണ് ഈ വകുപ്പ് കൊണ്ട് സർക്കാർ ലക്ഷ്യമിടുന്നത്. പ്രായമായവർക്ക് മികച്ച ചികിത്സയും മരുന്നുകളും ലഭ്യമാക്കുന്നതിനുള്ള പദ്ധതികൾ നടപ്പാക്കുക തുടങ്ങിയവയും വകുപ്പിന്റെ ചുമതലകളിൽ വരുന്നു. വയോജനങ്ങളുടെ സംരക്ഷണവും പുനരധിവാസവും വകുപ്പിൽ ഉൾപ്പെടുന്നു….

Read More

അപകടകാരികളായ തെരുവുനായകളെ കൊല്ലാം; സുപ്രധാന നിര്‍ദേശവുമായി സുപ്രീംകോടതി; മൃഗസ്നേഹികളുടെ ഹര്‍ജി തള്ളി

തെരുവുനായ ആക്രമണത്തില്‍ സുപ്രധാന വിധിയുമായി സുപ്രീംകോടതി. അപകടകാരികളായ നായ്ക്കളെ കൊല്ലാമെന്നാണ് സുപ്രീംകോടതി നിര്‍ദ്ദേശം. നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ നടപടി എടുക്കരുതെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. എബിസി ചട്ടങ്ങള്‍ കര്‍ശനമായി നടപ്പിലാക്കണമെന്നും പറയുന്നു. സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ് പരിഷ്‌കരിക്കണമെന്ന അപേക്ഷകള്‍ തള്ളി. രാജ്യത്തെ തെരുവ് നായ ആക്രമണങ്ങളുടെ കണക്ക് നിരത്തിയാണ് സ്വമേധയാ എടുത്ത കേസിലെ സുപ്രീംകോടതിയുടെ വിധി. കേസില്‍ സുപ്രധാനമായ നിര്‍ദ്ദേശങ്ങള്‍ സുപ്രീംകോടതി നല്‍കി. അതിലൊന്നാണ് എബിസി ചട്ടങ്ങള്‍ കര്‍ശനമായി പാലിക്കണം എന്നത്. ഇതില്‍ വീഴ്ച വരുത്തിയാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ…

Read More

മുൻ സർക്കാർ അടച്ചിരുന്ന സെക്രട്ടറിയേറ്റ് സമരഗേറ്റ് തുറന്നു; സമരകവാടം തുറന്നത് 10 വർഷത്തിന് ശേഷം

തിരുവനന്തപുരം സെക്രട്ടറിയേറ്റിന്റെ സമരഗേറ്റ് തുറന്നു. സമരകവാടം 10 വർഷത്തിനുശേഷമാണ് തുറന്നത്. ഗേറ്റിനു മുന്നിൽ ഉണ്ടായിരുന്ന ബാരിക്കേഡും ഒരു വശത്തേക്ക് നീക്കി. മുഖ്യമന്ത്രിയും മന്ത്രിമാരും ചുമതലയേറ്റശേഷം ഉള്ള ആദ്യ പ്രവർത്തി ദിനമാണ് ഇന്ന്. നോർത്ത് ഗേറ്റ് വഴി നിരന്തരം പൊതുജനങ്ങൾ സെക്രട്ടറിയേറ്റിൽ വന്നതോടെയാണ് സുരക്ഷാ ഭീഷണി ചൂണ്ടിക്കാട്ടി മുൻ സർക്കാർ ഗേറ്റ് അടച്ചത്. ഈ ഗേറ്റിലൂടെ കയറുന്ന വഴിയിലാണ് മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെൽ പ്രവർത്തിച്ചിരുന്നത്. നിലവിൽ ഉദ്യോഗസ്ഥർക്കും മന്ത്രിവാഹനങ്ങൾക്കുമാണ് പ്രവേശനം അനുവദിച്ചത്. പൊതുജനങ്ങൾ കന്റോൺമെന്റ് ഗേറ്റിലൂടെ തന്നെ…

Read More

ഒരു ഔദ്യോഗിക വസതിക്കായി അവകാശവാദം ഉന്നയിച്ചത് മൂന്ന് മന്ത്രിമാര്‍ വരെ; നിള, സാനഡു, ഗ്രേസ് എന്നിവയ്ക്ക് ആവശ്യക്കാരേറെ

ഔദ്യോഗിക വസതിക്കായി അവകാശവാദം ഉന്നയിച്ച് മന്ത്രിമാര്‍. ഒരു വസതിക്ക് മൂന്നു മന്ത്രിമാര്‍ വരെ അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. നിള,സാനഡു, ഗ്രേസ് എന്നിവയ്ക്കാണ് ആവശ്യക്കാരേറെ. മന്ത്രിമന്ദിരങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്ക് 3 കോടി 95 ലക്ഷം രൂപ അനുവദിച്ചു. 9 മന്ത്രിമന്ദിരങ്ങളുടെ വാര്‍ഷിക അറ്റകുറ്റപ്പണികള്‍ക്കാണ് പൊതു ഭരണ വകുപ്പ് തുക അനുവദിച്ചത്. മന്‍മോഹന്‍ ബംഗ്ലാവ് – 81.06 ലക്ഷം, അജന്ത ബംഗ്ലാവ് – 58. 74 ലക്ഷം, നെസ്റ്റ് ബംഗ്ലാവ് – 40.67 ലക്ഷം, ഉഷസ് ബംഗ്ലാവ് – 40.03 ലക്ഷം, പൗര്‍ണമി…

Read More

അമേരിക്കയിലെ സാന്‍ഡിയാഗോയില്‍ വെടിവയ്പ്പ്; അക്രമികള്‍ ഉള്‍പ്പടെ അഞ്ച് പേര്‍ മരിച്ചു

അമേരിക്കയിലെ സാന്‍ഡിയാഗോയില്‍ വെടിവയ്പ്. രണ്ട് അക്രമികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു. ഇസ്ലാമിക് സെന്റര്‍ ഓഫ് സാന്റിയാഗോ എന്ന പള്ളിയിലാണ് വെടിവയ്പ്പുണ്ടായത്. സാന്‍ഡിയാഗോയിലെ ഏറ്റവും വലിയ മസ്ജിദാണ് ഇസ്ലാമിക് സെന്റര്‍ ഓഫ് സാന്റിയാഗോ. അവിടെയാണ് ആക്രമണമുണ്ടായത്. രണ്ട് കൗമാരക്കാരായ ആളുകളാണ് പള്ളിക്ക് നേരെ വെടിയുതിര്‍ത്തത്. സംഭവസ്ഥലത്ത് വച്ചുതന്നെ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ആക്രമണം നടന്ന് തൊട്ടുപിന്നാലെ, തൊട്ടടുത്തുള്ള ഒരു തെരുവില്‍ നിര്‍ത്തിയിട്ടിരുന്ന കാറിനുള്ളില്‍ 17, 19 വയസ്് പ്രായമുള്ള രണ്ട് കൗമാരക്കാരുടെ മൃതദേഹങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി….

Read More

‘ഇറാനെതിരെ നാളെ നടത്താനിരുന്ന സൈനികാക്രമണം താത്കാലികമായി നിര്‍ത്തിവച്ചു’; ഡോണള്‍ഡ് ട്രംപ്

ഇറാനെതിരെ നാളെ നടത്താനിരുന്ന സൈനികാക്രമണം താത്കാലികമായി നിര്‍ത്തിവച്ചതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഖത്തറിന്റെയും സൗദി അറേബ്യയുടെയും യുഎഇയുടെയും അഭ്യര്‍ത്ഥന മാനിച്ചാണ് ചൊവ്വാഴ്ച നടക്കാനിരുന്ന ആക്രമണം മാറ്റിവച്ചതെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചു. സ്വീകാര്യമായ കരാറില്‍ എത്തിച്ചേരാനായില്ലെങ്കില്‍ ഇറാനെതിരെ പൂര്‍ണ്ണ ആക്രമണം നടത്താന്‍ തയ്യാറാകണമെന്ന് സൈന്യത്തിന് നിര്‍ദേശം നല്‍കിയതായി ട്രംപ് വ്യക്തമാക്കി. ഇറാന്‍ ആണവായുധങ്ങള്‍ ഉണ്ടാകാന്‍ പാടില്ലെന്നതാണ് പ്രധാന കരാറിലെ പ്രധാന നിബന്ധനയെന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ പറയുന്നു. ഗൗരവതരമായ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും സഖ്യകക്ഷി രാജ്യങ്ങള്‍ക്കടക്കം സ്വീകാര്യമായ…

Read More

ഇന്ധന വില വീണ്ടും കൂട്ടി; പെട്രോള്‍ ലിറ്ററിന് 86 പൈസയും ഡീസല്‍ ലിറ്ററിന് 83 പൈസയും വര്‍ധിപ്പിച്ചു

രാജ്യത്ത് ഇന്ധന വിലയില്‍ നേരിയ വര്‍ധന. പെട്രോള്‍ ലീറ്ററിന് 86 പൈസയും ഡീസല്‍ ലീറ്ററിന് 83 പൈസയും വര്‍ധിപ്പിച്ചു. കൊച്ചിയില്‍ പെട്രോളിന് 109 രൂപ 73 പൈസയും ഡീസലിന് 98 രൂപ 53 പൈസയുമായി. ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ വില വര്‍ധനവാണിത്. അതേസമയം, രാജ്യത്ത് ഇന്ധന ക്ഷാമം ഇല്ലെന്ന് ആവര്‍ത്തിച്ച് കേന്ദ്രം. അസംസ്‌കൃത എണ്ണ, പിഎന്‍ജി, എല്‍പിജി എന്നിവ മതിയായ അളവില്‍ ലഭ്യമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വാദം. ഹോര്‍മുസ് കടലിടുക്കിലെ സ്ഥിതി സാധാരണ നിലയിലായിട്ടില്ലെന്നും അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണ,…

Read More