R3Info Solutions

പിഎം ശ്രീ: മന്ത്രിസഭാ ഉപസമിതിയുടെ നിർണായക യോഗം ഇന്ന്

പിഎം ശ്രീ വിഷയത്തിൽ സർക്കാർ നിയോഗിച്ച മന്ത്രിസഭാ ഉപസമിതിയുടെ നിർണായക യോഗം ഇന്ന്. നാല് മന്ത്രിമാർ അടങ്ങുന്ന മന്ത്രിസഭ ഉപസമിതിയുടെ റിപ്പോർട്ട് കൂടി അടിസ്ഥാനമാക്കിയാകും സർക്കാർ ഈ വിഷയത്തിൽ നിലപാട് സ്വീകരിക്കുക. പദ്ധതിയിൽ നിന്ന് സംസ്ഥാനത്തിന് പിന്മാറാൻ ആകില്ലെന്ന് ഇന്നലെ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. രാജ്യസഭയിൽ എം പിമാരായ ജെബി മേത്തറിന്റെയും പി വി അബ്ദുൽ വഹാബിന്റെയും ചോദ്യത്തിന് കേന്ദ്രസർക്കാർ നൽകിയ മറുപടിയാണ് പി എം ശ്രീ വീണ്ടും പ്രധാന ചർച്ചാവിഷയമാക്കി മാറ്റിയത്.

Read More

സംസ്ഥാനത്ത് മഴ തുരുന്നു: 5 ഡാമുകളിൽ റെഡ് അലർട്ട്

സംസ്ഥാനത്ത് കെ എസ് ഇ ബിക്ക് കീഴിലുള്ള 5 ഡാമുകളിൽ റെഡ് അലർട്ട് തുടരുന്നു. കല്ലാർകുട്ടി, ഇരട്ടയാർ, ലോവർ പെരിയാർ, പെരിങ്ങൽക്കൂത്ത്, കുറ്റ്യാടി ഡാമുകളിലാണ് മുന്നറിയിപ്പ്. ഇടുക്കിയിലെ 3 ഡാമുകളിൽ റെഡ് അലർട്ട്. കല്ലാർകുട്ടി,ലോവർ പെരിയാർ ഡാമുകളിൽ നിന്ന് നിശ്ചിത അളവിൽ വെള്ളം പുറത്തേക്ക് ഒഴുക്കുന്നുണ്ട്. ഇരട്ടയാറിന്റെ ഷട്ടറുകൾ തുറന്നിട്ടില്ല. തൃശൂർ പെരിങ്ങൽകുത്ത് ഡാമിലും കോഴിക്കോട് കുറ്റ്യാടി ഡാമിലും റെഡ് അലർട്ട് നൽകിയിട്ടുണ്ട്. ഇരു ഡാമുകളിൽ നിന്നും നിശ്ചിത അളവിൽ വെള്ളം പുറത്തേക്ക് ഒഴുക്കുന്നുണ്ട്. അതിനിടെ ജലനിരപ്പ്…

Read More

എടായിപ്പാലത്തെ വൻ മണ്ണിടിച്ചിൽ; വിശദ പരിശോധന ഇന്ന്

മലപ്പുറം പാണക്കാട് എടായിപ്പാലത്ത് സംസ്ഥാന പാതയിലുണ്ടായ മണ്ണിടിച്ചിലിൽ ഇന്ന് വിശദമായ പരിശോധനകൾ നടക്കും. മണ്ണ് ഇനിയും ഇടിയാൻ സാധ്യതയുണ്ടെന്നാണ് പ്രാഥമിക നിഗമനം. സമീപത്തെ കുന്ന് സുരക്ഷിതമാണോ എന്നും പരിശോധിക്കും. ഇടയ്ക്കിടെ മണ്ണ് ഇടിയുന്നതിനാൽ ഗതാഗതം പുനസ്ഥാപിച്ചിട്ടില്ല. സമീപ പ്രദേശങ്ങളിലെ ആളുകളെ പാണക്കാട് ഹൈസ്‌കൂളിലേക്ക് മാറ്റി പാർപ്പിച്ചിട്ടുണ്ട്. തുടർച്ചയായി മഴ പെയ്യാതിരുന്നാൽ മാത്രമേ മണ്ണ് നീക്കം സാധ്യമാകു എന്നാണ് ജില്ല ഭരണകൂടം അറിയിക്കുന്നത്. റോഡിലെ മണ്ണ് ഉടൻ നീക്കം ചെയ്യുമെന്ന് മലപ്പുറം നഗരസഭാ ചെയർപേഴ്സൺ റിനിഷ റഫീഖ് ട്വന്റിഫോറിനോട്…

Read More

നിലവിലെ മാതൃകയിൽ മുന്നോട്ട് പോകാനാകില്ല; ഇ. ശ്രീധരൻ നിർദേശിച്ച അതിവേഗ റെയിൽ പദ്ധതി തള്ളി സർക്കാരിന്റെ വിദഗ്ധ സമിതി

ഇ. ശ്രീധരന്റെ അതിവേഗ റെയില്‍ പദ്ധതി തള്ളി സർക്കാരിന്റെ വിദഗ്ധ സമിതി. നിലവിലെ മാതൃകയില്‍ പദ്ധതിയുമായി മുന്നോട്ടുപോകാനാകില്ലെന്ന് ഇ ശ്രീധരനെയും കേന്ദ്രത്തെയും അറിയിച്ചു. രാജ്യസഭയിൽ ജോണ്‍ ബ്രിട്ടാസ് എം പിയുടെ ചോദ്യത്തിനാണ് റെയിൽവേ മന്ത്രാലയത്തിന്റെ മറുപടി. ഇ. ശ്രീധരൻ സമർപ്പിച്ച തിരുവനന്തപുരം – കണ്ണൂർ ഹൈസ്പീഡ് റെയിൽവേ പദ്ധതി നിർദേശം നിലവിലുള്ള രൂപത്തിൽ നടപ്പിലാക്കാനാകില്ലെന്ന് സംസ്ഥാന സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി അറിയിച്ചത്. കേരളത്തിൽ റെയിൽവേ വികസനത്തിന് മുൻ നിശ്ചയിച്ച പദ്ധതികളുണ്ടെന്നും സിൽവർ ലൈൻ പദ്ധതി സംസ്ഥാന…

Read More

‘ഞാൻ ഭക്ഷണം കഴിക്കാൻ പാടില്ലേ? നക്കുന്നത് ഹീനമായ അപവാദ പ്രചാരണം; ഹെലികോപ്റ്റർ യാത്രിൽ സർക്കാരിന് നഷ്ടമുണ്ടായിട്ടില്ല’; മുഖ്യമന്ത്രി

സത്കാര വിവാദത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി വിഡി സതീശൻ. താൻ മൂന്ന് മണിക്കാണ് ഭക്ഷണം കഴിച്ചത് താൻ സത്കാരത്തിന് പോയതല്ല, സുഹൃത്തിൻ്റ വീട്ടിൽ നിന്നാണ് ഭക്ഷണം കഴിച്ചത്. 2018 , 19 പ്രളയ കാലത്ത് അന്നത്തെ മുഖ്യമന്ത്രി പട്ടിണി ആയിരുന്നോയെന്നും വിഡി സതീശൻ ചോദിച്ചു. തൻ ഭക്ഷണം കഴിച്ചു പോയത് തെറ്റാണോയെന്നും ജനം വിലയിരുത്തട്ടെയന്നും മുഖ്യമന്ത്രി പറഞ്ഞു. ‘മൂന്ന് മണിക്കാണ് പൊന്നാനിയിൽ എത്തുന്നത്. ഞാൻ ഭക്ഷണം കഴിക്കാൻ പാടില്ലേ? എന്ത് തെറ്റാണ്. ഹീനമായ അപവാദ പ്രചാരണമാണ് നടക്കുന്നത്. ഭക്ഷണം…

Read More

കനത്ത മഴ: 12 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

കനത്ത മഴയുടെ പശ്ചാത്തലത്തില്‍ 12 ജില്ലകളില്‍ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി. കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട,ആലപ്പുഴ ജില്ലകളിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണ്. മുന്‍കൂട്ടി നിശ്ചയിച്ച പൊതു പരീക്ഷകള്‍ക്കും സര്‍വകലാശാലാ പരീക്ഷകള്‍ക്കും മാറ്റമില്ല. ട്യൂഷന്‍ സെന്ററുകള്‍ക്കും മതപഠന സ്ഥാപനങ്ങള്‍ക്കും ഉള്‍പ്പെടെ അവധി ബാധകമായിരിക്കും.

Read More

ശക്തമായ മഴ തുടരും; എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്

സംസ്ഥാനത്ത് ശക്തമായ മഴ തുടരും. എല്ലാ ജില്ലകളിലും ഇന്ന് യെല്ലോ അലേര്‍ട്ടാണ്. തെക്കന്‍ ഗുജറാത്ത് തീരം മുതല്‍ വടക്കന്‍ കേരള തീരം വരെയുള്ള തീരദേശ ന്യൂനമര്‍ദ്ദപ്പാത്തിയുടെ സ്വാധീനമാണ് മഴയുടെ ശക്തി വര്‍ദ്ധിക്കാനുള്ള കാരണം. വരും ദിവസങ്ങളില്‍ മഴയുടെ ശക്തി കുറയാനാണ് സാധ്യത. സംസ്ഥാനത്തെ പല ഡാമുകളിലും ജലനിരപ്പ് അതിന്റെ പരമാവധി അളവിലാണ്. നാളെ ഒരു ജില്ലയിലും നിലവില്‍ മഴമുന്നറിപ്പില്ല. മഴ തുടര്‍ച്ചയായി പെയ്യുകയാണെങ്കില്‍ നദികള്‍ കരകവിഞ്ഞൊഴുകുന്ന സാഹചര്യവും തള്ളിക്കളയാന്‍ കഴിയില്ല. കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മീന്‍പിടിത്തത്തിനും വിലക്കേര്‍പ്പെടുത്തി.

Read More

അതിതീവ്ര മഴ, ഏത് സാഹചര്യവും നേരിടാൻ തയാറാകണം; 3 ജില്ലകളിൽ അടിയന്തര നിർദ്ദേശം നൽകി മുഖ്യമന്ത്രി

സംസ്ഥാനത്തെ മഴ കെടുതിയിൽ പ്രതികരിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ. ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാരുമായി സാഹചര്യം വിലയിരുത്തി. ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവർത്തനം ഏകോപിപ്പിക്കാൻ നിർദ്ദേശം നൽകി. സംസ്ഥാന തല ഏകോപനം റവന്യു മന്ത്രി നിർവഹിക്കും. ഇടുക്കി,പത്തനംതിട്ട,കോട്ടയം ജില്ലാ കളക്ടർമാർക്ക് അടിയന്തിര സാഹചര്യം നേരിടാൻ സജ്ജമാകണമെന്ന് നിർദ്ദേശം നൽകി. തിരുവനന്തപുരത്ത് സി.പി ജോണും പത്തനംതിട്ടയില്‍ പി.സി വിഷ്ണുനാഥും കോട്ടയത്ത് മോന്‍സ് ജോസഫും ഇടുക്കിയില്‍ അനൂപ് ജേക്കബും ക്യാമ്പ് ചെയ്യും. രണ്ടു പേരെ കാണാതായ തിരുവനന്തപുരം മുതലപ്പൊഴിയില്‍ കോസ്റ്റ് ഗാര്‍ഡിന്റെ…

Read More

ജലനിരപ്പ് ഉയർന്നു; കക്കയം ഡാമിൽ ബ്ലു അലർട്ട് പ്രഖ്യാപിച്ചു

കോഴിക്കോട് കനത്ത മഴയിൽ ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് കക്കയം ഡാമിൽ ബ്ലു അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് വൈകിട്ട് 4.20 ന് കറിയാത്തും പാറയിൽ സ്ഥാപിച്ച സൈറൺ ടെസ്റ്റ് ചെയ്യും. ജല നിരപ്പ് ഇനിയും ഉയർന്നാൽ ഡാം ഷട്ടർ ഉയർത്താനാണ് തീരുമാനം. ഡാമിലെ ജല നിരപ്പ് നിലവിൽ 755.50 മീറ്റർ ആയി ഉയർന്നു. ഈ സാഹചര്യത്തിലാണ് ബ്ലു അലർട്ട് പ്രഖ്യാപിച്ചത്. അതേസമയം, 24 മണിക്കൂറിനിടെ പെയ്ത അതിശക്തയിലാണ് സംസ്ഥാനത്തെ വിവിധ ഡാമുകളിൽ ജലനിരപ്പ് ഉയർന്നത്. ഇടുക്കി ഡാമിന്റെ ഡൈവേർഷൻ ഡാമുകളായ…

Read More

ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, ഇരമ്പിയാര്‍ത്ത് അതിരപ്പിള്ളി; പ്രവേശനത്തിന് വിലക്ക്; താമരശേരി ചുരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം

അതിരപ്പിള്ളി വിനോസഞ്ചാര കേന്ദ്രത്തില്‍ സന്ദര്‍ശനത്തിന് വിലക്ക് ഏര്‍പ്പെടുത്തി. ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ജില്ലാ ഭരണകൂടത്തിന്റെ നടപടി. പീച്ചി ഡാമിലേക്കുള്ള സഞ്ചാരികളുടെ പ്രവേശനത്തിനും മലയോര മേഖലയിലുള്ള രാത്രി യാത്രക്കും കലക്ടര്‍ നിരോധനം ഏര്‍പ്പെടുത്തി. ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും വരും ദിവസങ്ങളിലെ മഴ മുന്നറിയിപ്പുകള്‍ കണക്കിലെടുത്തും കോട്ടയം ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളായ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കല്‍കല്ല്, മാര്‍മല അരുവി തുടങ്ങിയ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളിലേയ്ക്കുള്ള പ്രവേശനവും ഈരാറ്റുപേട്ട- വാഗമണ്‍ റോഡിലെ രാത്രികാല യാത്രയും ഓഗസ്റ്റ് നാലുവരെ നിരോധിച്ച്…

Read More