R3Info Solutions

‘വന്ദേമാതരം’ സർക്കുലറിൽ ഇടപെടാതെ സുപ്രീംകോടതി; ആഭ്യന്തരമന്ത്രാലയത്തിന്റ നിർദേശത്തിനെതിരായ ഹർജി തള്ളി

‘വന്ദേമാതരം’ സർക്കുലറിൽ ഇടപെടാതെ സുപ്രീംകോടതി. സർക്കാർ പരിപാടികളിൽ വന്ദേമാതരം ആലപിക്കണമെന്ന നിർദേശത്തിനെതിരായ ഹർജിയിൽ ഇടപെട്ടില്ല. നിർദേശം നിർബന്ധമായി നടപ്പാക്കണമെന്ന് സർക്കുലറിലില്ലെന്ന് കോടതി. ആഭ്യന്തരമന്ത്രാലയത്തിന്റ നിർദേശത്തിനെതിരായ ഹർജി സുപ്രീംകോടതി തള്ളി. ദേശീയപതാക ഉയർത്തൽ, രാഷ്ട്രപതിയുടെ സന്ദർശനം , രാഷ്ട്രപതിയുടെ അഭിസംബോധന തുടങ്ങിയ ചടങ്ങുകളിൽ ആണ് വന്ദേമാതരം നിർബന്ധമാക്കിയത്. ദേശീയ ഗീതത്തിൻ്റെ 150-ാം വാർഷികത്തോട് അനുബന്ധിച്ചാണ് ആഭ്യന്തരമന്ത്രാലയം ഉത്തരവ് പുറത്തിറക്കിയിരുന്നത്. വന്ദേമാതരത്തിന്റെ 6 ചരണങ്ങൾ ഉള്ള മൂന്ന് മിനിറ്റ് 10 സെക്കൻഡ് ദൈർഘ്യമുള്ള പതിപ്പ് ആണ് നിർബന്ധമാക്കിയത്.

Read More

കേരളം പിടിക്കാൻ ബിജെപി; പ്രധാനമന്ത്രി 29ന് എത്തും, ത്യശൂരിൽ റോഡ് ഷോ

കേരളത്തിലെ ബിജെപി പ്രചാരണം ശക്തമാക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുമെന്ന് ബിജെപി നേതാവ് എം ടി രമേഷ്. പ്രധാനമന്ത്രി 29 ന് കേരളത്തിൽ എത്തും. രണ്ട് ഘട്ടങ്ങളിലായിട്ടാണ് പ്രധാനമന്ത്രിയുടെ കേരള സന്ദർശനം. ഒന്നാം ഘട്ടം ഈ മാസവും, രണ്ടാം ഘട്ടം ഏപ്രിൽ ആദ്യവാരവും. മാർച്ച് 29ന് തൃശ്ശൂരിലും പാലക്കാടും ആണ് പരിപാടികൾ. തൃശ്ശൂരിൽ വൈകുന്നേരം 4.30 സ്വരാജ് റൗണ്ടിൽ റോഡ് ഷോ നടത്തും. പാലക്കാട് പൊതുസമ്മേളനമാണ് നടക്കുന്നത്. തൃശ്ശൂർ റവന്യൂ ജില്ലയിലെ എല്ലാ പ്രവർത്തകരും റോഡ് ഷോയിൽ പങ്കെടുക്കുമെന്നും…

Read More

നിയമസഭാ തിരഞ്ഞെടുപ്പ്; വോട്ടിന് ഓഫർ വിദേശയാത്ര, ഭാരവാഹികൾക്ക് വമ്പൻ വാഗ്ദാനം

മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പിൽ തവനൂരിലെ യുഡിഎഫ് പ്രവർത്തകർക്ക് കൂടുതൽ വാഗ്ദാനങ്ങൾ നൽകി പാർട്ടി. യുഡിഎഫ് സ്ഥാനാർത്ഥി വി എസ് ജോയിക്ക് ലീഡ് കൂടുതൽ ലഭിക്കുന്ന ബൂത്ത് കമ്മിറ്റികൾക്ക് വിദേശയാത്രയാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. മുസ്ലീം ലീംഗ് സംസ്ഥാന വെെസ് പ്രസിഡന്റ് സി പി ബാവ ഹാജിയാണ് ഇക്കാര്യം കഴിഞ്ഞ ദിവസം അറിയിച്ചത്. ഭാരവാഹികൾക്ക് 15 ദിവസത്തെ യാത്രയാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. പഞ്ചായത്ത് കമ്മിറ്റിയ്ക്കും വിദേശയാത്ര വാഗ്ദാനം ചെയ്തിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ അടക്കം ഈ ഓഫർ വലിയ രീതിയിൽ ചർച്ചയാകുന്നുണ്ട്.

