ആസ്വദിക്കാം സം​ഗീത സായാഹ്നം; ‘ദി ബൻസുരി സർക്കിൾ’ നാളെ കൊച്ചിയിൽ

സാധാരണ സംഗീതപരിപാടികളിൽ നിന്ന് വ്യത്യസ്തമായ ഒരു അനുഭവവുമായി ‘The Bansuri Circle’ കൊച്ചിയിലെത്തുന്നു. ഇത് ഒരു സംഗീതവിരുന്ന് മാത്രമല്ല, മനോഹരമായ ഓർമ്മകൾ കൂടി സമ്മാനിക്കുന്നതായിരിക്കും. സംഗീതജ്ഞൻ രാജേഷ് ചേർത്തല അവതരിപ്പിക്കുന്ന ഈ പരിപാടി, തിരക്കിൽ നിന്ന് മാറി സംഗീതത്തെ അടുത്തറിഞ്ഞ് ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്കായാണ് ഒരുക്കിയിരിക്കുന്നത്. ഓടകുഴലിന്റെ ആത്മസ്പർശിയായ ഈണങ്ങൾക്കൊപ്പം ആസ്വാദകർക്ക് ശാന്തവും ഹൃദ്യവുമായ ഒരു അനുഭവം നൽകുമെന്നത് തീർ‌ച്ച. പരിമിതമായ പ്രേക്ഷകർക്ക് മാത്രമുള്ളതായിരിക്കും വേദി. സംഗീതത്തിനൊപ്പം ഡിന്നറും പരിപാടിയുടെ ഭാഗമാകും. ഈ മാസം 24ന് വൈകുന്നേരം ഏഴു…

Read More

‘പ്രധാനമന്ത്രിക്ക് ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ ആകില്ല; ധർമേന്ദ്ര പ്രധാൻ രാജിവക്കണം’: പിണറായി വിജയൻ

നീറ്റ് പരീക്ഷ ക്രമക്കേടിൽ പ്രധാനമന്ത്രിക്ക് ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ ആകില്ലെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ. മഹാ തട്ടിപ്പിന് നേതൃത്വം നൽകിയ ആളിന്റെ പേര് പറയാൻ പോലും മടിക്കുന്നു. കേന്ദ്രസർക്കാറിന്റെ നിർദ്ദേശം അനുസരിച്ച് ആണ് പോലീസിന്റെ അതിക്രമം ഡൽഹിയിൽ നടക്കുന്നതെന്നും എസ്എഫ്ഐയുടെ ലോക്ഭവൻ മാർച്ച് ഉദ്ഘാടനം ചെയ്ത് പിണറായി വിജയൻ പറഞ്ഞു. വിദ്യാർത്ഥികളുടേത് ന്യായമായ ആവശ്യമാണെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവയ്ക്കണമെന്നും പിണറായി വിജയൻ പറഞ്ഞു. NSUI ഡൽ​ഹി പ്രക്ഷോപത്തിലില്ല. കെഎസ്‌യു ഒരു പ്രസ്താവന പോലും ഇറക്കിയില്ലെന്ന് പിണറായി…

Read More

വിലക്കും വിവാദവും കടന്ന് ജനനായകൻ തിയറ്ററുകളിൽ‌: വിജയ്‌യുടെ അവസാന ചിത്രം ആഘോഷമാക്കാൻ ആരാധകർ

വിലക്കിനും വിവാദത്തിനുമൊടുവിൽ ജനനായകൻ ഇന്ന് തിയേറ്ററിൽ. തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‌ അവസാനം അഭിനയിച്ച ചിത്രം ആഘോഷമാക്കാൻ ഒരുങ്ങി ആരാധകർ. മൂന്ന് പതിറ്റാണ്ട് മുമ്പ് തമിഴ് സിനിമയിൽ ബാലതാരമായി തുടങ്ങി പിന്നീട് ദളപതി എന്ന സിംഹാസനത്തിലേക്ക് ഉയർന്നതാണ് വിജയ്‌യുടെ സിനിമാ ജീവിതം. 1992-ൽ തന്റെ പതിനെട്ടാം വയസ്സിലാണ് നാളൈയ തീർപ്പ് എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം കുറിക്കുന്നത്. രൂപത്തിന്റെ പേരിലും അഭിനയത്തിന്റെ പേരിലും കടുത്ത വിമർശനങ്ങളും മാധ്യമ പരിഹാസങ്ങളും നേരിട്ടെങ്കിലും, 1996-ൽ പുറത്തിറങ്ങിയ ‘പൂവേ ഉനക്കാക’…

Read More

ശബരിമല സ്വർണക്കൊള്ള: പിഎസ് പ്രശാന്ത് കസ്റ്റഡിയിൽ

ശബരിമല സ്വർണക്കൊള്ളയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പിഎസ് പ്രശാന്ത് കസ്റ്റഡിയിൽ. പ്രത്യേക അന്വേഷണസംഘമാണ് പി എസ് പ്രശാന്തിനെ കസ്റ്റഡിയിലെടുത്തത്. 2025ൽ ദ്വാരാപാലക ശില്പങ്ങൾ‌ ചെന്നൈയിലേക്ക് കൊണ്ടുപോയത് സംബന്ധിച്ച കേസിലാണ് പിഎസ് പ്രശാന്തിനെ പ്രതി ചേർത്തിരുന്നത്. മുരാരി ബാബുവാണ് ഒന്നാം പ്രതി. രണ്ടാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി, മൂന്നാം പ്രതി പങ്കജ് ഭണ്ഡാരി, അഞ്ചാം പ്രതി അജി കുമാർ, ആറാം പ്രതി കണ്ഠരര് രാജീവര് എന്നിവരാണ് മറ്റ് പ്രതികൾ. പ്രശാന്തിനെതിരെ ഗൂഢാലോചനയ്ക്ക് തെളിവുണ്ടെന്ന് ഹൈക്കോടതി കണ്ടെത്തിയിരുന്നു….

Read More

‘സമരം തകർക്കാൻ BJP ഗുണ്ടകളെ അയയ്ക്കുന്നു: ചർച്ചകൾക്ക് കേന്ദ്ര മന്ത്രിമാരുടെ വസതിയിലേക്ക് പോകില്ല’; അഭിജിത്ത് ദീപ്കെ

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്രപ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്റോച്ച് ജനതാ പാർട്ടിയുടെ സമരം തകർക്കാൻ ബിജെപി ഗുണ്ടകളെ അയയ്ക്കുന്നെന്ന ആരോപണവുമായി സിജെപി സ്ഥാപകൻ അഭിജീത്ത് ദീപ്കെ. സമരത്തിൽ ഗുണ്ടകൾ നുഴഞ്ഞു കയറുന്നു. സമാധാനപരമായ സമരമാണ് നടത്തുന്നതെന്നും അഭിജീത് ദീപ്കെ പറഞ്ഞു. ചർച്ചകൾക്ക് കേന്ദ്ര മന്ത്രിമാരുടെ വസതിയിലേക്ക് പോകില്ലെന്നും അവർക്ക് ജന്തർ മന്തറിലേക്ക് വരാമെന്നും അഭിജിത്ത് ദീപ്കെ പറഞ്ഞു. സംഘർഷത്തിന് പിന്നിൽ നുഴഞ്ഞുകയറ്റക്കാരാണെന്ന് അഭിജിത്ത് ആരോപിച്ചു. പ്രതിഷേധം അട്ടിമറിക്കാൻ ശ്രമം നടക്കുന്നുണ്ട്. സമാധാനപരമായി പ്രതിഷേധിക്കുന്നവർക്കിടയിലേക്ക് ഗുണ്ടകളെ ഇറക്കിവിടുന്നു. ബിജെപി…

Read More

പാർലമെന്റ് പ്രക്ഷുബ്ധം: പ്രതിപക്ഷബഹളത്തിൽ പാർലമെന്റ് നിർത്തിവെച്ചു

പ്രധാനമന്ത്രിയുടെ വസതിയ്ക്ക് മുന്നിൽ പ്രതിഷേധിച്ച ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയ്ക്കും, കോൺഗ്രസ് നേതാക്കൾക്കുമെതിരായ പൊലീസ് നടപടിയിൽ പാർലമെന്റ് പ്രക്ഷുബ്ധം. പ്രതിപക്ഷബഹളത്തിൽ ലോക്സഭയും രാജ്യസഭയും പന്ത്രണ്ട് മണി വരെ നിർത്തിവച്ചു. ചോദ്യാത്തരവേളയ്ക്ക് ശേഷം ചർച്ചയാകാമെന്ന് ലോക്സ്പീക്കർ പറഞ്ഞെങ്കിലും പ്രതിഷേധം അവസാനിപ്പിക്കാൻ പ്രതിപക്ഷം തയ്യാറായില്ല. പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് കറുത്ത വസ്ത്രമണിഞ്ഞാണ് കോൺഗ്രസ് അംഗങ്ങൾ സഭയിലെത്തിയത്. പാർലമെന്റിന് പുറത്തും പ്രതിപക്ഷം പ്രതിഷേധിച്ചു. അതേസമയം തിങ്കളാഴ്ച രാജ്യതലസ്ഥാനത്തെ സിജെപി സമരത്തിന് നേരയുള്ള പൊലീസ് നടപടി സംബന്ധിച്ച ഹർജി അടിയന്തരമായി ലിസ്റ്റ് ചെയ്യാൻ…

Read More

വ്യാജ വാർത്തകൾ, വ്യാജ പ്രചാരണങ്ങൾ: നിയമനടപടിക്കൊരുങ്ങി അർജന്റീന

ഫിഫ ലോകകപ്പിനിടെ അർജന്റീനൻ താരങ്ങൾക്കെതിരെയും ടീമിനെതിരെയും നടന്ന വ്യാജ പ്രചരണങ്ങൾക്കെതിരെ നിയമനടപടിക്കൊരുങ്ങി അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ. വ്യാജ വാർത്ത നൽകിയ മാധ്യമങ്ങൾ, സമൂഹ മാധ്യമ അക്കൗണ്ടുകൾ എന്നിവക്കെതിരെയാണ് കേസ് നൽകുക. ടീമിനെതിരെ വ്യാജവാർത്തകൾ പ്രചരിപ്പിച്ചുവെന്നും തെളിവുകൾ ഇല്ലാതെ ആയിരുന്നു വാർത്തകൾ നൽകിയതെന്നും അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ പറയുന്നു. എല്ലാത്തരം വ്യാജ പ്രചരണങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നാണ് എഎഫ്എ വ്യക്തമാക്കിയിരിക്കുന്നത്. വ്യാജ പ്രചാരണങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച അക്കൗണ്ടുകളുടെയും ഏജൻസികളുടെയും പൂർണ്ണമായ ഡിജിറ്റൽ തെളിവുകൾ അധികൃതർ ശേഖരിച്ചുവരികയാണ്. വ്യാജ പ്രചരണങ്ങൾക്കെതിരെ കർശനമായ…

Read More

കെപിസിസി അധ്യക്ഷ സ്ഥാനം: മുതിർന്ന നേതാക്കളുമായി ആശയവിനിമയം നടത്താൻ ഹൈക്കമാൻഡ്

കെപിസിസി അധ്യക്ഷ പദവിയിൽ അഭിപ്രായ സമന്വയത്തിനായി മുതിർന്ന നേതാക്കളുമായി ആശയവിനിമയം നടത്താൻ കോൺഗ്രസ് ഹൈക്കമാൻഡ്. വി എം സുധീരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, എം എം ഹസൻ, പി ജെ കുര്യൻ ഉൾപ്പെടെയുള്ള നേതാക്കളുമായി ആശയവിനിമയം നടത്തും. അധ്യക്ഷ സ്ഥാനത്തേക്ക് ജോസഫ് വാഴക്കൻ, ബെന്നി ബഹനാൻ എന്നിവരുടെ പേരുകൾക്കാണ് മുൻതൂക്കം. എല്ലാവരുടെയും അഭിപ്രായങ്ങൾ കേട്ടുമാത്രം തീരുമാനത്തിലേക്ക് എത്തിയാൽ മതിയെന്നും ഹൈക്കാമാൻഡ്. പാർലമെൻ്ററി പദവി വഹിക്കുന്നവരെ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചേക്കില്ല. ഇതുമായി ബന്ധപ്പെട്ട് പ്രാഥമിക ചർച്ചകൾക്ക് യുഡിഎഫ് തുടക്കമിട്ടു. ഈ…

Read More

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ കോൺഗ്രസ് കലാപനീക്കം നടത്തി; KPCC ആസ്ഥാനത്തേക്ക് മാർച്ച് പ്രഖ്യാപിച്ച് ബിജെപി

സംസ്ഥാനത്ത് കോൺഗ്രസ് ആസ്ഥാനത്തേക്ക് മാർച്ച് പ്രഖ്യാപിച്ച് ബിജെപി. തിരുവനന്തപുരത്തെ കെപിസിസി ഓഫീസിലേക്ക് ബിജെപി മാർച്ച് നടത്തും. ഉച്ചയ്ക്ക് ഒരു മണിക്കാണ് ബിജെപിയുടെ മാർച്ച്. പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ കോൺഗ്രസ് കലാപനീക്കം നടത്തി എന്ന് ആരോപിച്ച് ആണ് ബിജെപിയുടെ സംസ്ഥാനത്തെ പ്രതിഷേധം. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രതിഷേധം ഉദ്ഘാടനം ചെയ്യും. ജനാധിപത്യത്തിൽ പ്രതിഷേധങ്ങൾ സ്വാഭാവികമാണ്. അത് ഓരോ പൗരന്റെയും അവകാശവുമാണ്. അതിൽ യാതൊരു സംശയവുമില്ല. പക്ഷേ, അക്രമാസക്തമായ പ്രതിഷേധങ്ങൾ ജനാധിപത്യമല്ല. അരാജകത്വവും ജനാധിപത്യമല്ല. നിയമലംഘനവും ജനാധിപത്യമല്ല.അതോടൊപ്പം,…

Read More

പാലാ നഗരസഭയില്‍ യുഡിഎഫിന് അധികാരം നഷ്ടമായി; പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസം പാസായി

പാലാ നഗരസഭയില്‍ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസം പാസായി. ഇതോടെ നഗരസഭയില്‍ യുഡിഎഫിന് അധികാരം നഷ്ടമായി. കോണ്‍ഗ്രസിലെ നാല് കൗണ്‍സിലര്‍മാര്‍ അവിവിശ്വാസത്തെ പിന്തുണച്ചു. വൈസ് ചെയര്‍മാന്‍ മായാ രാഹുലും അവിശ്വാസത്തെ അനുകൂലിച്ചു. മൂന്ന് ജോസഫ് ഗ്രൂപ്പ് കൗണ്‍സിലര്‍മാരും രണ്ട് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരും വിട്ടു നിന്നു. പുളിക്കകണ്ടത്തെ കൗണ്‍സിലര്‍മാരും യോഗത്തിന് എത്തിയില്ല. അവിശ്വാസം പരാജയപ്പെടുത്താന്‍ നിലവില്‍ ഇടഞ്ഞു നില്‍ക്കുന്ന കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ക്ക് ജില്ലാ നേതൃത്വം വിപ്പ് നല്‍കിയിരുന്നു. പുളിക്കകണ്ടം കൗണ്‍സിലര്‍മാരുമായി യോജിച്ച് പോകാന്‍ സാധിക്കില്ലെന്ന ഉറച്ച നിലപാടിലായിരുന്നു കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍….

Read More