പശ്ചിമേഷ്യയില്‍ സമാധാനത്തിന് ആഹ്വാനം ചെയ്ത് ഇന്ത്യയും ദക്ഷിണകൊറിയയും

പശ്ചിമേഷ്യയില്‍ സമാധാനത്തിന് ആഹ്വാനം ചെയ്ത് ഇന്ത്യയും ദക്ഷിണകൊറിയയും. ദക്ഷിണ കൊറിയന്‍ പ്രസിഡന്റും പ്രധാനമന്ത്രി നരേന്ദ്രമോദിയും നടത്തിയ സംയുക്ത പ്രസ്താവനയിലാണ് ആഹ്വാനം. ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് ലീ ജെ മ്യുങുമായി പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ ഉഭയകക്ഷി ചര്‍ച്ചയ്ക്ക് ശേഷമുള്ള സംയുക്ത പ്രസ്താവനയിലാണ് ഇരു രാജ്യങ്ങളുടെയും സമാധാനത്തിനായുള്ള ആഹ്വാനം. പശ്ചിമേഷ്യയില്‍ ഇരുരാജ്യങ്ങളും സമാധാനത്തിന് ഉള്ള സന്ദേശം നല്‍കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ദക്ഷിണ കൊറിയയും ഇന്ത്യയും സമാധാനത്തിനായി നിലകൊള്ളുന്നു എന്നും നരേന്ദ്രമോദി പറഞ്ഞു. ഇരു രാജ്യങ്ങളും വിവിധ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ധാരണ പത്രങ്ങള്‍ ഒപ്പുവച്ചു. എഐ, കപ്പല്‍ നിര്‍മാണം, പ്രതിരോധം, സാമ്പത്തികം തുടങ്ങി വിവിധ മേഖലകളില്‍ സഹകരിക്കുമെന്ന് ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *