കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടിട്ട് ഒന്‍പത് വര്‍ഷം; കടന്നുപോയത് രാജ്യത്തിന്റെ മനസാക്ഷിയെ ഞെട്ടിച്ച ട്വിസ്റ്റുകളുടേയും പോരാട്ടങ്ങളുടേയും ഒന്‍പതാണ്ടുകള്‍

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടിട്ട് ഒന്‍പത് വര്‍ഷം. 2017 ഫെബ്രുവരി പതിനേഴിനാണ് കേരളത്തെ നടുക്കിയ സംഭവം ഉണ്ടായത്. കേസില്‍ ആറ് പ്രതികള്‍ ശിക്ഷിക്കപെട്ടു. നടന്‍ ദിലീപ് അടക്കമുള്ളവരെ കുറ്റവിമുക്തമാക്കിയ നടപടിക്കെതിരെ പ്രോസിക്യൂഷന്‍ ഈ ആഴ്ച അപ്പീല്‍ നല്‍കും. തൃശൂരില്‍ നിന്ന് എറണാകുളത്തേക്കുള്ള യാത്രയിലാണ് നടി ക്രൂര ബലാത്സംഗത്തിന് ഇരയായത്. വൈകാതെ സംഭവം റേപ്പ് ക്വട്ടേഷന്‍ എന്ന് പോലീസ് കണ്ടെത്തി. പള്‍സര്‍ സുനി എന്നയാള്‍ നേതൃത്വം നല്‍കിയ അക്രമത്തില്‍ അയാള്‍ക്കൊപ്പം 5 പേര്‍ കൂടിയുണ്ടായിരുന്നു. കൊട്ടേഷന്‍ നല്‍കിയത് നടന്‍ ദിലീപ്…

Read More

​കടുത്തുരുത്തി ടൗൺ ബൈപ്പാസ് നിർമാണം അന്തിമഘട്ടത്തിൽ

കടുത്തുരുത്തി: കടുത്തുരുത്തി ടൗൺ ബൈപ്പാസിന്റെ നിർമാണ പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിൽ. റോഡ് ബലവത്താക്കാനുള്ള ജോലികളാണ് നടന്നുവരുന്നത് . ഫെബ്രുവരി അവസാനത്തോടെ ബിറ്റുമിൻ മെക്കാഡം ജോലികളും മാർച്ച് രണ്ടാം വാരത്തിൽ ബിറ്റുമിൻ കോൺക്രീറ്റ് ടാറിംഗും പൂർത്തിയാക്കുമെന്ന് അഡ്വ.മോൻസ് ജോസഫ് എം.എൽ.എ പറഞ്ഞു.ബൈപാസിന്റെ അവസാനഘട്ട നിർമാണത്തിനായി 9.67 കോടി രൂപയാണ് ചെലവഴിക്കുന്നത്. സംരക്ഷണഭിത്തി നിർമാണം, റോഡ് ഉയർത്തുന്നതിനുള്ള പ്രവർത്തനങ്ങൾ, ബ്ലോക്ക് ജംഗ്ഷന് സമീപം ഗ്രാമീണ റോഡിൽ അടിപ്പാത നിർമാണം, വെള്ളക്കെട്ട് ഒഴിവാക്കാനുള്ള ക്രമീകരണങ്ങൾ, ബി.എം. ആൻഡ് ബി.സി. ടാറിങ്, റോഡിന്റെ ഇരുവശവും…

Read More

കോട്ടയം മെഡിക്കൽ കോളജിലെ സർജിക്കൽ ബ്ലോക്ക്‌ ഉള്‍പ്പെടെയുള്ള വികസന പദ്ധതികള്‍ നാടിന് സമര്‍പ്പിച്ചു

കോട്ടയം: പത്തുവർഷം കൊണ്ട് കിഫ്ബിയിലൂടെ ഒരുലക്ഷം കോടി രൂപയുടെ വികസന പ്രവർത്തനങ്ങള്‍ നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കിഫ്ബിയില്‍നിന്നും 257 കോടി രൂപ ചെലവിട്ടു നിർമിച്ച പുതിയ സർജിക്കൽ ബ്‌ളോക്ക് ഉള്‍പ്പെടെ കോട്ടയം മെഡിക്കൽ കോളജിലെ 15 വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. കഴിഞ്ഞ സർക്കാരിന്‍റെ കാലത്ത് 50000 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് കിഫ്ബി വഴി ലക്ഷ്യമിട്ടതെങ്കിലും അത് 62000 കോടി രൂപയായി ഉയർന്നു. ഈ സർക്കാരിന്‍റെ കാലത്ത്…

Read More

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ

പ്രധാനമന്ത്രിയും നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽസെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ. പ്രധാനമന്ത്രിയുടെ വസതിയിൽ നടന്ന കൂടിക്കാഴ്ചയിൽ രാഷ്‌ട്രീയം ചർച്ച ചെയ്തിട്ടില്ലെന്നും നിയമസഭാ തിരഞ്ഞെടുപ്പിലെ നിലപാട് സംബന്ധിച്ച് സമസ്ത ഇതുവരെ ചർച്ച നടത്തിയിട്ടില്ലെന്നും കാന്തപുരം വ്യക്തമാക്കി.

Read More

ഷോട്ട് പുട്ടിൽ റെക്കോർഡ് മെച്ചപ്പെടുത്തി കൃഷ്ണ

അമേരിക്കൻ മണ്ണിൽ കൃഷ്ണ ജയശങ്കർ മേനോന് വീണ്ടും ഇന്ത്യൻ ദേശീയ റെക്കോർഡ്.14 ന് അൽബുക്കർക്കിൽ 2026 ഡോൺ കിർബി എലീറ്റ് ഇൻവിറ്റേഷനിൽ വനിതകളുടെ ഷോട്ട് പുട്ടിൽ 16.83 മീറ്റർ താണ്ടിയാണ് കൃഷ്ണ സ്വന്തം ദേശീയ ഇൻഡോർ റെക്കോർഡ് മെച്ചപ്പെടുത്തിയത്.നേരത്തെ ,ജനുവരി 31ന് കൃഷ്ണ 16.63 മീറ്റർ കണ്ടിരുന്നു.

Read More

ശബരിമല യുവതീപ്രവേശം; പുനഃ പരിശോധന ഹർജികൾ ഒൻപതംഗ ഭരണഘടനാ ബെഞ്ചിന്

ശബരിമലയിലെ യുവതീപ്രവേശന ഹർജികൾ പുതിയ ഭരണഘടനാ ബെഞ്ചിന് പരി​ഗണിക്കാമെന്ന് സുപ്രീംകോടതി. ഇതിനായി ഒമ്പത് അംഗ ഭരണഘടനാ ബെഞ്ചിനെ രൂപീകരിച്ചു. ചീഫ് ജസ്റ്റിസ് ആയിരിക്കും ഒമ്പതം​ഗ ബെഞ്ചിന് നേതൃത്വം നൽകുന്നത്. ഹർജികൾ തരംതിരിച്ച് ഏപ്രിൽ ഏഴ് മുതൽ വാദം തുടങ്ങും. മാർച്ച് പതിനാലിന് മുമ്പ് വാദങ്ങൾ എഴുതിനൽകണമെന്ന് ചീഫ് ജസ്റ്റിസ് വിവിധ കക്ഷികൾക്ക് നിർദേശം നൽകി.

Read More

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഫെബ്രുവരി 16 ന് ഇന്ത്യ സന്ദർശിക്കും; പ്രധാനമന്ത്രി മോദിയുമായുള്ള കൂടിക്കാഴ്ച മുംബൈയിൽ

ന്യൂഡൽഹി: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഫെബ്രുവരി 16 ന് ഇന്ത്യ സന്ദർശിക്കും . അദ്ദേഹം ഫെബ്രുവരി 17 ന് മുംബൈയിൽ വെച്ച് പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തും. ആ സമയത്ത് കൂടുതൽ റാഫേൽ യുദ്ധവിമാനങ്ങൾ വാങ്ങുന്നതിനുള്ള കരാറുകളിൽ ഒപ്പുവെക്കാൻ സാധ്യതയുള്ളതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നു.

Read More

ട്രേഡക്സ് കേരള 2026; അന്താരാഷ്‌ട്ര ബയര്‍- സെല്ലര്‍ മീറ്റ് നാളെ മുതല്‍ കൊച്ചിയില്‍

കൊച്ചി: സംസ്ഥാനത്തെ സൂക്ഷ്മ, ചെറുകിട സംരംഭക മേഖലയിലെ (എംഎസ്എംഇ) ഉത്പന്നങ്ങള്‍ക്ക് ആഗോള വിപണിപ്രവേശനം സാധ്യമാക്കുകയെന്ന ലക്ഷ്യത്തോടെ വ്യവസായ വകുപ്പ് സംഘടിപ്പിക്കുന്ന അന്താരാഷ്‌ട്ര ബയര്‍- സെല്ലര്‍ മീറ്റ് ‘ട്രേഡക്സ് കേരള 2026’ ഈ മാസം 17,18 തീയതികളില്‍ കൊച്ചിയിൽ നടക്കും. രണ്ടു ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തില്‍ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ഇരുപതിലധികം രാജ്യങ്ങളില്‍ നിന്നായി മുപ്പതിലധികം ബയേര്‍സ് ട്രേഡക്സില്‍ എത്തും.

Read More

ആലുവ മണപ്പുറത്ത് പിതൃസ്‌മരണയിൽ ബലിയിട്ട് പതിനായിരങ്ങൾ

മഹാശിവരാത്രിയോട് അനുബന്ധിച്ച് ആലുവ മണപ്പുറത്ത് പതിനായിരങ്ങൾ പിതൃമോക്ഷ പ്രാപ്തിക്കായി ബലിയിടുന്നു.ഇന്നലെ അർദ്ധരാത്രി കഴിഞ്ഞ് ശിവരാത്രി വിളക്കിന് ശേഷമാണ് ബലിതർപ്പണം ആരംഭിച്ചത്. 116 ബലിത്തറകളാണ് ഒരുക്കിയിരിക്കുന്നത്. സുരക്ഷയ്ക്കായി 1500 പൊലീസുകാരും ഫയർഫോഴ്സിന്റെയും നേവിയുടെയും സേവനവും ഉണ്ട്. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിവരെ ആലുവ നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ബലിതർപ്പണം കഴിഞ്ഞവർക്ക് തിരിച്ചുപോകാൻ 250 ഓളം കെഎസ്ആർടിസി പ്രത്യേക ബസുകൾ സർവീസ് നടത്തും. സ്വകാര്യ ബസുകൾക്ക് രാത്രി സർവീസ് നടത്തുന്നതിനായി പ്രത്യേകം പാസ് അനുവദിച്ചിരുന്നു. കൊച്ചി മെട്രോയും അധികസമയം സർവീസ്…

Read More

ട്വന്റി – 20 ലോകകപ്പ്; പാകിസ്താനെ തകർത്ത് ടീം ഇന്ത്യ

ട്വന്റി – 20 ലോകകപ്പിൽ പാകിസ്താനെ തകർത്ത് ടീം ഇന്ത്യ. 61 റൺസിനാണ് ഇന്ത്യൻ ജയം.176 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാകിസ്താൻ 114 റൺസ് എടുക്കുന്നതിനിടെ ഓൾഔട്ടായി. ഇതോടെ ഇന്ത്യ സൂപ്പർ 8 ൽ ഇടം നേടി. 176 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ പാകിസ്താന്റെ തുടക്കം തകർച്ചയോടെ ആയിരുന്നു. രണ്ടോവർ അവസാനിച്ചപ്പോൾ അവർക്ക് 13 റൺസെടുക്കുന്നതിനിടയിൽ മൂന്ന് വിക്കറ്റുകൾ നഷ്ടപ്പെട്ടു. 78 റൺസ് എടുക്കുന്നതിനിടെ പാകിസ്താന് ആറാം വിക്കറ്റ് നഷ്ടമായി.

Read More