Headlines

‘മുണ്ടക്കൈ – ചൂരൽമല ഗുണഭോക്തൃ ഫണ്ട് വിതരണത്തിൽ കാലതാമസം വരുത്തി’; വയനാട് ജില്ലാ കളക്ടർക്കെതിരെ നടപടിക്ക് നീക്കം

മുണ്ടക്കൈ-ചൂരൽമല ഉരുൾപ്പൊട്ടലുമായി ബന്ധപ്പെട്ട ഗുണഭോക്തൃ ഫണ്ട് വിതരണത്തിൽ വയനാട് ജില്ലാ കളക്ടർക്കെതിരെ നടപടിക്ക് നീക്കം. ദുരന്ത ബാധിതരുടെ വായ്പകൾ ഏറ്റെടുക്കുന്നതിന് ഫണ്ട് കൈമാറുന്നതിൽ വീഴ്ചവരുത്തിയെന്നാണ് ആരോപണം. ഫണ്ട് വിതരണത്തിൽ ബോധപൂർവ്വമായ കാലതാമസം വരുത്തിയെന്നാരോപിച്ച് കളക്ടർ ഡി ആർ.മേഘശ്രീയ്ക്ക് ദുരന്തനിവാരണ വകുപ്പ് സെക്രട്ടറി എം.ജി രാജമാണിക്യം നോട്ടീസ് അയച്ചത്. വിശദീകരണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് അയച്ചിരിക്കുന്നത്. പണം കൈമാറാൻ വൈകിയത് സർക്കാർ നടപടിക്രമം മൂലമെന്നായിരുന്നു കളക്ടർ നൽകിയിരുന്ന വിശദീകരണം.

Read More

പാർലമെന്റ് പ്രക്ഷുബ്ധം: പ്രതിപക്ഷബഹളത്തിൽ പാർലമെന്റ് നിർത്തിവെച്ചു

പ്രധാനമന്ത്രിയുടെ വസതിയ്ക്ക് മുന്നിൽ പ്രതിഷേധിച്ച ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയ്ക്കും, കോൺഗ്രസ് നേതാക്കൾക്കുമെതിരായ പൊലീസ് നടപടിയിൽ പാർലമെന്റ് പ്രക്ഷുബ്ധം. പ്രതിപക്ഷബഹളത്തിൽ ലോക്സഭയും രാജ്യസഭയും പന്ത്രണ്ട് മണി വരെ നിർത്തിവച്ചു. ചോദ്യാത്തരവേളയ്ക്ക് ശേഷം ചർച്ചയാകാമെന്ന് ലോക്സ്പീക്കർ പറഞ്ഞെങ്കിലും പ്രതിഷേധം അവസാനിപ്പിക്കാൻ പ്രതിപക്ഷം തയ്യാറായില്ല. പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് കറുത്ത വസ്ത്രമണിഞ്ഞാണ് കോൺഗ്രസ് അംഗങ്ങൾ സഭയിലെത്തിയത്. പാർലമെന്റിന് പുറത്തും പ്രതിപക്ഷം പ്രതിഷേധിച്ചു. അതേസമയം തിങ്കളാഴ്ച രാജ്യതലസ്ഥാനത്തെ സിജെപി സമരത്തിന് നേരയുള്ള പൊലീസ് നടപടി സംബന്ധിച്ച ഹർജി അടിയന്തരമായി ലിസ്റ്റ് ചെയ്യാൻ…

Read More

നാവിക ഉപരോധം തുടർന്ന് അമേരിക്ക; ഹോർമുസ് കടലിടുക്ക് വീണ്ടും ഇറാൻ അടച്ചു

ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ച് ഇറാൻ. യുഎസ് നാവിക ഉപരോധം തുടരുന്നത് ചൂണ്ടിക്കാട്ടിയാണ് ഇറാന്റെ നടപടി. ഹോർമുസ് വീണ്ടും തുറന്നത് ഇന്നലെ ആയിരുന്നു. ഇറാനിയൻ തുറമുഖങ്ങൾക്ക് നേരെയുള്ള ഉപരോധം അമേരിക്ക തുടർന്നാൽ ഹോർമുസ് കടലിടുക്ക് അടച്ചിടുമെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ് വ്യക്തമാക്കിയിരുന്നു. ഹോർമുസ് തുറന്നതോടെ ഇന്ത്യയിലേക്കുൾപ്പടെ കപ്പലുകൾ അവശ്യസാധനങ്ങളുടെ എത്തുകയുണ്ടായിരുന്നു. കൂടാതെ എണ്ണ വില 120 ഡോളറിൽ നിന്ന് കുറഞ്ഞതുമായിരുന്നു.

Read More

വാട്‌സ്ആപ്പ് എന്തിന് ? ‘അരാട്ടൈ ഉപയോഗിക്കൂ, മേക്ക് ഇന്‍ ഇന്ത്യ’; ഹര്‍ജിക്കാരനോട് സുപ്രീംകോടതി

ബ്ലോക്ക് ചെയ്ത വാട്‌സ്ആപ്പ് അക്കൗണ്ട് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കാന്‍ വിസമ്മതിച്ച് സുപ്രീംകോടതി. വാട്‌സ്ആപ്പിന് പകരം ‘അരാട്ടൈ’ എന്ന തദ്ദേശീയ ആപ്പ് ഉപയോഗിക്കാന്‍ ഹര്‍ജിക്കാരനോട് പരമോന്നത കോടതി നിര്‍ദേശിച്ചുവെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. ഇന്ത്യന്‍ കമ്പനിയായ സോഹോ കോര്‍പ്പറേഷന്‍ വികസിപ്പിച്ചെടുത്ത മെസേജിങ് ആപ്പാണ് ‘അരട്ടൈ’. സ്വകാര്യ പോളി-ഡയഗ്‌നോസ്റ്റിക് സെന്ററിലെ ജീവനക്കാരനാണ് സുപ്രീം കോടതിയെ സമീപിച്ചത്.

Read More

കുടുംബമേളയും മെറിറ്റ് അവാർഡ് വിതരണവും

കടുത്തുരുത്തി: എൻ എസ് എസ് 302 ആം നമ്പർ കടുത്തുരുത്തി കരയോഗത്തിന്റെ കുടുംബമേളയും മെറിറ്റ് അവാർഡ് വിതരണവും വൈക്കം താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റ് പി. വേണുഗോപാൽ ഉൽഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് രാജീവൻ ശാരദാമന്ദിരം അധ്യക്ഷനായി. പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ ബിന്ദു നിലയത്തിൽ ശ്രീ പ്രിയ സത്യരാജനെയും കിഴക്കേടത്ത് അഭിജിത് കെ . അരുണിനെയും ചടങ്ങിൽ ആദരിച്ചു. യൂണിയൻ കമ്മറ്റിയംഗം ദിനേശ് കുമാർ വെട്ടൂർ, ശ്രീനിവാസ് കൊയ്ത്താനം, കരയോഗം വൈസ് പ്രസിഡന്റ് വിനോദ് മാങ്കോട്ടായിൽ,…

Read More

മഴ കനക്കുന്നു; ഇന്ന് 2 ജില്ലകൾക്ക് ഓറഞ്ച് അലേർട്ട്, 8 ജില്ലകളില്‍ യെല്ലോ അലേർട്ട്

കാലവര്‍ഷം എത്തുംമുമ്പേ സംസ്ഥാനത്ത് മഴ കനക്കുന്നു. ഇന്ന് അതിശക്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. സീസണലെ ആദ്യ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. രണ്ടു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചു. എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമുണ്ട്. ഇടുക്കി, മലപ്പുറം ജില്ലകളിലാണ് ഓറഞ്ച് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുള്ളത്. മധ്യ വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത. കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്. നാളെ തെക്കന്‍ ജില്ലകളില്‍ മഴ മുന്നറിയിപ്പുണ്ട്. തിരുവനന്തപുരം മുതല്‍…

Read More

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ അമൂല്യ വസ്തുക്കൾ നഷ്ടപ്പെട്ട സംഭവം: പൊലീസ് റിപ്പോർട്ട് തള്ളി ക്ഷേത്ര ഭരണസമിതി

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ അമൂല്യ വസ്തുക്കൾ നഷ്ടപ്പെട്ടെന്ന പൊലീസ് റിപ്പോർട്ട് വസ്തുതാ വിരുദ്ധമാണെന്നും റിപ്പോർട്ട് സമർപ്പിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് ക്ഷേത്ര ഭരണസമിതി സർക്കാരിന് ഉടൻ കത്ത് നൽകും. സംസ്ഥാന പൊലീസ് മേധാവിക്കുവേണ്ടി പൊലീസ് ഹെഡ്ക്വാർട്ടേഴ്സിലെ എ.ഡി.ജി.പി സംസ്ഥാന അഡീഷണൽ ചീഫ് സെക്രട്ടറിക്ക് സമർപ്പിച്ച റിപ്പോർട്ടിലെ കണ്ടെത്തലുകൾ പൂർണമായും തെറ്റാണെന്നാണ് ഭരണാസമിതിയുടെ അവകാശവാദം. എന്നാൽ പരാതി ഉയരുമ്പോൾ മാത്രമാണ് കാണാതായ അമൂല്യവസ്തുക്കൾ വീണ്ടും പ്രത്യക്ഷമാകുന്നത് എന്ന ആക്ഷേപവും ഉയരുന്നുണ്ട്. അതേസമയം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ ബി…

