സിഎംആര്‍എല്ലിന് താത്ക്കാലിക ആശ്വാസം; വെള്ളിയാഴ്ച വരെ തുടര്‍നടപടി എടുക്കരുതെന്ന് ഇ ഡിക്ക് നിര്‍ദേശം നല്‍കി ഹൈക്കോടതി

സിഎംആര്‍എല്‍-എക്‌സാ ലോജിക് മാസപ്പടിക്കേസില്‍ ഇ ഡി അന്വേഷണത്തിന് അടിയന്തര സ്റ്റേ ഇല്ല. തല്‍സ്ഥിതി തുടരണമെന്നും അപ്പീലില്‍ വെള്ളിയാഴ്ച വിധിവരുന്നത് വരെ തുടര്‍നടപടികള്‍ പാടില്ലെന്നുമാണ് ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുന്നത്. ഇത് സിഎംആര്‍എല്ലിന് താത്ക്കാലിക ആശ്വാസമാകുന്നുണ്ട്. സിംഗിള്‍ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്ത് വാദം കേള്‍ക്കണമെന്ന സിഎംആര്‍എല്ലിന്റെ ആവശ്യം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി. നിരപരാധിത്വം തെളിയിക്കാന്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ അനുവദിക്കുകയല്ലേ വേണ്ടതെന്ന് കോടതി ചോദിച്ചു.കേസ് അന്വേഷിക്കാന്‍ ഇ ഡിക്ക് അധികാരമില്ലെന്ന വാദം സിഎംആര്‍എല്‍ ആവര്‍ത്തിച്ചു.വാദം ഇന്ന് തന്നെ പൂര്‍ത്തിയാക്കാമെന്ന് കോടതി…

Read More

ഇ ഡി അന്വേഷണം തടയണം; സിഎംആര്‍എല്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് സിഎംആര്‍എല്‍ നല്‍കിയ അപ്പീല്‍ ഇന്ന് ഹൈക്കോടതി പരിഗണിക്കും. ജസ്റ്റിസുമാരായ രാജ വിജയരാഘവന്‍, കെ വി ജയകുമാര്‍ എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരോഗണിക്കുക. ഹര്‍ജിയെ ഇ ഡി അതിശക്തമായി എതിര്‍ക്കും. ഇ ഡിയ്ക്ക് വേണ്ടി അഡിഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഹാജരാകും. റെയ്ഡില്‍ ലഭിച്ച തെളിവുകളും ഇ ഡി ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള ആക്രമണങ്ങളും ഹൈക്കോടതിയില്‍ അറിയിക്കും. നീതിനിഷേധം ഉണ്ടായെന്നാണ് സിഎംആര്‍എല്ലിന്റെ വാദം. സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് സ്റ്റേ ചെയ്ത പുതിയ അപ്പീലില്‍ വാദം കേള്‍ക്കണമെന്നാണ്…

Read More

കാണ്.. ഇതാ റോയല്‍സ്…; ഐപിഎല്‍ കപ്പില്‍ വീണ്ടും മുത്തമിട്ട് ആര്‍സിബി

തുടര്‍ച്ചയായ രണ്ടാം തവണയും ഐപിഎല്‍ കിരീടം സ്വന്തമാക്കി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. ഫൈനലില്‍ ഗുജറാത്തിനെ അഞ്ച് വിക്കറ്റിന് തകര്‍ത്താണ് നേട്ടം സ്വന്തമാക്കിയത്.156 റണ്‍സ് വിജയലക്ഷ്യം രണ്ട് ഓവര്‍ ബാക്കിനില്‍ക്കെ മറികടന്നുവിരാട് കോലി അര്‍ധ സെഞ്ച്വറി നേടി. ഐപിഎല്ലിലെ ഏറ്റവും വേഗത്തിലുള്ള അര്‍ധ സെഞ്ച്വറിയാണ് ഇന്ന് വിരാട് കോലി അടിച്ചെടുത്തത്. കപ്പില്ലാത്തവര്‍ എന്ന നാണക്കേടും പേറി കൊല്ലങ്ങള്‍ നടന്ന ആര്‍സിബിക്ക് ഇത് റോയല്‍ ആയ മറ്റൊരു പകവീട്ടലും കൂടിയാകുന്നുണ്ട്. 42 പന്തില്‍ 75 റണ്‍സാണ് ഇന്ന് കോലി നേടിയത്….

Read More

രാജ്യാന്തര തലത്തില്‍ ക്രൂഡ് ഓയില്‍ വില കുതിക്കുന്നു; വീണ്ടും വില വര്‍ധിപ്പിക്കുമോ എന്ന ആശങ്കയില്‍ രാജ്യം

രാജ്യാന്തര തലത്തില്‍ ക്രൂഡ് ഓയില്‍ വില കുതിക്കുകയാണ്. ബ്രെന്റ് ക്രൂഡ് ഓയില്‍ വിലയില്‍ 2 ശതമാനത്തിലധികം വര്‍ധനവ് രേഖപ്പെടുത്തി. ക്രൂഡ് ഓയില്‍ വില ബാരലിന് 1.93 ഡോളര്‍ ഉയര്‍ന്ന് 93.05 ഡോളറിലെത്തി. ലെബനോണില്‍ ഇസ്രായേല്‍ അധിനിവേശം തുടരുന്നതും ഇറാന്‍ – യുഎസ് സമാധാന കരാര്‍ അന്തിമമാക്കാത്തതുമാണ് എണ്ണ വില വര്‍ധിക്കാന്‍ കാരണം. ഓഗസ്റ്റില്‍ കാലാവധി അവസാനിക്കുന്ന ബ്രെന്റ് ഓയില്‍ ഫ്യൂച്ചേഴ്സ് ബാരലിന് 2.1% ഉയര്‍ന്ന് 92.99 ഡോളറിലെത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം വെസ്റ്റ് ടെക്‌സസ് ഇന്റര്‍മീഡിയറ്റ് (WTI) ക്രൂഡ്…

Read More

വാണിജ്യ സിലിണ്ടര്‍ വില വീണ്ടും കൂട്ടി; മില്‍മയുടെ വില വര്‍ധന ഇന്ന് മുതല്‍ പ്രാബല്യത്തില്‍; ഹോട്ടല്‍ മേഖല പ്രതിസന്ധിയില്‍

വാണിജ്യ സിലിണ്ടറുകളുടെ വില വീണ്ടും കൂട്ടി. സിലിണ്ടര്‍ ഒന്നിന് 46 രൂപയാണ് വര്‍ധിപ്പിച്ചത്. ഗാര്‍ഹിക സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല. നേരത്തെ 3,085.00 രൂപയായിരുന്നു ഒരു സിലിണ്ടറിന് നല്‍കേണ്ടി വരുന്നതെങ്കില്‍ ഇപ്പോള്‍ 3131 രൂപയാക്കി. ഇറാന്‍ യുദ്ധം ആരംഭിച്ചതിന് ശേഷം ഗാര്‍ഹിക സിലിണ്ടറിന്റെ വില അടിക്കടി വര്‍ധിക്കുന്നത് കാറ്ററിംഗ്, ഹോട്ടല്‍ മേഖലയെയാകെ വലിയ പ്രതിസന്ധിയിലേക്ക് തള്ളിവിടുകയാണ്. ഭക്ഷണത്തിന്റെ വില വീണ്ടും കൂട്ടേണ്ട സാഹചര്യത്തിലാണെന്നാണ് ഹോട്ടല്‍ മേഖലയിലുള്ളവര്‍ പറയുന്നത്. രാജ്യത്താകെ വാണിജ്യ സിലിണ്ടര്‍ വില കൂടിയിട്ടുണ്ട്. വാണിജ്യ സിലിണ്ടറിന് ഡല്‍ഹിയില്‍…

Read More

അക്ഷരമുറ്റത്തേക്ക് കുഞ്ഞുങ്ങള്‍; സ്‌കൂളിലേക്ക് തിരികെയെത്തുക 42 ലക്ഷം കുട്ടികള്‍; പ്രവേശനോത്സവത്തോട് അനുബന്ധിച്ച് വര്‍ണാഭമായ പരിപാടികള്‍

വേനല്‍ അവധി കഴിഞ്ഞ് സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ ഇന്ന് തുറക്കും. പുതിയ അധ്യയനവര്‍ഷത്തെയും ഒന്നാം ക്ലാസിലേക്ക് എത്തുന്ന കുരുന്നുകളെയും വരവേല്‍ക്കാന്‍ സ്‌കൂളുകള്‍ ഒരുങ്ങി. ഒന്ന് മുതല്‍ 12 വരെ ക്ലാസുകളിലായി 42 ലക്ഷത്തോളം കുട്ടികളാണ് ഇന്ന് സ്‌കൂളുകളിലേക്ക് എത്തുക. സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് മുഖ്യമന്ത്രി വി ഡി സതീശന്‍ നിര്‍വഹിക്കും. ഒന്നാം ക്ലാസിലേക്ക് മൂന്ന് ലക്ഷത്തോളം കുഞ്ഞുങ്ങള്‍ എത്തുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് പ്രതീക്ഷിക്കുന്നത്. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങുകള്‍ പട്ടം ജിഎസ്എസ് സ്‌കൂളില്‍ മുഖ്യമന്ത്രി വി…

Read More

‘ആലപ്പുഴയിലെ രക്ഷാ പ്രവർത്തനം’ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർക്ക് കുരുക്ക്; നരഹത്യശ്രമം ചുമത്തി, ഉടൻ അറസ്റ്റിലേക്ക് കടക്കാൻ SIT

‘ആലപ്പുഴയിലെ രക്ഷാ പ്രവർത്തനം’ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർക്ക് കുരുക്ക്. നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ മർദിച്ച സംഭവത്തിൽ ഗണ്മാൻമാർക്കെതിരെ നരഹത്യശ്രമം ചുമത്തി പ്രത്യേക അന്വേഷണ സംഘം. ആലപ്പുഴ മജിസ്‌ട്രെറ്റ് കോടതിയിൽ റിപ്പോർട്ട്‌ സമർപ്പിച്ചു. ഇതോടെ ഇന്ന് കോടതിയിൽ കീഴടങ്ങാനിരുന്ന ഗൺമാൻമാർ മുങ്ങി. ഉടൻ അറസ്റ്റിലേക്ക് കടക്കാൻ SIT സംഘം. സംഭവത്തിൽ 5 പേർക്ക് സസ്‌പെൻഷൻ ലഭിച്ചിരുന്നു. ഗൺമാൻ അനിൽ കുമാർ, സുരക്ഷാ ഉദ്യോഗസ്ഥൻ സന്ദീപ്, പൊലീസ് ഉദ്യോഗസ്ഥരായ ഷൈജു, അരുൺ, വിപിൻ…

Read More

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ അമൂല്യ വസ്തുക്കൾ നഷ്ടപ്പെട്ട സംഭവം: പൊലീസ് റിപ്പോർട്ട് തള്ളി ക്ഷേത്ര ഭരണസമിതി

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ അമൂല്യ വസ്തുക്കൾ നഷ്ടപ്പെട്ടെന്ന പൊലീസ് റിപ്പോർട്ട് വസ്തുതാ വിരുദ്ധമാണെന്നും റിപ്പോർട്ട് സമർപ്പിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് ക്ഷേത്ര ഭരണസമിതി സർക്കാരിന് ഉടൻ കത്ത് നൽകും. സംസ്ഥാന പൊലീസ് മേധാവിക്കുവേണ്ടി പൊലീസ് ഹെഡ്ക്വാർട്ടേഴ്സിലെ എ.ഡി.ജി.പി സംസ്ഥാന അഡീഷണൽ ചീഫ് സെക്രട്ടറിക്ക് സമർപ്പിച്ച റിപ്പോർട്ടിലെ കണ്ടെത്തലുകൾ പൂർണമായും തെറ്റാണെന്നാണ് ഭരണാസമിതിയുടെ അവകാശവാദം. എന്നാൽ പരാതി ഉയരുമ്പോൾ മാത്രമാണ് കാണാതായ അമൂല്യവസ്തുക്കൾ വീണ്ടും പ്രത്യക്ഷമാകുന്നത് എന്ന ആക്ഷേപവും ഉയരുന്നുണ്ട്. അതേസമയം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ ബി…

Read More

മാസപ്പടി കേസ്: പിണറായി വിജയന്റെ മകൾക്കെതിരായ കേസിൽ പ്രതിഷേധിക്കുന്നതെന്തിന്? CPIൽ ആശയക്കുഴപ്പം

മാസപ്പടി കേസിലെ ഇഡി റെയ്ഡിന് എതിരായ സിപിഐഎം പ്രതിഷേധത്തെ പിന്തുണയ്ക്കുന്നതിൽ സിപിഐയിൽ ആശയക്കുഴപ്പം. വ്യാഴാഴ്ച നടന്ന സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിലാണ് ഭിന്നാഭിപ്രായം ഉയർന്നത്. പിണറായി വിജയന്റെ മകൾക്കെതിരായ കേസിൽ പ്രതിഷേധിക്കുന്നതെന്തിനെന്ന നിലപാടിലാണ് മുതിർന്ന നേതാക്കൾ. ബിസിനസുളള മകളുടെ കേസിനെ രാഷ്ട്രീയമായി പിന്തുണക്കുന്നത് ഉചിതമല്ല. ഇ.ഡിക്കെതിരായ പ്രതിഷേധത്തിൽ സംസ്ഥാന നേതൃത്വം അമിതാവേശം കാട്ടരുതെന്നും ആവശ്യം ഉയർന്നിട്ടുണ്ട്. പാർട്ടിക്കുളളിൽ ഭിന്നാഭിപ്രായം ഉയർന്നതോടെയാണ് ഇന്നലെ ബിനോയ് വിശ്വം നിലപാട് മയപ്പെടുത്തിയത്. അത്തരം സീനുകൾ ഒഴിവാക്കേണ്ടത് ആയിരുന്നു എന്നായിരുന്നു ബിനോയ് വിശ്വം പറഞ്ഞത്….

Read More

സി പി ഐ എം നേതാവ് ടി പി ദാസൻ അന്തരിച്ചു

കോഴിക്കോട്ടെ മുതിർന്ന സി പി ഐ എം നേതാവ് ടി പി ദാസൻ അന്തരിച്ചു. 76 വയസായിരുന്നു. വെള്ളിയാഴ്ച രാത്രി 11.30-ഓടെ കോഴിക്കോട്ടെ സഹകരണ ആശുപത്രിയിലായിരുന്നു അന്ത്യം. സിപിഐഎം മുൻ ജില്ലാ സെക്രട്ടേറിയറ്റംഗമായിരുന്നു. കോഴിക്കോട് കോർപ്പറേഷൻ മുൻ മേയറായും സംസ്ഥാന സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. 1967ലാണ് ദാസൻ സിപിഐഎം അംഗമായത്. കെഎസ്‌എഫിലൂടെ രാഷ്ട്രീയപ്രവർത്തനം തുടങ്ങിയ ടിപി ദാസൻ സംഘടനയുടെ ജില്ലാ സെക്രട്ടറി, സംസ്ഥാന ജോയിന്റ്‌ സെക്രട്ടറി സ്ഥാനങ്ങൾ വഹിച്ചു. 1980-ൽ ഡിവൈഎഫ്‌ഐ…

Read More