പി എം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകാം, വിദ്യാഭ്യാസ നയം മാറ്റേണ്ടി വരില്ല; പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോര്‍ട്ട്

പി എം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകാമെന്നും ഇതിനായി വിദ്യാഭ്യാസ നയം മാറ്റേണ്ടി വരില്ലെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോര്‍ട്ട്. കേന്ദ്ര നിബന്ധനകളിലെ എസ്എസ്‌കെ ഫണ്ട് സംസ്ഥാനത്തിന് അനിവാര്യമെന്നും പദ്ധതിയുമായി മുന്നോട്ട് പോയില്ലെങ്കില്‍ ഈ ഫണ്ടുകള്‍ ലഭ്യമാകില്ലെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ അന്തിമ തീരുമാനമെടുക്കുന്നത് സംസ്ഥാന സര്‍ക്കാരാണ്. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീന് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങളുള്ളത്. പി എം ശ്രീയുമായി മുന്നോട്ടുപോകാന്‍ രണ്ടാം പിണറായി സര്‍ക്കാര്‍ ആദ്യ ഘട്ടത്തില്‍ ശ്രമം…

Read More

ബഹ്‌റൈനിലും കുവൈത്തിലും വീണ്ടും ആക്രമണശ്രമം; വിജയകരമായി പ്രതിരോധിച്ചതായി കുവൈത്ത്

ബഹ്‌റൈനിലും കുവൈത്തിലും വീണ്ടും ആക്രമണശ്രമം. ഇന്ന് പുലര്‍ച്ചെ കുവൈത്തിന്റെ വ്യോമാതിര്‍ത്തിയിലേക്ക് വന്ന മിസൈലുകളെയും ഡ്രോണുകളെയും വ്യോമ പ്രതിരോധ സംവിധാനം വിജയകരമായി തകര്‍ത്തതായി കുവൈത്ത് സൈന്യം അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കേട്ട സ്‌ഫോടന ശബ്ദങ്ങള്‍ പ്രതിരോധ സംവിധാനങ്ങള്‍ നടത്തിയ തടയല്‍ നടപടികളുടെ ഫലമായിരുന്നുവെന്നും ജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സൈന്യം അറിയിച്ചു. സുരക്ഷാ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കാനും ആക്രമണത്തില്‍ തകര്‍ന്ന മിസൈല്‍, ഡ്രോണ്‍ അവശിഷ്ടങ്ങള്‍ അല്ലെങ്കില്‍ തിരിച്ചറിയാത്ത വസ്തുക്കള്‍ കണ്ടാല്‍ അവയുടെ സമീപത്തേക്ക് പോകരുതെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി….

Read More

കാലവര്‍ഷം ശക്തമാകുന്നു; ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; അഞ്ച് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

സംസ്ഥാനത്ത് കാലവര്‍ഷം ശക്തമാകുന്നതിനിടെ മുഴുവന്‍ ജില്ലകളിലും മഴ മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് അഞ്ച് ജില്ലകളില്‍ റെഡ് അലേര്‍ട്ടും, ആറ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും,മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവ്വാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് റെഡ് അലേര്‍ട്ട്. കൂടാതെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുമാണ്. ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ യെല്ലോ അലേര്‍ട്ടുമാണ് നല്‍കിയിരിക്കുന്നത്….

Read More

സർക്കാർ മെഡിക്കൽ കോളജുകളിൽ കൂട്ടസ്ഥലംമാറ്റം

സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളജുകളിൽ അഴിച്ചുപണി. സൂപ്രണ്ട്, അഡീഷണൽ സൂപ്രണ്ട്, ഡെപ്യൂട്ടി സൂപ്രണ്ട്, റസിഡൻസ് മെഡിക്കൽ ഓഫീസർ തസ്തികകളിലേക്കാണ് പുതിയ നിയമനങ്ങൾ. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഡോക്ടർ ജയചന്ദ്രൻ സൂപ്രണ്ട് സ്ഥാനത്ത് തുടരും. എറണാകുളം മെഡിക്കൽ കോളജിൽ ഡോക്ടർ അനൂപ് ജോസഫ് സൂപ്രണ്ടാകും. തൃശ്ശൂർ മെഡിക്കൽ കോളജിൽ ഡോക്ടർ ലിജോ കൊല്ലനൂർ. കോട്ടയം മെഡിക്കൽ കോളജിൽ ഡോക്ടർ ടി ജി തോമസ്. ഡോക്ടർ ഹരീഷ് ചന്ദ്രൻ ഇടുക്കി മെഡിക്കൽ കോളജ് സൂപ്രണ്ട്. ഡോക്ടർ ലക്ഷ്മി ആലപ്പുഴ മെഡിക്കൽ…

Read More

നോര്‍വെ ചെസ് ചാമ്പ്യന്‍ഷിപ്പില്‍ പ്രഗ്‌നാനന്ദ ചാമ്പ്യന്‍; ടൂര്‍ണമെന്റ് ജയിക്കുന്ന ആദ്യ ഇന്ത്യക്കാരന്‍

നോര്‍വെ ചെസ്സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ആര്‍. പ്രഗ്‌നാനന്ദ ചാമ്പ്യന്‍. 18 പോയിന്റ് നേടിയാണ് പ്രഗ്‌നാനന്ദയുടെ കിരീടനേട്ടം. ടൂര്‍ണമെന്റ് ജയിക്കുന്ന ആദ്യ ഇന്ത്യക്കാരനാണ് പ്രഗ്‌നാനന്ദ. ടൂര്‍ണമെന്റില്‍ 2 തവണ ലോക ഒന്നാം നമ്പര്‍ മാഗ്‌നസ് കാള്‍സനെയും പ്രഗ്‌നാന്ദ തോല്‍പ്പിച്ചിരുന്നു. ഫൈനല്‍ റൗണ്ടില്‍ ജര്‍മനിയുടെ വിന്‍സെന്റ് കെയ്മറെ പരാജയപ്പെടുത്തിയാണ് പ്രഗ്‌നാനന്ദയുടെ ചരിത്രവിജയം. ഇന്ത്യന്‍ ചെസ് ഇതിഹാസം വിശ്വനാഥന്‍ ആനന്ദ്, നിലവിലെ ലോക ചാമ്പ്യന്‍ ഡി ഗുകേഷ് എന്നിവരെപ്പോലും മറികടന്ന നേട്ടമാണ് 20 വയസുകാരനമായ പ്രഗ്‌നാനന്ദ സ്വന്തമാക്കിയിരിക്കുന്നത്.

Read More

നടിയെ ആക്രമിച്ച കേസ്; മെമ്മറി കാർഡ് ചോർന്നതിൽ നീതി തേടി അതിജീവിത, ഹൈക്കോടതിയിൽ ഹർജി നൽകി

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതിയിൽ നിന്ന് മെമ്മറി കാർഡ് ചോർന്നതിൽ നീതി തേടി അതിജീവിത.പുനരന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. അന്വേഷണ റിപ്പോർട്ട് റദ്ദ് ചെയ്ത് ഹൈക്കോടതി മേൽനോട്ടത്തിൽ പുതിയ അന്വേഷണം വേണമെന്നും ആവശ്യം. കേസ് അട്ടിമറിക്കപ്പെട്ടെന്നാണ് ആരോപണം. സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകയായ വൃന്ദ ഗ്രോവർ മുഖേനയാണ് അതിജീവിത ഹൈക്കോടതിയിൽ പുതിയ ഹർജി ഫയൽ ചെയ്തത്. കേസ് അട്ടിമറിക്കാൻ ശ്രമങ്ങൾ നടന്നു. മെമ്മറി കാർഡ് ചോർച്ചയുമായി ബന്ധപ്പെട്ട് നേരത്തെ നടന്ന അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തലുകൾ തൃപ്തികരമല്ലെന്ന നിലപാടിലാണ്…

Read More

കാഫിർ സ്ക്രീൻ ഷോട്ട് കേസ്: ‘ഉറവിടം കണ്ടെത്തുന്നത് അതീവ ദുഷ്കരം’; അന്വേഷണം ആരംഭിച്ച് SIT

വടകരയിലെ കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ അന്വേഷണം ആരംഭിച്ച് എസ്ഐടി. ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണൻ ഉൾപ്പെടെയുള്ളവരെ ചോദ്യംചെയ്യും. കേസിൽ ആദ്യം പ്രതിയായ എംഎസ്എഫ് പ്രവർത്തകൻ സി കെ കാസിമിന്റെയും മൊഴിയെടുക്കും. സ്ക്രീൻഷോട്ടിന്റെ ഉറവിടം കണ്ടെത്തുന്നത് അതീവ ദുഷ്കരമെന്ന് അന്വേഷണ ചുമതലയുള്ള റൂറൽ എസ് പി ടി ഫറാഷ് പറഞ്ഞു. ഫോണുകൾ ശാസ്ത്രീയമായി പരിശോധിച്ചതിന്റെ പൂർണ്ണമായ ഫലം ലഭിച്ചിട്ടില്ല. എസ്ഐടിയുടെ ആദ്യയോഗം വടകരയിൽ പൂർത്തിയായി.

Read More

സിജെപി പ്രതിഷേധത്തിനെതിരായ ഹര്‍ജി അടിയന്തരമായി പരിഗണിക്കാന്‍ വിസമ്മതിച്ച് ഡല്‍ഹി ഹൈക്കോടതി

കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ പ്രതിഷേധത്തിനെതിരായ ഹര്‍ജി അടിയന്തരമായി പരിഗണിക്കാന്‍ വിസമ്മതിച്ച് ഡല്‍ഹി ഹൈക്കോടതി. ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ നടപടികള്‍ സ്വീകരിക്കാന്‍ പൊലീസിനും ബന്ധപ്പെട്ട അധികാരികള്‍ക്കും നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി. കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് നാളെയാണ് ജന്തര്‍ മന്ദറില്‍ സിജെപി വലിയ പ്രതിഷേധം നടത്താനിരിക്കുന്നത്. സിജെപി പ്രതിഷേധത്തിനെതിരെ സേവ് ഇന്ത്യ ഫൗണ്ടേഷന്‍ എന്ന സന്നദ്ധ സംഘടനയാണ് ഹര്‍ജി സമര്‍പ്പിച്ചത്. പ്രതിഷേധത്തിന് ഒരു വലിയ ജനക്കൂട്ടം എത്തുമെന്നത് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി. എന്നാല്‍ ഹര്‍ജി അടിയന്തരമായി പരിഗണിക്കേണ്ട…

Read More

കാലവർഷം കനക്കുന്നു: സംസ്ഥാനത്ത് അതി തീവ്ര മഴയ്ക്ക് സാധ്യത, നാളെ അഞ്ച് ജില്ലകളിൽ റെഡ് അലർട്ട്

സംസ്ഥാനത്ത് നാളേയും മറ്റാന്നാളും അതിതീവ്ര മഴയ്ക്ക് സാധ്യത. നാളെ അഞ്ച് ജില്ലകളിലും മറ്റന്നാൾ മൂന്ന് ജില്ലകളിലും റെഡ് അലർട്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നാളെ റെഡ് അലർട്ട്. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഞായറാഴ്ച റെഡ് അലർട്ട്. സർക്കാർ സംവിധാനങ്ങളോടും പൊതുജനങ്ങളോടും ജാഗ്രതപാലിക്കാൻ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ നിർദേശം. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടുത്തത്തിന് വിലക്കേർപ്പെടുത്തി.

Read More

സിഎംആര്‍എല്ലിന് തിരിച്ചടി; അപ്പീല്‍ തള്ളി; മാസപ്പടി കേസില്‍ ഇഡി അന്വേഷണം തുടരും

സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ സിഎംആര്‍എല്ലിന് വന്‍ തിരിച്ചടി. സിഎംആര്‍എല്‍ സമര്‍പ്പിച്ച അപ്പീല്‍ ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് തള്ളി. കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം തുടരാമെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. ഈ വിഷയം ഇ ഡിയുടെ അധികാര പരിധിയ്ക്ക് പുറത്താണെന്ന് വാദിച്ചുകൊണ്ട് സമര്‍പ്പിച്ച അപ്പീലാണ് തള്ളിയിരിക്കുന്നത്. ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ഡിവിഷന്‍ ബെഞ്ച് ശരിവയ്ക്കുകയായിരുന്നു. എസ്എഫ്‌ഐഒ റിപ്പോര്‍ട്ട് കൊണ്ട് മാത്രം ഇഡി അന്വേഷണം മുന്നോട്ടുകൊണ്ടുപോകാന്‍ സാധിക്കുമെന്നാണ് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കിയത്. ഈ തടസം കൂടി നീങ്ങിയതോടെ മുന്‍…

Read More