Headlines

ജി സുധാകരന് കൈ കൊടുക്കാൻ കോൺഗ്രസ്; അമ്പലപ്പുഴയിൽ പിന്തുണച്ചേക്കും, അന്തിമ തീരുമാനം ഇന്ന്

ജി സുധാകരന് കൈ കൊടുക്കാൻ കോൺഗ്രസ്. അമ്പലപ്പുഴയിൽ ജി സുധാകരനെ കോൺഗ്രസ് പിന്തുണച്ചേക്കും. ഇന്ന് ഡൽഹിയിൽ ചേരുന്ന യോഗത്തിൽ അന്തിമ തീരുമാനം ഉണ്ടാകും. സുധാകരൻ കോൺഗ്രസിന് മുന്നിൽ ഉപാധികൾ ഒന്നും വെച്ചിട്ടില്ല. മന്ത്രി സ്ഥാനമോ മറ്റു പദവികളോ ആവശ്യപ്പെട്ടിട്ടില്ല. അമ്പലപ്പുഴിയിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് ജി സുധാകരൻ പ്രഖ്യാപിച്ചിരുന്നു. കെ സി വേണുഗോപാലുമായി ജി സുധാകരന്‍ ചര്‍ച്ച നടത്തിയതായാണ് വിവരം. ജി സുധാകരന്‍ നിലപാട് വ്യക്തമാക്കിയ ശേഷം പിന്തുണക്കുന്ന കാര്യം ആലോചിക്കുമെന്നായിരുന്നു കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞിരുന്നത്. എച്ച് സലാമാണ്…

Read More

മുൻ മന്ത്രിമാരുടെ ഗൺമാൻമാരെ മടക്കി സർക്കാർ; കാലാവധി കഴിയും മുൻപേ മാതൃ യൂണിറ്റുകളിലേക്ക് മടക്കിയയച്ചു

മുൻ മന്ത്രിമാരുടെ ഗൺമാൻമാരെ മടക്കി സർക്കാർ. കാലാവധി കഴിയുന്നതിന് മുന്നേയാണ് മാതൃ യൂണിറ്റുകളിലേക്ക് ഇവരെ മടക്കിയയച്ചത്. കാലാവധി കഴിയും മുന്നേയുള്ള നടപടിയിൽ സേനയ്ക്കുള്ളിൽ പ്രതിഷേധമുണ്ട്. കാലാവധിക്ക് ‌ഒരാഴ്ച മുമ്പേയാണ് നടപടി. ഈ മാസം 31 വരെയായിരുന്നു ഗൺമാൻ മാർക്ക് കാലാവധി. യുഡിഎഫ് സർക്കാർ അധികാരമേറ്റത്തിന് പിന്നാലെയാണ് മുൻഗണന്മാരെ മടക്കിയത്. രണ്ടുദിവസം മുമ്പാണ് ഇത് സംബന്ധിച്ച ഉത്തരവ് ഇറങ്ങിയത്. കാലാവധി കഴിയും മുന്നേ ഉള്ള നടപടിയിൽ സേനയ്ക്കുള്ളിൽ പ്രതിഷേധം. മന്ത്രിമാർ, സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ അടക്കമുള്ള ആ മുൻ…

Read More

പോറ്റി ചോദ്യമുനയിൽ, നിർണായക വഴിത്തിരിവ്, ശബരിമല സ്വർണക്കൊള്ളയിൽ നടപടി; ഉണ്ണികൃഷ്ണൻ പോറ്റി കസ്റ്റഡിയിൽ; അറസ്റ്റ് ചെയ്യാൻ സാധ്യത

ശബരിമല സ്വർണ്ണക്കവർച്ചയിൽ നിർണായക വഴിത്തിരിവ്. ഉണ്ണികൃഷ്ണൻ പോറ്റിയെ ചോദ്യം ചെയ്യുന്നു. SIT സംഘം കസ്റ്റഡിയിൽ എടുത്താണ് ചോദ്യം ചെയ്യൽ. അറസ്റ്റ് ചെയ്യാൻ സാധ്യത. രഹസ്യ കേന്ദ്രത്തിൽ എത്തിച്ചാണ് ചോദ്യം ചെയ്യൽ. സ്മാർട്ട് ക്രിയേഷൻസ് സിഇഒയുടെ ഉടമസ്ഥതയിൽ എന്ന് സംശയിക്കുന്ന ഹൈദരാബാദിലെ സ്ഥാപനത്തിലും അന്വേഷണം നടത്തും. ദേവസ്വം വിജിലന്‍സിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍വ്വീസില്‍ ഉള്ളവരും വിരമിച്ചവരുമായ ഉദ്യോഗസ്ഥര്‍ക്കെതിരെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഇതിനകം ശക്തമായ നടപടി സ്വീകരിച്ചിട്ടുണ്ട്.

Read More

സെല്‍ ഫോണ്‍ റിപ്പയറിംഗ് ആന്‍ഡ് സര്‍വീസ്സൗജന്യ തൊഴില്‍ പരിശീലനം

കോട്ടയം:കോട്ടയം ചില്‍ഡ്രന്‍സ് ലൈബ്രറിയില്‍ പ്രവര്‍ത്തിക്കുന്ന എസ്.ബി.ഐ. ഗ്രാമീണ സ്വയംതൊഴില്‍ പരിശീലന കേന്ദ്രത്തില്‍ സെല്‍ ഫോണ്‍ റിപ്പയറിംഗ് ആന്‍ഡ് സര്‍വീസ് സൗജന്യ പരിശീലനം ഡിസംബര്‍ 29ന് ആരംഭിക്കും. കോട്ടയം ജില്ലയിലെ 18നും 49നുമിടയില്‍ പ്രായമുള്ള തൊഴില്‍രഹിത യുവതീയുവാക്കള്‍ക്ക് പങ്കെടുക്കാം. താത്പര്യമുള്ളവര്‍ 0481 2303307,2303306 എന്നീ ഫോണ്‍ നമ്പറുകളില്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്യണം. ഇ-മെയില്‍: rsetiktm@sbi.co.in

Read More

191 അടി ഉയരം, ത്രികോണാകൃതിയിലുള്ള കാവി പതാക ഉയർന്നു

അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണം പൂര്‍ത്തീകരിച്ചതിന്റെ പ്രതീകമായ ധര്‍മ്മ ധ്വജാരോഹണം നടന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ പതാക ഉയര്‍ത്തൽ ചടങ്ങ് നടന്നു. ഈ നിമിഷം അപൂർവവും അതുല്യവും എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നൂറ്റാണ്ടുകൾ പഴക്കമുള്ള മുറിവുകൾ ഇന്ന് സുഖപ്പെടുന്നു. എല്ലാ രാമ ഭക്തരും ഇന്ന് സംതൃപ്തരാണ്. ഈ കൊടി മരം നമ്മുടെ സ്വപ്നങ്ങളുടെയും അഭിലാഷങ്ങളുടെയും പ്രതീകമാണ് എന്ന് പ്രധനമന്ത്രി വ്യക്തമാക്കി.

Read More

ഹാന്റാ വൈറസ് ബാധ സ്ഥിരീകരിച്ച ക്രൂയിസ് കപ്പലിൽ 2 ഇന്ത്യക്കാരും; റിപ്പോർട്ട് തേടി ലോകാരോഗ്യ സംഘടന

ഹാൻറ്റാ വൈറസ് ബാധ സ്ഥിരീകരിച്ച ക്രൂയിസ് കപ്പലിൽ രണ്ട് ഇന്ത്യക്കാർ ഉണ്ടെന്ന് റിപ്പോർട്ടുകൾ.ക്രൂ അംഗങ്ങളുടെ ആരോഗ്യഅവസ്ഥ കപ്പൽ അധികൃതർ വ്യക്തമാക്കിയിട്ടില്ല. ഡച്ച് ക്രൂസ് കപ്പലായ എം വി ഹോണ്ടിയസിലാണ് ഹാൻറ്റാ വൈറസ് ബാധ സ്ഥിരീകരിച്ചത്. വൈറസ് ബാധയെ തുടർന്ന് ഇതുവരെ മൂന്നു മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കപ്പലിലുണ്ടായിരുന്ന മറ്റ് അഞ്ച് പേർക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തിൽ ലോകാരോഗ്യ സംഘടന അടിയന്തര റിപ്പോർട്ട് തേടി. മെയ് 11 ന് കപ്പൽ സ്പെയിനിലെ കാനറി ഐലൻഡിലെത്തുമ്പോൾ എല്ലാ യാത്രക്കാരെയും…

Read More

വൈക്കത്ത് ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചു; കോളജ് വിദ്യാർഥിക്ക് ദാരുണാന്ത്യം

വൈക്കം: വൈക്കത്ത് വാഹനാപകടത്തിൽ വിദ്യാർഥി മരിച്ചു. ബൈക്ക് യാത്രികനായ വൈക്കം സ്വദേശി മുഹമ്മദ് ഇർഫാൻ (20) ആണ് മരിച്ചത്. രാവിലെ 9 മണിയോടെ വൈക്കം നാനാടത്ത് ആയിരുന്നു അപകടം. വൈക്കത്തു നിന്നു പൂത്തോട്ടയിലെ സ്വകാര്യ കോളജിലേക്കു ബൈക്കിൽ പോവുകയായിരുന്നു മുഹമ്മദ് ഇർഫാൻ. മറ്റൊരു വാഹനത്തിന്റെ പുറകിൽ ഇടിച്ച് നിയന്ത്രണം വിട്ട ബൈക്ക് സമീപത്തെ പോസ്റ്റിൽ ഇടിച്ചാണ് നിന്നത്. വൈക്കം ഇർഫാൻ മൻസിൽ നാസറിന്റെ മകനാണ് മുഹമ്മദ് ഇർഫാൻ. ബിഎസ്‌സി സൈബർ ഫൊറൻസിക് വിദ്യാർഥിയാണ്.

Read More

‘ക്ഷമയുടെ യുഗം അവസാനിച്ചിരിക്കുന്നു, ഇനി ഇസ്രയേലിനെതിരെ തുറന്ന യുദ്ധം’; ഭീഷണിയുമായി ഹിസ്ബുല്ല

ഇസ്രയേലിനെതിരെ തുറന്ന യുദ്ധം നടത്തുമെന്ന ഭീഷണിയുമായി ഹിസ്ബുല്ല. ക്ഷമയുടെ യുഗം അവസാനിച്ചെന്നും ഇനി ഇസ്രയേലിനെതിരെ തുറന്ന യുദ്ധമായിരിക്കുമെന്നുമാണ് ഹിസ്ബുല്ല പ്രസ്താവനയിലൂടെ അറിയിച്ചിരിക്കുന്നത്. ഇസ്രയേല്‍ ഇങ്ങനെയൊരു യുദ്ധം ആഗ്രഹിക്കുന്നുവെന്നും തങ്ങള്‍ക്ക് പ്രതിരോധിക്കുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്നുമാണ് ഹിസ്ബുല്ല വ്യക്തമാക്കിയിരിക്കുന്നത്.

Read More

കേന്ദ്രമന്ത്രിസ്ഥാനം രാജിവച്ച് ജോര്‍ജ് കുര്യന്‍; രാജി സ്വീകരിച്ച് രാഷ്ട്രപതി

കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ രാജിവച്ചു. രാജ്യസഭാ കാലാവധി കഴിഞ്ഞതോടെയാണ് രാജി. ജോര്‍ജ് കുര്യന്റെ രാജി രാഷ്ട്രപതി സ്വീകരിച്ചു. മൂന്നാം മോദി മന്ത്രിസഭയിലെ രണ്ടാമത്തെ മലയാളിയായിരുന്ന ജോര്‍ജ് കുര്യന്‍ മധ്യപ്രദേശില്‍ നിന്നാണ് രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നത്. 2024 ജൂണ്‍ 9നാണ് അദ്ദേഹം ന്യൂനപക്ഷം, ഫിഷറീസ്, മൃഗസംരക്ഷണവകുപ്പിന്റെ സഹമന്ത്രിയായി ചുമതലയേറ്റത്. ഇനി സജീവ സംഘടനാ പ്രവര്‍ത്തനങ്ങളിലേക്ക് അദ്ദേഹം മടങ്ങുമെന്നും കേരളത്തില്‍ പ്രവര്‍ത്തിക്കാനുള്ള താത്പര്യം ബിജെപി നേതൃത്വത്തിനെ അറിയിച്ചെന്നുമാണ് പുറത്തുവരുന്ന സൂചന. ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍, ദേശീയ മനിര്‍വാഹക സമിതി അംഗം, കോര്‍കമ്മിറ്റിയംഗം,…

Read More

വനിതാ സംവരണ ഭേദഗതി ബില്‍; പ്രതിപക്ഷത്തിനെതിരെ പ്രചാരണം ശക്തമാക്കാന്‍ എന്‍ഡിഎ

വനിതാ സംവരണ ഭേദഗതി ബില്‍ പരാജയപ്പെട്ട പശ്ചാത്തലത്തില്‍ പ്രതിപക്ഷത്തിനെതിരെ പ്രചാരണം ശക്തമാക്കാന്‍ എന്‍ഡിഎ. ഇന്ത്യ സഖ്യം വനിത സംവരണത്തിന് എതിരെന്ന് ബിജെപി രാജ്യവ്യാപക പ്രചാരണം ആരംഭിക്കും. സംസ്ഥാന തലങ്ങളില്‍ വിവിധ പ്രതിഷേധ പരിപാടികള്‍ ആസൂത്രണം ചെയ്യും. ബംഗാള്‍ തമിഴ്‌നാട് തെരഞ്ഞെടുപ്പ് പ്രചാരണത്തിലും വിഷയം ഉയര്‍ത്തിക്കാട്ടാന്‍ ബിജെപി കേന്ദ്ര നേതൃത്വം നിര്‍ദേശം നല്‍കി. ഇന്നലെ ലോക്‌സഭയില്‍ 528 പേര്‍ വോട്ട് ചെയ്തതില്‍ 298 പേര്‍ മാത്രമാണ് ബില്ലിനെ അനുകൂലിച്ചത്. 230 പേര്‍ എതിര്‍ത്തു വോട്ട് ചെയ്തു. മൂന്നില്‍ രണ്ട്…

Read More