സില്‍വര്‍ ലൈന്‍ അവസാനിച്ചു, ശേഷിക്കുന്നത് മഞ്ഞക്കുറ്റികള്‍ മാത്രം, ഇനി ആര്‍ആര്‍ടിഎസ്

ഏറെ കൊട്ടിഘോഷിച്ച സില്‍വര്‍ ലൈന്‍ പദ്ധതി ഒടുവില്‍ സര്‍ക്കാരും ഉപേക്ഷിച്ചു. കെ റെയില്‍ വരും എന്നായിരുന്നു സംസ്ഥാന സര്‍ക്കാറിന്റെ പ്രഖ്യാപനം. എന്നാല്‍ കേരളത്തില്‍ അതിശക്തമായ പ്രതിഷേധം ഉയര്‍ന്നതോടെ കെ റെയില്‍ പദ്ധതിയുമായി സര്‍ക്കാരിന് മുന്നോട്ടുപോവാന്‍ കഴിയാതെ വരികയായിരുന്നു. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള അതിവേഗ റെയില്‍ പദ്ധതിയായിരുന്നു സില്‍വര്‍ ലൈന്‍. നാല് മണിക്കൂര്‍ കൊണ്ട് കാസര്‍ഗോഡ് നിന്നും തിരുവനന്തപുരത്തേക്ക് എത്തുമെന്നതായിരുന്നു പദ്ധതിയുടെ ഏറ്റവും വലിയ പ്രത്യേകതയായി സര്‍ക്കാര്‍ മുന്നോട്ട് വച്ചത്. എന്നാല്‍, ജനവാസ കേന്ദ്രങ്ങളിലൂടെയുളള സില്‍വര്‍ ലൈനിനെതിരെ…

Read More

കേരള വന ഭേദഗതി ബിൽ നിയമമായി; അംഗീകാരം നൽകി ഗവർണർ

കേരള വന ഭേദഗതി ബില്ലിന് ഗവർണർ അംഗീകാരം നൽകി. സ്വകാര്യ ഭൂമിയിലെ ചന്ദനമരം മുറിച്ച് വനം വകുപ്പ് മുഖേന വിൽപ്പന നടത്താന്‍ അനുവദിക്കുന്ന വ്യവസ്ഥയാണ് ബില്ലിൽ എടുത്തുപറയാവുന്നത്. ഇങ്ങനെ മുറിച്ച് വിൽപ്പന നടത്തുന്ന ചന്ദനമരത്തിന്റെ വില ഭൂ ഉടമയ്ക്ക് ലഭിക്കുന്നതാണ്. നിയമം പ്രാബല്യത്തില്‍ വരുന്നതോടെ സംസ്ഥാനത്ത് ചന്ദന കൃഷി വ്യാപിക്കുമെന്നും കര്‍ഷകര്‍ക്ക് വലിയ സാമ്പത്തിക നേട്ടം ഉണ്ടാക്കാന്‍ സാധിക്കുമെന്നും വനം മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു.

Read More

കുവൈറ്റിൽ നിന്നും ഡൽഹിയിലേക്കുള്ള വിമാനത്തിന് ബേംബ് ഭീഷണി

കുവൈറ്റിൽ നിന്നും ഡൽഹിയിലേക്കുള്ള വിമാനത്തിന് ബേംബ് ഭീഷണി. ഭീഷണിയെ തുടർന്ന് വിമാനം അഹമ്മദാബാദിലേക്ക് വഴി തിരിച്ചുവിട്ടു. ടിഷ്യു പേപ്പറിലാണ് ഭീഷണി സന്ദേശം ലഭിച്ചത്. യാത്രക്കാർ സുരക്ഷിതരെന്നും എല്ലാ പരിശോധനകളും പൂർത്തിയാക്കിയതായും ഇൻഡിഗോ കമ്പനി അറിയിച്ചു. ഇന്ന് രാവിലെയാണ് സംഭവം നടന്നത്.

Read More

ലാഭമെടുപ്പില്‍ കൂപ്പുകുത്തി സ്വര്‍ണം; ഇന്ന് ഒറ്റയടിക്ക് കുറഞ്ഞത് അയ്യായിരം രൂപയിലേറെ

ലാഭമെടുപ്പില്‍ കൂപ്പുകുത്തി സ്വര്‍ണം. സംസ്ഥാനത്ത് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് ഒറ്റയടിക്ക് 5,240 രൂപ കുറഞ്ഞു. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന് 1,25,120 രൂപയായി. ഗ്രാമിന് 655 രൂപയാണ് ഇന്ന് ഇടിഞ്ഞിരിക്കുന്നത്. ഗ്രാമിന് 15,640 രൂപയാണ് ഇന്നത്തെ വില്‍പ്പന വില.

Read More

വൈക്കം നഗരസഭ വർക്കിംഗ് ഗ്രൂപ്പ് പൊതുയോഗം നടത്തി

വൈക്കം: വൈക്കം നഗരസഭയുടെ 2026-27വാർഷിക പദ്ധതി രൂപീകരണത്തിനു മുന്നോടിയായി വർക്കിംഗ് ഗ്രൂപ്പ് പൊതുയോഗം സംഘടിപ്പിച്ചു. വൈസ് ചെയർമാൻ സൗദാമിനി അഭിലാഷിൻ്റെ അധ്യക്ഷതയിൽ ചേർന്ന വർക്കിംഗ്‌ഗ്രൂപ്പ് പൊതുയോഗം ചെയർമാൻ അബ്ദുൾ സലാം രാവുത്തർ ഉദ്ഘാടനം ചെയ്തു. സ്റ്റാൻൻ്റിംഗ് കമ്മറ്റി ചെയർമാൻമാരുടെയും കൗൺസിലർമാരുടേയും നേതൃത്വത്തിൽ 17 വർക്കിംഗ് ഗ്രൂപ്പുകൾ ചേർന്ന് പദ്ധതികളെപ്പറ്റി ചർച്ച നടത്തി. യോഗത്തിന് വികസന കാര്യ സ്റ്റാൻ്റിoഗ് കമ്മറ്റി ചെയർമാൻ ബിരാജശേഖരൻ സ്വാഗതം ആശംസിച്ചു. ആശംസകൾ അർപ്പിച്ചു കൊണ്ട് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മാരായ ഗീതപുരുഷൻ, കെ.ബി.ഗിരിജാകുമാരി,…

Read More

ശബരിമല സ്വര്‍ണക്കൊള്ള: എസ്‌ഐടിയുടെ ചോദ്യമുനയില്‍ നടന്‍ ജയറാം

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കുറ്റപത്രം വേഗത്തില്‍ സമര്‍പ്പിക്കാന്‍ പ്രത്യേക അന്വേഷണസംഘം അതിവേഗ നീക്കങ്ങള്‍ നടത്തുന്നതിനിടെ നടന്‍ കേസില്‍ നടന്‍ ജയറാമിനേയും ചോദ്യം ചെയ്തു. ചെന്നെയിലെ വീട്ടിലെത്തിയാണ് ജയറാമിനെ എസ്‌ഐടി ചോദ്യം ചെയ്തത്. ഇന്നലെ രാത്രിയാണ് പ്രത്യേക അന്വേഷണസംഘം ജയറാമിന്റെ വീട്ടിലെത്തിയത്.

Read More

എറണാകുളത്തപ്പൻ ക്ഷേത്രത്തിലെ അന്നദാനം മമ്മൂട്ടി ഉദ്ഘാടനം ചെയ്‌തു

എറണാകുളത്തപ്പൻ അമ്പലത്തിൽ പ്രസാദമൂട്ട് ഉദ്ഘാടനം ചെയ്ത് മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി.എട്ട് ദിവസം നീണ്ടുനിൽക്കുന്ന ഉത്സവത്തിന്റെ അഞ്ചാം ദിവസാണ് മെഗാ സ്റ്റാർ എത്തിയത്. പത്മഭൂഷൺ പ്രഖ്യാപിച്ച ശേഷം മമ്മൂട്ടി പങ്കെടുക്കുന്ന പ്രധാന പരിപാടി കൂടിയായിരുന്നു ഇത്.

Read More

ദീപക്കിന്‍റെ ആത്മഹത്യ: പ്രതി ഷിംജിതക്ക് ജാമ്യമില്ല

ദീപക്കിന്‍റെ ആത്മഹത്യയിൽ പ്രതി ഷിംജിത മുസ്തഫക്ക് ജാമ്യമില്ല. കുന്ദമംഗലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം നിഷേധിച്ചത്. ഷിംജിത നൽകിയ ജാമ്യാപേക്ഷയിലാണ് വിധി. ദീപക് ജീവനൊടുക്കിയത് ഷിംജിത ദൃശ്യങ്ങൾ പ്രചരിച്ചതോടെയെന്ന് കേസ്.ശനിയാഴ്ചയായിരുന്നു ജാമ്യാപേക്ഷയില്‍ വിശദമായ വാദം കോടതി കേട്ടത്. ഷിംജിത നിരപരാധിയാണെന്നായിരുന്നു അഭിഭാഷകൻ ടി.പി ജുനൈദിന്റെ വാദം. മനഃപൂർവമുള്ള പ്രവർത്തിയാണെന്ന് വാദിഭാഗം അഭിഭാഷകൻ കെപി രാജഗോപാലനും വാദിച്ചിരുന്നു.

Read More

‘എല്ലാ വ്യാപാര കരാറുകളുടെയും മാതാവ്’, ഇന്ത്യ യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ ഒപ്പുവച്ചെന്ന് പ്രധാനമന്ത്രി

ഇന്ത്യ യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ പൂർത്തി ആയതായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്നലെ യൂറോപ്യൻ യൂണിയനും ഇന്ത്യയും തമ്മിൽ ഒരു വലിയ കരാർ ഒപ്പുവച്ചു. എല്ലാ വ്യാപാര കരാറുകളുടെയും മാതാവ് എന്ന് ആണ് ഈ കരാറിനെ ആളുകൾ വിളിക്കുന്നത് എന്നും പ്രധാന മന്ത്രി പറഞ്ഞു. ഇന്ത്യയിലെയും യൂറോപ്പിലെയും പൊതുജനങ്ങൾക്ക് വലിയ അവസരങ്ങൾ ഈ കരാർ കൊണ്ടുവരും. ലോകത്തിലെ രണ്ട് പ്രധാന സമ്പദ്‌വ്യവസ്ഥകൾ തമ്മിലുള്ള പങ്കാളിത്തത്തിന്റെ ഉത്തമ ഉദാഹരണമാണിത്. ജനാധിപത്യത്തോടും നിയമവാഴ്ചയോടുമുള്ള ഇരു രാജ്യങ്ങളുടെയും പ്രതിബദ്ധതയെ ഈ…

Read More

ശബരിമലയിൽ മകരവിളക്ക് ദിനത്തിൽ സിനിമ ഷൂട്ട്: അനുരാജ് മനോഹറിന് എതിരെ കേസ്

ശബരിമലയിൽ മകരവിളക്ക് ദിനത്തിൽ സിനിമ ഷൂട്ട് നടത്തിയതിൽ സംവിധായകൻ അനുരാജ് മനോഹറിന് എതിരെ കേസെടുത്ത് വനംവകുപ്പ്. പത്തനംതിട്ട റാന്നി ഡിവിഷനാണ് കേസെടുത്തത്. പമ്പയിലാണ് ചിത്രീകരണം നടത്തിയത് എന്നായിരുന്നു സംവിധായകന്റെ വാദം. വനത്തിൽ അതിക്രമിച്ചു കയറിയതിനാണ് വനംവകുപ്പ് കേസെടുത്തിരിക്കുന്നത്.

Read More