ജയിച്ച് തുടങ്ങി ചാമ്പ്യന്‍മാര്‍; അര്‍ജന്റീനയ്ക്ക് തകര്‍പ്പന്‍ ജയം; മെസിക്ക് ഹാട്രിക്

ലോകകപ്പ് ഫുട്‌ബോളില്‍ അര്‍ജന്റീനയ്ക്ക് തകര്‍പ്പന്‍ ജയം. എതിരില്ലാത്ത മൂന്ന് ഗോളിന് അള്‍ജീരിയയെ തോല്‍പ്പിച്ചു. ലിയോണല്‍ മെസിക്ക് ഹാട്രിക്. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന ക്ലോസെയുടെ റെക്കോര്‍ഡിനൊപ്പം മെസിയെത്തി. 7,60,76 മിനിറ്റുകളിലാണ് മെസിയുടെ ഗോളുകള്‍. 16 ഗോളുമായി ലോകകപ്പ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഗോള്‍ വേട്ടക്കാരില്‍ ഒരാളായി മെസി. മെസ്സിയുടെ അന്താരാഷ്ട്ര കരിയറിലെ 120 ആം ഗോള്‍. പ്രൊഫഷണല്‍ ഫുട്ബോളിലെ 61ആം ഹാട്രിക്കാണിത്. അര്‍ജന്റീന കുപ്പായത്തിലെ 11ാം ഹാട്രിക്കും. ലോകകപ്പില്‍ ഹാട്രിക് നേടുന്ന പ്രായം കൂടിയ താരം കൂടിയാണ് മെസി. കളി തുടങ്ങി ആറാം മിനിറ്റില്‍ തന്നെ ലിയോണല്‍ മെസി പന്ത് അല്‍ജീരിയന്‍ വലയിലെത്തിച്ചെങ്കിലും വാര്‍ (VAR) പരിശോധനയില്‍ അത് ഓഫ്സൈഡ് ആവുകയായിരുന്നു. തൊട്ടുപിന്നാലെ ഒന്‍പതാം മിനിറ്റില്‍ അള്‍ജീരിയയുടെ ഫാരെസ് ചൈബി തിരിച്ചടിച്ചെങ്കില്‍ റഫറി വീണ്ടും ഓഫ്‌സൈഡ് വിധിയെഴുതുകയായിരുന്നു. ഇതോടെ കളി കൂടുതല്‍ ആവേശകരമായി.

Leave a Reply

Your email address will not be published. Required fields are marked *