കുംഭമാസ പൂജകൾക്കായി ശബരിമല നട ഫെബ്രുവരി 12ന് തുറക്കും

കുംഭമാസ പൂജകൾക്കായി ശബരിമല നട ഫെബ്രുവരി 12ന് തുറക്കും. 12ന് വൈകിട്ട് 5 മണിക്ക് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി പ്രസാദ് ഇ.ഡി നടതുറന്ന് ദീപം തെളിയിക്കും. ശേഷം പതിനെട്ടാം പടിക്ക് താഴെ ആഴിയിൽ അഗ്നി പകരും. കുംഭമാസം ഒന്നാം തീയതിയായ ഫെബ്രുവരി 13ന് രാവിലെ അഞ്ചുമണിക്കാണ് ദർശനത്തിനായി നട തുറക്കുക. കുംഭമാസം ഒന്നു മുതൽ ദീപാരാധനയ്ക്ക് ശേഷം പതിനെട്ടാം പടിയിൽ പടിപൂജ ഉണ്ടായിരിക്കും. കുംഭമാസ പൂജകൾ പൂർത്തിയാക്കി ഫെബ്രുവരി 17ന് രാത്രി 10…

Read More

എ ഐ ഉള്ളടക്കം പ്രത്യേകം രേഖപ്പെടുത്തണം; ഐ ടി നിയമം ഭേദഗതി ചെയ്‌ത്‌ കേന്ദ്രം

സാമൂഹ്യ മാധ്യമങ്ങളിൽ പിടിമുറുക്കി കേന്ദ്രം. എ.ഐ ഉള്ളടക്കങ്ങളുടെ ദുരുപയോഗം തടയാന്‍ നിയമങ്ങൾ കർശനമാക്കി. നിയമവിരുദ്ധമെന്ന് സർക്കാർ സംവിധാനങ്ങൾ പറയുന്ന ഉള്ളടക്കം നീക്കം ചെയ്യാനുള്ള സാവകാശം വെട്ടിക്കുറച്ചും എഐ നിർമ്മിത ഉള്ളടക്കത്തിനടക്കം കർശന നിയന്ത്രണം ഏർപ്പെടുത്തിയും 2021ലെ ഐടി നിയമം ഭേദഗതി ചെയ്ത് ഉത്തരവിറക്കി.നേരത്തെ തന്നെ എ ഐ ഉള്ളടക്കങ്ങളുടെ ദുരുപയോഗവുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ഉയർന്നിരുന്നു, ഈ പശ്ചാത്തലത്തിലാണ് നിയമങ്ങൾ കർശനമാക്കി കൊണ്ട് കേന്ദ്രം ഐ ടി നിയമങ്ങളിൽ ഭേദഗതി കൊണ്ടുവന്നത്.

Read More

സംസ്ഥാനത്ത് പകൽ സമയത്തെ താപനിലയിൽ ഗണ്യമായ വർധനവ്; ജാ​ഗ്രത നിർദേശം

സംസ്ഥാനത്ത് പകൽ സമയത്തെ താപനിലയിൽ ഗണ്യമായ വർധന രേഖപ്പെടുത്തുന്നുണ്ടെന്ന് കാലാവസ്ഥ വകുപ്പ്. സാധാരണയെക്കാൾ 4 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നിട്ടുണ്ട്. വരും ദിവസങ്ങളിലും വരണ്ട അന്തരീക്ഷാവസ്ഥ തുടരുമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.ഇതോടെ സംസ്ഥാനത്ത് പകൽ താപനില 34 മുതൽ 37 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ട്.

Read More

കേന്ദ്രസർക്കാരിന്റെ തൊഴിലാളി വിരുദ്ധനയം; ദേശീയ പണിമുടക്ക് ഇന്ന് അർധരാത്രി മുതൽ

രാജ്യത്തെ കേന്ദ്ര തൊഴിലാളി സംഘടനകളും, കർഷക സംഘടനകളും സംയുക്തമായി പ്രഖ്യാപിച്ച പൊതുപണിമുടക്ക് ഇന്ന് അർധരാത്രി മുതൽ. കേന്ദ്രസർക്കാരിന്റെ തൊഴിൽ കോഡുകൾ പിൻവലിക്കണം എന്നതടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്. 10 ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ പ്രഖ്യാപിച്ച പൊതുപണിമുടക്കിൽ 30 കോടി തൊഴിലാളികൾ പങ്കെടുക്കുമെന്ന് തൊഴിലാളി സംഘടനകൾ അറിയിച്ചു. രാത്രി 12 മണിക്ക് ആരംഭിക്കുന്ന 24 മണിക്കൂർ പണിമുടക്ക് നാളെ അർധരാത്രി 12 മണി വരെയാണ്. സ്വകാര്യബസ് –കെഎസ്ആർടിസി ജീവനക്കാരും പണിമുടക്കിൽ പങ്കെടുക്കുന്നതിനാൽ ഗതാഗതം സ്തംഭിക്കും. പാൽവിതരണം, പത്രങ്ങൾ, ആശുപത്രികൾ,…

Read More

ഔദ്യോഗിക ചടങ്ങുകളിൽ ഇനി വന്ദേമാതരം ആലപിക്കുന്നത് നിർബന്ധം: ഉത്തരവിറക്കി ആഭ്യന്തരമന്ത്രാലയം

ഔദ്യോഗിക ചടങ്ങുകളിൽ ഇനി വന്ദേമാതരം ആലപിക്കുന്നത് നിർബന്ധം. ദേശീയപതാക ഉയർത്തൽ, രാഷ്ട്രപതിയുടെ സന്ദർശനം , രാഷ്ട്രപതിയുടെ അഭിസംബോധന തുടങ്ങിയ ചടങ്ങുകളിൽ ആണ് വന്ദേമാതരം നിർബന്ധമാക്കിയത്. ഇത് സംബന്ധിച്ച് ആഭ്യന്തരമന്ത്രാലയം ഉത്തരവിറക്കി. ദേശീയ ഗീതത്തിൻ്റെ 150-ാം വാർഷികത്തോട് അനുബന്ധിച്ചാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ ഉത്തരവ്. വന്ദേമാതരത്തിന്റെ 6 ചരണങ്ങൾ ഉള്ള മൂന്ന് മിനിറ്റ് 10 സെക്കൻഡ് ദൈർഘ്യമുള്ള പതിപ്പ് ആണ് നിർബന്ധമാക്കിയത്. ഗവർണർമാരുടെ പരിപാടികളിലും വന്ദേമാതരം നിർബന്ധമാക്കി. വന്ദേമാതരം ആലപിക്കുന്ന ഇത്തരം ചടങ്ങുകളിൽ സദസിലുള്ളവർ എഴുന്നേറ്റു നിൽക്കണമെന്നും ദേശീയ ഗാനവും ദേശീയഗീതവും…

Read More

ശബരിമല സ്വർണ്ണക്കൊള്ള; നടൻ ജയറാമിന് ഇഡി സമൻസ്

ശബരിമല സ്വർണ്ണക്കൊള്ളയിൽ വിവരങ്ങൾ ചോദിച്ചറിയാൻ നടൻ ജയറാമിന് ഇഡി സമൻസ് അയച്ചു. അടുത്ത ചൊവ്വാഴ്ച്ച ഹാജരാകാനാണ് നിർദേശം. ശബരിമല കട്ടിളപ്പാളി ജയറാമിന്റെ വീട്ടിലെത്തിച്ച് പൂജ നടത്തുന്ന ചിത്രങ്ങൾ പുറത്തുവന്നിരുന്നു. ഇതുവഴി ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക നേട്ടം ഉണ്ടായിട്ടുണ്ടോ എന്ന് ചോദിച്ച് അറിയാനാണ് ജയറാമിനെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നത്.

Read More

തേനീച്ചവളർത്തലിൽ സൗജന്യ പരിശീലനം

കേന്ദ്ര ഗവൺമെന്റിന്റെ MSME മന്ത്രാലയത്തിന്റെ ധനസഹായത്തോടെ തിരുവനന്തപുരം വെള്ളായണി കാർഷികകോളേജിലെ ദക്ഷിണ മേഖലാ പ്രാദേശിക കാർഷിക ഗവേഷണകേന്ദ്രത്തിന്റെ കീഴിൽ വരുന്ന അഖിലേന്ത്യാ സംയോജിത തേനീച്ച പരാഗണ ഗവേഷണ കേന്ദ്രത്തിൽ “തേനീച്ചവളർത്തൽ” എന്ന വിഷയത്തിൽ 2026 ഫെബ്രുവരി മാർച്ച് മാസങ്ങളിൽ നടത്താൻ ഉദ്ദേശിക്കുന്ന ആറാഴ്ച്ചത്തെസൗജന്യ പരിശീലന പരിപാടിയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.ശാസ്ത്രീയമായ തേനീച്ച വളർത്തൽ, തേനീച്ച കൂട്ടിൽ നിന്നും ലഭിക്കുന്ന തേൻ,മെഴുക് എന്നിവയുടെ സംസ്ക്കരണവും, മൂല്യവർദ്ധനവും വിപണനവും,ശാസ്ത്രീയമായ തേനീച്ച വളർത്തലിലൂടെ സുസ്ഥിരമായ വരുമാന മാർഗ്ഗം ഉണ്ടാക്കുക, ചെറുതേനീച്ച വളർത്തൽ എന്നിവയുമായി…

Read More

ഹോം ഗ്രൗണ്ട് ആയി കൊച്ചി തുടരും; ഔദ്യോഗിക പ്രഖ്യാപനവുമായി കേരള ബ്ലാസ്റ്റേഴ്സ്

ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഹോം ഗ്രൗണ്ട് ആയി കൊച്ചി കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം തുടരും. ഔദ്യോഗിക പ്രഖ്യാപനവുമായി കേരള ബ്ലാസ്റ്റേഴ്സ് ക്ലബ്. ബ്ലാസ്റ്റേഴ്‌സിന് ആകെ 8 ഹോം മത്സരങ്ങളാണ് ഉണ്ടാകുക. ഫെബ്രുവരി 22ന് മുംബൈ സിറ്റിക്കെതിരെയാണ് ആദ്യ മത്സരം. മത്സരങ്ങള്‍ കൊച്ചിയില്‍ വേണമെന്ന് അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ താല്‍പര്യമറിയിച്ചെന്നും കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം വിട്ടുകൊടുക്കാന്‍ സമ്മതമെന്നും ജിസിഡിഎ അറിയിച്ചിരുന്നു. ഐഎസ്എൽ തുടങ്ങിയതു മുതൽ കൊച്ചിയായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ഹോം ​ഗ്രൗണ്ട്.

Read More

ട്വന്റി 20 ലോകകപ്പ്: ഇന്ത്യ-പാകിസ്താൻ മത്സരം നടക്കും, ചർച്ച വിജയം കണ്ടെന്ന് ഐസിസി

പാകിസ്താൻ ക്രിക്കറ്റ് ബോർഡിന്റെ ബഹിഷ്കരണ നാടകം അവസാനിച്ചു. ട്വന്റി 20 ലോകകപ്പിൽ ഇന്ത്യ-പാകിസ്താൻ മത്സരം നടക്കും. പാകിസ്താൻ ക്രിക്കറ്റ് ബോർഡുമായി നടത്തിയ ചർച്ച വിജയം കണ്ടെന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ. ബംഗ്ലാദേശിൽ ലോകകപ്പിന് ഏർപ്പെടുത്തിയിരുന്ന പ്രദർശന വിലക്കും നീങ്ങും. ആരാധകർക്ക് ലോകകപ്പ് കാണുന്നതിന് ആവശ്യമായ സൗകര്യം ഒരുക്കുമെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്‌ ഉറപ്പ് നൽകി. ഇന്ത്യ- പാക് മത്സരം ഞായറാഴ്ച നടക്കും.

Read More

ശബരിമലയിലെ കൊടിമര പുനഃപ്രതിഷ്ഠ: പ്രത്യേക അന്വേഷണ സംഘത്തെ ഇന്ന് തീരുമാനിക്കും

ശബരിമലയിലെ കൊടിമര പുനപ്രതിഷ്ഠയിൽ ഹൈക്കോടതി നിർദ്ദേശ പ്രകാരം പ്രത്യേക അന്വേഷണ സംഘത്തെ വിജിലൻസ് ഡയറക്ടർ ഇന്ന് തീരുമാനിക്കും. കൊടിമരത്തിന്റെ നിർമ്മാണവും ഇൻസ്റ്റലേഷനുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും,രേഖകളും,മഹസറുകളും, അക്കൗണ്ടുകളും,അനുബന്ധ രേഖകളും, കൈമാറാനാണ് കോടതി നിർദ്ദേശം. 30 ദിവസത്തിനകം പ്രാഥമിക റിപ്പോർട്ട്‌ നൽകണമെന്നും കോടതി ഉത്തരവിട്ടിരുന്നു.

Read More