Headlines

കെഎസ്ആര്‍ടിസിയില്‍ സ്ത്രീകളുടെ സൗജന്യ യാത്രയുടെ തിയതി പ്രഖ്യാപിച്ചു; ആശമാര്‍ക്ക് നല്‍കിയ വാക്കുപാലിച്ചു; ജനപ്രിയ പ്രഖ്യാപനങ്ങളുമായി സിഎം വിഡിഎസ്

പുതിയ യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷം ജനപ്രിയ തീരുമാനങ്ങള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍. വയോജനങ്ങള്‍ക്കായി പ്രത്യേക വകുപ്പുണ്ടാക്കുമെന്നത് ഉള്‍പ്പെടെയാണ് പ്രഖ്യാപനങ്ങള്‍. യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനമായ ഇന്ദിരാ ഗ്യാരണ്ടി പ്രകാരം ജൂണ്‍ 15മുതല്‍ കെഎസ്ആര്‍ടിസിയില്‍ സ്ത്രീകളുടെ യാത്ര സൗജന്യമായിരിക്കും. ആശമാരുടെ ഹോണറേറിയം 12000 രൂപയായി ഉയര്‍ത്തി. സാമ്പത്തിക നില മെച്ചപ്പെട്ടാല്‍ ഇനിയും കൂട്ടുമെന്നും ആശമാര്‍ക്ക് യുഡിഎഫ് നല്‍കിയ വാക്ക് പാലിച്ചെന്നും വി ഡി സതീശന്‍ മുഖ്യമന്ത്രിയായ ശേഷമുള്ള ആദ്യ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി….

Read More

‘കേരള ഗവണ്‍മെന്റിന് എല്ലാ വിധ പിന്തുണയും ഉറപ്പുനല്‍കുന്നു’; വി ഡി സതീശന്‍ മന്ത്രിസഭയ്ക്ക് ആശംസകള്‍ അറിയിച്ച് പ്രധാനമന്ത്രി

വി ഡി സതീശന്‍ മന്ത്രിസഭയ്ക്ക് ആശംസകള്‍ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സാധ്യമായ എല്ലാ പിന്തുണയും ഉറപ്പുനല്‍കി നരേന്ദ്ര മോദിയുടെ എക്‌സ് പോസ്റ്റ്. ഇംഗ്ലീഷിലും മലയാളത്തിലുമാണ് പോസ്റ്റുകള്‍ പങ്കുവച്ചത്. കേരളത്തിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത വി ഡി സതീശന്‍ ജിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍. അദ്ദേഹത്തിന്റെ ഭരണകാലത്തിന് എന്റെ എല്ലാ ആശംസകളും നേരുന്നു. ജനങ്ങളുടെ ആഗ്രഹങ്ങള്‍ സഫലീകരിക്കുന്നതിനായി, പുതുതായി രൂപീകൃതമായ കേരള ഗവണ്‍മെന്റിന് കേന്ദ്ര ഗവണ്‍മെന്റ് എല്ലാ വിധ പിന്തുണയും ഉറപ്പുനല്‍കുന്നു – എന്നാണ് പ്രധാനമന്ത്രി കുറിച്ചത്….

Read More

വിഡി സതീശൻ കേരളത്തിന്റെ മുഖ്യമന്ത്രി; ജനസാഗരങ്ങളെ സാക്ഷിയാക്കി സത്യപ്രതിജ്ഞ ചെയ്തു

തിരുവനന്തപുരം: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വിഡി സതീശൻ സത്യപ്രതിജ്ഞ ചെയ്തു. ദൈവനാമത്തിലായിരുന്നു സത്യപ്രതിജ്ഞ. പതിനായിരക്കണക്കിന് ജനങ്ങളെ സാക്ഷിയാക്കി സെൻട്രൽ സ്റ്റേഡിയത്തിൽ സജ്ജമാക്കിയ വേദിയിലായിരുന്നു സത്യപ്രതിജ്ഞ. ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറാണ് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തത്. സ്റ്റേഡിയത്തിന് അകത്തും പുറത്തും വൻ ജനക്കൂട്ടമാണ്.

