R3Info Solutions

പിതൃസ്മരണയില്‍…; ഇന്ന് കര്‍ക്കടകവാവ്; ആലുവ മണപ്പുറത്ത് ബലി തര്‍പ്പണ ചടങ്ങുകള്‍ തുടങ്ങി

പിതൃസ്മരണയില്‍ ഇന്ന് കര്‍ക്കടകവാവ്. ആലുവ മണപ്പുറത്ത് പുലര്‍ച്ചെ മുതല്‍ ബലി തര്‍പ്പണ ചടങ്ങുകള്‍ തുടങ്ങി. തിരുവനന്തപുരത്തെ തിരുവല്ലം ശ്രീ പരശുരാമക്ഷേത്രം, വര്‍ക്കല പാപനാശം, ആലുവ മണപ്പുറം, തിരുനാവായ നവാമുകുന്ദക്ഷേത്രം, തിരുനെല്ലി പാപനാശിനി, ഉള്‍പ്പെടെയുള്ള സംസ്ഥാനത്തെ പ്രധാന ക്ഷേത്രങ്ങളിലെല്ലാം ബലിതര്‍പ്പണ ചടങ്ങുകള്‍ നടക്കുകയാണ്. ആലുവ മണപ്പുറത്ത് ഉച്ചയ്ക്ക് മൂന്ന് മണിവരെ ബലിതര്‍പ്പണം നടത്താം. ആലുവ മണപ്പുറത്ത് പുലര്‍ച്ചെ നാലുമണി മുതലാണ് പിതൃകര്‍മങ്ങള്‍ ആരംഭിക്കുന്നത്. ബലിയിടുന്നതിനായി ഇന്നലെ സന്ധ്യമുതല്‍ തന്നെ ഭക്തര്‍ എത്തിത്തുടങ്ങിയിരുന്നു. പിതൃനമസ്‌കാരവും പൂജകളും പുരോഗമിക്കുകയാണ്. കര്‍ക്കടക വാവിന്…

Read More

സംസ്ഥാനത്തിന്റെ പേര് മാറ്റം: കേരളം ബിൽ ചർച്ച കൂടാതെ ലോക്സഭ പാസാക്കി

സംസ്ഥാനത്തിൻറെ പേര് കേരളം എന്നാക്കുന്ന ബിൽ ചർച്ച കൂടാതെ ലോക്സഭ പാസാക്കി. ബിൽ പാസാക്കിയത് പ്രതിപക്ഷ ബഹളത്തിനിടെ. കേരളത്തിൽ നിന്നുള്ള കോൺഗ്രസ് അംഗങ്ങൾ പോലും ചർച്ചയിൽ പങ്കെടുക്കുന്നില്ല എന്ന് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ്. കെ.സി.വേണുഗോപാൽ പോലും കേരളം ബിൽ ചർച്ചയിൽ പങ്കെടുക്കുന്നില്ലെന്ന് കിരൺ റിജിജു കുറ്റപ്പെടുത്തി. അമിത് ഷാ എവിടെ എന്ന് ചോദിച്ച് ലോക്സഭയിൽ പ്രതിഷേധം. അയോധ്യാ സംഭാവനാ കൊള്ള ഉയർത്തി രാജ്യസഭയിൽ പ്രതിപക്ഷം നടുത്തളത്തിൽ. ലോക്സഭ ഇന്നത്തേക്ക് പിരിഞ്ഞു. രാജ്യസഭയിലും പ്രതിപക്ഷ പ്രതിഷേധം നടന്നു….

Read More

ശബരിമല യുവതീ പ്രവേശനം: വിധി ഒക്ടോബറിൽ, സൂചന നൽകി ചീഫ് ജസ്റ്റിസ്

ശബരിമല യുവതി പ്രവേശന കേസിൽ വിധി ഒക്ടോബർ ആദ്യവാരത്തോടെ. ഒമ്പതംഗ ഭരണഘടന ബെഞ്ചിന്റെ വിധിയാണ് ഒക്ടോബർ ആദ്യവാരത്തോടെ നടക്കുക. സൂചന നൽകി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്‌. ക്ഷേത്ര പരിപാലനവുമായി ബന്ധപ്പെട്ട ബോധഗയ കേസ് പരിഗണിക്കുന്നതിനിടയാണ് ചീഫ് ജസ്റ്റിസ് സൂചന നൽകിയത്. ശബരിമല യുവതിപ്രവേശന വിധിയെ പുകഴ്ത്തി മദ്രാസ് ഹൈക്കോടതി ജഡ്ജി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. വർഷങ്ങൾ പഴക്കമുള്ള ആചാരങ്ങളേക്കാൾ പ്രധാനം ലിംഗസമത്വമെന്ന് ജസ്റ്റിസ് ആനന്ദ് വെങ്കിടേഷ് പറഞ്ഞു. ചെന്നൈയിൽ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട പുസ്തകപ്രകാശന ചടങ്ങിലായിരുന്നു പരാമർശം.

Read More

LPST റാങ്ക് ഹോൾഡേഴ്സിനെ ചർച്ചയ്ക്ക് ക്ഷണിച്ച് സർക്കാർ; വിദ്യാഭ്യാസ മന്ത്രിയുടെ ചേമ്പറിൽ ചർച്ച

സെക്രട്ടേറിയറ്റിന് മുന്നിൽ സമരം തുടരുന്ന LPST റാങ്ക് ഹോൾഡേഴ്സിനെ ചർച്ചയ്ക്ക് ക്ഷണിച്ച് സർക്കാർ. രാവിലെ പത്തരയ്ക്ക് പൊതുവിദ്യാഭ്യാസ മന്ത്രിയുടെ ചേമ്പറിലാണ് ചർച്ച. റാങ്ക് ഹോൾഡേഴ്സിനെ പ്രതിനിധീകരിച്ച് മൂന്ന് പേർക്ക് ചർച്ചയിൽ പങ്കെടുക്കാം. സമരം 37 ദിവസം പിന്നിടുമ്പോഴാണ് സർക്കാർ ചർച്ചയക്ക് വിളിക്കുന്നത്. സമരത്തിൽ നിന്ന് പിന്മാറണമെന്നും രണ്ട് മാസത്തെ സാലകാശം അനുവദിക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടിരുന്നെങ്കിലും പ്രതിഷേധക്കാർ ഇത് അം​ഗീകരിക്കാൻ തയാറായിരുന്നില്ല.

Read More

വിദ്യാർഥികളെ അധിക്ഷേപിച്ച കേസ്: ടി ജി മോഹൻദാസിന് ജാമ്യം

പ്രതിഷേധിച്ച വിദ്യാർഥികളെ അധിക്ഷേപിച്ച കേസിൽ ആർഎസ്എസ് സഹയാത്രികൻ ടി ജി മോഹൻദാസിന് ജാമ്യം. തിരുവനന്തപുരം ACJM കോടതി ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. സമരം ചെയ്ത വിദ്യാർത്ഥിനികൾ ഉൾപ്പടെയുള്ളവർക്കെതിരെ സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപ പരാമർശം നടത്തിയതിന് ഇന്നലെയാണ് എറണാകുളം മട്ടാഞ്ചേരിയിലെ വീട്ടിൽ നിന്ന് ടി ജി മോഹൻദാസിനെ തിരുവനന്തപുരം സിറ്റി സൈബർ പോലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് പുലർച്ചയോടെ തിരുവനന്തപുരത്ത് എത്തിച്ചശേഷം വിശദമായി ചോദ്യം ചെയ്തു. ടി ജി മോഹൻദാസിനെതിരെ കലാപ ആഹ്വാനം അടക്കമുള്ള കുറ്റങ്ങളാണ് പൊലീസ്…

Read More

രക്ഷാപ്രവർത്തനത്തിന് പോയ വാഹനത്തിന് പിഴയിട്ട സംഭവം: MVD ഉദ്യോദസ്ഥർക്കെതിരായ നടപടി പിൻവലിച്ചു

പത്തനംതിട്ട അടൂരിൽ രക്ഷാപ്രവർത്തനത്തിന് പോയ വാഹനത്തിന് പിഴയിട്ട എംവിഡി ഉദ്യോദസ്ഥർക്ക് എതിരായ സസ്പെൻഷൻ നടപടി പിൻവലിച്ചു. എംവിഡി ഉദ്യോഗസ്ഥരിടെ കടുത്ത പ്രതിഷേധത്തിന് പിന്നാലെയാണ് മോട്ടോർ വാഹന വകുപ്പിന്റെ നടപടി. അതേസമയം, ഇവരെ സ്ഥലംമാറ്റിയിട്ടുണ്ട്. എംവിഡി ഉദ്യോഗസ്‌ഥൻ വാഹന ഉടമയെ അവഹേളിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനത്തിന് എത്തിയ വാഹനത്തിലെ ലൈറ്റിനാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ 5000 രൂപ പിഴ ഈടാക്കിയത്. തുടർന്ന് അടൂർ സബ് റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസിലെ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ…

Read More

‘ഞാൻ വന്ദേമാതരം പൂർണമായും പാടും, അത് തന്നെയാണ് എന്റെ സന്ദേശം’: ഗവർണർ

വന്ദേമാതരം വിവാദങ്ങളിൽ നിലപാട് വ്യക്തമാക്കി ഗവർണർ രാജേന്ദ്ര അർലേക്കർ. സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളില്‍ വന്ദേമാതരം പൂര്‍ണമായി പാടും. അതാണ് തന്റെ നിലപാടെന്ന് അദ്ദേഹം പറഞ്ഞു. “വന്ദേമാതരം ഞാൻ പൂർണമായും പാടും. അത് തന്നെയാണ് തന്റെ സന്ദേശം,” ഗവർണർ പറഞ്ഞു. സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളില്‍ വന്ദേമാതരം പൂര്‍ണമായി പാടാന്‍ നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് വിശദീകരണവുമായി ലോക്ഭവന്‍ രംഗത്തെത്തിയിരുന്നു. സര്‍ക്കാര്‍ പുറത്തിറക്കിയ സര്‍ക്കുലര്‍ ഗവര്‍ണറുടെ നിര്‍ദേശപ്രകാരം ചീഫ് സെക്രട്ടറി മറികടന്നുവെന്നാണ് മന്ത്രിമാര്‍ പ്രതികരിച്ചത്. സ്വതന്ത്ര്യദിനാഘോഷ ചടങ്ങുകളിൽ പാലിക്കേണ്ട മാർഗ നിർദേശങ്ങൾ ഉൾപ്പെടുത്തി ഓ​ഗസ്റ്റ് നാലാം…

Read More

ഇ ഡി ആക്രമണ കേസിൽ ഒരാൾ കൂടി പിടിയിൽ; DYFI പ്രവർത്തകൻ ആദർശ് പിടിയിൽ

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ റെയ്ഡിനെത്തിയ ഇഡി ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസിൽ ഒരു പ്രതികൂടി പിടിയിൽ. ഡി.വൈ.എഫ്.ഐ പ്രവർത്തകൻ ആദർശാണ് പിടിയിലായത്. വിദേശത്തേക്ക് പോയ 27-ാമത്തെ പ്രതി ആദർശാണ് പിടിയിലായത്. വിദേശത്തായിരുന്ന ആദർശ് ചെന്നൈയിലെത്തിയപ്പോൾ പിടികൂടുകയായിരുന്നു. ആദർശിനായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു. ഇന്ന് രാവിലെ ചെന്നൈ വിമാനത്താവളത്തിൽ വന്നിറങ്ങിയപ്പോഴാണ് അറസ്‌റ്റ് ചെയ്തത്. പൊലീസ് ചെന്നൈയിൽ എത്തി പിടികൂടുകയായിരുന്നു. ഇയാൾക്കായി നേരത്തെ ലുക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. പ്രതിക്കായി മ്യൂസിയം പൊലീസ് ചെന്നൈയിലേക്ക് പുറപ്പെട്ടു.അതേസമയം,…

Read More

ഇറാനെതിരെ പുതിയ സൈനിക നടപടികള്‍ ഉണ്ടാകില്ല, ഇനി പിന്തുടരുക സാമ്പത്തിക സമ്മര്‍ദത്തിന്റെ വഴി: ട്രംപ്

ഇറാനെതിരെ ഇനി സാമ്പത്തിക സമ്മര്‍ദത്തിന്റെ വഴിയെന്ന് സൂചന നല്‍കി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഹോര്‍മുസ് പാത തുറക്കുന്നതിന് ഇറാന്‍ പുതിയ നിബന്ധനകള്‍ വച്ചതിനു പിന്നാലെയാണ് നീക്കം. ഇറാനെതിരെ പുതിയ സൈനിക നടപടികള്‍ ഉണ്ടാകില്ലെന്നും ട്രംപ് സൂചിപ്പിച്ചു. ഇറാനെതിരെ ഒരു മയപ്പെടുത്തിയ നിലപാടാണ് തുടര്‍ന്ന് സ്വീകരിക്കുക എന്നാണ് ട്രംപ് വിശദീകരിച്ചിരിക്കുന്നത്. ചാനല്‍ 12ല്‍ ബരാക് റാവിഡുമായുള്ള ഹ്രസ്വമായ ഫോണ്‍ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. ഇനി ഇറാനെതിരെ സൈനിക നടപടികളിലല്ല അമേരിക്ക ശ്രദ്ധയൂന്നുകയെന്നും സാമ്പത്തിക സമ്മര്‍ദത്തിന്റെ വഴിയിലൂടെ…

Read More

തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‌യുടെ വിവാഹമോചന ഹർജി, കേസ് പിൻവലിച്ച് ഭാര്യ സംഗീത

തമിഴ് നാട് മുഖ്യമന്ത്രി സി ജോസഫ് വിജയുടെ വിവാഹമോചന ഹർജി,കേസ് പിൻവലിച്ച് ഭാര്യ സംഗീത. ചെങ്കൽപേട്ട് കുടുംബകോടതിയിലെ കേസാണ് പിൻവലിച്ചത്. ജൂണ്‍ 15ന് കോടതി കേസ് പരിഗണിച്ചെങ്കിലും ഇരുവിഭാഗവും ഹാജരാകാതിരുന്നതിനെ തുടർന്ന് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. വൻ പൊതുജനശ്രദ്ധ നേടുകയും ഇരുവരും തമ്മിൽ ഒത്തുതീർപ്പിലെത്താൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവരികയും ചെയ്ത പശ്ചാത്തലത്തിലാണ് വിജയിയുടെയും ഭാര്യയുടെയും വിവാഹമോചന ഹർജി ചെംഗൽപട്ട് കുടുംബ കോടതി പരിഗണിക്കാൻ തീരുമാനിച്ചിരുന്നത്. എന്നാൽ ഇരുപക്ഷവും കോടതിയിൽ ഹാജരാകാതിരുന്നതോടെ വാദം കേൾക്കൽ ഓഗസ്റ്റ് 7-ലേക്ക് മാറ്റിവെക്കുകയായിരുന്നു. 2025…

Read More