R3Info Solutions

അഴിമതി തടയാന്‍ പുതിയ കര്‍മപദ്ധതി; ഓപ്പറേഷന്‍ സീറോയുമായി സര്‍ക്കാര്‍

അഴിമതി തടയാന്‍ പുതിയ കര്‍മപദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍. ഓപ്പറേഷന്‍ തൂഫാന് പിന്നാലെ അഴിമതി തടയാന്‍ ഓപ്പറേഷന്‍ സീറോ വരുന്നു. പദ്ധതിയുടെ രൂപരേഖ വിജിലന്‍സ് മേധാവി തയാറാക്കി. എഐ ഉപയോഗിച്ച് സര്‍ക്കാര്‍ ഓഫീസുകള്‍ പൂര്‍ണ നിരീക്ഷണത്തിലാക്കും. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പങ്കെടുക്കുന്ന ഉന്നതതലയോഗത്തില്‍ ചര്‍ച്ചചെയ്യും. പൊതുപ്രവര്‍ത്തകരുടെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും അഴിമതി തടയുകയാണ് ഈ കര്‍മ പദ്ധതിയുടെ പ്രധാന ലക്ഷ്യം.

Read More

എബോള വൈറസ് വ്യാപനം അതിവേഗത്തിലെന്ന് ലോകാരോഗ്യ സംഘടന

എബോള വൈറസ് വ്യാപനം അതിവേ​ഗത്തിലെന്ന് ലോകാരോഗ്യ സംഘടന. ഡിആർ കോംഗോയിലും ഉഗാണ്ടയിലുമായി ഇതുവരെ 220 പേർ മരിച്ചു. എബോള കേസുകൾ കണ്ടെത്തുന്നതിൽ കാലതാമസം നേരിട്ടത് വൈറസ് വ്യാപിക്കാൻ കാരണമായി. ഡിആർ കോംഗോയുമായി അതിർത്തി പങ്കിടുന്ന മറ്റ് രാജ്യങ്ങളിലും ഉയർന്ന അപകടസാധ്യതയെന്ന് ലോകാരോ​ഗ്യ സംഘടന മുന്നറിയിപ്പ് നൽകി. അതിനിടെ എബോള രോ​ഗികളെ പരിചരിക്കുന്ന ആശുപത്രികൾക്ക് നേരെ ഡി ആർ കോം​ഗോയിൽ ആക്രമണം ഉണ്ടായി. മരിച്ചവരുടെ മൃതദേഹങ്ങൾ മാനദണ്ഡങ്ങൾ പാലിക്കാതെ ബന്ധുക്കൾ കൊണ്ടുപോകുകയാണ്. സുരക്ഷിതമല്ലാത്ത ശ്മശാനങ്ങളും ശവസംസ്കാര രീതികളും രോഗവ്യാപനത്തിന്…

Read More

പ്ലസ് വണ്‍ പ്രവേശനം; അധിക സീറ്റുകളും ബാച്ചുകളും അനുവദിച്ച് സര്‍ക്കാര്‍

പ്ലസ് വണിന് അധിക സീറ്റുകളും ബാച്ചുകളും അനുവദിച്ച് സര്‍ക്കാര്‍. ഏഴ് ജില്ലകളില്‍ 30 ശതമാനവും, രണ്ട് ജില്ലകളില്‍ 20 ശതമാനവും സീറ്റ് കൂട്ടി. തിരുവനന്തപുരം, പാലക്കാട് ,കോഴിക്കോട്, മലപ്പുറം ,വയനാട്, കണ്ണൂര്‍ കാസര്‍ഗോഡ് ജില്ലകളിലാണ് 30 ശതമാനം മാര്‍ജിനില്‍ സീറ്റ് വര്‍ധിപ്പിച്ചത്. കൊല്ലം തൃശൂര്‍ ജില്ലകളില്‍ 20 ശതമാനം വീതവും സീറ്റ് കൂട്ടി. എയ്ഡഡ് സ്‌കൂളുകളില്‍ 20 ശതമാനവും സീറ്റ് വര്‍ധിപ്പിച്ചു. അതിനിടെ, സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശന നടപടികള്‍ ആരംഭിച്ചു. അടുത്തമാസം മൂന്നാം തീയതി വരെ…

Read More

തിരുവനന്തപുരത്തെ എസ്എഫ്ഐ – കെഎസ്‌യു സംഘർഷം; ഇന്ന് സെക്രട്ടറിയേറ്റിലേക്ക് എസ്എഫ്ഐ മാർച്ച്

കേരള സർവകലാശാല തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ SFI നടത്തിയ ആഹ്ലാദ പ്രകടനത്തിടെയുണ്ടായ സംഘർഷത്തിൽ പ്രതിഷേധിച്ച് ഇന്ന് സെക്രട്ടറിയേറ്റിലേക്ക് എസ്എഫ്ഐ മാർച്ച് നടത്തും. പാളയത്ത് രാത്രിയിലാണ് എസ്എഫ്ഐ -കെഎസ്‌യു സംഘർഷം ഉണ്ടായത്. പ്രവർത്തകർ തമ്മിൽ കല്ലേറുണ്ടായി. പൊലീസ് കണ്ണീർ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. ലാത്തിവീശിയിട്ടും പ്രവർത്തകർ പിരിഞ്ഞുപോയില്ല. കോൺഗ്രസ് അനുകൂല ഫ്ളക്സ് ബോർഡുകൾ എസ്എഫ്ഐ പ്രവർത്തകർ വ്യാപകമായി നശിപ്പിച്ചു. സിപിഐഎം നേതാക്കളായ എം വി ജയരാജനും എ എ റഹീമും സ്ഥലത്തെത്തിയാണ് പ്രവർത്തകരെ സ്ഥലത്തുനിന്ന് മാറ്റിയത്. പൊലീസ് ഏകപക്ഷീയമായി…

Read More

പ്ലസ് ടു പരീക്ഷാഫലം ഇന്ന്; വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ ഫലം പ്രഖ്യാപിക്കും

സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷ ഫലം ഇന്ന് പ്രസിദ്ധീകരിക്കും. പൊതുവിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ വൈകിട്ട് മൂന്ന് മണിക്ക് ഫലം പ്രഖ്യാപിക്കും. സർക്കാരിൻ്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും ഔദ്യോഗിക വെബ്സൈറ്റുകളിലൂടെയും നമ്മുടെ കേരളം ആപ്പിലൂടെയും വിദ്യാർഥികൾക്ക് പരീക്ഷാ ഫലം പരിശോധിക്കാം. 4,52,437 വിദ്യാർഥികളാണ് പരീക്ഷാ ഫലം കാത്തിരിക്കുന്നത്. പശ്ചിമേഷ്യൻ സംഘർഷം മൂലം പരീക്ഷ റദ്ദാക്കിയ ഗൾഫ് മേഖലയിലെ വിദ്യാർഥികളുടെ പരീക്ഷാഫലവും ഇന്ന് പ്രസിദ്ധീകരിക്കും. അടുത്തമാസം മുതൽ സേ പരീക്ഷ എഴുതാൻ അവസരം ഉണ്ടാകും. നേരത്തെ മെയ് 22 ന്…

Read More

അനുമോദിച്ചു

മഹാത്മാഗാന്ധി യൂണിവേർസിറ്റിയിൽ നിന്നും B.Ed ( Natural Science) ന് മൂന്നാം റാങ്കു കരസ്ഥമാക്കിയ വൈക്കം കണിയാന്തോട് കൈരളി ലൈനിൽ മാളവികയിൽ ശ്രുതി മാളവികയെ( വൈക്കം നഗരസഭ കൗൺസിലർ ഇടവട്ടം ജയകുമാറിൻ്റെ പുത്രി ) വൈക്കം നഗരസഭ 3-ാം വാർഡ് കോൺഗ്രസ്സ് കമ്മറ്റി അനുമോദിച്ചു . കോൺഗ്രസ്സ് വാർഡ് കമ്മറ്റി പ്രസിഡൻ്റ് ഷാജി ജോർജ്ജ്, വർഗ്ഗീസ് മൂത്തേടത്ത്, P. ജോൺസൺ, ദീപ ജോഷി എന്നിവർ സന്നിഹിതരായിരുന്നു

Read More

സമഗ്ര ശിക്ഷാ കേരളയ്ക്ക് ഫണ്ട് അനുവദിച്ച് കേന്ദ്രസർക്കാർ; 240 കോടി രൂപ കൂടി അനുവദിക്കാൻ ധാരണ

സംസ്ഥാനത്തിന് സമഗ്ര ശിക്ഷാ കേരളയ്ക്ക് ഫണ്ട് അനുവദിച്ച് കേന്ദ്രസർക്കാർ. 240 കോടി രൂപ കൂടി അനുവദിക്കാൻ ധാരണ. വിദ്യാഭ്യാസ വകുപ്പിനെ ഇക്കാര്യം കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. പിഎംശ്രീ പദ്ധതിയിൽ ഒപ്പിട്ടാൽ മാത്രമേ ഫണ്ട് അനുവദിക്കുകയുള്ളൂ എന്നായിരുന്നു കേന്ദ്രസർക്കാരിന്റെ ആദ്യ നിലപാട്. ഉദ്യോഗസ്ഥ തലത്തിൽ നടന്ന ചർച്ചകൾക്കൊടുവിലാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ഇക്കാര്യത്തിൽ അന്തിമ ധാരണയിലെത്തിയത്. കഴിഞ്ഞ വർഷം 92 കോടി അനുവദിച്ചിരുന്നു. 1,065 കോടി രൂപയാണ് ആകെ ലഭിക്കാൻ ഉണ്ടായിരുന്നത്. സ്റ്റാർസ്, റൈറ്റ് ടു എജുക്കേഷൻ…

Read More

തമിഴ്നാട്ടിൽ അണ്ണാഡിഎംകെയ്ക്ക് തിരിച്ചടി: 3 എംഎൽഎമാർ രാജിവച്ചു, ടിവികെയിൽ ചേർന്നു

ചെന്നൈ∙ അണ്ണാഡിഎംകെ വിമത വിഭാഗത്തിൽ നിന്ന് 3 എംഎൽഎമാർ രാജിവച്ചു. ഈറോഡ് ജില്ലയിലെ പെരുന്ധുരൈ എംഎൽഎ എസ്.ജയകുമാർ, ചെങ്കൽപേട്ട് ജില്ലയിലെ മധുരാന്തകം എംഎൽഎ മരകതം കുമാരവേൽ, തിരുപ്പൂർ ജില്ലയിലെ ധാരാപുരം എംഎൽഎ പി.സത്യഭാമ എന്നിവരാണ് രാജിവച്ചത്. സ്പീക്കർ ജെസിഡി പ്രഭാകർക്ക് മൂന്നുപേരും രാജിക്കത്ത് സമർപ്പിച്ചു. രാജിവച്ച ശേഷം മൂന്നുപേരും മന്ത്രിയും ടിവികെ നേതാവുമായ ആദവ് അർജുനയെ സന്ദർശിച്ചു. പിന്നാലെ ഇവർ ടിവികെയിൽ ചേർന്നു. ഇതോടെ സഭയിലെ അണ്ണാഡിഎംകെയുടെ അംഗസംഖ്യ 44 ആയി കുറഞ്ഞു.

Read More

മധു കൊലപാതക കേസ്; 12 പ്രതികൾക്ക് ജീവപര്യന്തം

അട്ടപ്പാടിയിൽ മധുവിനെ ആൾക്കൂട്ടം മർദ്ദിച്ചുകൊലപ്പെടുത്തയ സംഭവത്തിൽ 12 പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ. രണ്ട് മുതൽ – 15 വരെയുള്ള പ്രതികൾക്കാണ് ജീവപര്യന്തം. പതിനാറാം പ്രതിയുടെ ശിക്ഷ ഉയർത്തണമെന്ന പ്രോസിക്യൂഷൻ ആവശ്യം കോടതി അംഗീകരിച്ചിരുന്നു. പ്രതിക്ക് ഒരു വ​ർഷം തടവ് വിധിച്ചു. കേസിൽ ഒന്നാം പ്രതി മേച്ചേരിൽ ഹുസൈനെ ഹൈക്കോടതി വെറുതെവിട്ടിരുന്നു. നാലാം പ്രതി അനീഷ്, പതിനൊന്നാം പ്രതി അബ്ദുൽ കരീം എന്നിവരെ വെറുതെ വിട്ട വിചാരണാ കോടതി നടപടി ഹൈക്കോടതി ശരിവച്ചിരുന്നു.

Read More

‘രത്തൻ യു ഖേൽക്കറുടെ നിയമനം സ്വാഭാവിക നടപടി; മലയിടംതുരുത്തിൽ മുൻ മന്ത്രിമാർ സമരത്തിന് ഇരുന്നത് അത്ഭുതം’; മുഖ്യമന്ത്രി ‌

രത്തന്‍ യു ഖല്‍ക്കറിനെ സെക്രട്ടറിയാക്കി നിയമിച്ച സംഭവത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി വിഡി സതീശൻ. നിയമനം സ്വാഭാവിക നടപടിയാണെന്നു മുഖ്യമന്ത്രി പറഞ്ഞു. ബംഗാളിലെ സാഹചര്യമല്ല കേരളത്തിലേത് എന്ന് വിഡി സതീശൻ. മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രി തന്നെ വിശദീകരിച്ചു. രമേശ് ചെന്നിത്തലയും പിന്തുണച്ചു. എന്തിനാണ് വിവാദം ഉണ്ടാക്കുന്നതെന്ന് മുഖ്യമന്ത്രി ചോദിച്ചു. എന്തൊരു തമാശയാണ് നടക്കുന്നത് കേരളത്തിൽ. രത്തന്‍ യു ഖല്‍ക്കറാണോ യുഡിഎഫിനെ ജയിപ്പിച്ചത്. ബംഗാളിലെ സാഹചര്യവുമായി താരതമ്യം ചെയ്യാൻ കഴിയുന്നതാണോ ഇത്. ‌‌ബംഗാളിൽ വ്യാപകമായി ആളുകളെ വോട്ടർ പട്ടികയിൽ നിന്നും…

Read More