Read More

‘സര്‍ അധ്വാനിച്ചതിന് ഫലം കിട്ടി’; 25 വര്‍ഷമായി വി ഡി സതീശനൊപ്പം; സാരഥി ജെയിംസ്

25 വര്‍ഷമായി വി ഡി സതീശനൊപ്പം പ്രവര്‍ത്തിക്കുകയാണ് അദ്ദേഹത്തിന്റെ സാരഥി ജെയിംസ്. ഇന്ന് വി ഡി മുഖ്യമന്ത്രി കസേരയിലേക്ക് നടന്നടുക്കുമ്പോള്‍ സന്തോഷം പങ്കുവെക്കുകയാണ് ജെയിംസ്. സത്യപ്രതിജ്ഞയ്ക്കും വി ഡി പോകുന്നത് ഈ വാഹനത്തിലാണ്. ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ ദിവസമെന്ന് ജെയിംസ് പറഞ്ഞു. സര്‍ അധ്വാനിച്ചതിനുള്ള ഫലം കിട്ടി. സറുമായി 25 വര്‍ഷമായിട്ടുള്ള ബന്ധമാണ്. അഞ്ച് വര്‍ഷമായി അദ്ദേഹത്തിന്റെ സ്റ്റാഫാണ്. എന്റെ ജീവിതത്തില്‍ കിട്ടാവുന്ന ഏറ്റവും വലിയ കാര്യമാണ് ഇന്നത്തെ ദിവസം.

Read More

‘ഇറാന്റെ സമയം അടുത്തു; തീരുമാനം വേഗത്തില്‍ എടുത്തില്ലെങ്കില്‍ ഒന്നും അവശേഷിപ്പിക്കില്ല’; മുന്നറിയിപ്പുമായി ട്രംപ്

ഇറാന് മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാന്റെ സമയം അടുത്തുവെന്നാണ് ട്രംപിന്റെ ട്രൂത്ത് സോഷ്യല്‍ പോസ്റ്റ്. ഇറാനെ സംബന്ധിച്ചിടത്തോളം സമയം മിടിക്കുന്നുവെന്നും അവര്‍ വേഗത്തില്‍ നീങ്ങുന്നതാണ് നല്ലതെന്നും ട്രംപിന്റെ ഭീഷണി. തീരുമാനം വേഗത്തില്‍ എടുത്തില്ലെങ്കില്‍ ഒന്നും അവശേഷിപ്പിക്കില്ലെന്നും പോസ്റ്റില്‍ പറയുന്നു. ഇറാനില്‍ ആണവായുധം പ്രയോഗിക്കുമെന്ന തരത്തിലുള്ള ചിത്രവും ട്രംപ് പങ്കുവച്ചിട്ടുണ്ട്. എഐ നിര്‍മിത ചിത്രമാണ് ട്രംപ് പങ്കുവച്ചിരിക്കുന്നത്. അതിവേഗം മുന്നോട്ട് പോവുകയാണെന്ന വലിയ മുന്നറിയിപ്പും ട്രംപ് നല്‍കുന്നുണ്ട്. ചര്‍ച്ചകളില്‍ ഉടന്‍ പുരോഗതിയുണ്ടായില്ലെങ്കില്‍ കടുത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നാണ്…

Read More

പതിമൂന്നാമത് മുഖ്യമന്ത്രിയായി വിഡി സതീശന്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും; 21 അംഗ മന്ത്രിസഭയും അധികാരമേല്‍ക്കും

സംസ്ഥാനത്ത് പതിമൂന്നാമത് മുഖ്യമന്ത്രിയായി വി.ഡി സതീശന്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. യുഡിഎഫിന്റെ 21 അംഗ മന്ത്രിസഭയാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്നത്. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ സത്യവാചകം ചൊല്ലിക്കൊടുക്കും.സത്യപ്രതിജ്ഞാ ചടങ്ങില്‍ ദേശീയ നേതാക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ പങ്കെടുക്കും. കൂടാതെ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡി എന്നിവരും ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ തലസ്ഥാനത്തെത്തും. ദീര്‍ഘനേരം നീണ്ടുനിന്ന ചര്‍ച്ചകള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കും ഒടുവിലാണ് 20…

Read More

വിജയ് സത്യപ്രതിജ്ഞയ്ക്ക് എത്തും, തിങ്കളാഴ്ച രാവിലെ തിരുവനന്തപുരത്തെത്തും; നഗരത്തിൽ ഗതാഗതനിയന്ത്രണം