Read More

നിറ്റാ ജലാറ്റിന്‍ ഇന്ത്യ ലിമിറ്റഡിന് ദേശീയ സിഎസ്ആര്‍ പുരസ്‌കാരം

കൊച്ചി: നിറ്റാ ജലാറ്റിന്‍ ഇന്ത്യ ലിമിറ്റഡിന് (എന്‍.ജി.ഐ.എല്‍) റോട്ടറി ഇന്ത്യ ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ ദേശീയ സിഎസ്ആര്‍ (കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി) പുരസ്‌കാരം ലഭിച്ചു.’വാട്ടര്‍, സാനിറ്റേഷന്‍ ആന്‍ഡ് ഹൈജീന്‍ – ലാര്‍ജ് എന്റര്‍പ്രൈസ്’ വിഭാഗത്തിലാണ് കമ്പനി ഈ നേട്ടം കരസ്ഥമാക്കിയത്. ഇന്ത്യയില്‍ നിന്നുള്ള 563 കമ്പനികളില്‍ നിന്നാണ് നിറ്റാ ജലാറ്റിനെ തിരഞ്ഞെടുത്തത്. കമ്പനി നടപ്പിലാക്കിയ വിവിധ കുടിവെള്ള പദ്ധതികള്‍, കാര്‍ഷിക മേഖലയ്ക്ക് സഹായകമായ പ്രോജക്റ്റുകള്‍, മെന്‍സ്ട്രുവല്‍ കപ്പുകളുടെ വിതരണം, മറ്റ് ഹരിത പദ്ധതികള്‍ (ഗ്രീന്‍ പ്രോജക്റ്റുകള്‍) എന്നിവ…

Read More

വീട്ടിൽ അളവിൽ കൂടുതൽ മദ്യം സൂക്ഷിച്ച കേസ്; ആന്റോ അഗസ്റ്റിൻ അറസ്റ്റിൽ

കൊച്ചി: വയനാട്ടിലെ വീട്ടിൽ അളവിൽ കൂടുതൽ മദ്യം സൂക്ഷിച്ച കേസിൽ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി എംഡി ആന്റോ അഗസ്റ്റിൻ അറസ്റ്റിൽ. എക്സൈസാണ് ആന്റോയെ അറസ്റ്റ് ചെയ്തത്. മെസിയുടെ പേരിൽ തട്ടിപ്പ് നടത്തിയെന്ന കേസിലെ എസ്ഐടി പരിശോധനക്കിടെ കണ്ടെടുത്തത് 67 ലിറ്ററിലധികം മദ്യം. കളമശേരിയിലെ റിപ്പോർട്ടർ ചാനൽ ആസ്ഥാനത്തെ നാടകീയ രംഗങ്ങൾക്കൊടുവിലാണ് ആന്റോയെ കസ്റ്റഡിയിലെടുത്തത്. ആന്റോയുമായി എക്സൈസ് സംഘം വയനാട്ടിലേക്ക് തിരിക്കും. എറണാകുളം ജില്ലാ ആശുപത്രിയിൽ വൈദ്യ പരിശോധന പൂർത്തിയാക്കി.

Read More

വിഴിഞ്ഞം തുറമുഖത്തിലേക്ക് വൻ നിക്ഷേപം നടത്താൻ MSC; അദാനി പോർട്സുമായി കൈകോർക്കുന്നു

വിഴിഞ്ഞം തുറമുഖത്തിലേക്ക് വൻ വിദേശ നിക്ഷേപം. അദാനി പോർട്സും മെഡിറ്ററേനിയൻ ഷിപ്പ് കമ്പനി എംഎസ്എസി ഗ്രൂപ്പും കൈകോർക്കുന്നു. അദാനിയുടെ 49 ശതമാനം ഓഹരി എംഎസ്എസി കമ്പനി ഏറ്റെടുക്കുന്നു. 27, 000 കോടി രൂപയുടെ പദ്ധതിയിൽ MSC-യുടെ നിക്ഷേപം പതിമൂവായിരം കോടി രൂപയാണ്. ഇത് സംസ്ഥാനത്തെ ഏറ്റവും വലിയ വിദേശനിക്ഷേപമാണ്. നിക്ഷേപത്തിലൂടെ വിഴിഞ്ഞത്തിന്റെ സ്ഥാപിത ശേഷി വലിയ തോതില്‍ ഉയരും. നിലവില്‍ 16 ലക്ഷം ടിഇയു ശേഷിയുള്ള തുറമുഖം വികസനത്തിലൂടെ മൂന്നര മടങ്ങ് ഉയര്‍ന്ന് 57 ലക്ഷം ടിഇയു…

Read More