Headlines

രാജ്യവ്യാപക സെൻസസിന് അംഗീകാരം നൽകി കേന്ദ്ര മന്ത്രിസഭ

2027ലെ രാജ്യവ്യാപക സെൻസസിന് അംഗീകാരം നൽകി കേന്ദ്ര മന്ത്രിസഭായോഗം. ഡിജിറ്റൽ സാധ്യതകൾ ഉപയോഗിച്ച് നടപ്പിലാക്കുന്ന ആദ്യ സെൻസസാണിത്. ഇതിനായി 11,718.24 കോടി രൂപയാണ് നീക്കിവെയ്ക്കുക. 2011ലാണ് അവസാനമായി രാജ്യവ്യാപകമായി സെൻസസ് നടത്തിയത്. കോവിഡ് കാരണമാണ് 2021ൽ നടക്കേണ്ടിയിരുന്ന സെൻസസ് മാറ്റിവയ്ക്കേണ്ടിവന്ന‍ിരുന്നു. 2027 ലെ സെൻസസ് ഇന്ത്യയുടെ 16-ാമത് സെൻസസും സ്വാതന്ത്ര്യത്തിനു ശേഷമുള്ള എട്ടാമത്തെ സെൻസസുമായിരിക്കും. രാജ്യത്തെ ജനങ്ങളുടെ ഭവനം, സൗകര്യങ്ങൾ, ജനസംഖ്യാശാസ്‌ത്രം, വിദ്യാഭ്യാസം, സാമ്പത്തിക പ്രവർത്തനങ്ങൾ, കുടിയേറ്റം തുടങ്ങിയ കാര്യങ്ങളെക്കുറിച്ചുള്ള സൂക്ഷ്മമായ ഗ്രാമ, പട്ടണ, വാർഡ് തല…

Read More

കോഴിക്കോട് ജില്ലയിൽ CPIM വോട്ടുകൾ ബിജെപിയ്ക്ക് ലഭിച്ചു; ജില്ലാ സെക്രട്ടറിയേറ്റിൽ വിലയിരുത്തൽ

കോഴിക്കോട് ജില്ലയിൽ സിപിഐഎം വോട്ടുകൾ ബിജെപിയ്ക്ക് ലഭിച്ചെന്ന് സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റിൽ വിലയിരുത്തൽ. സിപിഐഎമ്മിൻ്റെ എക്കാലത്തെയും ചെങ്കോട്ടയായിരുന്ന കോഴിക്കോട്ടെ പല മണ്ഡലങ്ങളിലും ദയനീയ പരാജയമാണ് ഏറ്റുവാങ്ങിയത്. തിരിച്ചടിയായത് ന്യൂനപക്ഷ ഏകീകരണം മാത്രമല്ലെന്നും അടിയുറച്ച പാർട്ടി വോട്ട് ബിജെപിക്ക് ചോർന്നതും തിരിച്ചടിക്ക് കാരണമായി. കോഴിക്കോട് നോർത്തിൽ 10000 വോട്ടിന്റെ കുറവാണ് ഉണ്ടായത്. ഗൗരവമേറിയ വിഷയമെന്നും ആഴത്തിൽ പരിശോധിക്കണമെന്നും കോഴിക്കോട് നോർത്തിൽ പരാജയപ്പെട്ട സിപിഐഎം നേതാവ് തോട്ടത്തിൽ രവീന്ദ്രൻ പറഞ്ഞു.

Read More

‘പൊലീസ് സുരക്ഷയിൽ ദർശനം ഉറപ്പാക്കും’; ദർശനം കിട്ടാതെ മടങ്ങിയ തീർത്ഥാടകരെ തിരികെ വിളിച്ച് എഡിജിപി

പത്തനംതിട്ട: ദർശനം കിട്ടാതെ മടങ്ങിയ തീർത്ഥാടകരെ തിരികെ വിളിച്ചുവരുത്തി ശബരിമലയിലെ പൊലീസ് കോഓർഡിനേറ്റർ എഡിജിപി എസ് ശ്രീജിത്ത്. പാരിപ്പള്ളിയിൽ നിന്നെത്തിയ തീർത്ഥാടകർക്കാണ് എഡിജിപി സഹായഹസ്‌തം നൽകിയത്. ആരും മടങ്ങിപ്പോകരുതെന്നും പൊലീസ് സുരക്ഷയിൽ ദർശനം ഉറപ്പാക്കുമെന്നും അദ്ദേഹം തീർത്ഥാടക സംഘത്തിന് ഉറപ്പും നൽകി. പാരിപ്പള്ളിയിൽ നിന്നെത്തിയ സ്ത്രീകളും കുട്ടികളുമടക്കമുള്ള 17 അംഗ സംഘമാണ് ദർശനം കിട്ടാതെ മടങ്ങിയത്.

Read More

ഹാന്റാ വൈറസ് ബാധ സ്ഥിരീകരിച്ച ക്രൂയിസ് കപ്പലിൽ 2 ഇന്ത്യക്കാരും; റിപ്പോർട്ട് തേടി ലോകാരോഗ്യ സംഘടന

ഹാൻറ്റാ വൈറസ് ബാധ സ്ഥിരീകരിച്ച ക്രൂയിസ് കപ്പലിൽ രണ്ട് ഇന്ത്യക്കാർ ഉണ്ടെന്ന് റിപ്പോർട്ടുകൾ.ക്രൂ അംഗങ്ങളുടെ ആരോഗ്യഅവസ്ഥ കപ്പൽ അധികൃതർ വ്യക്തമാക്കിയിട്ടില്ല. ഡച്ച് ക്രൂസ് കപ്പലായ എം വി ഹോണ്ടിയസിലാണ് ഹാൻറ്റാ വൈറസ് ബാധ സ്ഥിരീകരിച്ചത്. വൈറസ് ബാധയെ തുടർന്ന് ഇതുവരെ മൂന്നു മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കപ്പലിലുണ്ടായിരുന്ന മറ്റ് അഞ്ച് പേർക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തിൽ ലോകാരോഗ്യ സംഘടന അടിയന്തര റിപ്പോർട്ട് തേടി. മെയ് 11 ന് കപ്പൽ സ്പെയിനിലെ കാനറി ഐലൻഡിലെത്തുമ്പോൾ എല്ലാ യാത്രക്കാരെയും…

Read More

അമ്പലപ്പുഴയിൽ ജി സുധാകരൻ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കും

അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് ജി സുധാകരൻ. സിപിഐഎം അംഗത്വത്തിൽ നിന്ന് ഒഴിവാകുന്നു. പാർട്ടിക്ക് എതിരെ ഒന്നും പറയില്ല. വ്യക്തിഹത്യ ഇല്ല. കമ്മ്യൂണിസ്റ്റുകാർക്കെതിരെ ഒന്നും പറയാൻ താൻ തയ്യാറല്ല. ആരും പിന്തുണയ്ക്കുന്ന കാര്യം അറിയിച്ചിട്ടില്ല. ആരുടെയും പിന്തുണക്കു പോകില്ല. സ്വതന്ത്രൻ ആണ്. പിന്തുണ നൽകുമെന്ന് പറഞ്ഞ് ആരും വന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Read More

16 മുതൽ ‘വസ്‌മ്‌’ സീസൺ; കുവൈത്തിൽ മഴക്കാലത്തിന് തുടക്കം

കുവൈത്ത് സിറ്റി: കുവൈത്തിലെ സ്വാഭാവിക മഴക്കാലമായ ‘വസ്‌മ്‌’ സീസൺ 16ന്‌ ആരംഭിക്കുമെന്ന് അൽ- അജൈരി സയന്റിഫിക് സെന്റർ. മരുഭൂമിയിലെ കടുത്ത വേനലിനുശേഷം തണുപ്പും പുതുമയും പകരുന്ന സീസൺ 52 ദിവസം നീണ്ടുനിൽക്കും. കുവൈത്തിലെ പ്രകൃതിജീവിതത്തിന് പുതുജീവൻ പകരുന്ന നിർണായക കാലഘട്ടങ്ങളിലൊന്നാണിത്‌. വസ്‌മ്‌ സീസൺ ആരംഭിക്കുന്നത് പ്രകൃതിയിൽ ഗുണപരമായ മാറ്റങ്ങൾ വരുത്തും. കർഷകർക്കും യാത്രക്കാർക്കും സമാനമായി ആശ്വാസം പകരുന്ന ഈ കാലം, കുവൈത്തിലെ പ്രകൃതിയുടെ പുതുജന്മത്തിന്റെ പ്രതീകമായും കണക്കാക്കപ്പെടുന്നു.

Read More

മോദി ഏപ്രിൽ 4ന് പാലായിലും തിരുവനന്തപുരത്തും

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഏപ്രിൽ 4ന് പാലായിലും തിരുവനന്തപുരത്തും എത്തും. പാലാ, പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി, വൈക്കം അടങ്ങുന്ന സുപ്രധാന നിയോജക മണ്ഡലങ്ങളുടെ തിരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കും. തുടർന്ന് തിരുവനന്തപുരം നഗരത്തിൽ റോഡ് ഷോയും നടത്തും.

Read More

വഞ്ചിനാട് എക്സ്പ്രസിന് തിരുവനന്തപുരം പേട്ടയിൽ പുതിയ സ്റ്റോപ്പ് അനുവദിച്ച് റെയിൽവേ

കേരളത്തിലെ ഏറ്റവും തിരക്കേറിയ ട്രെയിൻ സർവീസുകളിൽ ഒന്നായ വഞ്ചിനാട് എക്സ്പ്രസിന് തിരുവനന്തപുരം പേട്ട റെയിൽവേ സ്റ്റേഷനിൽ പുതിയ സ്റ്റോപ്പ് അനുവദിച്ചതായി ഔദ്യോഗിക അറിയിച്ചു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ നിന്നും ആരംഭിച്ച് എറണാകുളം ജംഗ്ഷൻ വരെ സർവീസ് നടത്തുന്ന വഞ്ചിനാട് എക്സ്പ്രസിനാണ് ഈ പുതിയ താൽക്കാലിക സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്. പതിവായി യാത്ര ചെയ്യുന്ന നിരവധി ആളുകൾക്ക് വലിയ രീതിയിലുള്ള ആശ്വാസം നൽകുന്നതാണ് പുതിയ തീരുമാനമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി വ്യക്തമാക്കി.

Read More

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ

പ്രധാനമന്ത്രിയും നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽസെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ. പ്രധാനമന്ത്രിയുടെ വസതിയിൽ നടന്ന കൂടിക്കാഴ്ചയിൽ രാഷ്‌ട്രീയം ചർച്ച ചെയ്തിട്ടില്ലെന്നും നിയമസഭാ തിരഞ്ഞെടുപ്പിലെ നിലപാട് സംബന്ധിച്ച് സമസ്ത ഇതുവരെ ചർച്ച നടത്തിയിട്ടില്ലെന്നും കാന്തപുരം വ്യക്തമാക്കി.

Read More

‘ബിജെപി വളർന്നുകൊണ്ടിരിക്കുകയാണ്, 30 സീറ്റ് ഉറപ്പ്’; ക്രൈസ്‌തവരുടെ വോട്ടും ലഭിക്കുമെന്ന് അനിൽ ആന്റണി

ന്യൂഡൽഹി: കേരളത്തിൽ ബിജെപി ഭരിക്കുന്ന കാലം അടുത്തുവരികയാണെന്ന് പാർട്ടി ദേശീയ സെക്രട്ടറി അനിൽ ആന്റണി. 30 സീറ്റ് ബിജെപിക്ക് ലഭിക്കുമെന്ന് പറഞ്ഞത് കൃത്യമായ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ്. ഇടത് വലത് മുന്നണികൾ കേരളത്തിൽ കപട മത്സരമാണ് നടത്തുന്നത്. ക്രൈസ്‌തവ വിഭാഗത്തിന്റെ വോട്ടും ഇത്തവണ ബിജെപിക്ക് ലഭിക്കുമെന്നും അനിൽ ആന്റണി പറഞ്ഞു.

Read More