പശ്ചിമേഷ്യൻ സംഘർഷം; കൂടുതൽ സൈനികരെ അയക്കാൻ അമേരിക്ക

പശ്ചിമേഷ്യയിലേക്ക് കൂടുതൽ സൈനികരെ അയക്കാൻ അമേരിക്ക. 10,000 സൈനികർ കൂടി പശ്ചിമേഷ്യയിലെത്തുമെന്ന് ദ വാഷിങ്ടൺ പോസ്റ്റ്. വിമാനവാഹിനിക്കപ്പലായ ജോർജ് എച്ച് ഡബ്ല്യു ബുഷിൽ 6000 സൈനികരും ബോക്‌സർ ആംഫിബിയസ് റെഡി ഗ്രൂപ്പിന്റെ ഭാഗമായ 4200 സൈനികരുമാണ് എത്തുന്നത്. മറൈൻ എക്‌സ്‌പെഡിഷനറി യൂണിറ്റും ഈ മാസം അവസാനത്തോടെ പശ്ചിമേഷ്യയിലെത്തും. വെടിനിർത്തൽ നീട്ടാൻ അമേരിക്ക ആലോചിക്കുന്നുവെന്ന റിപ്പോർട്ടുകൾ വൈറ്റ് ഹൗസ് തള്ളി. നിലവിൽ അത്തരം ഔദ്യോഗിക ആലോചനകൾ നടന്നിട്ടില്ലെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റ് വ്യക്തമാക്കി. അമേരിക്കയും ഇറാനും തമ്മിലുള്ള രണ്ടാം ഘട്ട ചർച്ച ഇസ്ലാമാബാദിൽ തന്നെ നടക്കാനാണ് സാധ്യതയെന്നും ലെവിറ്റ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *