CMRL- എക്സാലോജിക് സാമ്പത്തിക ഇടപാട്: വീണയുടെ ലോക്കർ തുറന്നു പരിശോധിക്കാൻ ED

സിഎംആർഎൽ എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ ടി വീണയുടെ ലോക്കർ തുറന്നു പരിശോധിക്കാൻ ഇ ഡി. എച്ച്ഡിഎഫ്സി ബാങ്കിലെ ലോക്കറാണ് പരിശോധിക്കുക. ലോക്കറുള്ള അക്കൗണ്ട് ഇ ഡി മരവിപ്പിച്ചിരുന്നു. മരവിപ്പിച്ച അക്കൗണ്ടിലുണ്ടായിരുന്നത് ഒന്നര ലക്ഷം രൂപ‌യായിരുന്നു. എച്ച്ഡിഎഫ്സി ബാങ്കിലെ ലോക്കറാണ് പരിശോധിക്കുക. സിഎംആർഎൽ അപ്പീലിനെ ശക്തമായി എതിർക്കാനാണ് എൻഫോഴ്സ്മെന്റ് നീക്കം. റെയ്ഡിന്റെ വിവരങ്ങൾ കോടതിയെ അറിയിക്കുമെന്നും ഇ ഡി. അന്വേഷണം മുന്നോട്ട് കൊണ്ടുപോകണമെന്നും ഇഡി.

Read More

ചക്രവാതചുഴി: സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴ തുടരും, ട്രോളിംഗ് നിരോധനം ജൂൺ 9 മുതൽ

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴ തുടരും. എന്നാൽ ഇന്ന് ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടില്ല. നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റന്നാൾ കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ബംഗാൾ ഉൾക്കടലിന് മുകളിലും അറബിക്കടലിന് മുകളിലും ചക്രവാതചുഴി രൂപപ്പെട്ടതിന്റെ സ്വാധീനഫലമായാണ് മഴ കനക്കുന്നത്. കൂടാതെ പടിഞ്ഞാറൻ കാറ്റിന്റെ സ്വാധീനവും ഇടവിട്ടുള്ള മഴയ്ക്ക് കാരണമാകുന്നുണ്ട്. മണിക്കൂറിൽ 40 മുതൽ…

Read More

‘സീനിയര്‍ താരങ്ങളില്‍ നിന്ന് പിന്തുണ ലഭിച്ചില്ല’; ഹാര്‍ദിക് പണ്ഡ്യ മുംബൈ ഇന്ത്യന്‍സ് വിടുന്നെന്ന് റിപ്പോര്‍ട്ട്

ഹാര്‍ദിക് പണ്ഡ്യ മുംബൈ ഇന്ത്യന്‍സ് വിടുന്നു. തീരുമാനം ടീം ഉടമകളെ അറിയിച്ചതായയാണ് റിപ്പോര്‍ട്ട്. സീനിയര്‍ താരങ്ങളില്‍ നിന്ന് വേണ്ടത്ര പിന്തുണ ലഭിച്ചില്ലെന്ന പരാതി ഹാര്‍ദിക് അറിയിച്ചതായും റിപ്പോര്‍ട്ട്. മുംബൈ ഇന്ത്യന്‍സിന്റെ നായക സ്ഥാനത്ത് നിന്ന് ഹാര്‍ദികിനെ മാറ്റിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഹാര്‍ദിക് നായകസ്ഥാനത്ത് തുടരുന്നതില്‍ മാനേജ്മെന്റിന് താത്പര്യമില്ലെന്നും സീസണിലുടനീളം ഇതിന്റെ സൂചനകളുണ്ടായിരുന്നതായുമായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ പോലും പുറത്ത് വന്നിരുന്ന റിപ്പോര്‍ട്ടുകള്‍. 2024 ലാണ് ഗുജറാത്ത് ടൈറ്റന്‍സില്‍ നിന്ന് ഹാര്‍ദിക് മുംബൈയില്‍ തിരിച്ചെത്തുന്നത്. ഹാര്‍ദിക്കിന് കീഴില്‍ മുംബൈയ്ക്ക് കാര്യമായി തിളങ്ങാന്‍…

Read More

‘നയരാഹിത്യം എന്നത് അദ്ദേഹത്തിന്റെ തോന്നല്‍; അദ്ദേഹത്തിന്റെ നയമല്ല ഞങ്ങള്‍ നടപ്പാക്കുന്നത്; പുതിയ ഗവണ്‍മെന്റിന്റേതാണ്’; പിണറായി വിജയന് മറുപടിയുമായി മുഖ്യമന്ത്രി

നയപ്രഖ്യാപനത്തിലെ വിമര്‍ശനത്തില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന് മറുപടിയുമായി മുഖ്യമന്ത്രി വി ഡി സതീശന്‍. നയരാഹിത്യം അദ്ദേഹത്തിന്റെ തോന്നലാണെന്നും അദ്ദേഹത്തിന്റെ നയമല്ല തങ്ങള്‍ നടപ്പാക്കുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു. പുതിയ ഗവണ്‍മെന്റിന്റെ നയമാണ് നടപ്പാക്കുന്നതെന്നും വളരെ വ്യത്യസ്തമായ നയമാണെന്നും അദ്ദേഹം പറഞ്ഞു. സമീപനങ്ങളില്‍ വളരെ കാര്യമായ മാറ്റമുണ്ട്. ഇതൊക്കെ പറഞ്ഞിട്ടാണല്ലോ ഞങ്ങള്‍ ജയിച്ചത്. ഗവണ്‍മെന്റ് തുടര്‍ച്ചയാണ്. ആ തുടര്‍ച്ചയായിട്ടുള്ള പദ്ധതികള്‍ ഗവര്‍ണറുടെ പദ്ധതികളില്‍ പ്രഖ്യാപിക്കേണ്ട ആവശ്യമില്ലല്ലോ – അദ്ദേഹം പറഞ്ഞു.

Read More

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച;എങ്ങനെ സംഭവിച്ചു? മേല്‍നോട്ട സമിതി മേല്‍നോട്ടം നടത്തുന്നുണ്ടോ? ചോദ്യങ്ങളുമായി സുപ്രീംകോടതി

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ചോദ്യങ്ങളുമായി സുപ്രീംകോടതി. എന്തുകൊണ്ട് വീഴ്ചകള്‍ സംഭവിക്കുന്നുവെന്ന് ജസ്റ്റിസ് പിഎസ് നരസിംഹ. കേസില്‍ കേന്ദ്രസര്‍ക്കാരിനോടും സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചു. ചോദ്യപേപ്പര്‍ ചോര്‍ച്ച ഗൗരവത്തോടെയാണ് കാണുന്നതെന്ന് കേന്ദ്രം കോടതിയില്‍ പറഞ്ഞു. ചോദ്യപേപ്പര്‍ ചോര്‍ച്ച എങ്ങനെ സംഭവിച്ചു. മേല്‍നോട്ട സമിതി മേല്‍നോട്ടം നടത്തുന്നുണ്ടോ. എന്തുകൊണ്ട് വീഴ്ചകള്‍ സംഭവിക്കുന്നു – എന്നെല്ലാമാണ് സുപ്രീംകോടതിയുടെ ചോദ്യം.ഹ്രസ്വകാലത്തേക്ക് നടത്തിയ 60 ശുപാര്‍ശകളില്‍ ഭൂരിഭാഗവും നടപ്പിലാക്കിയിട്ടുണ്ട് എന്ന് ഉന്നത അധികാര സമിതി ചെയര്‍മാന്‍ കെ രാധാകൃഷ്ണന്‍ കോടതിയെ അറിയിച്ചു.അടുത്തമാസം നടക്കാനിരിക്കുന്ന പുനഃപരീക്ഷയ്ക്ക്…

Read More

‘സതീശന്‍ ആദ്യമായി ഒരു കാര്യം പറയുകയല്ലേ, മോദി ഫോണ്‍ എടുത്ത് ഇ ഡി യെ വിളിച്ചു, പിണറായിയുടെ വീട് റെയ്ഡ് ചെയ്യണം എന്ന് പറയുമോ?’; പരിഹസിച്ച് വി ഡി സതീശൻ

മോദി വിഡി ഡീലാണ് റെയ്‌ഡെന്ന സിപിഐഎം ആരോപണത്തിൽ മറുപടിയുമായി മുഖ്യമന്ത്രി വി ഡി സതീശൻ. താന്‍ ആദ്യമായി മോദിയെ കണ്ടപ്പോള്‍ ഉടനെ പിണറായിയുടെ വീട്ടില്‍ റെയ്ഡ് ചെയ്യണമെന്ന് പറഞ്ഞു. അതുകേട്ട പാടെ 12 ഇടങ്ങളില്‍ റെയ്ഡ് നടത്താന്‍ മോദി നിര്‍ദേശിക്കുകയായിരുന്നെന്ന് സതീശന്‍ തമാശരൂപേണെ പറഞ്ഞു. മുന്‍മന്ത്രിമാരായവര്‍ ഉള്‍പ്പടെയുള്ളവര്‍ ഇക്കാര്യം പറഞ്ഞതുകേട്ടപ്പോള്‍ ചിരിക്കണോ കരയണമോയെന്നറിയാത്ത അവസ്ഥയിലായി താനെന്നും എന്നാല്‍ ഒരിക്കലും മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അത്തരമൊരു അഭിപ്രായം പറയില്ലെന്നും സതീശന്‍ പറഞ്ഞു. ഇഡി റെയ്ഡില്‍ സംസ്ഥാന സര്‍ക്കാരിന്…

Read More

‘മുഖ്യമന്ത്രിയുടെ ഓഫീസിൽ മാറ്റത്തിന് തുടക്കമിടും, എത്ര രാത്രി ആയാലും തീർക്കാൻ പറ്റുന്ന മുഴുവൻ ഫയലുകളും തീർക്കും’; വി ഡി സതീശൻ

സംസ്ഥാന ബജറ്റിൽ സർക്കാർ ജീവനക്കാർക്കായി വിസ്മയങ്ങൾ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. പുതിയ കേരളം ഉണ്ടാക്കുകയാണ് ലക്ഷ്യം. ഇന്ത്യയിലെ ഏറ്റവും കാര്യക്ഷമമായ സെക്രട്ടറിയേറ്റ് ആയി നമ്മുടെ മാറ്റുക ആണ് ലക്ഷ്യം. മുഖ്യമന്ത്രിയുടെ ഓഫീസിൽ മാറ്റത്തിനു തുടക്കമിടും. എത്ര രാത്രി ആയാലും തീർക്കാൻ പറ്റുന്ന മുഴുവൻ ഫയലുകളും തീർക്കും. അതിനുള്ള ക്രമീകരണങ്ങൾ ചെയ്യും. സിസ്റ്റമറ്റിക് ആയാൽ കാര്യമായ ജോലികൾ ജീവനക്കാർക്ക് ഉണ്ടാകില്ലെന്നും വി ഡി സതീശൻ വ്യക്തമാക്കി. അതേസമയം വിഡി സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാരിന്റെ ആദ്യ…

Read More

ഇ ഡി അന്വേഷണം തടയണം; മാസപ്പടി കേസിൽ ഹൈക്കോടതിയിൽ അപ്പീൽ നൽകി CMRL

മാസപ്പടി കേസിലെ ഇ ഡി അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ അപ്പീൽ നൽകി സിഎംആർഎൽ. നേരത്തെ സിംഗിൾ ബെഞ്ച് ഈ ആവശ്യം നിരസിച്ചിരുന്നു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ പരിശോധനയിൽ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ വീണ വിജയനെ ഇ ഡി ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നതിനിടെയാണ് ഹൈക്കോടതിയെ സമീപിച്ചത്. നോട്ടീസ് നൽകുന്ന കാര്യത്തിൽ ഇന്ന് തീരുമാനമുണ്ടാകും. റെയ്ഡിൽ കണ്ടെടുത്ത ഡയറിയിലെ മറ്റ് പേരുകളെ കേന്ദ്രീകരിച്ചും തെളിവ് ശേഖരണം തുടങ്ങി. 2019-ൽ ക്ലോസ് ചെയ്ത വീണയുടെ അബുദാബി ബാങ്ക് അക്കൗണ്ടും ഇ ഡിയുടെ…

Read More

ഹാപ്പിലാൻഡ് അമ്യുസ്മെന്റ് പാർക്ക് അപകടത്തിൽ കേസെടുത്ത് പൊലീസ്

തിരുവനന്തപുരം ഹാപ്പിലാൻഡ് അമ്യുസ്മെന്റ് പാർക്ക് അപകടത്തിൽ കേസെടുത്ത് പൊലീസ്. വെഞ്ഞാറമൂട് പൊലീസാണ് കേസെടുത്തത്.കളക്ടർക്ക് അപകടം സംബന്ധിച്ച റിപ്പോർട്ട് നൽകും. അമ്യൂസ്‌മെന്റ് പാർക്കിലെ റൈഡ് പൊട്ടി വീണായിരുന്നു അപകടം. പരുക്കേറ്റവരിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ ഉൾപ്പെട്ടിരുന്നു. അപകടം ഉണ്ടായി മണിക്കൂറുകൾക്ക് ശേഷമാണ് രക്ഷാപ്രവർത്തനം ആരംഭിച്ചതെന്ന് നാട്ടുകാർ ആരോപിച്ചു. സുരക്ഷാ സംവിധാനങ്ങൾ പാർക്കിൽ ഇല്ലായിരുന്നു. ആംബുലൻസ് എത്താൻ വൈകിയെന്നും പ്രദേശവാസികൾ പറഞ്ഞു. ഹാപ്പി ലാൻഡിൽ മുൻപും അപകടങ്ങൾ സംഭവിച്ചിട്ടുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെങ്കിൽ ലൈസൻസ് പുനഃപരിശോധധിക്കാനുള്ള ഉത്തരവാദിത്വം…

Read More

‘സ്കൂൾ വിദ്യാർഥിനികൾക്ക് മൂന്ന് ദിവസം വരെ ആർത്തവ അവധി’; വനിതാ സൗഹൃദ പ്രഖ്യാപനവുമായി വി ഡി സതീശൻ സർക്കാർ

ഇന്ദിര ഗ്യാരണ്ടികളുമായി മുന്നോട്ടെന്നും ലഹരിക്കെതിരെ വിട്ടുവീഴ്ചയില്ലെന്നും പ്രഖ്യാപിച്ച് വി ഡി സതീശൻ സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനം. സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതി ഗുരുതരമാണെന്നും വെല്ലുവിളികളെ അവസരമാക്കി മാറ്റുമെന്നും നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ അർലേക്കർ പറഞ്ഞു. സ്കൂൾ വിദ്യാർഥിനികൾക്ക് മൂന്ന് ദിവസം വരെ ആർത്തവ അവധി നൽകും. പൊതുസ്വകാര്യ മേഖലയിൽ സ്ത്രീകൾക്ക് ആറുമാസം വരെ പ്രസവ അവധിയാക്കുമെന്നും നയപ്രഖ്യാപനപ്രസംഗത്തിൽ പറയുന്നു. ഒരു മണിക്കൂർ 13 മിനിട്ട് വരെയാണ് നയപ്രഖ്യാപന പ്രസംഗം നീണ്ടു നിന്നത്. കെഎസ്ആർടിസിയിൽ എല്ലാ സ്ത്രീകൾക്കും…

Read More