സിഎംആര്‍എല്‍- എക്സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ വീണ ടി യെ ചോദ്യം ചെയ്യാന്‍ വിശദമായ ചോദ്യാവലി തയാറാക്കി ഇ ഡി. സിഎംആര്‍എല്ലില്‍ നിന്ന് ലഭിച്ച 2.78 കോടി വിനിയോഗിച്ചതെങ്ങനെയെന്ന് വ്യക്തത വരുത്തും. പണം ഉപയോഗിച്ച് സ്വത്തുക്കള്‍ സമ്പാദിച്ചെങ്കില്‍ അത് കണ്ടുകെട്ടാനും നീക്കമുണ്ട്. ശശിധരന് കര്‍ത്തയുടെ കമ്പനിയായ EicPLല്‍ നിന്നും ലക്ഷങ്ങള്‍ വായ്പ ലഭിച്ച സാഹചര്യവും തിരിച്ചടവും വീണക്ക് വിശദീകരിക്കേണ്ടിവരും. കുറ്റപത്രത്തിനൊപ്പമുളള 134 രേഖകള്‍ വേഗത്തില്‍ വേണമെന്നും എസ്എഫ്ഐയോട് ഇഡി ആവശ്യപ്പെട്ടു. വീണയ്ക്ക് ഇന്നലെയാണ് ഇ ഡി സമന്‍സ് അയച്ചത്. വെള്ളിയാഴ്ച കൊച്ചി ആസ്ഥാനത്ത് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് വീണയടക്കം ഒന്‍പത് പേര്‍ക്ക് സമന്‍സ് അയച്ചത്.
സിഎംആര്‍എല്‍- എക്സാലോജിക് സാമ്പത്തിക ഇടപാട് കേസ്; വീണ ടിയെ ചോദ്യം ചെയ്യാന്‍ വിശദമായ ചോദ്യാവലി തയാറാക്കി ഇ ഡി


