ഡല്‍ഹിയില്‍ കനത്ത പുകമഞ്ഞും മലിനീകരണവും; 110 വിമാനങ്ങള്‍ റദ്ദാക്കി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കനത്ത പുകമഞ്ഞും മലിനീകരണത്തെ തുടർന്ന് വിമാന സര്‍വീസുകള്‍ റദ്ദാക്കി. ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ (ഐജിഐ) ഞായറാഴ്ച 110 വിമാനങ്ങള്‍ റദ്ദാക്കിയതായും 370-ലധികം വിമാനങ്ങള്‍ വൈകിയതായും വിമാനത്താവള അധികൃതര്‍ അറിയിച്ചു. ഫ്‌ലൈറ്റ് റഡാര്‍ 24-ല്‍ നിന്നുള്ള വിവരങ്ങള്‍ പ്രകാരം ശരാശരി 26 മിനിറ്റോളം വൈകിയാണ് മിക്ക വിമാനങ്ങളും സര്‍വീസ് നടത്തുന്നത്. പ്രതിദിനം ഏകദേശം 1,300 വിമാന സര്‍വീസുകള്‍ കൈകാര്യംചെയ്യുന്ന രാജ്യത്തെ ഏറ്റവും വലിയ വിമാനത്താവളമായ ഐജിഐയില്‍ സര്‍വീസുകള്‍ തടസ്സപ്പെടുന്നത് രാജ്യമൊട്ടാകെയുള്ള വിമാനയാത്രക്കാരെ ബാധിക്കും.നിലവില്‍ തടസ്സങ്ങള്‍…

Read More

വിബി ജി റാം ജി നിയമം: പ്രത്യേക ഗ്രാമ സഭകൾ ചേരാൻ സംസ്ഥാങ്ങൾക്ക് കേന്ദ്ര നിർദേശം

പുതിയ തൊഴിലുറപ്പ് നിയമത്തിൽ അവബോധം ഉണ്ടാക്കാൻ പ്രത്യേക ഗ്രാമസഭകൾ ചേരാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ നിർദേശം. കേന്ദ്ര ഗ്രാമവികസന സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് കത്തയച്ചു. ഈ മാസം 26-ന് മുമ്പ് പ്രത്യേക ഗ്രാമസഭ ചേരണമെന്ന് ആവശ്യപ്പെട്ടാണ് കത്ത്. എല്ലാ ഫീൽഡ് ലെവൽ പ്രവർത്തകർക്കും പഞ്ചായത്തിരാജ് സ്ഥാപനങ്ങൾക്കും ആവശ്യമായ നിർദ്ദേശം നൽകണമെന്ന് കത്തിൽ പറയുന്നു. തൊഴിലാളികൾ, സ്ത്രീകൾ, എസ്‌സി/എസ്ടി, ദുർബല വിഭാഗങ്ങൾ എന്നിവരുടെ സജീവ പങ്കാളിത്തം ഉറപ്പാക്കണം.പഞ്ചായത്ത് നിർണ്ണയ് ആപ്പ് വഴി ടൈംസ്റ്റാമ്പ് ചെയ്ത ജിയോടാഗ് ചെയ്ത ഫോട്ടോഗ്രാഫുകളും…

Read More

യാത്ര നിരക്ക് വർധിപ്പിച്ച് റെയിൽവേ; പുതിയ നിരക്ക് ഇങ്ങനെ

നിരക്കുകൾ വർധിപ്പിച്ച് റെയിൽവേ .215 കിലോമീറ്ററുകൾക്ക് മുകളിലുള്ള യാത്രയ്ക്കാണ് നിരക്ക് വർധന. വർധിപ്പിച്ച യാത്രാ നിരക്ക് ഡിസംബർ 26 മുതൽ പ്രാബല്യത്തിൽ വരും. പ്രതിവർഷ വരുമാനം 600 കോടി രൂപയാക്കി ഉയർത്താൻ ലക്ഷ്യം വെച്ചാണ് ടിക്കറ്റ് വർധന നടപ്പിലാക്കുന്നുവെന്നാണ് കേന്ദ്ര റെയിൽ മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്. പുതുക്കിയ നിരക്കുകൾ പ്രകാരം, നോൺ-എസി കോച്ചുകളിൽ 500 കിലോമീറ്റർ വരെ സഞ്ചരിക്കുന്ന യാത്രക്കാർ 10 രൂപ അധികമായി നൽകേണ്ടിവരും. 215 കിലോമീറ്ററിന് മുകളിലുള്ള യാത്രയ്ക്കാണ് വർധനവ്. ഓർഡിനറി ക്ലാസുകളിലെ യാത്രാ നിരക്ക്…

Read More

പെരിന്തൽമണ്ണയിൽ ഇന്ന് യുഡിഎഫ് പ്രഖ്യാപിച്ചിരുന്ന ഹർത്താൽ പിൻവലിച്ചു

മലപ്പുറം പെരിന്തൽമണ്ണയിൽ ഇന്ന് യുഡിഎഫ് പ്രഖ്യാപിച്ചിരുന്ന ഹർത്താൽ പിൻവലിച്ചു. മുസ്ലിം ലീഗ് ഓഫിസിനു നേരെ സിപിഐഎം പ്രവർത്തകർ ആക്രമണം നടത്തിയെന്ന് ആരോപിച്ചായിരുന്നു ഹർത്താൽ. വിദ്യാർഥികൾ ഉൾപ്പെടെ ജനങ്ങൾക്ക് ഉണ്ടാകുന്ന അസൗകര്യം കണക്കിലെടുത്താണ് നടപടി. ലീഗ് ഓഫിസിനു നേരെയുണ്ടായ ആക്രമണത്തിൽ അഞ്ച് സിപിഐഎം പ്രവർത്തകരെ കസ്റ്റഡിയിലെടുത്തിരുന്നു. രാത്രിയിൽ നജീബ് കാന്തപുരം എംഎൽഎയുടെ നേതൃത്വത്തിൽ പ്രവർത്തകർ റോഡ് ഉപരോധിച്ചിരുന്നു. സിപിഐഎം ഓഫീസ് തകർത്തെന്ന ആരോപണവുമായി സിപിഐഎം രംഗത്തെത്തിയിരുന്നു.

Read More

ടി20 ലോകകപ്പ് 2026; സഞ്ജു ടീമിൽ, ഗിൽ പുറത്ത്

ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. സഞ്ജു സാംസൺ ടീമിൽ. ശുഭ്മാൻ ഗിൽ ടീമിൽ ഇല്ല. ജിതേഷ് ശർമ്മക്കും സ്‌ക്വാഡിൽ ഇടമില്ല. ഇഷാൻ കിഷൻ രണ്ടാം വിക്കറ്റ് കീപ്പർ.ഫെബ്രുവരിയില്‍ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടി20 ലോകകപ്പിനുള്ള 15 അംഗ ഇന്ത്യൻ ടീമിനെയാണ് പ്രഖ്യപിച്ചത്. ലോകകപ്പിനൊപ്പം അടുത്ത മാസം ന്യൂസിലന്‍ഡിനെതിരെ നടക്കുന്ന ടി20 പരമ്പരയിലും ഇതേ ടീം തന്നെയാണ് കളിക്കുക.

Read More

സ്കൂൾ കലോത്സവം 2026; മോഹൻലാൽ മുഖ്യാതിഥിയാവുമെന്ന് മന്ത്രി വി ശിവൻകുട്ടി

സംസ്ഥാന സ്കൂള്‍ കലോത്സവം- സമാപന ചടങ്ങിൽ മോഹൻലാൽ മുഖ്യാതിഥിയാകുമെന്ന് മന്ത്രി വി ശിവൻകുട്ടി. അറുപത്തി നാലാമത് കേരള സംസ്ഥാന സ്കൂള്‍ കലോത്സവം 2026 ജനുവരി 14 മുതല്‍ 18 വരെ സാംസ്കാരിക തലസ്ഥാനമായ തൃശൂരിലെ വിവിധ വേദികളിലായി നടക്കും. കലോത്സവത്തിന്‍റെ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനും പ്രധാന ഔദ്യോഗിക കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുന്നതിനുമായി 2025 ഡിസംബര്‍ 20ന് വിപുലമായ പരിപാടികള്‍ തൃശ്ശൂരില്‍ വെച്ച് സംഘടിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ….

Read More

നടൻ ശ്രീനിവാസൻ അന്തരിച്ചു

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്‍ അന്തരിച്ചു. രാവിലെ ശ്വാസം മുട്ടൽ അനുഭവപ്പെട്ടത്തിനെ തുടർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. 69 വയസ്സായിരുന്നു. നീണ്ട 48 വര്‍ഷത്തെ സിനിമാ ജീവിതത്തില്‍ സിനിമയിലെ സമസ്ത മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തി കൂടിയായിരുന്നു ശ്രീനിവാസന്‍. സ്വന്തം സിനിമകളിലുടെ സാധാരണക്കാരന്റെ പ്രശ്‌നങ്ങള്‍ നര്‍മത്തിന്റെ സഹായത്തോടേ വെള്ളിത്തിരയിലെത്തിച്ചവരില്‍ മുന്നിലാണ് ശ്രീനിവാസൻ. 1976 ല്‍ പി. എ. ബക്കര്‍ സംവിധാനം ചെയ്ത മണിമുഴക്കം എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തെത്തുന്നത്. 1984-ല്‍ ഓടരുതമ്മാവാ ആളറിയും എന്ന സിനിമക്ക് കഥ എഴുതി തിരക്കഥാ…

Read More

വാക്ക് ഇൻ   ഇന്റർവ്യു

കോട്ടയം: മൃഗസംരക്ഷണ വകുപ്പ് മൊബൈൽ വെറ്ററിനറി യൂണിറ്റിൽ രാത്രികാല അടിയന്തര മൃഗചികിത്സ വെറ്ററിനറി സേവനം നൽകുന്നതിനായി വെറ്ററിനറി ഡോക്ടർ ഒഴിവിലേക്ക് 23 ന് വാക്ക് ഇൻ ഇന്റർവ്യൂ നടക്കും. കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിലിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവരെയാണ് പരിഗണിക്കുന്നത്. താത്പര്യമുള്ളവർ ബയോഡാറ്റയും യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകർപ്പും സഹിതം രാവിലെ 11 ന് കളക്ടറേറ്റിലെ ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ എത്തണം. വിശദവ വിവരങ്ങൾക്ക് ബന്ധപ്പെടുക ഫോൺ : 0481 2563726

Read More

പ്രസിദ്ധ സസ്യശാസ്ത്രജ്ഞൻ പൽപ്പു പുഷ്പാംഗദൻ അന്തരിച്ചു

പത്മശ്രീ പുരസ്‌കാര ജേതാവും പ്രസിദ്ധ സസ്യശാസ്ത്രജ്ഞനുമായ പൽപ്പു പുഷ്പാംഗദൻ എന്ന ഡോ. പി. പുഷ്പാംഗദൻ (81) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെത്തുടർന്ന് ചികിത്സയിലായിരുന്നു. രാജ്യത്തെ പ്രശസ്ത ശാസ്ത്രസ്ഥാപനങ്ങളിൽ പ്രമുഖ പദവികൾ വഹിച്ചിട്ടുണ്ട്. വംശീയ സസ്യശാസ്ത്രത്തിൽ (എത്നോബോട്ടണി) വിലപ്പെട്ട സംഭാവനകൾ നൽകിയ ശാസ്ത്രജ്ഞനാണ് അദ്ദേഹം.

Read More

അര്‍ജന്റീന-സ്‌പെയിന്‍ ഫൈനലിസിമ പോരാട്ടം ദോഹയില്‍ വച്ച്

ലാറ്റിന്‍ അമേരിക്കന്‍ ഫുട്‌ബോള്‍ രാജാക്കന്മാരും യൂറോപ്പില്‍ കരുത്ത് തെളിയിച്ചവരും നേര്‍ക്കുനേര്‍ വരുന്ന ഫൈനലിസിമ പോരാട്ടത്തിന് വേദിയാകാന്‍ ഒരുങ്ങുകയാണ് 36 വര്‍ഷത്തെ ഇടവേളക്ക് ശേഷം അര്‍ജന്റീനക്കായി ലയണല്‍ മെസി ലോക കപ്പ് ഉയര്‍ത്തിയ ഖത്തറിലെ ലുസൈല്‍ സ്റ്റേഡിയം. 2022-ല്‍ മെസിയും സംഘവും ചരിത്രം കുറിച്ച ദോഹയിലെ സ്റ്റേഡിയത്തില്‍ വീണ്ടുമൊരു പ്രധാന കിരീടത്തില്‍ നീലക്കുപ്പായക്കാര്‍ മുത്തമിടുമോ അതോ മെസിയുടെ പിന്‍ഗാമി എന്ന് വിശേഷിപ്പിക്കപ്പെടുന്ന ലാമിന്‍ യമാലും സംഘവും ഫൈനലിസിമ കടക്കുമോ എന്നത് കൗതുകരമാണ്. 2026 മാര്‍ച്ച് 27 നാണ് ഫൈനലിസിമയില്‍…

Read More