Read More

റെജി ചെറിയാന് ആശ്വാസം; നാമനിർദേശ പത്രിക സ്വീകരിച്ചു

കുട്ടനാട്ടിലെ യുഡിഎഫ് സ്ഥാനാർഥി റെജി ചെറിയാന് ആശ്വാസം. അനിശ്ചിതത്വങ്ങൾക്കൊടുവിൽ റെജി ചെറിയാന്റെ നാമനിർദേശ പത്രിക സ്വീകരിച്ചു. ഇന്നത്തെ പരിശോധനയ്ക്കും ഹിയറിങ്ങിനും ശേഷമാണ് പത്രിക സ്വീകരിച്ചത്. പത്രികയിൽ കേസ് വിവരങ്ങൾ രേഖപെടുത്താത്തത് മൂലമാണ് പത്രിക പരിശോധന മാറ്റിയത്. എൽഡിഎഫാണ് റെജി ചെറിയന്റെ പത്രികയിൽ ആക്ഷേപം ഉന്നയിച്ചത്. മൂന്ന് സെറ്റ് പത്രികയാണ് റെജി ചെറിയാൻ സമർപ്പിച്ചത്. ഒരു സെറ്റ് പത്രികയിൽ പിന്തുണച്ചവരുടെ പേര് വിവരങ്ങൾ ഇല്ലാത്തതിനാൽ തള്ളുകയായിരുന്നു.

Read More

‘ബിജെപി വളർന്നുകൊണ്ടിരിക്കുകയാണ്, 30 സീറ്റ് ഉറപ്പ്’; ക്രൈസ്‌തവരുടെ വോട്ടും ലഭിക്കുമെന്ന് അനിൽ ആന്റണി

ന്യൂഡൽഹി: കേരളത്തിൽ ബിജെപി ഭരിക്കുന്ന കാലം അടുത്തുവരികയാണെന്ന് പാർട്ടി ദേശീയ സെക്രട്ടറി അനിൽ ആന്റണി. 30 സീറ്റ് ബിജെപിക്ക് ലഭിക്കുമെന്ന് പറഞ്ഞത് കൃത്യമായ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ്. ഇടത് വലത് മുന്നണികൾ കേരളത്തിൽ കപട മത്സരമാണ് നടത്തുന്നത്. ക്രൈസ്‌തവ വിഭാഗത്തിന്റെ വോട്ടും ഇത്തവണ ബിജെപിക്ക് ലഭിക്കുമെന്നും അനിൽ ആന്റണി പറഞ്ഞു.

Read More

നിയമസഭ തിരഞ്ഞെടുപ്പ്; സൂക്ഷ്മ പരിശോധനയില്‍ 1,637 നാമനിര്‍ദേശ പത്രികകള്‍ അംഗീകരിച്ചു

നിയമസഭ തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധനയില്‍ 1,637 പത്രികകള്‍ അംഗീകരിച്ചു. 337 പത്രികകള്‍ തള്ളി. രണ്ടു നാമനിര്‍ദേശ പത്രികകള്‍ പിന്‍വലിച്ചു. 2125 നാമനിര്‍ദേശ പത്രികകള്‍ ആണ് ആകെ ലഭിച്ചത്. 6 മണി വരെയുള്ള കണക്കാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്ത് വിട്ടത്. നാമനിര്‍ദേശപത്രികയുടെ സൂക്ഷ്മപരിശോധനാവേളയില്‍ പലയിടത്തും അനിശ്ചിതത്വമാണ്. പരാതിയെ തുടര്‍ന്ന്, പ്രതിപക്ഷനേതാവ് വി ഡി സതീശന്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ തുടങ്ങിയവരുടെ പത്രിക വൈകിയാണ് സ്വീകരിച്ചത്.

Read More

പശ്ചിമേഷ്യൻ സംഘർഷവും രാജ്യത്തെ ഊർജ പ്രതിസന്ധിയും ചർച്ച ചെയ്യാൻ കേന്ദ്രസർക്കാരിന്റെ സർവകക്ഷിയോഗം ഇന്ന്

പശ്ചിമേഷ്യൻ സംഘർഷവും രാജ്യത്തെ ഊർജ പ്രതിസന്ധിയും ചർച്ച ചെയ്യാൻ സർക്കാർ വിളിച്ച സർവകക്ഷിയോഗം ഇന്ന് ചേരും.വൈകിട്ട് അഞ്ചുമണിക്ക് ആണ് യോഗം. യോഗത്തിൽ നിർണായക തീരുമാനങ്ങൾ ഉണ്ടാകുമെന്നാണ് സൂചന. കഴിഞ്ഞ ദിവസങ്ങളിൽ പാർലമെന്റിൽ നടത്തിയ പ്രസ്താവനയിൽ കോവിഡിന് സമാനമായ പ്രതിസന്ധിയെ ഒറ്റക്കെട്ടായി നേരിടാൻ തയ്യാറാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്തിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ പ്രധാനമന്ത്രിയുടെയും പ്രതിരോധ മന്ത്രിയുടെയും നേതൃത്വത്തിൽ ഉന്നതല യോഗങ്ങൾ ചേർന്ന് സാഹചര്യങ്ങൾ വിലയിരുത്തിയിരുന്നു. അതേസമയം, പ്രസ്താവനക്ക് അപ്പുറം വിഷയത്തിൽ വിശദമായ ചർച്ച വേണം എന്ന ആവശ്യമാണ്…

Read More

ട്രെയിൻ യാത്രക്കാർക്ക് ആശ്വാസം; ടിക്കറ്റ് റദ്ദാക്കുന്നതിന് പുതിയ മാനദണ്ഡങ്ങൾ

ട്രെയിൻ യാത്രക്കാർക്ക് ആശ്വാസം. പുതിയ ട്രെയിൻ ടിക്കറ്റ് റദ്ദാക്കൽ നിയമവുമായി റെയിൽവേ മന്ത്രാലയം. 72 മണിക്കൂർ മുൻപ് വരെ റദ്ദാക്കുന്ന ടിക്കറ്റുകൾക്ക് മുഴുവൻ റീഫണ്ടും ലഭിക്കും. 72 മുതൽ 25 മണിക്കൂർ മുൻപ് വരെ റദ്ദാക്കുന്നവർക്ക് 75 ശതമാനം റീഫണ്ട്. 24 മുതൽ 8 മണിക്കൂർ മുൻപ് വരെ ടിക്കറ്റ് റദ്ദാക്കുന്നവരിൽ നിന്ന് 50 ശതമാനം ചാർജ് ഈടാക്കും. എട്ടുമണിക്കൂറിന് ശേഷം റീഫണ്ട് ഉണ്ടാകില്ല. 72 മണിക്കൂർ മുൻപ് റദ്ദാക്കുന്ന ടിക്കറ്റുകൾക്ക് നിശ്ചിത റദ്ദാക്കൽ ഫീസ് ഉണ്ടെന്ന്…

Read More

‘രാജ്യത്ത് ആവശ്യമായ ക്രൂഡ് ഓയിൽ ശേഖരമുണ്ട്, മുഖ്യ പരിഗണന ഇന്ത്യക്കാരുടെ സുരക്ഷ’; പ്രധാനമന്ത്രി

പശ്ചിമ ഏഷ്യയിലെ സംഘർഷം മൂന്നാഴ്ച പിന്നിട്ടു, ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആശങ്കജനകമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു കോടിയോളം ഇന്ത്യക്കാർ ഈ മേഖലയിൽ കഴിയുന്നു. കപ്പലുകളിലും നിരവധി ഇന്ത്യക്കാരും ഉണ്ട്. നയതന്ത്ര ഇടപെടലിന്റെ ഭാഗമായി സംഘർഷ സമയത്തും ഇന്ത്യയുടെ കപ്പലുകൾ സുരക്ഷിതമായി മടങ്ങിയെത്താനുള്ള ശ്രമങ്ങൾ നടന്നുവരുന്നുവെന്നും പ്രധനമന്ത്രി അറിയിച്ചു. LPGയുടെ ആഭ്യന്തര ഉത്പാദനം കൂട്ടും.രാജ്യത്ത് ആവശ്യമായ ക്രൂഡ് ഓയിൽ ശേഖരമുണ്ട്, മുഖ്യ പരിഗണന ഇന്ത്യക്കാരുടെ സുരക്ഷയ്ക്കാണ്. എത്രയും വേഗം ശാന്തിയും സമാധാനവും പുനസ്ഥാപിക്കപ്പെടാനാണ് ഇന്ത്യയുടെ ശ്രമം. മുൻപ് 27…

Read More

ആനന്ദത്തിൽ ആറാടിച്ച്  തിരുനക്കര പൂരം

കോട്ടയം: മനസിലും മാനത്തും കാഴ്ചകൾ നിറച്ച് ഗംഭീരമായി തിരുനക്കര പൂരം. പതിനായിരങ്ങളാണ് തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന പകൽപൂരത്തിൽ പങ്കെടുക്കാനെത്തിയത്. ഇന്നലെ വൈകിട്ട് 4.30 ഓടെ ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരനടവാതിൽ കടന്ന് തിരുനക്കരെ തേവരെ വണങ്ങി തലയെടുപ്പുള്ള ഗജവീരന്മാർ വരിവരിയായി എത്തിയതോടെ ആവേശവും അലകടലായി, പുരുഷാരം ആർപ്പു വിളിച്ചു. വൈക്കം ശൈലേഷിന്റെ വിവരണവും ആവേശം ഇരട്ടിയാക്കി.

Read More