തെരഞ്ഞെടുപ്പ് ഫലം വിലയിരുത്താൻ ഇടത് പാർട്ടികളുടെ നേതൃയോഗങ്ങൾ ഇന്ന്

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ കനത്ത തോൽവി പരിശോധിക്കാനുളള ഇടത് പാർട്ടികളുടെ യോ​ഗം ഇന്ന്. തിരിച്ചടി വിലയിരുത്താൻ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റും സംസ്ഥാന സമിതി യോഗവുമാണ് ചേരുന്നത്. അതുപോലെ സിപിഐയുടെ സംസ്ഥാന നേ‍തൃത്വവും ഇന്ന് യോ​ഗം ചേരുന്നുണ്ട്. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം ശക്തമായിരുന്നെങ്കിലും മലബാർ മേഖലയിലടക്കം പാർട്ടി കോട്ടകളുടെ തകർച്ച സിപിഎം പ്രതീക്ഷിച്ചിരുന്നില്ല. ഇടത് സൈബർ പേജിൽ പരസ്യമായി തന്നെ നേതൃത്വത്തിനെതിരെ വിമർശനം ശക്തമാണ്. പിണറായി സർക്കാരിന് ജനപിന്തുണ കുറയുന്നു എന്ന വിലയിരുത്തലാണ് പാർട്ടിക്കുള്ളത്. ശബരിമല സ്വർണക്കൊള്ളയും എൽഡിഎഫിന്…

Read More

രാജ്യവ്യാപക സെൻസസിന് അംഗീകാരം നൽകി കേന്ദ്ര മന്ത്രിസഭ

2027ലെ രാജ്യവ്യാപക സെൻസസിന് അംഗീകാരം നൽകി കേന്ദ്ര മന്ത്രിസഭായോഗം. ഡിജിറ്റൽ സാധ്യതകൾ ഉപയോഗിച്ച് നടപ്പിലാക്കുന്ന ആദ്യ സെൻസസാണിത്. ഇതിനായി 11,718.24 കോടി രൂപയാണ് നീക്കിവെയ്ക്കുക. 2011ലാണ് അവസാനമായി രാജ്യവ്യാപകമായി സെൻസസ് നടത്തിയത്. കോവിഡ് കാരണമാണ് 2021ൽ നടക്കേണ്ടിയിരുന്ന സെൻസസ് മാറ്റിവയ്ക്കേണ്ടിവന്ന‍ിരുന്നു. 2027 ലെ സെൻസസ് ഇന്ത്യയുടെ 16-ാമത് സെൻസസും സ്വാതന്ത്ര്യത്തിനു ശേഷമുള്ള എട്ടാമത്തെ സെൻസസുമായിരിക്കും. രാജ്യത്തെ ജനങ്ങളുടെ ഭവനം, സൗകര്യങ്ങൾ, ജനസംഖ്യാശാസ്‌ത്രം, വിദ്യാഭ്യാസം, സാമ്പത്തിക പ്രവർത്തനങ്ങൾ, കുടിയേറ്റം തുടങ്ങിയ കാര്യങ്ങളെക്കുറിച്ചുള്ള സൂക്ഷ്മമായ ഗ്രാമ, പട്ടണ, വാർഡ് തല…

Read More

പ്രതിസന്ധി പരിശോധിക്കാൻ വിദഗ്ധരെ നിയമിച്ച് ഇൻഡിഗോ

ഇൻഡിഗോ പ്രതിസന്ധിയിൽ ആഭ്യന്തര അന്വേഷണം. പ്രതിസന്ധിയെ കുറിച്ച് പരിശോധിക്കാൻ വിദഗ്ധരെ നിയമിച്ച് ഇൻഡിഗോ. ഇൻഡിഗോ സി ഇ ഓ പീറ്റർ എൽബേഴ്സ് ഡിജിസിയെ നാലംഗ സമിതിക്ക് മുന്നിൽ ഹാജരായി. വിമാന സർവീസിലെ തടസ്സങ്ങൾ നിലവിലെ സ്ഥിതിഗതികൾ ഉൾപ്പെടെ പരിശോധിക്കാനാണ് നാലംഗ സമിതിയെ നിയമിച്ചത്. ഇൻഡിഗോ പ്രതിസന്ധിയിൽ ശക്തമായ നടപടികളുമായി മുന്നോട്ടു പോകാനാണ് ഡിജിസിയുടെ നീക്കം. സമീപകാലത്തുണ്ടായ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് നാലുദ്യോഗസ്ഥരെ ഡിജിസിഎ സസ്പെൻഡ് ചെയ്തു. എയർലൈൻ സുരക്ഷ, പൈലറ്റ് പരിശീലനം, പ്രവർത്തനം എന്നിവയുടെ ചുമതലയുള്ള ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടി.

Read More

നടിയെ ആക്രമിച്ച കേസ്: എല്ലാ പ്രതികള്‍ക്കും 20 വര്‍ഷം കഠിനതടവ്

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി ആക്രമിക്കുകയും അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തുകയും ചെയ്ത കേസിൽ ഒന്നാം പ്രതി പൾസർ സുനിയടക്കം ആറു പ്രതികള്‍ക്കും 20 വര്‍ഷം കഠിന തടവ്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്‌ജി ഹണി എം വർഗീസാണ് ശിക്ഷാവിധി പ്രഖ്യാപിച്ചത്. ലൈംഗിക കുറ്റകൃത്യത്തിന്‌ ക്വട്ടേഷൻ നൽകിയതിന്‌ രാജ്യത്ത്‌ ആദ്യമായി രജിസ്റ്റർ ചെയ്‌ത കേസാണിത്‌.

Read More

സ്വർണവില ചരിത്രകാല റെക്കോർഡിൽ; ഒരൊറ്റ ദിവസം കൂടിയത് 1800 രൂപ

സംസ്ഥാനത്ത് സ്വർണവില റെക്കോർഡിൽ. ഒരു പവൻ സ്വർണത്തിന് 97,680 രൂപയായി. ഒരൊറ്റ ദിവസം കൊണ്ട് പവന് കൂടിയത് 1800 രൂപയാണ്. ഗ്രാമിന് 12,210 രൂപയായി. രാജ്യാന്തര തലത്തിൽ സ്വർണവില ഉയർന്നതും രൂപയുടെ ഇടിവും സ്വർണവില ഉയരാൻ കാരണമായി. രാവിലെ 97,280 രൂപയായിരുന്നു സ്വർണവില. ഉച്ച കഴിഞ്ഞപ്പോൾ വീണ്ടും സ്വർണവില വർധിക്കുകയായിരുന്നു.

Read More

മുനമ്പം വഖഫ് ഭൂമി : ഹൈക്കോടതി ഉത്തരവിന് സുപ്രീംകോടതിയിൽ സ്റ്റേ

മുനമ്പം വഖഫ് ഭൂമിയല്ലെന്ന ഹൈക്കോടതി ഉത്തരവിന് സുപ്രീംകോടതിയുടെ സ്റ്റേ. ഉത്തരവിനെതിരെ വഖഫ് സംരക്ഷണ വേദി നൽകിയ ഹർജിയാണ് സുപ്രീംകോടതി ഇടക്കാല ഉത്തരവ് ഇറക്കിയത്. അന്വേഷണ കമ്മീഷന് നടപടികളുമായി മുന്നോട്ടു പോകാമെന്നും മുനമ്പം വഖഫ് സ്വത്തിൽ തൽസ്ഥിതി തുടരാനും സുപ്രീംകോടതി നിർദേശിച്ചു. ജസ്റ്റിസ്‌ മനോജ്‌ മിശ്ര അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. അന്വേഷണ കമ്മീഷൻ രൂപീകരിക്കുന്നതിനുള്ള ഹൈക്കോടതിയുടെ അനുമതിക്ക് സ്റ്റേ ഇല്ല. വഖഫ് സംരക്ഷണ വേദിയുടെ ഹർജിയിൽ സംസ്ഥാന സര്‍ക്കാരിനും സംസ്ഥാന വഖഫ് ബോര്‍ഡിനും നോട്ടീസ് നൽകി. ജനുവരി…

Read More

സെല്‍ ഫോണ്‍ റിപ്പയറിംഗ് ആന്‍ഡ് സര്‍വീസ്സൗജന്യ തൊഴില്‍ പരിശീലനം

കോട്ടയം:കോട്ടയം ചില്‍ഡ്രന്‍സ് ലൈബ്രറിയില്‍ പ്രവര്‍ത്തിക്കുന്ന എസ്.ബി.ഐ. ഗ്രാമീണ സ്വയംതൊഴില്‍ പരിശീലന കേന്ദ്രത്തില്‍ സെല്‍ ഫോണ്‍ റിപ്പയറിംഗ് ആന്‍ഡ് സര്‍വീസ് സൗജന്യ പരിശീലനം ഡിസംബര്‍ 29ന് ആരംഭിക്കും. കോട്ടയം ജില്ലയിലെ 18നും 49നുമിടയില്‍ പ്രായമുള്ള തൊഴില്‍രഹിത യുവതീയുവാക്കള്‍ക്ക് പങ്കെടുക്കാം. താത്പര്യമുള്ളവര്‍ 0481 2303307,2303306 എന്നീ ഫോണ്‍ നമ്പറുകളില്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്യണം. ഇ-മെയില്‍: rsetiktm@sbi.co.in

Read More

ഡിസംബർ 24 മുതൽ ജനുവരി 4 വരെ സ്കൂൾ അവധി

ക്രിസ്മസ് അവധി പുനക്രമീകരിച്ച് സർക്കാർ. സ്കൂൾ അടയ്ക്കുന്നത് ഒരു ദിവസം നീട്ടി. ഡിസംബർ 24 മുതൽ ജനുവരി 4 വരെയാണ് സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. അർധവാർഷിക പരീക്ഷയ്ക്ക് ശേഷം 23 നാണ് സ്കൂൾ അടയ്ക്കുക. അവധിയ്ക്ക് ശേഷം സ്കൂൾ തുറക്കുക ജനുവരി 5 നായിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് പറഞ്ഞു. പതിവില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ ക്രിസ്മസിന് 12 ദിവസങ്ങളാണ് കുട്ടികള്‍ക്ക് അവധി ലഭിക്കുക. സാധാരണ വര്‍ഷങ്ങളില്‍ 10 ദിവസമാണ് ക്രിസ്മസ് അവധി ഉണ്ടാക്കുക.

Read More

ഇൻഡിഗോ പ്രതിസന്ധി; നാല് ഉദ്യോഗസ്ഥരെ സസ്പെൻറ് ചെയ്ത് ഡിജിസിഎ

ഇൻഡിഗോ പ്രതിസന്ധിയിൽ ശക്തമായ നടപടികളുമായി മുന്നോട്ടു പോകാനാണ് ഡിജിസിയുടെ നീക്കം. സമീപകാലത്തുണ്ടായ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് നാലുദ്യോഗസ്ഥരെ ഡിജിസിഎ സസ്പെൻഡ് ചെയ്തു. എയർലൈൻ സുരക്ഷ, പൈലറ്റ് പരിശീലനം, പ്രവർത്തനം എന്നിവയുടെ ചുമതലയുള്ള ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടി. അതിനിടെ ഡിജിസിഎ നിർദ്ദേശം അനുസരിച്ച് ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്സ് വീണ്ടും ഹാജരാകും. വിമാന സർവീസിലെ തടസ്സങ്ങൾ നിലവിലെ സ്ഥിതിഗതികൾ ഉൾപ്പെടെ പരിശോധിക്കുന്ന നാലംഗ സമിതിക്ക് മുന്നിൽ ഹാജരാകാനാണ് നിർദേശം. ഇതിനിടെ ഇൻഡിഗോ പ്രതിസന്ധിയിൽ വ്യോമന മന്ത്രാലയത്തിനും ഡിജിസിഎക്കും ഉത്തരവാദിത്തം ഉണ്ടെന്ന് കോൺഗ്രസ്…

Read More

തദ്ദേശ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം നാളെ

സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം നാളെ. രണ്ടാംഘട്ട വോട്ടെടുപ്പിന് പിന്നാലെ തിരക്കിട്ട കണക്കുകൂട്ടലിലാണ് മുന്നണികൾ. വികസനം വോട്ടായി മാറി എന്നാണ് എൽഡിഎഫിന്റെ കണക്കുകൂട്ടൽ. യുഡിഎഫിനും ബിജെപിക്കും പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെക്കാനായില്ലെന്നാണ് പൊതു വിലയിരുത്തൽ.ഡിസംബർ 9 നും 11 നും രണ്ടു ഘട്ടങ്ങളിലായി നടന്ന വോട്ടെടുപ്പിന് പിന്നാലെയാണ് സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് വിധി നാളെ പുറത്ത് വരുന്നത്. രാവിലെ എട്ട് മണിയോടെ വോട്ടെണ്ണൽ ആരംഭിക്കും. സംസ്ഥാനത്താകെ 244 കേന്ദ്രങ്ങളിലായാണ് വോട്ടെണ്ണൽ നടകുന്നത്. ആദ്യ മണിക്കൂറുകളിൽ തന്നെ കേരളം എങ്ങോട്ട്…

Read More