Headlines

ഗൂഗിള്‍ പേ, വാട്‌സാപ്പ് പേ സേവനങ്ങളെ വെല്ലുവിളിച്ച് സോഹോ പേമെന്റ് ആപ്പ് വരുന്നു

പുതിയ ഡിജിറ്റല്‍ പേമെന്റ് ആപ്പ് പുറത്തിറക്കാനൊരുങ്ങുകയാണ് ഇന്ത്യന്‍ ടെക്ക് കമ്പനിയായ സോഹോ. ഉഭോക്താക്കള്‍ക്ക് പണമയക്കാനും സ്വീകരിക്കാനും പരിധിയില്ലാതെ ഇടപാടുകള്‍ നടത്താനും ഈ ആപ്പിലൂടെ സാധിക്കും. സോഹോയുടെ അരട്ടൈ മെസേജിങ് പ്ലാറ്റ്‌ഫോമിലും ഈ പേമെന്റ് സേവനം ലഭ്യമാവും. ഗൂഗിള്‍പേ, ഫോണ്‍ പേ, വാട്‌സാപ്പ് പേ ഉള്‍പ്പടെയുള്ള ഡിജിറ്റല്‍ പേമെന്റ് സേവനങ്ങളെ വെല്ലുവിളിച്ചുകൊണ്ടാണ് സോഹോയുടെ രംഗപ്രവേശം. പേമെന്റ്‌സിന് പുറമെ മറ്റ് സാമ്പത്തിക സേവനങ്ങളിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കാനാണ് സോഹോ പദ്ധതിയിടുന്നത്.

Read More

ഡൽഹി കലാപ ഗൂഢാലോചന കേസ്: പ്രതി ഉമർ ഖാലിദിന് ഇടക്കാല ജാമ്യം

ഡൽഹി കലാപ ഗൂഢാലോചന കേസിൽ പ്രതി ഉമർ ഖാലിദ് ജാമ്യം. ഡൽഹി ഹൈക്കോടതി മൂന്ന് ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചു. 15 ദിവസത്തെ ജാമ്യത്തിനാണ് അപേക്ഷ സമർപ്പിച്ചിരുന്നത്. ശസ്ത്രക്രിയയ്ക്ക് വിധേയയാകാൻ പോകുന്ന മാതാവിനെ സന്ദർശിക്കാനാണ് അപേക്ഷ നൽകിയത്. ജസ്റ്റിസുമാരായ പ്രതിബ എം സിംഗ്, മധു ജെയിൻ എന്നിവരുടെ ബെഞ്ചാണ് ജാമ്യ അപേക്ഷ പരിഗണിച്ചത്. കഴിഞ്ഞദിവസം വിചാരണ കോടതി ഉമര്‍ ഖാലിദിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. തുടര്‍ന്ന് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

Read More

വർക്കലയിലെ ട്രെയിൻ അതിക്രമം; പെൺകുട്ടിക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ ആരോഗ്യമന്ത്രിയുടെ നിര്‍ദേശം

ട്രെയിനില്‍ നിന്നും തള്ളിയിട്ടതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള പെണ്‍കുട്ടിയ്ക്ക് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നിർദേശം. മെഡിക്കല്‍ കോളജ് സൂപ്രണ്ടിനാണ് ആരോഗ്യമന്ത്രി നിര്‍ദേശം നല്‍കിയത്. മെഡിക്കൽ കോളജിലെ ചികിത്സയിൽ തൃപ്തിയില്ലെന്നും വിദഗ്ദ ചികിത്സ ഉറപ്പാക്കണമെന്നും പെൺകുട്ടിയുടെ മാതാവ് ആവശ്യപ്പെട്ടിരുന്നു. പെൺകുട്ടിയുടെ ആരോഗ്യസ്ഥിതി നിലവിൽ ഗുരുതരാവസ്ഥയിലാണെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. നിലവിൽ പെൺകുട്ടി അപകടാവസ്ഥ തരണം ചെയ്തിട്ടില്ല.തലച്ചോറിന് ഒന്നിൽ കൂടുതൽ ക്ഷതം സംഭവിച്ചിട്ടുണ്ട്. മെഡിക്കൽ കോളേജിലെ വിദഗ്ദ…

Read More

ഫിലിപ്പീൻസിൽ ഭൂചലനത്തിന് പിന്നാലെ സുനാമി; തെക്കൻ പ്രദേശങ്ങളിൽ വൻ നാശനഷ്ടം

ഫിലിപ്പീൻസിൽ ഭൂചലനത്തിന് പിന്നാലെ സുനാമി. ഫിലിപ്പീൻസിലെ തെക്കൻ പ്രദേശങ്ങളിൽ വൻ നാശനഷ്ടം ഉണ്ടായി. 38 ഓളം കെട്ടിടങ്ങൾ തകർന്നു. ഫിലിപ്പീൻസിലെ മിൻഡാനാവോയിലെ ആറിടങ്ങളിൽ സുനാമി തിരകൾ എത്തിയെന്ന് റിപ്പോർട്ട്. ഫിലിപ്പീൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വോൾക്കനോളജി ആൻഡ് സീസ്മോളജിയുടേതാണ് റിപ്പോർട്ട്. ഇന്തോനേഷ്യയിൽ സുനാമി മുന്നറിയിപ്പ് പിൻവലിച്ചു. ഇന്ന് പുലർച്ചെ ഫിലിപ്പീൻസിലുണ്ടായ ഭൂചലനത്തിൽ മൂന്ന് മരണം ഉണ്ടായി. തെക്കൻ ഫിലിപ്പീൻസിലാണ് റിക്ടർ സ്കെയിൽ 8.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. നിരവധി ബഹുനില കെട്ടിടങ്ങൾ അപകടത്തിൽ തകർന്നുവീണു. സ്കൂൾ -സർവകലാശാല…

Read More

നീറ്റ് യുജി പുനഃപരീക്ഷ നാളെ; ഒരു വിദ്യാര്‍ഥി കൂടി ആത്മഹത്യ ചെയ്തു; ഇന്ന് രാജ്യവ്യാപക മോക്ക് ഡ്രില്‍; ജന്തര്‍ മന്തറില്‍ സിജെപി പ്രതിഷേധം

നീറ്റ് യുജി പുനഃപരീക്ഷ നാളെ നടക്കാനിരിക്കെ, തിരഞ്ഞെടുക്കപ്പെടുന്ന നഗരങ്ങളില്‍ നാഷണല്‍ ടെസ്റ്റിങ്ങ് ഏജന്‍സി ഇന്ന് മോക്ക് ഡ്രില്‍ നടത്തും. രണ്ട് ലക്ഷത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥര്‍ മോക്ക്ഡ്രില്ലിന്റെ ഭാഗമാകും. പരീക്ഷയ്ക്ക് മുന്നോടിയായി ഏര്‍പ്പെടുത്തിയിരിക്കുന്ന സുരക്ഷാക്രമീകരണങ്ങള്‍ വിലയിരുത്തുകയാണ് ലക്ഷ്യം. പരീക്ഷാ കേന്ദ്രങ്ങളില്‍ ത്രിതല സുരക്ഷാ സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പരീക്ഷാ കേന്ദ്രങ്ങളെല്ലാം നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി ഇതിനോടകം ഏറ്റെടുത്തു കഴിഞ്ഞു. രാജ്യത്തെ 5000ത്തിലധികം പരീക്ഷാ കേന്ദ്രങ്ങളിലും രാജ്യത്തിന് പുറത്തു ഉള്ള 14 കേന്ദ്രങ്ങളിലുമായി 23 ലക്ഷത്തോളം വിദ്യാര്‍ഥികളാണ് നീറ്റ് പുനപരീക്ഷ എഴുതുക….

Read More

സെല്‍ ഫോണ്‍ റിപ്പയറിംഗ് ആന്‍ഡ് സര്‍വീസ്സൗജന്യ തൊഴില്‍ പരിശീലനം

കോട്ടയം:കോട്ടയം ചില്‍ഡ്രന്‍സ് ലൈബ്രറിയില്‍ പ്രവര്‍ത്തിക്കുന്ന എസ്.ബി.ഐ. ഗ്രാമീണ സ്വയംതൊഴില്‍ പരിശീലന കേന്ദ്രത്തില്‍ സെല്‍ ഫോണ്‍ റിപ്പയറിംഗ് ആന്‍ഡ് സര്‍വീസ് സൗജന്യ പരിശീലനം ഡിസംബര്‍ 29ന് ആരംഭിക്കും. കോട്ടയം ജില്ലയിലെ 18നും 49നുമിടയില്‍ പ്രായമുള്ള തൊഴില്‍രഹിത യുവതീയുവാക്കള്‍ക്ക് പങ്കെടുക്കാം. താത്പര്യമുള്ളവര്‍ 0481 2303307,2303306 എന്നീ ഫോണ്‍ നമ്പറുകളില്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്യണം. ഇ-മെയില്‍: rsetiktm@sbi.co.in

Read More

പെട്രോൾ വില വർധന, ജനത്തിനുള്ള ആഘാതം കുറയ്ക്കാൻ ശ്രമിക്കും, വേണ്ട ഇടപെടൽ നടത്തും; വി ഡി സതീശൻ

മന്ത്രിസഭ രൂപീകരണ ചര്‍ച്ചകൾക്ക് ഇന്ന് തുടക്കമാകുമെന്ന് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ. നല്ല ടീം വരും. ടീമിൽ രമേശ് ചെന്നിത്തലയും ഉണ്ടാകണമെന്നാണ് ആഗ്രഹമെന്നും സതീശൻ പറഞ്ഞു.പെട്രോൾ വില വർധനയിൽ ജനത്തിനുള്ള ആഘാതം കുറയ്ക്കാൻ ശ്രമം നടത്തും. വിലവർധനവിൽ നിന്ന് സാധാരണ ജനങ്ങൾക്ക് ആശ്വാസം നൽകുന്നതിന് വേണ്ടിയാണ് ഇന്ധന സെസ് പിൻവലിക്കുന്നത് പരിഗണിക്കുന്നത്. 2011 ൽ ഉമ്മൻചാണ്ടിയുടെ കാലത്തും ഇന്ധന സെസ് പിൻവലിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. യുഡിഎഫ് നല്ല ടീം വരും. മന്ത്രി ചർച്ചകൾ ഇന്ന്‌ തന്നെയുണ്ടാകും….

Read More

കോട്ടയം മെഡിക്കൽ കോളജിലെ 18–ാം വാർഡിൽ ഇന്നലെ രാത്രി ടൈലുകൾ പൊട്ടിത്തെറിച്ചു; പരിഭ്രാന്തി, വാർഡ് അടച്ചു

കോട്ടയം: മെഡിക്കൽ കോളജ് ആശുപത്രിയിൽ ഒപി വിഭാഗത്തിന്റെ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന 18–ാം വാർഡായ ഇഎൻടി വിഭാഗത്തിലെ കെട്ടിടത്തിന്റെ തറയിൽ പാകിയിരുന്ന ടൈലുകൾ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചത് രോഗികളിൽ പരിഭ്രാന്തി പരത്തി. ഇന്നലെ രാത്രി പത്തരയോടെയാണു സംഭവം. ഈ സമയത്ത് ഇരുപതോളം രോഗികളും ഇവരുടെ കൂട്ടിരിപ്പുകാരും വാർഡിൽ ഉണ്ടായിരുന്നു. ശബ്ദം കേട്ട് പരിഭ്രാന്തരായ രോഗികളും കൂട്ടിരിപ്പുകാരും പുറത്തേക്കോടി.

Read More

ജാപ്പനീസ് കിമോണോയും മുടിയിൽ റോസാപ്പൂക്കളും; മഞ്ജു വാര്യരുടെ പുതിയ ലുക്ക് ആരാധകർ സ്വീകരിച്ചു

മഞ്ജു വാര്യർ പങ്കുവച്ച ഏറ്റവും പുതിയ ചിത്രങ്ങൾ സൈബർ ലോകത്ത് ശ്രദ്ധ നേടുകയാണ്. ജപ്പാനിൽ നിന്നുള്ള കിമോണോ വസ്ത്രത്തിൽ മഞ്ജു ചിത്രങ്ങൾ പങ്കിട്ടു. പരമ്പരാഗത ജാപ്പനീസ് വസ്ത്രമാണ് കിമോണോ. പിങ്ക് തുണിയിൽ വെളുത്ത ലില്ലി പൂക്കൾ കൊണ്ട് അച്ചടിച്ച കിമോണോയാണ് താരം ധരിച്ചിരിക്കുന്നത്. ബൺ ഹെയർസ്റ്റൈലിൽ മുടിയിൽ റോസാപ്പൂവുമായി മഞ്ജു ഫോട്ടോകൾക്ക് പോസ് ചെയ്തിട്ടുണ്ട്. നോ മേക്കപ്പ് ലുക്കിലാണ് നടി പ്രത്യക്ഷപ്പെടുന്നത്. പച്ച ഫ്രെയിം ചെയ്ത സൺഗ്ലാസുകളാണ് അദ്ദേഹം ആക്സസറിയായി ധരിക്കുന്നത്. ചിത്രങ്ങൾക്കൊപ്പം ഹൃദയസ്പർശിയായ കുറിപ്പും മഞ്ജു…

Read More

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി; വിധി 10 ന്

രണ്ടാമത്തെ പീഡന പരാതിയിൽ, രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതിയിൽ വാദം പൂർത്തിയായി. തിരുവനന്തപുരം പ്രിൻസിപ്പിൽ സെഷൻസ് കോടതിയിലെ അടച്ചിട്ട മുറിയിലാണ് വാദം നടന്നത്. രാഹുൽ മാങ്കൂട്ടത്തിൽ തന്നെ അതിക്രൂരമായി ബലാത്സംഗം ചെയ്തെന്നാണ് രണ്ടാമത്തെ പീഡനക്കേസിലെ പരാതിക്കാരിയുടെ മൊഴി. ബലാത്സംഗം ചെയ്യണമെന്ന് പറഞ്ഞായിരുന്നു ആക്രമണം. ലൈംഗിക അതിക്രമത്തിന് ശേഷം വിവാഹം ചെയ്യാൻ ആകില്ല എന്നറിയിച്ചെന്നുമാണ് പരാതിക്കാരിയുടെ മൊഴി.

Read More