Headlines

പിണറായിയെ പഴിചാരി സിപിഐ; തിരഞ്ഞെടുപ്പിൽ പരാജയ കാരണം പിണറായി വിജയൻ എന്ന് സിപിഐ

പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി സിപിഐ. നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയ കാരണം പിണറായി വിജയൻ എന്ന് സിപിഐ. സിപിഐ എറണാകുളം ജില്ലാ എക്സിക്യൂട്ടിവിലാണ് വിമർശനം. പിണറായിക്ക് ലാളിത്യമില്ല. തെളിഞ്ഞത് കമ്മ്യൂണിസ്റ്റ് വിരുദ്ധത. പ്രതിപക്ഷനേതാവ് സ്ഥാനം ഏറ്റെടുത്തത് തെറ്റ്. ജനങ്ങൾ തള്ളിയ ആളല്ല പ്രതിപക്ഷ നേതാവാകേണ്ടതെന്നും വിമർശനം. എൽഡിഎഫിൽ സിപിഐയ്ക്ക് പ്രസക്തി ഇല്ലാതായി മാറി. തിരുത്തൽ ശക്തി എന്ന സ്ഥാനം നഷ്ടമായി. മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും രാജാവെന്ന് ഭാവിച്ചു. ഇന്ന് ജില്ലാകൗൺസിൽ ചേരും.

Read More

അട്ടപ്പാടി മധു കൊലക്കേസ്: ഒന്നാം പ്രതിയെ വെറുതെ വിട്ട് ഹൈക്കോടതി

അട്ടപ്പാടി മധുക്കൊലപാതക കേസിൽ ഒന്നാം പ്രതിയെ വെറുതെ വിട്ടു. ജസ്റ്റിസ് രാജ വിജയരാഘവന്റെ ബെഞ്ചാണ് വിധി പറഞ്ഞത്. പ്രതികളുടെയും സർക്കാരിന്റെയും അപ്പീലുകളിലാണ് ഹൈക്കോടതി വിധി. കേസിലെ പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ നല്‍കണമെന്നും വിചാരണക്കോടതി വെറുതെവിട്ട മൂന്ന് പ്രതികളെ ശിക്ഷിക്കണമെന്നുമായിരുന്നു സര്‍ക്കാരിന്റെ അപ്പീലിലെ ആവശ്യം. . ഒന്നാംപ്രതി ഹുസൈനെയാണ് വെറുതെ വിട്ടത്. 13-പേർക്ക് മനഃപൂർവ്വമല്ലാത്ത നരഹത്യയ്ക്ക് ഏഴുവർഷം കഠിനതടവ് ശിക്ഷ വിധിച്ചത്. പതിനാറാം പ്രതി മുനീറിന് മൂന്നുമാസം തടവും 500 രൂപ പിഴയുമാണ് വിധിച്ചത്. ഇയാൾ ശിക്ഷ പൂർത്തിയാക്കി…

Read More

മന്ത്രിസഭാ യോഗം ഇന്ന്: ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിന് അംഗീകാരം നൽകും

ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിന് ഇന്ന് മന്ത്രിസഭാ യോഗം അംഗീകാരം നൽകും. യുഡിഎഫ് പ്രകടന പത്രികയിലും ഇന്ദിരാ ഗ്യാരന്റിയിലും ഊന്നിയാവും നയപ്രഖ്യാപനം. വെള്ളിയാഴ്ചയാണ് ഗവർണർ നിയമസഭയിൽ നയപ്രഖ്യാപനം നടത്തുക. മുഖ്യമന്ത്രി ഡൽഹിയിൽ പോകുന്നതിനാലും പൊതു അവധി വരുന്നതിനാലുമാണ് ഇന്ന് മന്ത്രിസഭ ചേരുന്നത്. അതേസമയം കെഎസ്ആർടിസി സൗജന്യ യാത്രയിലെ മാനേജ്‌മെന്റ് റിപ്പോർട്ടും ഇന്ന് മന്ത്രിസഭ യോഗത്തിൽ ചർച്ചയായേക്കും. സ്ത്രീകൾക്ക് സൗജന്യ യാത്ര നടപ്പാക്കി തുടങ്ങിയാൽ ടിക്കറ്റ് വരുമാനത്തിലൂടെ മാത്രം കെഎസ്ആർടിസിയ്ക്ക് നഷ്ടം 112 കോടി രൂപയാണ്. മൂന്നുമാസത്തിനുള്ളിലാണ് നഷ്ടം…

Read More

മുഖ്യമന്ത്രി പ്രഖ്യാപിച്ച വാഹന മോഡിഫിക്കേഷൻ: റിപ്പോർട്ട് തയ്യാറാക്കൽ വേഗത്തിലാക്കി MVD

മുഖ്യമന്ത്രി വി ഡി സതീശൻ പ്രഖ്യാപിച്ച വാഹനമോഡിഫിക്കേഷനുമായി ബന്ധപ്പെട്ട്, റിപ്പോർട്ട് തയ്യാറാക്കൽ വേഗത്തിലാക്കി മോട്ടോർ വാഹന വകുപ്പ്. ശാസ്ത്രീയ പഠനം ഉൾപ്പെടുത്തിയാകും റിപ്പോർട്ട്. അടുത്ത മന്ത്രിസഭായോഗത്തിൽ റിപ്പോർട്ട് സമർപ്പിച്ചേക്കും. ഏതൊക്കെ മോഡിഫിക്കേഷൻ അനുവദിക്കാം എന്നത് പ്രത്യേകം ക്ലാസ്സിഫൈ ചെയ്യും. റോഡ് സുരക്ഷയ്ക്ക് പ്രഥമ പരിഗണന നൽകിയാകും മോഡിഫിക്കേഷൻ അനുവദിക്കുക. ഗതാഗത കമ്മീഷണറുടെ നേതൃത്വത്തിലാണ് പഠനം നടക്കുന്നത്.

Read More

ഇന്ധന വില വീണ്ടും കൂട്ടി: വില വർധന രണ്ടാഴ്ചയ്ക്കിടെ നാലാം തവണ

രാജ്യത്ത് ഇന്ധന വില വീണ്ടും കൂട്ടി. പെട്രോളിന് ലിറ്ററിന് 2 രൂപ 61പൈസയും ഡീസലിന് 2 രൂപ 71 പൈസയുമാണ് കൂട്ടിയത്. രണ്ടാഴ്ചയ്ക്കിടെ നാലാം തവണയാണ് വില വർധന. ഡൽഹിയിൽ ഡീസലിന് 95.20 രൂപയും പെട്രോളിന് 102.12.രൂപയുമായി. എട്ട് രൂപ വരെ ക്രമേണയുള്ള വർധനവ് തുടരുമെന്നാണ് സൂചനകൾ. കൃത്യമായ ഇടവേളകളിൽ നേരിയ തോതിൽ നിരക്ക് വർധിപ്പിക്കാനാണ് എണ്ണ കമ്പനികൾ ലക്ഷ്യമിടുന്നത്. തിരുവനന്തപുരത്ത് പെട്രോൾ വില 115.50 രൂപയും ഡീസൽ വില 104.41 രൂപയുമായി. കൊച്ചിയിൽ പെട്രോൾ വില…

Read More

ഡൽഹി കലാപ ഗൂഢാലോചന കേസ്: പ്രതി ഉമർ ഖാലിദിന് ഇടക്കാല ജാമ്യം

ഡൽഹി കലാപ ഗൂഢാലോചന കേസിൽ പ്രതി ഉമർ ഖാലിദ് ജാമ്യം. ഡൽഹി ഹൈക്കോടതി മൂന്ന് ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചു. 15 ദിവസത്തെ ജാമ്യത്തിനാണ് അപേക്ഷ സമർപ്പിച്ചിരുന്നത്. ശസ്ത്രക്രിയയ്ക്ക് വിധേയയാകാൻ പോകുന്ന മാതാവിനെ സന്ദർശിക്കാനാണ് അപേക്ഷ നൽകിയത്. ജസ്റ്റിസുമാരായ പ്രതിബ എം സിംഗ്, മധു ജെയിൻ എന്നിവരുടെ ബെഞ്ചാണ് ജാമ്യ അപേക്ഷ പരിഗണിച്ചത്. കഴിഞ്ഞദിവസം വിചാരണ കോടതി ഉമര്‍ ഖാലിദിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. തുടര്‍ന്ന് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

Read More

നാലുവർഷം സർവീസുള്ളവർക്ക് മാത്രം മതി പെൻഷൻ; മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫുകൾക്ക് പുതിയ നിബന്ധന

തിരുവനന്തപുരം: മന്ത്രിമാരുടെ പേഴ്സണൽ സ്​റ്റാഫിന് പെൻഷൻ നൽകണമെങ്കിൽ നാലുവർഷത്തെ സർവീസ് നിർബന്ധമാക്കുന്നു. നിലവിൽ രണ്ടുവർഷം സർവീസുണ്ടെങ്കിൽ പെൻഷന് അർഹതയുണ്ടായിരുന്നു. രണ്ടുവർഷത്തിൽ കൂടുതലുണ്ടെങ്കിൽ മൂന്നുവർഷമായി കണക്കാക്കിയും പെൻഷൻ നൽകിയിരുന്നു. ആ രീതികളാണ് മാറ്റുന്നത്. ഇതുസംബന്ധിച്ച നിർദേശം മന്ത്രിമാർക്ക് മുഖ്യമന്ത്രി വിഡി സതീശൻ നൽകിയെന്നും റിപ്പോർട്ടിൽ പറയുന്നു.

Read More

എബോള വൈറസ് വ്യാപനം; കൊച്ചി വിമാനത്താവളത്തിൽ മുൻകരുതൽ നടപടികൾ ശക്തമാക്കി, 24 മണിക്കൂർ നിരീക്ഷണം

എബോള വൈറസ് ബാധ വ്യാപനവുമായി ബന്ധപ്പെട്ട് കൊച്ചി വിമാനത്താവളത്തിൽ മുൻകരുതൽ നടപടികൾ ഊർജിതമാക്കി. വിദേശത്തുനിന്നെത്തുന്ന രോഗലക്ഷണമുള്ളവർക്കായി ഐസൊലേഷനായി മൂന്ന് ആശുപത്രികൾ സജ്ജീകരിച്ചു. അന്താരാഷ്ട്ര യാത്രക്കാർ എമിഗ്രേഷൻ വിഭാഗത്തിന് സെൽഫ് ഡിക്ലറേഷൻ സമർപ്പിക്കണമെന്നും സിയാൽ അധികൃതർ അറിയിച്ചു. എറണാകുളം ജനറൽ ആശുപത്രി, കളമശേരി മെഡിക്കൽ കോളജ്, ആലുവ ജില്ലാ ആശുപത്രി എന്നിവിടങ്ങളിലാണ് ഐസൊലേഷൻ സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്. വിമാനത്താവളത്തിൽ 24 മണിക്കൂർ നിരീക്ഷണം തുടരും. തെർമൽ സ്കാനിങ്, വിഷ്വൽ ഇൻസ്പെക്ഷൻ, ട്രാവൽ ഹിസ്റ്ററി പരിശോധന എന്നിവയും ഏർപ്പെടുത്താൻ തീരുമാനമായി. റിപ്പോർട്ട്…

Read More

എബോള വൈറസ്; സംസ്ഥാനത്ത് ആശങ്ക വേണ്ടെന്ന് ആരോഗ്യവകുപ്പ്

ആഫ്രിക്കൻ രാജ്യങ്ങളിലെ എബോള വൈറസ് വ്യാപനത്തെ തുടർന്ന് ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സാഹചര്യത്തിൽ മുൻകരുതൽ നടപടിയെന്നോണം ജാഗ്രത പാലിക്കാൻ സംസ്ഥാന ആരോഗ്യ വകുപ്പ്. എബോള പ്രതിരോധ മാർഗനിർദേശം പുറത്തിറക്കാൻ ആരോഗ്യമന്ത്രി കെ മുരളീധരന്റെ നേതൃത്വത്തിൽ ഇന്നലെ ചേർന്ന ഉന്നത തലയോഗം തീരുമാനിച്ചു. വിമാനത്താവളങ്ങളിൽ പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തും.രോഗം സ്ഥിരീകരിച്ച രാജ്യങ്ങളിൽ നിന്ന് വരുന്നവരെ നിരീക്ഷിക്കും. പനി, ക്ഷീണം, തലവേദന, പേശി വേദന രക്തസ്രാവം എന്നിവയാണ് രോഗലക്ഷണങ്ങൾ. വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ രണ്ടു മുതൽ 21…

Read More

ശക്തമായ വേനൽ മഴ തുടരാൻ സാധ്യ; 8 ജില്ലകളിൽ മുന്നറിയിപ്പ്, ആലപ്പുഴയിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് ശക്തമായ വേനൽ മഴ തുടരാൻ സാധ്യത. എട്ട് ജില്ലകളിൽ മഴ മുന്നറിയിപ്പുണ്ട്. ആലപ്പുഴയിൽ ഓറഞ്ച് അലർട്ട് ആണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി കോഴിക്കോട്, ജില്ലകളിലാണ് ഇന്ന് മഴ മുന്നറിയിപ്പ്. മലയോര മേഖലകളിൽ മഴ കനത്തേക്കും. മഴക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത സംസ്ഥാനത്ത് ശക്തമായ വേനൽ മഴ തുടരാൻ സാധ്യത. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര…

Read More