കടുത്ത നടപടികളുമായി എക്സൈസ് വകുപ്പ്, സർക്കാർ നയം മദ്യ വ്യാപനം കുറയ്ക്കുക; 14,722 കേസുകൾ രജിസ്റ്റർ ചെയ്‌തു; ‘മയങ്ങില്ല കേരളം’ ക്യാമ്പയിൻ ഉടൻ ; മന്ത്രി എം ലിജു

സംസ്ഥാനത്ത് ലഹരി മാഫിയകൾക്കെതിരെ കർശന നടപടികളുമായി എക്സൈസ് വകുപ്പ് മുന്നോട്ട് പോവുകയാണെന്ന് എക്സൈസ് മന്ത്രി എം. ലിജു. സർക്കാരിന്റെ ലക്ഷ്യം കേരളത്തിൽ നിന്നും ലഹരി നിർമാർജനം ചെയ്യൽ. ‘മയങ്ങില്ല കേരളം’ എന്ന ലഹരി വിരുദ്ധ ക്യാമ്പയിന് ഉടൻ തുടക്കമാകും. ക്യാമ്പയിന്റെ എൻഫോഴ്സ്മെന്റ് സൈഡാണ് ഓപ്പറേഷൻ തണ്ടർ. അവയർനെസ്സും റീഹാബിലിറ്റേഷനും സർക്കാരിന്റെ പ്രധാന ലക്ഷ്യങ്ങൾ. രാജ്യതാദ്യമായി ഒരു റിപ്പോർട്ടിംഗ് പോർട്ടൽ ആരംഭിക്കാൻ കേരള എക്സൈസ് വകുപ്പിനായി. ലഹരി നിർമാർജനത്തിന് വകുപ്പ് രൂപം നൽകിയിരിക്കുന്നത് ദീർഘകാല പദ്ധതികൾ. ഓപ്പറേഷൻ തണ്ടർ ആരംഭിച്ച് ഒരു മാസത്തിനുള്ളിൽ 15,000 തിലധികം കേസുകൾ രജിസ്റ്റർ ചെയ്തു. വരും ദിവസങ്ങളിൽ ലഹരി വിരുദ്ധ ക്ലബ്ബുകൾ എല്ലാ സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് ആരംഭിക്കും. വാർഡുകൾ കേന്ദ്രീകരിച്ച് ജാഗ്രത സമിതികൾ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *