യുകെ പ്രധാനമന്ത്രി കെയർ സ്റ്റാർമർ രാജിവച്ചു. പ്രധാനമന്ത്രി സ്ഥാനം രാജിവയ്ക്കുന്നുവെന്ന് കെയർ സ്റ്റാർമർ എക്സിൽ കുറിച്ചു. ലേബർ പാർട്ടിയുടെ നേതൃസ്ഥാനവും രാജിവച്ചു. തന്റെ ജീവിതത്തിലെ ഏറ്റവും അഭിമാനകരമായ നിമിഷമാണെന്ന് സ്റ്റാർമർ പറഞ്ഞു. 2025 ജൂലൈ 5നാണ് സ്റ്റാർമർ യുകെ പ്രധാനമന്ത്രിയായി അധികാരമേറ്റത്. യുകെ പാർലമെന്റിലെ മുൻ പ്രതിപക്ഷ നേതാവായിരുന്നു.തൻ്റെ തീരുമാനം ചാൾസ് മൂന്നാമനോട് അറിയിച്ചതായും പുതിയ പ്രധാനമന്ത്രി അധികാരമേൽക്കുംവരെ കാവൽ പ്രധാനമന്ത്രിയായി തുടരുമെന്നും കിയർ സ്റ്റാർമർ മാധ്യമങ്ങളോട് അറിയിച്ചു. സ്റ്റാർമറുടെ നേതൃത്വത്തിലുള്ള ഭരണസമിതിക്ക് ജനപിന്തുണയിൽ ഇടിവുണ്ടാകുകയും നേതൃമാറ്റത്തിനായി പാർട്ടിക്കുള്ളിൽ മുറവിളി ഉയർന്നതിനും പിന്നാലെ സ്റ്റാർമർ രാജിവെച്ചേക്കുമെന്ന അഭ്യൂഹം ശക്തമായിരുന്നു.
യുകെ പ്രധാനമന്ത്രി കെയർ സ്റ്റാർമർ രാജിവച്ചു


