R3Info Solutions

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം; കനത്ത മഴയിലും ഉരുൾപൊട്ടലിലുമായി മൂന്ന് മരണം; വിവിധ ജില്ലകളിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചു

സംസ്ഥാനത്ത് കനത്ത മഴയിൽ വ്യാപക നാശനഷ്ടം. ഇടുക്കിയിലും കോട്ടയത്തും ഉരുൾപൊട്ടി. രണ്ട് ജില്ലകളിലായി മൂന്ന് പേർ മരിച്ചു. പത്തനംതിട്ട റാന്നി ടൗണിൽ വെള്ളം കയറി. എട്ട് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചത്. അതിശക്തമായ മഴയിൽ ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ കനത്ത നാശം. 3 പേർ മരിച്ചു. അടൂർമലയിൽ ഉരുൾപൊട്ടി വീട്ടമ്മ മരിച്ചു. പയ്യാനിത്തോട്ടത്ത് വീടിന് മുകളിൽ മണ്ണിടിഞ്ഞ് യുവാവിന്…

Read More

മൊറോക്കോയില്‍ നിന്ന് സ്പെയിനിലേക്ക് വന്‍ അനധികൃത കുടിയേറ്റം; 24 മണിക്കൂറിനിടെ അതിര്‍ത്തി കടന്നത് 60,000ലേറെ പേര്‍

സ്പെയിനിലേക്ക് മൊറോക്കോയില്‍ നിന്ന് വന്‍ അനധികൃത കുടിയേറ്റം. 24 മണിക്കൂറിനിടെ സ്പെയിനിന്റെ അധീനതയിലുള്ള സെവൂത്തയിലേക്ക് 60,000 അനധികൃത കുടിയേറ്റക്കാര്‍ എത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. അനധികൃത കുടിയേറ്റത്തിനിടെ കടലില്‍ 57 പേര്‍ മുങ്ങി മരിച്ചതായും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കടല്‍ മാര്‍ഗം അതിര്‍ത്തി കടന്നെത്തുന്ന അനധികൃത കുടിയേറ്റക്കാരെ തിരികെ മൊറോക്കോയിലേക്ക് കൊണ്ടുപോകാനാവില്ലെന്ന് സ്പെയ്ന്‍ സുപ്രീം കോടതി വിധിച്ചതിനു പിന്നാലെയാണ് കുടിയേറ്റം നടക്കുന്നത്. സുപ്രീംകോടതി വിധിയെ മനുഷ്യക്കടത്ത് സംഘങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചതാണ് സെവൂത്തയിലേക്കുള്ള അനധികൃത കുടിയേറ്റത്തിന് കാരണമായതെന്ന് സ്പെയിന്‍ പ്രധാനമന്ത്രി…

Read More

കോമൺവെൽത്ത് ഗെയിംസ്; ജൂഡോയിൽ തിളങ്ങി ഇന്ത്യ, ഇരട്ട സ്വർണവും വെള്ളിയും സ്വന്തമാക്കി

കോമൺവെൽത്ത് ഗെയിംസ് ജൂഡോയിൽ ഇന്ത്യയ്ക്ക് ഇരട്ട സ്വർണം. അസ്മിത ഡെ, ഹർഷ് സിംഗ് എന്നിവർക്കാണ് സ്വർണം ലഭിച്ചത്. കോമൺവെൽത്ത് ഗെയിംസ് ചരിത്രത്തിൽ ഇതാദ്യമായാണ് ജൂഡോയിൽ ഇന്ത്യ സ്വർണം നേടുന്നത്. ഇതോടെ ഗെയിംസിലെ ഇന്ത്യയുടെ ആകെ സ്വർണ്ണ നേട്ടം അഞ്ചായി. യാമിനി മൗര്യക്ക് ജൂഡോയിൽ വെള്ളിയാണ് ലഭിച്ചത്. ഗ്ലാസ്‌ഗോയിൽ അഞ്ച് സ്വർണ്ണവും ഒമ്പത് വെള്ളിയും അഞ്ച് വെങ്കലവും ഉൾപ്പെടെ ആകെ 19 മെഡലുകളാണ് ഇന്ത്യ ഇതുവരെ സ്വന്തമാക്കിയത്. ഓസ്‌ട്രേലിയയുടെ പരിചയസമ്പന്നനായ ജോഷ്വ കാറ്റ്‌സിനെ തോൽപ്പിച്ചാണ് ഇന്ത്യയുടെ ഹർഷ് സിംഗ്…

Read More

സംസ്ഥാനത്ത് അതിതീവ്രമഴ; മൂന്ന് മണിക്കൂറില്‍ എട്ട് ജില്ലകള്‍ക്ക് റെഡ് അലേര്‍ട്ട്

സംസ്ഥാനത്ത് അതിതീവ്രമഴ. വരും മണിക്കൂറുകളില്‍ മഴ കനക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത മൂന്ന് മണിക്കൂറിലേക്കായി എട്ട് ജില്ലകള്‍ക്ക് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകള്‍ക്കാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്ത് എല്ലാ ജില്ലകള്‍ക്കും നിലവില്‍ മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തൃശൂര്‍, പാലക്കാട്, എറണാകുളം ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ യെല്ലോ അലേര്‍ട്ടുമാണ് നല്‍കിയിരിക്കുന്നത്. സംസ്ഥാനത്തെ വിവിധ ഡാമുകളില്‍ റെഡ് അലേര്‍ട്ട്…

Read More

കലിതുള്ളി കാലവര്‍ഷം; ഉരുള്‍പൊട്ടലില്‍ രണ്ട് മരണം; മധ്യകേരളത്തില്‍ നിരവധി വീടുകള്‍ക്ക് നാശനഷ്ടങ്ങള്‍

മഴക്കെടുതിയില്‍ മധ്യകേരളം. സംസ്ഥാനത്ത് കാലവര്‍ഷക്കെടുതിയില്‍ രണ്ട് മരണം റിപ്പോര്‍ട്ട് ചെയ്തു. ഇടുക്കി അടൂര്‍മലയില്‍ ഉരുള്‍പൊട്ടി വയോധിക മരിച്ചു. ഭര്‍ത്താവും മാതാവും രക്ഷപ്പെട്ടു. അടൂര്‍മലയിലെ ഉരുള്‍പൊട്ടലില്‍ കാണാതായ സുമതി എന്ന വീട്ടമ്മയുടെ മൃതദേഹമാണ് കണ്ടെത്തിയത്. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹം ലഭിച്ചത്. അടൂര്‍മല സ്വദേശി രവിയുടെ ഭാര്യയാണ് മരിച്ച സുമതി. 500 അടിയോളം താഴ്ചയില്‍ നിന്നാണ് രക്ഷാപ്രവര്‍ത്തകര്‍ മൃതദേഹം കണ്ടെടുത്തത്. രവിയേയും മകന്‍ രാജേഷിനേയും രക്ഷപ്പെടുത്തി. പൂഞ്ഞാര്‍ പയ്യാനിത്തോട്ടത്തുണ്ടായ ഉരുള്‍പൊട്ടലില്‍ ജോണി എന്നയാളുടെ വീട് പൂര്‍ണമായും തകര്‍ന്നു. അപകട…

Read More

സർവേ വകുപ്പിൽ കൂട്ടപിരിച്ചുവിടൽ; മൂവായിരത്തോളം കരാർ ജീവനക്കാരെ പിരിച്ചുവിടുന്നു

സർവേ വകുപ്പിൽ നിന്ന് മൂവായിരത്തോളം കരാർ ജീവനക്കാരെ പിരിച്ചുവിടുന്നു. കരാർ ജീവനക്കാർ നാളെ മുതൽ ജോലിക്ക് വരേണ്ടന്നാണ് സർവേ ഡയറക്ടറുടെ നിർദ്ദേശം. നാല് മാസത്തെ ശമ്പളം കുടിശികയുളളപ്പോഴാണ് കരാർ ജീവനക്കാരെ മുന്നറിയിപ്പില്ലാതെ പിരിച്ചുവിടുന്നത്. കൂട്ട പിരിച്ചുവിടലോടെ സംസ്ഥാനത്തെ ഡിജിറ്റൽ റീ സർവേ പ്രവർത്തനങ്ങൾ നിലയ്ക്കും. ഇന്നലെയാണ് സർവേ വകുപ്പിലെ കരാർജീവനക്കാരുടെ സേവനം നിർത്തണമെന്നസർവേ ഡയറക്ടറുടെ നിർദ്ദേശം വരുന്നത്.വകുപ്പ് സർവേയർമാരെ ഫീൽഡ് ജോലികളിൽ സഹായിക്കുന്നതിനുളള ഏറ്റവും കുറഞ്ഞ ജീവനക്കാരെ നിലനിർത്തിയശേഷം ബാക്കിഉളളവരെ ഒഴിവാക്കാനാണ് നിർദ്ദേശം.സംസ്ഥാനത്തെ ഡിജിറ്റൽ റീസർവേ ജോലികൾക്കായി…

Read More

ബ്രസീൽ ടീം ഇന്ത്യയിലെത്തും, ഒക്ടോബർ 3ന് കൊൽക്കത്തയിൽ മത്സരം; പ്രഖ്യാപനവുമായി ബ്രസീൽ ഫുട്ബോൾ ഫെഡറേഷൻ

