കാനഡ, യുഎസ്എ, മെക്സിക്കോ എന്നീ രാജ്യങ്ങളിലെ വിവിധ സ്റ്റേഡിയങ്ങളില്‍ നടക്കുന്ന ഫിഫ ലോകകപ്പിന് ഫുട്ബോള്‍ മത്സരങ്ങള്‍ കാണാന്‍ ലോകം കാത്തിരിക്കുമ്പോള്‍ ഇന്ത്യയില്‍ മത്സരങ്ങള്‍ കാണാന്‍ കഴിയുമോ എന്ന ആശങ്കയിലാണ് ആരാധകര്‍. ജൂണ്‍ 12ന് ആരംഭിക്കുന്ന ലോകകപ്പിന്റെ ഇന്ത്യന്‍ സംപ്രേഷണാവകാശം ഇതു വരെ വിറ്റുപോകാത്തതാണ് ഫുട്ബോള്‍ പ്രേമികളെ ആശങ്കപ്പെടുത്തുന്നത്. ജപ്പാന്, ഇന്തൊനേഷ്യ സിംഗപ്പൂര്‍, ഹോങ്കോങ് തുടങ്ങി വിവിധ ഏഷ്യന്‍ രാജ്യങ്ങളിലെ സംപ്രേഷണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കഴിഞ്ഞ ദിവസം ഫിഫ പുറത്തുവിട്ടിരുന്നെങ്കിലും ഈ പട്ടികയില്‍ ഇന്ത്യ ഉണ്ടായിരുന്നില്ല. ഇതോടെയാണ് ആശങ്ക ഉടലെടുത്തത്. ഒരു മാസത്തെ ഇടവേള മാത്രമാണ് ലോക കപ്പ് മത്സരങ്ങള്‍ തുടങ്ങാനുള്ളത്.
ഫുട്ബോള്‍ ലോകകപ്പ് മത്സരങ്ങള്‍ നഷ്ടപ്പെടുമോ? ഇന്ത്യയിലെ സംപ്രേക്ഷണ അവകാശം വാങ്ങാതെ കമ്പനികള്‍, ആരാധകര്‍ക്ക് ആശങ്ക?