യുഡിഎഫ് സർക്കാർ സത്യപ്രതിജ്ഞയ്ക്ക് തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് എത്തും. വിജയ് തിങ്കളാഴ്ച രാവിലെ തിരുവനന്തപുരത്തെത്തും. തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് സത്യപ്രതിജ്ഞയ്ക്ക് എത്തുമെന്ന് ഉറപ്പായി.തിങ്കളാഴ്ച രാവിലെ 9 മണിക്ക് തിരുവനന്തപുരത്തെത്തും 11 ന് തിരികെ മടങ്ങും. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപ മുഖ്യമന്ത്രി ഡി കെ ശിവകുമാർ, തെലുങ്കാന മുഖ്യമന്ത്രി രേവന്ത റെസ്സി, ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്വീന്ദർ സിങ് സുഖു, രാഹുൽഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരും സത്യപ്രതിജ്ഞയ്ക്കെത്തും. സത്യപ്രതിജ്ഞ ചടങ്ങിന് കനത്ത സുരക്ഷയാനുള്ളത്. പാസുമായി…

Read More

മഴ മുന്നറിയിപ്പിൽ മാറ്റം, ഇന്ന് 9 ജില്ലകളിൽ യെല്ലോ അലേർട്ട്, കാലവർഷം തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ എത്തി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്ന് 9 ജില്ലകളിൽ മഴ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ആണ് മുന്നറിയിപ്പ്. യെല്ലോ അലേർട്ട് ആണ് പ്രഖ്യാപിച്ചത്. 2 ദിവസം കൂടെ മഴ തുടരും. ലക്ഷദ്വീപിലും യെല്ലോ അലർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ…

Read More

ആര്‍ സിക്ക് ആഭ്യന്തരം; രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തര വകുപ്പ് ഉറപ്പ് നല്‍കി വി ഡി സതീശന്‍

പൂര്‍ണ സമവായത്തില്‍ എത്താതെ രമേശ് ചെന്നിത്തല – വി ഡി സതീശന്‍ ചര്‍ച്ച. എന്നാല്‍, ചെന്നിത്തലയ്ക്ക് ആഭ്യന്തര വകുപ്പ് ചര്‍ച്ചയില്‍ വി ഡി സതീശന്‍ ഉറപ്പ് നല്‍കി. അന്‍വര്‍ സാദത്തിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ചെന്നിത്തല ആവര്‍ത്തിച്ചു. ഇക്കാര്യത്തില്‍ ലീഗുമായി സംസാരിച്ച ശേഷം തീരുമാനമെടുക്കുമെന്നാണ് വി ഡി സതീശന്‍ നല്‍കിയ ഉറപ്പ്. ലീഗ് വഴങ്ങി ഇല്ലെങ്കില്‍ ഐ സി ബാലകൃഷ്ണന്‍,ടി ജെ വിനോദ്, ജ്യോതികുമാര്‍ ചാമക്കാല എന്നിവരില്‍ ഒരാളെ മന്ത്രി ആക്കണമെന്നാണ് ചെന്നിത്തലയുടെ ആവശ്യം. അതേസമയം, മന്ത്രിസഭാ…

Read More

വി.ഡി സതീശൻ തിരുവനന്തപുരത്ത്, ആശാ സമരസമിതി നേതാക്കളുമായി കൂടിക്കാഴ്ച; വേതനം വർദ്ധിപ്പിക്കുന്നത് പരിഗണിച്ചേക്കും

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശൻ തിരുവനന്തപുരത്തെത്തി. വിമാനത്താവളത്തിൽ നിന്നും കന്റോൺമെന്റ് ഹൗസിലേക്ക് തിരിച്ചു. ആശാവർക്കർമാരുടെ സമരസമിതി നേതാക്കളും കന്റോൺമെന്റ് ഹൗസിൽ എത്തി. നിയുക്ത മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. ആശാവർക്കർമാരുടെ വേതനം പരിഷ്കരിക്കുന്നത് ആദ്യ മന്ത്രിസഭായോഗം പരിഗണിച്ചേക്കും. UDF- ഭരണത്തിൽ എത്തിയാൽ ആശാ പ്രവർത്തകരുടെ വേതനം വർദ്ധിപ്പിക്കുമെന്ന് വിഡി സതീശൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു. മിനി, ബിന്ദു, എന്നിവരുടെ നേതൃത്വത്തിലാണ് നിയുക്ത മുഖ്യമന്ത്രിയെ കാണാൻ എത്തിയത്. വലിയ പിന്തുണയാണ് വിഡി സതീശൻ സമരസമയത്ത് നൽകിയത്. സമരത്തെ വൈകാരികമായാണ് കണ്ടത്. അന്ന്…

Read More