ഡിഎംകെയും ആം ആദ്മി പാര്‍ട്ടിയും വിട്ടു നിന്നെങ്കിലും ഇന്ത്യ സഖ്യത്തിന്‍റെ യോഗത്തില്‍ 25 പാർട്ടികൾ പങ്കെടുത്തു. സിപിഐഎം -ബിജെപി ഡിൽ ആരോപണത്തിൽ ജോൺ ബ്രിട്ടാസ് എംപി പ്രതിഷേധം അറിയിച്ചു. CPI ജനറൽ സെക്രട്ടറി ഡി രാജയും പിന്തുണച്ചു. സംസ്ഥാനത്ത് എത്തുമ്പോൾ സംസ്ഥാന നേതാക്കളിൽ നിന്നും ലഭിക്കുന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് സംസാരിക്കുക എന്ന് രാഹുൽ ഗാന്ധി മറുപടി നൽകി. കേരളത്തിൽ പരമ്പരാഗതമായി കോൺഗ്രസും ഇടതു പാർട്ടികളും തമ്മിൽ ആണല്ലോ മത്സരിക്കുന്നത് എന്നും രാഹുൽ ഗാന്ധി മറുപടി നൽകി. തെരഞ്ഞെടുപ്പ് കമ്മിഷനും കേന്ദ്ര സേനയും ചേർന്ന് ഭരണം തന്നിൽ നിന്നും തട്ടി എടുത്തെന്ന് മമത യോഗത്തിൽ വിമർശിച്ചു. താൻ കാലങ്ങളായി ഇക്കാര്യം ഉന്നയിക്കുന്നുണ്ടെന്ന് രാഹുൽ ഗാന്ധി മറുപടി നൽകി.എല്ലാ വിമർശനങ്ങളും ഉൾക്കൊള്ളുന്നു എന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
ഇന്ത്യ സഖ്യയോഗത്തില്‍ 25 പാര്‍ട്ടികള്‍ പങ്കെടുത്തു; ഡിഎംകെയും ആം ആദ്മിയും വിട്ടുനിന്നു; ഡീൽ ആരോപണത്തിൽ മറുപടി നൽകി രാഹുൽ ഗാന്ധി


