R3Info Solutions

കുതിരാന്‍ തുരങ്കത്തിനു മുകളില്‍ നേരിയ മണ്ണിടിച്ചില്‍; സ്ഥലം സന്ദര്‍ശിച്ച് ജില്ലാ കളക്ടറും കെ രാജന്‍ എംഎല്‍എയും

കുതിരാന്‍ തുരങ്കത്തിനു മുകളില്‍ നേരിയ മണ്ണിടിച്ചില്‍. ഇന്ന് രാവിലെയാണ് മണ്ണിടിച്ചിലുണ്ടായത്. പടിഞ്ഞാറേ ഭാഗത്താണ് മണ്ണിടിഞ്ഞത്. പാലക്കാട്- തൃശ്ശൂര്‍ ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രധാന പാതയാണ് കുതിരാന്‍ തുരങ്കം. ഈ തുരങ്കത്തിന്റെ മുകള്‍ ഭാഗത്തായി രണ്ടിടത്താണ് മണ്ണിടിഞ്ഞത്. സ്ഥലത്ത് ജില്ലാ കളക്ടര്‍ ശിഖ സുരേന്ദ്രന്‍, കെ രാജന്‍ എംഎല്‍എ എന്നിവര്‍ സ്ഥലം ന്ദര്‍ശിച്ചു. അല്‍പസമയത്തിനകം സ്ഥലത്ത് ദേശീയപാത സുരക്ഷാ വിഭാഗം പരിശോധന നടത്തും.

Read More

സൗദി അറേബ്യയിലെ നജ്‌റാനില്‍ ഹൂതി ആക്രമണം; 11 പേര്‍ക്ക് പരുക്ക്

സൗദി അറേബ്യയിലെ നജ്‌റാനില്‍ ഹൂതി ആക്രമണം. 11 പേര്‍ക്ക് പരുക്കേറ്റു. ഏഴ് സൗദി പൗരന്മാര്‍ക്കും നാല് വിദേശികള്‍ക്കുമാണ് പരുക്കേറ്റത്. സൗദിക്കെതിരെ ഹൂതികളും ഇറാഖി മിലിഷ്യകളും ഇറാന്റെ മേല്‍നോട്ടത്തില്‍ ഗൂഢാലോചന നടത്തുന്നതായി രഹസ്യാന്വേഷണ റിപ്പോര്‍ട്ടുണ്ട്. അതേസമയം, യെമനിലെ ഔദ്യോഗിക സര്‍ക്കാരിന്റെ സൈനിക ക്യാമ്പുകളിലേക്കും ഹൂതികളുടെ ആക്രമണം നടന്നു. യെമനിലെ മറീബ്, ഹദ്രാമൗദ്, റുവൈക്, അല്‍-അബര്‍, അല്‍ താനിയ എന്നിവിടങ്ങളിലാണ് ഹൂതികള്‍ ഡ്രോണ്‍ – ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടത്തിയത്. നിരവധി പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. ആക്രമണത്തെ ആരോഗ്യ മന്ത്രി…

Read More

അതിശക്തമായ മഴ തുടരും; 8 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; ഇന്ന് 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് 8 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്, ജില്ലകളിലാണ് അതിശക്തമായ മഴയ്ക്ക് സാധ്യത. മറ്റ് ആറ് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള യെല്ലോ മുന്നറിയിപ്പുമുണ്ട്. നാളെ 9 ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. തെക്ക് കിഴക്കന്‍ ബംഗാള്‍ക്കടലിന് മുകളില്‍ സ്ഥിതിചെയ്യുന്ന ചക്രവാത ചുഴി മഴയെ സ്വാധീനിക്കുന്നുണ്ട്. പസഫിക് സമുദ്രത്തിലെ ഡോള്‍ഫിന്‍ ചുഴലിക്കാറ്റും മഴയുടെ ശക്തി വര്‍ധിപ്പിക്കും. കേരള…

Read More

ബിരുദ പ്രവേശനത്തിന് ഇനി പ്ലസ് ടു നിർബന്ധമല്ല; ഉത്തരവിറക്കി ഉന്നത വിദ്യാഭ്യാസ വകുപ്പ്

ബിരുദ പ്രവേശനത്തിന് ഇനി പ്ലസ് ടു നിർബന്ധമല്ല. ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. കഴിഞ്ഞ സർക്കാറിന്റെ കാലത്ത് നൽകിയ പ്രൊപ്പോസലിനാണ് അംഗീകാരമായത്. പത്താം ക്ലാസ് കഴിഞ്ഞ് ഐടിഐ/ ഡിപ്ലോമ/ മറ്റു ഭാഷ കോഴ്സുകൾ എടുത്തവർക്കും ഇനിമുതൽ ബിരുദ പഠനത്തിന് അവസരം. ഡിപ്ലോമയോ ഐടിഐ യോഗ്യതയോ ഉള്ളവർക്ക് ഇനി ഡിഗ്രി കോഴ്‌സുകളിലേക്ക് പ്രവേശനം നേടാം എന്നാണ് പുതിയ ഉത്തരവിൽ പറയുന്നത്. ഐടിഐ പാസായവർക്ക് ബിരുദ കോഴ്‌സുകളുടെ ഒന്നാം വർഷത്തിലേക്കും മൂന്ന് വർഷത്തെ പോളിടെക്‌നിക് ഡിപ്ലോമ നേടിയവർക്ക് രണ്ടാം വർഷത്തിലേക്ക്…

Read More

ചാലക്കുടിയില്‍ സ്‌കൂള്‍ ബസ് കനാലിലേക്ക് മറിഞ്ഞു; 10 കുട്ടികള്‍ക്ക് പരുക്ക്

തൃശ്ശൂര്‍ ചാലക്കുടി പോട്ടയില്‍ സ്‌കൂള്‍ ബസ് കനാലിലേക്ക് മറിഞ്ഞ് 10 കുട്ടികള്‍ക്ക് പരുക്ക്. ആളൂര്‍ സെന്റ് ജോസഫ് സ്‌കൂളിലെ ബസാണ് കനാലിലേക്ക് വീണത്. കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റിയെന്നാണ് വിവരം. ആരുടേയും പരുക്ക് ഗുരുതരമല്ല. കുട്ടികളെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലേക്കാണ് മാറ്റിയത്. പത്ത് കുട്ടികളാണ് ബസിലുണ്ടായിരുന്നത്. സ്‌കൂള്‍ സമയം കഴിഞ്ഞ് കുട്ടികളെ വീട്ടിലേക്ക് എത്തിക്കുന്ന ബസാണ് അപകടത്തില്‍പ്പെട്ട് മറിഞ്ഞത്. പൊലീസും ഫയര്‍ ഫോഴ്‌സും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. ആളൂര്‍ കനാല്‍പ്പാലത്തിനടുത്ത് താണിപ്പാറയിലേക്ക് പോകുന്ന വഴിയില്‍ വച്ചാണ് അപകടം സംഭവിച്ചത്.

Read More

ഇനി വാട്‌സ്ആപ്പിലൂടെ KSRTC ടിക്കറ്റ് ബുക്ക് ചെയ്യാം! 9447071021 എന്ന നമ്പറിലേക്ക് മെസേജ് അയച്ചാൽ മതി; 24 മണിക്കൂർ സേവനം

എഐ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി കെഎസ്ആർടിസിയെ പുതിയ യുഗത്തിലേക്ക് നയിക്കുകയാണ് ലക്ഷ്യമെന്ന് ഗതാഗത മന്ത്രി സി.പി ജോൺ. കെഎസ്ആർടിസിയുടെ എഐ അധിഷ്ഠിത വാട്‌സ്ആപ്പ് ടിക്കറ്റിങ് സംവിധാനം, 24 മണിക്കൂറും പ്രവർത്തിക്കുന്ന 149 എന്ന ടോൾഫ്രീ കസ്റ്റമർ കെയർ നമ്പർ, നവീകരിച്ച കൊറിയർ സർവീസ് എന്നിവ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യത്തിനു മുമ്പ് തിരുവിതാംകൂർ ആരംഭിച്ച കെഎസ്ആർടിസി നിരവധി പ്രതിസന്ധികൾ നേരിട്ടിട്ടുണ്ടെന്നും സർക്കാരിന്റെ ശക്തമായ പിന്തുണയോടെയാണ് ഇന്ന് സ്ഥാപനത്തെ മുന്നോട്ടു കൊണ്ടുപോകുന്നതെന്നും മന്ത്രി വ്യക്തമാക്കി. സാമ്പത്തിക പ്രതിസന്ധികൾ പരിഹരിക്കാൻ…

Read More

നിയമസഭാ കമ്മിറ്റിയിൽ പങ്കെടുക്കാതെ വകുപ്പ് സെക്രട്ടറിമാർ, സെക്രട്ടറിമാർക്ക് പകരം അയച്ച ഉദ്യോഗസ്ഥരെ പുറത്തിരുത്തി

നിയമസഭാ കമ്മിറ്റിയിൽ പങ്കെടുക്കാതെ വകുപ്പ് സെക്രട്ടറിമാർ. നിയമസഭാ അക്കൗണ്ട്സ് കമ്മിറ്റിയിലാണ് വകുപ്പ് സെക്രട്ടറിമാർ ഹാജരാകാതിരുന്നത്. വനം, മൃഗശാല, ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറിമാരാണ് കമ്മിറ്റിയിൽ ഹാജാരാതിരുന്നത്.സെക്രട്ടറിമാർക്ക് പകരം അയച്ച ഉദ്യോഗസ്ഥരെ പുറത്തിരുത്തി. തുടർന്ന് വനം, ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറിമാർ ഹാജരായി. മൃഗശാല വകുപ്പ് സ്പെഷ്യൽ സെക്രട്ടറി എൻ.പ്രശാന്ത് സെക്രട്ടേറിയേറ്റിൽ ഉണ്ടായിട്ടും ഹാജരായില്ല. സെക്രട്ടറിമാർ ഹാജരാകാത്തതിൽ നിയമസഭാ അക്കൗണ്ട്സ് കമ്മിറ്റി അതൃപ്തി അറിയിയിച്ചു.

Read More

മഴക്കെടുതി: ‘മരിച്ചവരുടെ കുടുംബാഗങ്ങൾക്ക് എട്ട് ലക്ഷം രൂപ; വീടും സ്ഥലവും പൂർണമായി നഷ്ടപ്പെട്ടവർക്ക് 12 ലക്ഷം’; മുഖ്യമന്ത്രി

മഴക്കെടുതിയിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ കുടുംബാഗങ്ങൾക്ക് എട്ട് ലക്ഷം രൂപ ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. വീട്ടിൽ വെള്ളം കയറിയ എല്ലാവർക്കും പതിനായിരം രൂപ വീതം നൽകും. ഈ സഹയാത്തിന് അർഹരാകാൻ ക്യാമ്പിൽ പോകണമെന്നില്ല. മുഴുവൻ വീടും തകർന്നവർക്ക് ആറു ലക്ഷവും വീടും സ്ഥലവും പൂർണമായി നഷ്ടപ്പെട്ടവർക്ക് 12 ലക്ഷവും നൽകും. തിരിച്ചുവീട്ടിലേക്ക് പോയി താമസിക്കാൻ സാധിക്കാത്തവർക്ക് വാടക നൽകും. വീടുകളിൽ വെള്ളം കയറി പ്രയാസം നേരിട്ടവർക്ക് ദിവസം 300 രൂപ വീതം നൽകും. കടകളിൽ വെള്ളം…

Read More

ശബരിമല മില്‍മ നെയ് ക്രമക്കേട്; എസ്പി എം ജെ സോജന്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവന്‍

ശബരിമല മില്‍മ നെയ് തട്ടിപ്പില്‍ എസ്പി എം ജെ സോജന്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവനാകും. ഡിവൈഎസ്പി സി എസ് ഹരിയാണ് അന്വേഷണ ഉദ്യോഗസ്ഥന്‍. വിജിലന്‍സ് മേധാവി കൈമാറിയ പട്ടികയില്‍ നിന്നാണ് ഹൈക്കോടതി സംഘത്തലവനെ തീരുമാനിച്ചത്. വിജിലന്‍സ് ഇന്‍സ്പെക്ടര്‍മാരായ എ എസ് സജി ശങ്കര്‍, എസ് ശ്രീജിത്ത്, ടി ആര്‍ കിരണ്‍, ആര്‍ എസ് രതീന്ദ്രകുമാര്‍ എന്നിവര്‍ അന്വേഷണ സംഘത്തിലുണ്ട്. എസ്പിമാരായ ജുവനപ്പുടി മഹേഷ്, എം.ജെ സോജന്‍, ആര്‍ ബിനു എന്നിവരുടെ പേരുകളാണ് നല്‍കിയിരുന്നത്. ഇവരില്‍ നിന്നാണ്…

Read More

തൃഷയ്‌ക്കെതിരായ ദ്വയാര്‍ഥ പരാമര്‍ശം: ഉദയനിധി സ്റ്റാലിന്‍ അറസ്റ്റില്‍

നടി തൃഷക്കെതിരായ പരാമർശത്തിൽ തമിഴ്നാട് പ്രതിപക്ഷനേതാവ് ഉദയനിധി സ്റ്റാലിനെ കസ്റ്റഡിയിലെടുത്തു. തഞ്ചാവൂരിലെ വസതിയിൽ നിന്നാണ് ഉദയനിധിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്ന് 12 മണിക്ക് മദ്രാസ് ഹൈക്കോടതി സ്റ്റാലിൻ്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെയാണ് നാടകീയ നീക്കം. തമിഴക വെട്രി കഴകം (ടിവികെ) വനിതാ വിഭാഗത്തിന്റെ പരാതിയിലാണ് തഞ്ചാവൂർ പൊലീസിന്റെ നടപടി. അറസ്റ്റ് ഒഴിവാക്കുന്നതിനായി ഉദയനിധി മദ്രാസ് ഹൈക്കോടതിയിൽ മുൻ‌കൂർ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്. മുൻകൂർ ജാമ്യം ലഭിക്കാത്ത പക്ഷം അറസ്റ്റ് രേഖപ്പെടുത്തിയേക്കുമെന്നാണ് സൂചന.

Read More