ടാൾറോപ്പ് കൂട്ടപിരിച്ചുവിടൽ; ലേബർ കമ്മിഷണറുമായി തീരുമാനമായില്ല

ടാൾറോപ്പ് കൂട്ടപിരിച്ചുവിടലിൽ അഡിഷണൽ ലേബർ കമ്മിഷണറുമായി തിരുവനന്തപുരത്ത് നടത്തിയ ചർച്ചയിൽ തീരുമാനമായില്ല. കമ്പനി നഷ്ടത്തിൽ ആണെന്നും, കുടിശിക ഉടൻ നൽകാനാകില്ലെന്നും അധികൃതർ ചർച്ചയിൽ അറിയിച്ചു. തൊഴിലാളികൾക് 11 മാസത്തോളം ശമ്പള കുടിശിക കമ്പനി നൽകാനുണ്ട്. ഒക്ടോബർ വരെ സമയം വേണമെന്നാണ് കമ്പനിയുടെ ആവശ്യം. യോഗത്തിൽ പങ്കെടുക്കാത്തതിൽ കമ്പനി ഉടമയ്ക്ക് അഡിഷണൽ ലേബർ കമ്മിഷണർ അന്ത്യശാസനം നൽകി. ഇന്ന് നടന്ന ചർച്ചയിൽ കമ്പനി സി ഇ ഒ മാത്രമാണ് പങ്കെടുത്തത്. ഈ മാസം 25 ന് മുൻപ് കമ്പനി ഒരു യോഗം ഉണ്ടാകും, അന്ന് ഉടമ സഫീർ ഉറപ്പായും പങ്കെടുക്കണം എന്നും അഡിഷണൽ ലേബർ കമ്മീഷണർ അന്ത്യശാസനം നൽകി. ഇല്ലെങ്കിൽ റവന്യു റിക്കവറി ഉൾപ്പടെയുള്ള നിയമനടപടി സ്വീകരിക്കും. എറണാകുളം ലേബർ കമ്മിഷണറോട് തൊഴിലാളികളുടെ കിട്ടാനുള്ള അനുകൂല്യങ്ങളുടെ വിവരങ്ങൾ ശേഖരിക്കാൻ നിർദേശം നൽകും. ചർച്ച തൃപ്തികരമല്ലെന്ന് ജീവനക്കാർ വ്യക്തമാകുന്നത്. കിട്ടാനുള്ള കുടിശിക മുഴുവനായി കിട്ടണം എന്നാണ് ആവശ്യമെന്ന് ജീവനക്കാർ പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *