രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഓര്‍ത്തോ വിഭാഗത്തിന് ഗുരുതര പിഴവെന്ന് റിപ്പോര്‍ട്ട്; ശസ്ത്രക്രിയ കഴിഞ്ഞ് 5 ദിവസം മുറിവ് ഡ്രസ്സ് ചെയ്തില്ല

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവത്തില്‍, ഓര്‍ത്തോ വിഭാഗത്തിന് ഗുരുതര പിഴവെന്ന് റിപ്പോര്‍ട്ട്. ശസ്ത്രക്രിയ കഴിഞ്ഞ് അഞ്ച് ദിവസം ഡ്രസ്സിംഗ് ചെയ്തില്ല. മുറിവ് അഴിച്ച് നോക്കിയതുമില്ല. ഇതാണ് ഇന്‍ഫക്ഷന്‍ ഉണ്ടാകാന്‍ കാരണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഓര്‍ത്തോ വിഭാഗം ട4 യൂണിറ്റിലാണ് ശസ്ത്രക്രിയ നടന്നത്. യൂണിറ്റ് ചീഫായ ഡോക്ടര്‍ കിഷോറിന്റെ നേതൃത്വത്തില്‍ ആയിരുന്നു ശസ്ത്രക്രിയ. എസ് ഫോര്‍ യൂണിറ്റിലെ മുഴുവന്‍ ഡോക്ടര്‍മാരെയും പിജെ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവരെ അന്വേഷണത്തിന് ഭാഗമായി വിളിപ്പിച്ചിരുന്നു. ആരോഗ്യമന്ത്രി കെ മുരളീധരന് ഡിഎംഇ…

Read More

സംസ്ഥാനത്ത് കാലവര്‍ഷം ഇന്നെത്തിയേക്കും; തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെയുള്ള എട്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

സംസ്ഥാനത്ത് കാലവര്‍ഷം ഇന്നെത്തിയേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്ത് വ്യാപകമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ വിവിധ ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. അതിശക്തമായ മഴക്ക് സാധ്യതയുണ്ട്. തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെയുള്ള എട്ട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളിലും നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജൂണ്‍ ആറിന് കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളിലും ജൂണ്‍ ഏഴിന് കണ്ണൂര്‍, കാസറഗോഡ് ജില്ലകളിലുമാണ് ഓറഞ്ച് അലര്‍ട്ട്….

Read More

സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി അറിയാം; ധവളപത്രം ഇന്ന് മുഖ്യമന്ത്രി നിയമസഭയുടെ മേശപ്പുറത്ത് വെക്കും

സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി അവലോകനം ചെയ്തുകൊണ്ടുളള ധവളപത്രം മുഖ്യമന്ത്രി വി ഡി സതീശന്‍ ഇന്ന് നിയമസഭയുടെ മേശപ്പുറത്ത് വെക്കും. മുന്‍കാബിനറ്റ് സെക്രട്ടറി കെ.എം.ചന്ദ്രശേഖര്‍ അധ്യക്ഷനായ സമിതിയാണ് സാമ്പത്തിക നില പരിശോധിച്ച് ധവളപത്രം തയാറാക്കിയത്. ശൂന്യവേള കഴിഞ്ഞായിരിക്കും മുഖ്യമന്ത്രി വി.ഡി.സതീശന്‍ ധവളപത്രം നിയമസഭയില്‍ അവതരിപ്പിക്കുക. രാവിലെ 8ന് ചേരുന്ന മന്ത്രിസഭായോഗം ധവളപത്രത്തിന് അംഗീകാരം നല്‍കും. അധികാരത്തില്‍ വന്നാല്‍ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച് ധവളപത്രം പുറത്തിറക്കുമെന്നത് യു.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് കാല പ്രഖ്യാപനമായിരുന്നു.

Read More

സംസ്ഥാനത്ത് മഴ ശക്തമാകും; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ ശക്തമാകുന്നു. മണിക്കൂറുകൾക്കുള്ളിൽ കേരളത്തിൽ കാലവർഷം എത്തിയേക്കാമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പടിഞ്ഞാറൻ കാറ്റ് ശക്തി പ്രാപിച്ചതോടെ കേരളം, തമിഴ്നാട് അടക്കം വിവിധ മേഖലകളിലേക്ക് കാലവർഷം വ്യാപിക്കാനാണ് സാധ്യത. നാല് ജില്ലകളിൽ ഓറഞ്ച് അലർട്ടുണ്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ അതിശക്തമായ മഴയാകും ലഭിക്കുക. 10 ജില്ലകളിൽ യെല്ലോ അലർട്ടും നിലവിലുണ്ട്. മണ്ണിടിച്ചിൽ ഉരുൾപൊട്ടൽ സാധ്യതയുള്ള മേഖലകളിൽ പ്രത്യേക ജാഗ്രത പുലർത്തണം. തീരദേശ മേഖലയിൽ ശക്തമായ കാറ്റ് വീശിയേക്കും. കേരള കർണാടക ലക്ഷദ്വീപ്…

Read More

വി.ഡി. സതീശന്റെ വ്യാജ ചിത്രം പ്രചരിപ്പിച്ചു; പ്രതി അത്തോളി പൊലീസ് കസ്റ്റഡിയില്‍

മുഖ്യമന്ത്രി വി.ഡി.സതീശനെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ വ്യാജ ചിത്രം നിർമിച്ച് സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ചതിന് പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.ഉള്ളിയേരി നാറാത്ത് കരുണന്‍ ചാലിനെയാണ് അത്തോളി പൊലീസ് കസ്റ്റഡിയിലെടുത്തത്. മൊബൈല്‍ ഫോണ്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഉള്ളിയേരി യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഷമീന്‍ പുളിക്കൂലിന്റ പരാതിയിലാണ് കരുണനെതിരെ കേസെടുത്തത്. നവ മാധ്യമത്തിലൂടെ എ ഐ നിര്‍മ്മിത ഫോട്ടോ പ്രദര്‍ശിപ്പിച്ച് അപക കീര്‍ത്തിപ്പെടുത്താനും നാട്ടില്‍ രാഷ്ട്രീയ സ്പര്‍ദ്ധ വളര്‍ത്താനും ഇയാള്‍ ബോധപൂര്‍വ്വം ശ്രമിച്ചെന്നാണ് പരാതി.

Read More

സംസ്ഥാനത്തെ നെൽ കർഷകർക്ക് പ്രതീക്ഷ; സംഭരിച്ച നെല്ലിൻറെ പണം 10 ദിവസത്തിനുള്ളിൽ നൽകുമെന്ന് സർക്കാരിൻറെ ഉറപ്പ്

സംസ്ഥാനത്തെ നെൽ കർഷകർക്ക് പ്രതീക്ഷ. സംഭരിച്ച നെല്ലിൻറെ പണം 10 ദിവസത്തിനുള്ളിൽ നൽകുമെന്ന് സർക്കാരിൻറെ ഉറപ്പ്. കർഷകർ ഇന്ന് മന്ത്രിമാരുമായി നടത്തിയ ചർച്ചയിലാണ് ഈ ഉറപ്പ് ലഭിച്ചത്. കൃഷി,ജലസേചനം ,വനം, ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രിമാരുമായാണ് കർഷകർ കൂടിക്കാഴ്ച നടത്തിയത് പൂർണ്ണ പ്രതീക്ഷയെന്ന് എന്ന് കർഷകർ 24 നോട് പറഞ്ഞു. സഹകരണ ബാങ്ക് വഴി പണം നൽകുന്ന രീതി ഇനിമുതൽ ഉണ്ടാകില്ല. കാനറ ബാങ്ക് , സ്റ്റേറ്റ് ബാങ്ക് വഴി പണം നൽകുമെന്ന് സർക്കാർ കർഷകർക്കു…

Read More

ഷാനിമോൾ ഉസ്മാൻ നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ: ബിജെപി വിട്ടുനിന്നു

കോൺഗ്രസിലെ ഷാനിമോൾ ഉസ്മാൻ നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ. തിരഞ്ഞെടുപ്പിൽ ഷാനിമോൾ ഉസ്മാന് 99 ഉം വോട്ടും, സിപിഐയിലെ മുഹമ്മദ് മുഹ്സിന് 34 ഉം വോട്ടും ലഭിച്ചു. ബിജെപിയുടെ മൂന്നംഗങ്ങൾ വിട്ടുനിന്നു. സ്പീക്കർ അടക്കം 4 നാലുപേർ വോട്ട് ചെയ്തില്ല. സന്ദീപ് വാര്യർ, ആബിദ് ഹുസൈൻ തങ്ങൾ , സി കെ ഹരീന്ദ്രൻ എന്നിവർ വോട്ട് ചെയ്യാൻ എത്തിയില്ല. ഷാനിമോൾക്ക് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ആശംസ നേർന്നു. 31 വർഷങ്ങൾക്ക് ശേഷമാണ് നിയമസഭയിൽ ഒരു വനിതാ ഡെപ്യൂട്ടി സ്പീക്കർ…

Read More

വിദ്യാ‌ർത്ഥികൾക്ക് ആശ്വാസം; പുനർമൂല്യനിർണയത്തിന് അപേക്ഷിക്കാനുള്ള പോർട്ടൽ തുറന്നു

ന്യൂഡൽഹി: സിബിഎസ്‌ഇ പന്ത്രണ്ടാം ക്ളാസ് ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണയത്തിന് അപേക്ഷിക്കാനുള്ള പോർട്ടൽ വീണ്ടും പ്രവർത്തനക്ഷമമായി. ഇന്നുമുതൽ ജൂൺ ആറ് അർദ്ധരാത്രിവരെ അപേക്ഷ നൽകാം. ഒരു ചോദ്യത്തിന് 25 രൂപ വീതമാണ് ഫീസ്. കഴിഞ്ഞ മാസം 19 മുതൽ അടിക്കടി തടസം നേരിട്ട പോർട്ടൽ ഇന്നലെ മുതൽ പൂർണസജ്ജമാവുമെന്നാണ് ഉറപ്പ് നൽകിയിരുന്നത്.

Read More

രോഗിയുടെ മുറിവിൽ പുഴുവരിച്ച സംഭവം: അന്വേഷിക്കാൻ പ്രത്യേക സമിതിയെ നിയോഗിച്ച് ആരോഗ്യമന്ത്രി

തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഐസിയുവിൽ രോഗിയുടെ മുറിവിൽ പുഴുവരിച്ച സംഭവം അന്വേഷിക്കാൻ പ്രത്യേക സമിതിയെ നിയോഗിച്ച് ആരോഗ്യമന്ത്രി. 48 മണിക്കൂറിനുള്ളിൽ അന്വേഷിച്ച് റിപ്പോർട്ട്‌ സമർപ്പിക്കണമെന്നാണ് ആരോഗ്യമന്ത്രി കെ മുരളീധരന്റെ നിർദേശം. മോശമായി പെരുമാറിയ ജീവനക്കാർക്ക് കൗൺസിലിങ്ങ് നൽകുമെന്നും മന്ത്രി പറഞ്ഞു. ബന്ധുക്കളുടെ പരാതി ലഭിച്ചിട്ടില്ലെന്നും മാധ്യമങ്ങളിൽ വാർത്ത കണ്ട പ്രകാരമാണ് അന്വേഷണമെന്നും മന്ത്രി വ്യക്തമാക്കി. മെഡിക്കൽ കോളേജ് വൈസ് പ്രിൻസിപ്പൽ, സർജറി ഓർത്തോ വിഭാഗം മേധാവിമാർ എന്നിവർ ആണ് അന്വേഷണ സമിതിയിൽ ഉള്ളത്. . പാരിപ്പള്ളി സ്വദേശി…

Read More

നയപ്രഖ്യാപന് മേലുള്ള നന്ദി പ്രമേയ ചർച്ച ഇന്ന് നിയമസഭയിൽ ആരംഭിക്കും: ഡെപ്യൂട്ടി സ്പീക്കറുടെ തിരഞ്ഞെടുപ്പ് നടക്കും

ഗവർണർ നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിന് മേലുള്ള നന്ദി പ്രമേയ ചർച്ച ഇന്ന് നിയമസഭയിൽ ആരംഭിക്കും. പിണറായി വിജയന്റെ വാടക വീട്ടിലെ ഇ.ഡി റെയ്ഡിൽ തുടങ്ങി, വന്ദേമാതരം വരെയുള്ള വിവാദങ്ങൾ ചർച്ചയിൽ ഉയർന്നുവരും. നിയമസഭയുടെ പുതിയ ഡെപ്യൂട്ടി സ്പീക്കറുടെ തിരഞ്ഞെടുപ്പും ഇന്ന് നടക്കും. ഡെപ്യൂട്ടി സ്പീക്കറുടെ തിരഞ്ഞെടുപ്പിലേക്ക് അരൂർ എംഎൽഎ ഷാനിമോൾ ഉസ്മാൻ ആണ് യുഡിഎഫ് സ്ഥാനാർത്ഥി. പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹ്സിൻ എൽഡിഎഫിനു വേണ്ടി മത്സരിക്കും. ബിജെപി തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിൽക്കും. സമകാലിക പ്രാധാന്യമുള്ള വിഷയം അടിയന്തര…

Read More