ബ്രസീൽ ടീം ആദ്യമായി ഇന്ത്യയിൽ കളിക്കാൻ എത്തുന്നു. കൊൽക്കത്തയിൽ കളിയ്ക്കുമെന്ന പ്രഖ്യാപനവുമായി ബ്രസീൽ ഫുട്ബോൾ ഫെഡറേഷൻ. ആദ്യമായാണ് ബ്രസീൽ ടീം ഇന്ത്യയിൽ കളിയ്ക്കാൻ എത്തുന്നത്. ഒക്ടോബർ 3ന് കൊൽക്കത്തയിൽ സൗഹൃദ മത്സരം കളിക്കും. ബ്രസീലിന്റെ ദേശീയ ടീം ഇന്ത്യയിലെത്തുന്നത് ഇന്ത്യന്‍ ഫുട്‌ബോള്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മത്സരങ്ങളിലൊന്നാകും. 2026-ലെ തങ്ങളുടെ അവസാന ഫിഫ വിന്‍ഡോയുടെ ഭാഗമായി മൂന്ന് സൗഹൃദ മത്സരങ്ങള്‍ കളിക്കാനാണ് ബ്രസീല്‍ ഒരുങ്ങുന്നത്.

Read More

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; 11 ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത. മുഴുവൻ ജില്ലകളിലും മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. 11 ജില്ലകളിൽ ഓറഞ്ച് അലർട്ടും മൂന്നു ജില്ലകളിൽ യല്ലോ അലർട്ടും നിലനിൽക്കുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട്. ഞായറാഴ്ച വരെ സംസ്ഥാനത്ത് മഴ തുടരാനാണ് സാധ്യത. മഴക്കൊപ്പം മണിക്കൂറിൽ 40 മുതൽ 50…

Read More

പിഎം ശ്രീ നടപ്പാക്കാൻ സർ‌ക്കാർ: 265 സ്കൂളുകളിൽ പദ്ധതി നടപ്പിലാക്കാൻ ആലോചന

പി എം ശ്രീയിൽ മുന്നോട്ടുപോകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചതോടെ കൂടിയാലോചനകൾ സജീവം. സിലബസിൽ കേന്ദ്ര ഇടപെടൽ ഇല്ലാതെ പിഎം ശ്രീ നടപ്പാക്കാനുള്ള ആലോചനയിലാണ് സർക്കാർ. സംസ്ഥാന സിലബസിൽ കേന്ദ്രത്തെ കൈകടത്താൻ അനുവദിക്കരുത് എന്നാണ് യുഡിഎഫിൽ പൊതുവികാരം. 265 സ്കൂളുകളിൽ ആയിരിക്കും പദ്ധതി നടപ്പിലാക്കുക. ഈ സ്കൂളുകളിൽ മറ്റു സ്കൂളുകളിൽ പഠിപ്പിക്കുന്ന അതേ സിലബസ് തന്നെ പിന്തുടരാനും തീരുമാനമായിട്ടുണ്ട്. സിലബസിൽ കേന്ദ്ര ഇടപെടൽ ഉണ്ടായാൽ നിയമപരമായി മുന്നോട്ടുപോകാനും സംസ്ഥാന സർക്കാർ ആലോചിക്കുന്നു. ഇതടക്കമുള്ള നിർദ്ദേശങ്ങൾ ഉൾപ്പെടുത്തിയായിരിക്കും മന്ത്രിസഭാ ഉപസമിതി…

Read More

BSNL കോ-ഓപ്പറേറ്റീവ് തട്ടിപ്പ് കേസ്; 37 കോടിയുടെ സ്വത്തുകൾ താത്കാലികമായി കണ്ടുകെട്ടി ED

തിരുവനന്തപുരം ബിഎസ്എൻഎൽ കോ-ഓപ്പറേറ്റീവ് തട്ടിപ്പ് കേസിൽ 37 കോടിയുടെ സ്വത്തുകൾ താത്കാലികമായി കണ്ടുകെട്ടി ഇഡി. 16 പ്രതികളുടെ സ്വത്തുകളാണ് താത്കാലികമായി കണ്ടുകെട്ടിയത്. ഏകദേശം 300 കോടിയുടെ നിക്ഷേപ തട്ടിപ്പ് നടന്നിട്ടുണ്ടെന്നതാണ് കേസ്. കേസിൽ ഇഡിയുടെ അന്വേഷണം കഴിഞ്ഞ ദിവസം പുനഃരാരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് 16 പ്രതികളുടെ സ്വത്തുകൾ ഇഡി കണ്ടുകെട്ടിയിരിക്കുന്നത്. 120 വസ്തുക്കൾ അടങ്ങിയ 37 കോടിയുടെ സ്വത്തുക്കളാണ് കേസിൽ ഇഡി താത്കാലികമായി കണ്ടുകെട്ടിയിരിക്കുന്നത്. കണ്ടുകെട്ടിയ സ്വത്തുകൾ സംബന്ധിച്ച വിവരങ്ങൾ രജിസ്ട്രാർ അധികൃതർക്ക് കൈമാറിയിട്ടുണ്ട്. തുടർനടപടിയിലേക്ക് ഇഡി…

Read More