Headlines

നിയമസഭയെ നയിക്കാൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ; സ്പീക്കറായി തിരഞ്ഞെടുത്തു

നിയമസഭ സ്പീക്കറായി തിരുവഞ്ചൂർ രാധാകൃഷ്ണനെ തിരഞ്ഞെടുത്തു. പ്രോടെം സ്പീക്കർ ജി. സുധാകരന്റെ നിയന്ത്രണത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്. തിരുവഞ്ചൂർ രാധാകൃഷ്ണൻ പതിനാറാം കേരള നിയമസഭയുടെ സ്പീക്കർ ആയി ചുമതല ഏറ്റു. ചരിത്രത്തിലാദ്യമായി സ്പീക്കർ സ്ഥാനത്തേക്ക് മൂന്ന് സ്ഥാനാർഥികൾ മത്സരിച്ചു. എൽ.ഡി.എഫിൽനിന്ന് എ.സി. മൊയ്തീനും എൻ.ഡി.എ.യിൽനിന്ന് ബി.ബി. ഗോപകുമാറുമാണ് മത്സരിച്ച മറ്റ് രണ്ട് പേർ‌. മുഖ്യമന്ത്രി വി.ഡി. സതീശനാണ് സ്പീക്കർ തിരഞ്ഞെടുപ്പിൽ ആദ്യം വോട്ട് രേഖപ്പെടുത്തിയത്.

Read More

കനത്ത മഴ, കോഴിക്കോട് മലവെള്ളപ്പാച്ചിൽ താത്കാലിക പാലം ഒലിച്ചുപോയി

മലവെള്ളപ്പാച്ചിൽ താത്കാലിക പാലം ഒലിച്ചുപോയി. കോഴിക്കോട് മുത്തപ്പൻപുഴയ്ക്ക് സമീപം താൽക്കാലിക പാലം ഒലിച്ചുപോയി. തിരുവമ്പാടി – മറിപ്പൂഴ റൂട്ടിലാണ് സംഭവം. വയനാട് തുരങ്കപാത പ്രദേശത്തേക്കുള്ള താൽക്കാലികപാലമാണിത്.മുത്തപ്പൻപുഴ മുസ്ലിം പള്ളിക്ക് സമീപം നിർമ്മാണത്തിലിരിക്കുന്ന പാലത്തിന്റെ താൽക്കാലിക സംവിധാനമാണ് തകർന്നത്. ശക്തമായ മഴയെത്തുടർന്ന് തോട്ടിലൂടെ വൻതോതിൽ മലവെള്ളം കുത്തിയൊലിച്ച് വരികയായിരുന്നു. തുരങ്ക പാതയ്ക്കായുള്ള റോഡ് പണി നടക്കുന്നതിനാലാണ് പഴയ പാലം പൊളിച്ച് താൽക്കാലിക പാലം നിർമ്മിച്ചത്. വൈകിട്ട് പെയ്ത കനത്ത മഴയെ തുടർന്നായിരുന്നു മലവെള്ളപ്പാച്ചിൽ ഉണ്ടായത്.

Read More

മുൻ മന്ത്രിമാരുടെ ഗൺമാൻമാരെ മടക്കി സർക്കാർ; കാലാവധി കഴിയും മുൻപേ മാതൃ യൂണിറ്റുകളിലേക്ക് മടക്കിയയച്ചു

മുൻ മന്ത്രിമാരുടെ ഗൺമാൻമാരെ മടക്കി സർക്കാർ. കാലാവധി കഴിയുന്നതിന് മുന്നേയാണ് മാതൃ യൂണിറ്റുകളിലേക്ക് ഇവരെ മടക്കിയയച്ചത്. കാലാവധി കഴിയും മുന്നേയുള്ള നടപടിയിൽ സേനയ്ക്കുള്ളിൽ പ്രതിഷേധമുണ്ട്. കാലാവധിക്ക് ‌ഒരാഴ്ച മുമ്പേയാണ് നടപടി. ഈ മാസം 31 വരെയായിരുന്നു ഗൺമാൻ മാർക്ക് കാലാവധി. യുഡിഎഫ് സർക്കാർ അധികാരമേറ്റത്തിന് പിന്നാലെയാണ് മുൻഗണന്മാരെ മടക്കിയത്. രണ്ടുദിവസം മുമ്പാണ് ഇത് സംബന്ധിച്ച ഉത്തരവ് ഇറങ്ങിയത്. കാലാവധി കഴിയും മുന്നേ ഉള്ള നടപടിയിൽ സേനയ്ക്കുള്ളിൽ പ്രതിഷേധം. മന്ത്രിമാർ, സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ അടക്കമുള്ള ആ മുൻ…

Read More

നിയമസഭ സ്പീക്കറെ ഇന്ന് തെരഞ്ഞെടുക്കും; മത്സര രം​ഗത്ത് മൂന്ന് മുന്നണികളും

പതിനാറാം നിയമസഭയിലേക്കുള്ള സ്പീക്കറെ ഇന്ന് തെരഞ്ഞെടുക്കും. രാവിലെ 9 മണിക്കാണ് പുതിയ സ്പീക്കറെ തെരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പ് നടക്കുക. ചരിത്രത്തിലാദ്യമായി യുഡിഎഫ്, എൽഡിഎഫ്, എൻഡിഎ സ്ഥാനാർഥികൾ ഇത്തവണ സ്പീക്കർ തെരഞ്ഞെടുപ്പിന് മത്സരരംഗത്തുണ്ട്. കോട്ടയം എംഎൽഎയും മുതിർന്ന യുഡിഎഫ് നേതാവുമായ തിരുവഞ്ചൂർ രാധാകൃഷ്ണനാണ് യുഡിഎഫ് സ്ഥാനാർത്ഥി. ചരിത്രത്തിലാദ്യമായി മൂന്ന് അംഗങ്ങളെ വിജയിപ്പിച്ച ബിജെപിയും സ്പീക്കർ സ്ഥാനത്തേയ്ക്ക് മത്സരിക്കുന്നു.ചാത്തന്നൂർ എംഎൽഎ ബിബി ഗോപകുമാർ എൻഡിഎക്കും മുതിർന്ന സിപിഐഎം നേതാവും കുന്നംകുളം എം എൽ എ യുമായ എസി മൊയ്തീൻ എൽഡിഎഫിന് വേണ്ടിയും…

Read More

മന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റങ്ങൾ, ഒടുവിൽ മൂന്നാം നാൾ തീരുമാനം; ഫിഷറീസ് ലീഗിന് തന്നെ

മൂന്ന് ദിവസമായി തുടർന്ന നീണ്ട ചർച്ചകൾക്കും തർക്കങ്ങൾക്കുമൊടുവിൽ പുതിയ മന്ത്രിസഭയിലെ വകുപ്പ് വിഭജനം പൂർത്തിയായി. പ്രോടെം സ്പീക്കറുടെ സത്യപ്രതിജ്ഞാ ചടങ്ങിന് മുന്നോടിയായി മുഖ്യമന്ത്രി വി.ഡി സതീശൻ മന്ത്രിമാരുടെ വകുപ്പുകൾ അടങ്ങിയ അന്തിമ പട്ടിക ഗവർണർ രാജേന്ദ്ര ആർലേക്കർക്ക് കൈമാറി. മന്ത്രിമാരും വകുപ്പുകളും മുഖ്യമന്ത്രി വി ഡി സതീശൻ – ധനകാര്യം, നിയമം, പൊതുഭരണം,തുറമുഖം,സയൻസ് & ടെക്നോളജി, ലോട്ടറി,എയർപോർട്ട്, മെട്രോ രമേശ് ചെന്നിത്തല – ആഭ്യന്തരം, വിജിലൻസ്, ഫയർ & റെസ്ക്യൂ , ജയിൽ, കയർ സണ്ണി ജോസഫ്…

Read More

മിൽമ പാൽ വില 4 രൂപ വർധിപ്പിച്ചു; ജൂൺ ഒന്ന് മുതൽ പ്രാബല്യത്തിൽ, ഒരു ലിറ്റർ പാലിന് ഇനി 56 രൂപ നൽകണം

മിൽമ പാൽ വില വർധിപ്പിച്ചു. ലിറ്ററിന് 4 രൂപയാണ് വർധിച്ചത്. ഇന്ന് ചേർന്ന മിൽമ ബോർഡ് യോഗത്തിലാണ് തീരുമാനം. തിരഞ്ഞെടുപ്പിന് മുമ്പേ വർധനവിനായി തീരുമാനമെടുത്തിരുന്നുവെന്ന് മിൽമ ചെയർമാൻ K S മണി പറഞ്ഞു. മുഖ്യമന്ത്രിയെ വർധനവിന്റെ കാര്യം അറിയിച്ചു.3.35 രൂപ കർഷകന് ലഭിക്കുന്ന രീതിയിലാണ് വില വർധനവെന്ന് മിൽമ അധികൃതർ പറഞ്ഞു. ജൂൺ 1 മുതൽ വിലവർധനവ് പ്രാബല്യത്തിൽ വരും. വിലവർധനവുമായി മുന്നോട്ട് പോകാൻ നിർദേശിച്ചു. മറ്റ് പാലുൽപന്നങ്ങളുടെ വില വർദ്ധിപ്പിക്കുന്ന കാര്യം പരിശോധിച്ച് തീരുമാനിക്കും. വലിയ…

Read More

ട്രംപിനെയും നെതന്യാഹുവിനെയും ബ്രാഡ് കൂപ്പറേയും വധിക്കുന്നവര്‍ക്ക് പാരിതോഷികം; ബില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി ഇറാന്‍

