മധ്യപ്രദേശ് രാജ്യസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് തിരിച്ചടി; ‘പരിഹാരം കണ്ടെത്തേണ്ടത് തിരഞ്ഞെടുപ്പ് കമ്മിഷൻ’; ഹർജി തള്ളി സുപ്രീംകോടതി

മധ്യപ്രദേശ് രാജ്യസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് തിരിച്ചടി. കോൺഗ്രസ് നേതാവ് മീനാക്ഷി നടരാജന്റെ ഹർജി സുപ്രീംകോടതി തള്ളി. നാമനിർദേശ പത്രിക തിരഞ്ഞെടുപ്പ് കമ്മിഷൻ തള്ളിയതിനെതിരെയായിരുന്നു ഹർജി. നാമനിർദേശ പത്രിക തള്ളിയാൽ പരിഹാരം കണ്ടെത്തേണ്ടത് തിരഞ്ഞെടുപ്പ് കമ്മിഷനെന്ന് സുപ്രിംകോടതി. ഹർജി അനുവദിച്ചാലോ, കോടതി ഇടപ്പെട്ട് പത്രിക അംഗീകരിച്ചാലോ, അധികാരപരിധിയിൽ ചില പ്രശ്നങ്ങളുണ്ട് എന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.മധ്യപ്രദേശ് രാജ്യസഭാ തിരഞ്ഞെടുപ്പിൽ പത്രിക തള്ളിയതിനെതിരെ കോൺഗ്രസ് നേതാവ് മീനാക്ഷി നടരാജൻ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കോടതിയുടെ പരാമർശം. കേസിൽ കക്ഷിചേരാൻ മധ്യപ്രദേശ് സർക്കാരിനെ സുപ്രീം‌കോടതി അനുവദിച്ചില്ല. തിരഞ്ഞെടുപ്പ് കമ്മീഷനോ വരാണാധികാരിക്കോ വീഴ്ചയില്ലെന്ന് സോളിസിറ്റർ ജനറൽ സുപ്രീംകോടതിയെ അറിയിച്ചു. പരിഗണനയിലുള്ള കേസ് ആണേലും സത്യവാങ്മൂലത്തിൽ പരാമർശിക്കണമെന്നും ഫലം പ്രഖ്യാപിച്ചതിൽ അസ്വാഭാവികത ഇല്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. സ്ഥാനാർത്ഥിയുടെ ആശങ്കകളിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെടുന്നില്ലെന്ന് മീനാക്ഷി പറഞ്ഞത് ഓർക്കുക എന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീംകോടതി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *