യൂട്യൂബ് പണിമുടക്കി; ലോകമെമ്പാടും സേവനം തടസ്സപ്പെട്ടു

ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ഉപയോക്താക്കളെ വലച്ചുകൊണ്ട് യൂട്യൂബ് പ്രവർത്തനരഹിതമായി.ഇന്ന് രാവിലെ മുതലാണ് ആഗോളതലത്തിൽ വലിയ തോതിലുള്ള തടസ്സം അനുഭവപ്പെട്ടു തുടങ്ങിയത്. ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ ആയിരക്കണക്കിന് ആളുകളാണ് സേവനം ലഭിക്കുന്നില്ലെന്ന് പരാതിപ്പെട്ടത്.യൂട്യൂബ് ആപ്പിലും വെബ്സൈറ്റിലും വീഡിയോകൾ ലോഡ് ആകാത്തതായിരുന്നു പ്രധാന പ്രശ്നം. പലർക്കും സംതിംഗ് വെന്റ് റോങ്ങ് (Something went wrong) എന്ന എറർ മെസേജാണ് സ്ക്രീനിൽ തെളിഞ്ഞത്. ഹോം പേജ് ലോഡ് ആകാത്തതും അക്കൗണ്ടുകളിൽ നിന്ന് ഓട്ടോമാറ്റിക്കായി ലോഗ് ഔട്ട് ആയതും ഉപയോക്താക്കളെ ഏറെ ബുദ്ധിമുട്ടിച്ചു.

Read More

നിയമസഭാ തിരഞ്ഞെടുപ്പ്; നാമനിർദേശ പത്രികയുടെ സൂക്ഷ്മ പരിശോധന ഇന്ന്

സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് സ്ഥാനാർഥികൾ സമർപ്പിച്ച നാമനിർദേശപത്രികളുടെ സൂഷ്മ പരിശോധന ഇന്ന്. നിലവിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന വിവരം അനുസരിച്ച് സംസ്ഥാനത്ത് 2117 പത്രികകളാണ് ലഭിച്ചിട്ടുള്ളത്. ആകെ സ്ഥാനാർഥികൾ 1252 ആണ്. ഈ മാസം 26 ആണ് പത്രിക പിൻവലിക്കാനുള്ള അവസാന തീയതി. പല മണ്ഡലങ്ങളിലും വിമത സ്ഥാനാർഥികളുടെ ഇടപെടൽ രൂക്ഷമാണ്. ഇവരെ പിന്തിരിപ്പിക്കുവാനുള്ള തിരക്കിലാണ് നേതാക്കൾ. മാർച്ച് 15 ന് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനുശേഷം ആറ് പ്രവർത്തി ദിവസം മാത്രമാണ് പത്രിക സമർപ്പിക്കാൻ ഉണ്ടായിരുന്നത്. 26ന് പത്രിക…

Read More

ടാറ്റ മോട്ടോഴ്സ് ഇനി രണ്ട് കമ്പനികൾ; കാറുകളുടെ നിർമാണത്തിന് ടാറ്റ മോട്ടോഴ്സ് പാസഞ്ചർ വെഹിക്കിൾ ലിമിറ്റഡ്

ടാറ്റ മോട്ടോഴ്സ് ഇനി മുതൽ‌ രണ്ട് കമ്പനികൾ. കാറുകളുടെ നിർമാണത്തിന് ടാറ്റ മോട്ടോഴ്സ് പാസഞ്ചർ വെഹിക്കിൾ ലിമിറ്റഡ്, വാണിജ്യാവശ്യത്തിനുള്ള വാഹനങ്ങളുടെ നിർമാണത്തിന് ടിഎംഎൽ കൊമേഴ്സ്യൽ വെഹിക്കിൾ ലിമിറ്റഡ് എന്നിങ്ങനെയാണ് രണ്ട് കമ്പനികളായത്. കാറുകൾ, ജാഗ്വാർ ലാൻഡ് റോവർ എന്നിവയുടെ നിർമാണവും വിപണനവുമാണ് ടാറ്റ മോട്ടോഴ്സ് പാസഞ്ചർ വെഹിക്കിൾ ലിമിറ്റഡ് നിർവഹിക്കുക. ട്രക്കുകൾ, ടിപ്പറുകൾ, ബസുകൾ എന്നിവയുടെ നിർമാണവും വിപണനവുമാണ് ടിഎംഎൽ കൊമേഴ്സ്യൽ വെഹിക്കിൾ ലിമിറ്റഡ് നടത്തുക. ടിഎംഎൽ ഒരു ലിസ്റ്റഡ് സ്ഥാപനമായി തുടരും.

Read More

വാട്ടര്‍ അതോറിറ്റിയിലെ തസ്തികകള്‍ വെട്ടിക്കുറച്ചു; കുറച്ചത് ശാസ്ത്ര തസ്തികകള്‍

വാട്ടര്‍ അതോരിറ്റിയിലെ ശാസ്ത്ര തസ്തികകള്‍ വെട്ടിക്കുറച്ചതായി പരാതി. ക്ലെറിക്കല്‍ തസ്തികകള്‍ക്ക് അമിത പ്രാധാന്യം നല്‍കിയപ്പോള്‍ ജലപരിശോധനകള്‍ക്ക് ആവശ്യമായ മൈക്രോബയോളജിസ്റ്റ് തസ്തിക രണ്ടായി ചുരുക്കി. സാനിറ്ററി കെമിസ്റ്റ് തസ്തിക പൂര്‍ണമായി ഒഴിവാക്കിയെന്നും വിവരാവകാശ നിയമം വഴി ലഭിച്ച വിവരങ്ങള്‍ വ്യക്തമാക്കുന്നു. വാട്ടര്‍ അതോരിറ്റിയിലെ ശാസ്ത്ര തസ്തികകള്‍ വെട്ടിക്കുറച്ചതായി പരാതി. ക്ലെറിക്കല്‍ തസ്തികകള്‍ക്ക് അമിത പ്രാധാന്യം നല്‍കിയപ്പോള്‍ ജലപരിശോധനകള്‍ക്ക് ആവശ്യമായ മൈക്രോബയോളജിസ്റ്റ് തസ്തിക രണ്ടായി ചുരുക്കി. സാനിറ്ററി കെമിസ്റ്റ് തസ്തിക പൂര്‍ണമായി ഒഴിവാക്കിയെന്നും വിവരാവകാശ നിയമം വഴി ലഭിച്ച വിവരങ്ങള്‍…

Read More

മെഗാസ്റ്റാറിന് ‘പേരിട്ട’ ശശിധരനെ ലോകത്തിന് പരിചയപ്പെടുത്തി മമ്മൂക്ക

എനിക്കറിയാവുന്ന, എനിക്ക് മമ്മൂട്ടി എന്നു പേരിട്ടയാൾ ദാണ്ടെ…അവിടിരിപ്പുണ്ട്…’ – ഹോർത്തൂസ് സാഹിത്യോത്സവ വേദിയിൽ അതുപറഞ്ഞ് മമ്മൂക്ക സദസ്സിലേക്ക് കൈചൂണ്ടിയപ്പോൾ എല്ലാവരും കണ്ണുകൾ ഒരാളിലേക്ക് പതിഞ്ഞു. വേദിയിലേക്ക് ക്ഷണിച്ചു വരുത്തി മലയാളികളുടെ പ്രിയപ്പെട്ട മമ്മൂട്ടി അദ്ദേഹത്തെ സദസിന് പരിചയപ്പെടുത്തി. “ഇദ്ദേഹത്തിന്റെ പേര് ശശിധരൻ… എടവനക്കാടാണ് വീട്…ഇദ്ദേഹമാണ് എനിക്ക് മമ്മൂട്ടിയെന്നു പേരിട്ടത്”. കരഘോഷത്തോടെയാണ് സദസ് മമ്മൂക്കയുടെ വാക്കുകൾ കേട്ടത്. മുഹമ്മദ് കുട്ടിയെന്ന പേര് എങ്ങനെ മമ്മൂട്ടി എന്നായി എന്ന കഥ കേൾക്കാത്ത മലയാളികളില്ല.

Read More

ശബരിമല സ്വർണക്കൊള്ള; മൊഴി നൽകാൻ നടൻ ജയറാം ഇ ഡി ഓഫീസിൽ ഹാജരായി

ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് മൊഴി നൽകാൻ നടൻ ജയറാം കൊച്ചിയിലെ ഇ ഡി ഓഫീസിൽ ഹാജരായി. കഴിഞ്ഞ 38 വർഷമായി കേരളത്തിൽ അങ്ങോളമിങ്ങോളം ക്ഷേത്രങ്ങളിൽ പല പരിപാടികളിൽ ആദ്യം ക്ഷണിക്കുന്നത് തന്നെയാണ്. അവിടേക്ക് പോകാറുമുണ്ട്. അത്തരത്തിലാണ് ഇതിനും പോയത്. ഈ സംഭവത്തിന് പിന്നിൽ എന്തെങ്കിലും കള്ളത്തരം നടന്നിട്ടുണ്ടെങ്കിൽ അതെല്ലാം അന്വേഷിക്കാൻ കോടതിയും അതുമായി ബന്ധപ്പെട്ട ആളുകളും പിന്നിലുണ്ട്,എന്നിൽ നിന്നും കേസുമായി ബന്ധപ്പെട്ട് ഉപകാരപ്രദമായ എന്തെങ്കിലും ഒരു കാര്യം ലഭിച്ചാൽ അത് അന്വേഷണ സംഘത്തിന് സഹായമാകും. സത്യം…

Read More

സ്പെയിൻ ലോക ചാമ്പ്യന്മാർ

ഫുട്ബോൾ ലോകകപ്പിൽ സ്പെയിൻ ചാമ്പ്യന്മാർ. എക്സ്ട്രാ ടൈം വരെ നീണ്ട മത്സരത്തിൽ ഫെറാൻ ടോറസിനൻറെ ഒറ്റ ഗോളിലാണ് അർജൻറീനയെ സ്പെയിൻ തോൽപ്പിച്ചത്. 106-ാം മിനിറ്റിൽ ഫെറാൻ ടോറസാണ് സ്പാനിഷ് പടയുടെ വിജയഗോൾ നേടിയത്. പോസ്റ്റിനു സമീപത്തുനിന്ന് നിക്കോ വില്യംസ് തലകൊണ്ടു മറിച്ചു നൽകിയ പന്തെടുത്ത് ഷോട്ടെടുത്ത ഫെറാൻ ടോറസിനു പിഴച്ചില്ല. ഫൈനലിൽ കടന്ന രണ്ടു തവണയും വിശ്വവിജയികളായി എന്ന നേട്ടവും സ്പെയിൻ സ്വന്തമാക്കി. മത്സരത്തിൽ മിന്നുന്ന പ്രകടനമായിരുന്നു സ്പെയിൻറേത്. അവസാനനിമിഷം വരെ പോരാടിയെങ്കിലും അർജൻറീനയ്ക്ക് വിജയിക്കാനായില്ല. മത്സരത്തിലെ…

Read More

‘നമോ ഗ്രീന്‍ റെയില്‍’; രാജ്യത്തെ ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തു

ഇന്ത്യന്‍ റെയില്‍വേ ചരിത്രത്തില്‍ ഇന്ന് പുതിയ അധ്യായം. രാജ്യത്തെ ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്‌ളാഗ് ഓഫ് ചെയ്തു. ഹരിയാനയിലെ ജിന്ദ്- സോനിപ്പത്ത് റൂട്ടില്‍ ‘നമോ ഗ്രീന്‍ റെയില്‍’ എന്ന് പേരിട്ടിരിക്കുന്ന ട്രെയിന്‍ ഓടി തുടങ്ങി. ഹരിയാന ജിന്ദിലെ റെയില്‍വേ സ്റ്റേഷനില്‍ വച്ചാണ് രാജ്യത്തിന്റെ ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്‌ളാഗ് ഓഫ് ചെയ്തത്. ചടങ്ങില്‍ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ഹരിയാന മുഖ്യമന്ത്രി നയാബ് സിംഗ് സൈനിയും പങ്കെടുത്തു. ആദ്യ ഹൈഡ്രജന്‍…

Read More

നിരവധി തൊഴിൽ അവസരങ്ങളുമായി കൊച്ചി; വരാൻ പോകുന്നത് രണ്ട് ലക്ഷം അവസരങ്ങൾ

അന്താരാഷ്ട്ര നിലവാരത്തിൽ എ ഐ അധിഷ്ഠിത ഐ ടി നഗരം നിർമ്മിച്ച് രണ്ട് ലക്ഷം തൊഴിലവസരം ഉറപ്പാക്കാൻ കൊച്ചി ഇൻഫോപാർക്. മൂന്നാം ഘട്ട വികസനത്തിന്റെ ഭാഗമായാണിത്. സ്വകാര്യ കമ്പനികളുമായി സഹകരിച്ച് ഉടനെ തന്നെ നിർമാണം തുടങ്ങും. ഇൻഫോപാർക്കിനോട് ചേർന്ന് കിടക്കുന്ന കിഴക്കമ്പലം ഗ്രാമപഞ്ചായത്തിലെ 300 ഏക്കറാകും ഇതിനായി ഉപയോഗിക്കുക. എ ഐ അധിഷ്ഠിത കമ്പനികളായിരിക്കും ഐ ടി നഗരത്തിൽ പ്രവർത്തിക്കുക. പ്രവേശനം മുതൽ വെളിച്ചം, ഗതാഗതം തുടങ്ങിയ സകലതും എ ഐ നിയന്ത്രിതമായിരിക്കും.

Read More

ഇന്നും മുടങ്ങും: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രത്തിന് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രത്തിന് സാധ്യത. വൈകിട്ട് 6.45 മുതൽ രാത്രി 12.35 വരെയുള്ള സമയങ്ങളിൽ ഭാഗിക വൈദ്യുതി നിയന്ത്രണം വേണ്ടിവരുമെന്ന് കെഎസ്ഇബി. 600 മെഗാവാട്ട് മുതൽ 800 മെഗാവാട്ട് വരെ വൈദ്യുതിയുടെ കുറവ് അനുഭവപ്പെടാൻ സാധ്യതയുണ്ട്. സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം ഉയർന്നനിലയിൽത്തന്നെ തുടരുകയാണ്.‌ മുൻകാലങ്ങളിലെ സെപ്റ്റംബർ മാസത്തെ ഡിമാൻഡിൽനിന്നു ഏകദേശം 1200 മെഗാവാട്ട് വരെ കൂടിയിട്ടുണ്ട്. സംസ്ഥാനത്ത് മഴയുടെ സാഹചര്യം നിലവിൽ നിൽക്കുമ്പോഴും വൈദ്യുതി ആവശ്യകതയിൽ കാര്യമായ കുറവ് വന്നിട്ടില്ല. സാങ്കേതിക കാരണങ്ങളാൽ ദീർഘകാല…

Read More