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെയും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെയും അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡ് മേധാവി ബ്രാഡ് കൂപ്പറേയും വധിക്കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിക്കാനുള്ള ബില്‍ അവതരിപ്പിക്കാനുള്ള നീക്കത്തില്‍ ഇറാന്‍. 5.8 കോടി ഡോളര്‍ പാരിതോഷികം വാഗ്ദാനം ചെയ്യുന്ന ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്ന് ഇറാന്‍ ദേശീയ സുരക്ഷാ കമ്മീഷന്‍ ചെയര്‍മാന്‍ ഇബ്രാഹിം അസീസി വ്യക്തമാക്കി. യുദ്ധം പുനരാരംഭിച്ചാല്‍ അമേരിക്കയ്ക്ക് കൂടുതല്‍ സര്‍പ്രൈസുകളുണ്ടാകുമെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ചി മുന്നറിയിപ്പ് നല്‍കി.

Read More

സില്‍വര്‍ലൈന്‍ ഉപേക്ഷിച്ച് യുഡിഎഫ് സര്‍ക്കാര്‍; മഞ്ഞക്കുറ്റികള്‍ നീക്കാന്‍ റവന്യൂ വകുപ്പിന് നിര്‍ദേശം

സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കിയെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. പദ്ധതിയുമായി ബന്ധപ്പെട്ട ഭൂമി ഏറ്റെടുക്കല്‍ വിജ്ഞാപനങ്ങളും റദ്ദാക്കി. സമരത്തിന് എതിരായ കേസ് റദ്ദാക്കാന്‍ ശുപാര്‍ശ ചെയ്യുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മഞ്ഞക്കുറ്റി നീക്കാന്‍ റവന്യൂ വകുപ്പിന് നിര്‍ദ്ദേശം നല്‍കി. മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വ്യക്തമാക്കുകയായിരുന്നു അദ്ദേഹം. സില്‍വര്‍ ലൈനുമായി ബന്ധപ്പെട്ട ഭൂമി വില്‍ക്കാനോ പണയപ്പെടുത്താനോ ഒന്നിനും സാധിക്കാതെ സാധാരണക്കാരായ ആളുകള്‍ വിഷമിച്ചുകൊണ്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പദ്ധതി ഉപേക്ഷിച്ചതിന്റെ അടിസ്ഥാനത്തിലാണ് സുപ്രധാനമായ തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു. പാരിസ്ഥിതികമായോ സാമ്പത്തികമായോ…

Read More

ജി സുധാകരൻ പ്രോട്ടേം സ്പീക്കറായി സത്യപ്രതിജ്ഞ ചെയ്തു

തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയുടെ പ്രോട്ടേം സ്പീക്കറായി ജി സുധാകരൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സുധാകരന്റെ നേതൃത്വത്തിലായിരിക്കും ബാക്കി എംഎൽഎമാർ സത്യപ്രതിജ്ഞ ചെയ്യുന്നത്. നാളെയാണ് മറ്റ് എംഎൽഎമാരുടെ സത്യപ്രതിജ്ഞ. സ്പീക്കർ തിരഞ്ഞെടുപ്പ് നടക്കുന്നതുവരെ പ്രോട്ടേം സ്പീക്കറാണ് സഭയെ നിയന്ത്രിക്കുന്നത്.

Read More

തേജോവധം ചെയ്യാന്‍ ശ്രമം; വി ശിവന്‍കുട്ടി തിരുത്തണമെന്ന് ആര്യാ രാജേന്ദ്രന്‍

സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയേറ്റിലെ പരാമര്‍ശങ്ങളില്‍ മുന്‍ മന്ത്രി വി.ശിവന്‍കുട്ടിക്കെതിരെ മുന്‍ മേയര്‍ ആര്യാ രാജേന്ദ്രന്‍. തന്നെ തേജോവധം ചെയ്യാന്‍ ശ്രമിക്കുന്നുവെന്നും വി ശിവന്‍കുട്ടി സെക്രട്ടേറിയറ്റില്‍ പറഞ്ഞത് തെറ്റായ കാര്യമെന്നും ആര്യാ രാജേന്ദ്രന്‍ പറഞ്ഞു. ആര്യാ രാജേന്ദ്രനെതിരെ വി ശിവന്‍കുട്ടി യോഗത്തില്‍ രൂക്ഷവിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെയാണ് ആര്യയുടെ മറുപടി. സെക്രട്ടേറിയറ്റില്‍ ശിവന്‍കുട്ടി പറഞ്ഞത് തെറ്റായ കാര്യം. തെറ്റായ പരാമര്‍ശങ്ങള്‍ വാര്‍ത്തയായ സാഹചര്യത്തില്‍ മാധ്യമങ്ങളോട് വിശദീകരിക്കണമെന്നാണ് ആര്യ രാജേന്ദ്രന്റെ മറുപടി. മുതിര്‍ന്ന നേതാക്കള്‍ പുതിയ ആള്‍ക്കാരോട് ഇങ്ങനെ പെരുമാറിയാല്‍…

Read More