Headlines

കമ്പനി ചർച്ചയിൽ നിന്ന് പിന്മാറി; ‘യൂബർ’ വീണ്ടും സമരത്തിലേക്ക്

ഓൺലൈൻ ടാക്സി സർവീസായ യൂബർ വീണ്ടും സമരത്തിലേക്ക്. ഇന്ന് നിശ്ചയിച്ച ചർച്ചയിൽ നിന്ന് കമ്പനി പിന്മാറിയതിനെ തുടർന്നാണ് ഡ്രൈവേഴ്സ് സമരം പുനഃ രാരംഭിക്കുന്നത്. കൊച്ചിയിൽ നാളെ മുതൽ പീക്ക് സമയങ്ങളിൽ പകുതിയിൽ അധികം പേർ സർവീസ് നടത്തില്ല. കിലോ മീറ്ററിന് 12 രൂപയിൽ നിന്ന് 18 ആക്കണം, കമ്മീഷൻ അടക്കം വർധിപ്പിക്കണം എന്നതാണ് തൊഴിലാളികളുടെ ആവശ്യം. ഇത് പരിഹരിച്ചില്ലെങ്കിൽ കൂടുതൽ പ്രതിഷേധങ്ങളിലേക്ക് കടക്കാനാണ് തീരുമാനം. കഴിഞ്ഞ ദിവസം നടന്ന കേരള സവാരിയും, റാപ്പിഡോയും സമരം അവസാനിപ്പിച്ചിരുന്നു. കമ്പനി…

Read More

ലോക്സഭയും കടന്ന് വന്ദേമാതരം ബിൽ; ബില്ല് പാസാക്കിയത് പ്രതിപക്ഷ ബഹളത്തെ അവഗണിച്ച്

വന്ദേമാതരം ബിൽ ലോക്സഭ പാസാക്കി. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ആണ് ബില്ല് അവതരിപ്പിത്. ബില്ല് ഹിന്ദുത്വ അജണ്ട എന്ന് കെ കനിമൊഴി എം പി കുറ്റപ്പെടുത്തി. ബില്ല് അവതരണത്തിനിടെ ലോക്സഭയിൽ അയോധ്യ രാമക്ഷേത്ര സംഭാവന കൊള്ളയ്ക്കെതിരെ മുദ്രവാക്യം വിളിച്ചു. പ്രതിപക്ഷ ബഹളത്തെ അവഗണിച്ച് ശബ്ദ വോട്ടോടെ ബില്ല് ലോക്സഭ പാസാക്കി. ലോക്സഭ ഇന്നത്തേക്ക് പിരിഞ്ഞു. ശീയഗാനമായ ജനഗണമനയ്ക്ക് തുല്യമായ പദവി ദേശീയഗീതമായ വന്ദേമാതരത്തിനും നൽകുന്ന ദേശീയ ബഹുമതി അനാദരവ് ഭേദഗതി ബിൽ രാജ്യസഭ ബുധനാഴ്ച…

Read More

‘കേരളത്തിൽ പിഎം ശ്രീ പദ്ധതി നടപ്പിലാക്കിയിട്ടില്ല; ധാരണാപത്രം ഒപ്പുവെച്ചതല്ലാതെ ഒരു സ്കൂൾ പോലും തിരഞ്ഞെടുക്കപ്പെട്ടിട്ടില്ല’; വ്യക്തമാക്കി കേന്ദ്രം

കേരളത്തിൽ പി എം ശ്രീ പദ്ധതി നടപ്പിലാക്കിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർ. ധാരണാപത്രം ഒപ്പുവെച്ചതല്ലാതെ, സ്കൂളുകളെ തിരഞ്ഞെടുക്കുന്ന പ്രക്രിയയിൽ കേരളം പങ്കടുത്തിട്ടില്ലെന്ന് കേന്ദ്രം. സംസ്ഥാനത്ത് പി എം ശ്രീ പദ്ധതിയിൽ ഒരു സംസ്ഥാന സർക്കാർ സ്കൂൾ പോലും തിരഞ്ഞെടുക്കപ്പെട്ടിട്ടില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി ജയന്ത് ചൗധരി രാജ്യസഭയിൽ വ്യക്തമാക്കി. കോൺഗ്രസ്‌ എം പി ജെബി മേത്തറിന്റെ ചോദ്യത്തിനാണ് കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി ജയന്ത് ചൗധരി മറുപടി നൽകിയത്. പി എം ശ്രീ സ്കൂളുകളുടെ പട്ടികയിൽ കേരളത്തിലെ സംസ്ഥാന സർക്കാർ…

Read More

മഴ ശക്തമാകുന്നു; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്; എട്ട് ജില്ലകള്‍ക്ക് യെല്ലോ മുന്നറിയിപ്പ്

സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ്. ഞായറാഴ്ചവരെ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടുമാണ് നല്‍കിയിട്ടുള്ളത്. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് നല്‍കുന്ന മുന്നറിയിപ്പ്. മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വേഗതയിലുള്ള കാറ്റിനാണ് സാധ്യത. കേരളം, കര്‍ണാടക, ലക്ഷദ്വീപ്…

Read More

ഉരുളെടുത്ത ഇരവ്; കേരളത്തെ നടുക്കിയ മുണ്ടക്കൈ-ചൂരല്‍മല മഹാദുരന്തത്തിന് രണ്ടാണ്ട്

കേരളത്തെ നടുക്കിയ മുണ്ടക്കൈ ചൂരല്‍ മല ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് ഇന്ന് രണ്ട് വര്‍ഷം. 2024 ജൂലൈ 30-ന് മുണ്ടക്കൈ, ചൂരല്‍മല, അട്ടമല,പുഞ്ചിരിമട്ടം എന്നിടങ്ങളില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ 298 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായാണ് ഉള്ളുപൊട്ടിയ ആ ഭീകരരാത്രിയെ കണക്കാക്കുന്നത്. കുടഞ്ഞെറിയുന്ന ഏതു ദുരന്തവും ആഞ്ഞടിക്കുന്ന ഏതു രാക്ഷസ തിരകളും മൂന്നാം പക്കമോ നാലാം പക്കമോ ഇരകളോട് നീതി കാണിക്കും. ജീവനെടുത്തിട്ടൊടുവില്‍ ശരീരങ്ങളെ ഉറ്റവര്‍ക്ക് വിട്ടുകൊടുക്കും. പക്ഷേ വയനാടിന്റെ കാര്യത്തില്‍ പ്രകൃതി ആ…

Read More

മിൽമ നെയ്യ് തിരിമറി ; സമഗ്ര അന്വേഷണത്തിന് സമിതിയെ നിയോഗിച്ചു, ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷിക്കും, മന്ത്രി ബിന്ദു കൃഷ്ണ

മിൽമയിലെ അഴിമതിയിൽ സമഗ്ര അന്വേഷണമെന്ന് മന്ത്രി ബിന്ദുകൃഷ്ണ ട്വന്റിഫോറിനോട്. ശബരിമലയിലേക്കുള്ള നെയ്യ് വിതരണത്തിലെ ക്രമക്കേടും അന്വേഷിക്കും. ഇതുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണം നടക്കുന്നുണ്ടെങ്കിലും മറു വശത്ത് സമഗ്രമായ അന്വേഷണം നടത്തേണ്ടത് ആവശ്യമാണ്. ഷീബ കൈമളിന്റെ നേത്യത്വത്തിൽ മൂന്നംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. ശബരിമല നെയ്യ് വിതരണത്തിലെ ക്രമക്കേടും, മഹാരാഷ്ട്രയിൽ നിന്ന് പാൽ വാങ്ങിയത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ സമഗ്ര അന്വേഷണം ഉണ്ടാകും.തിരിമറിയിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും സഹായം ഉണ്ടായിട്ടുണ്ടെങ്കിൽ കർശന നടപടി ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

Read More

‘ആക്രമണം നടക്കുമ്പോൾ താൻ ആ മേഖലയിൽ ഉണ്ടായിരുന്നില്ല’; വിദ്യാർഥികൾക്ക് നേരെ പെല്ലറ്റ് ഗൺ പ്രയോഗിക്കാൻ നിർദേശം നൽകിയെന്ന ആരോപണം തള്ളി ഡൽഹി DCP

സിജെപി മാർച്ചിന് നേരെ പെല്ലറ്റ് ഗൺ പ്രയോഗിക്കാൻ നിർദേശിച്ചെന്ന റിപ്പോർട്ട് നിഷേധിച്ച് ഡൽഹി ഡിസിപി. പെല്ലറ്റ് ആക്രമണം നടക്കുമ്പോൾ താൻ ആ മേഖലയിൽ ഉണ്ടായിരുന്നില്ലെന്നാണ് വിശദീകരണം. ആക്രമണം നടക്കുമ്പോൾ മേഖലയിൽ നിന്നും അരകിലോമീറ്റർ അകലെയായിരുന്നു താൻ. ഡൽഹി പൊലീസ് ആസ്ഥാനത്ത് ഇന്നലെ ചേർന്ന യോഗത്തിലാണ് ഉദ്യോഗസ്ഥൻ മറുപടി നൽകിയത്. ജനറൽ ഡയറി എൻട്രിയിൽ പെല്ലറ്റ് ഗൺ പ്രയോഗിച്ചത് ഡിസിപിയുടെ നിർദേശത്തെ തുടർന്ന് എന്നായിരുന്നു രേഖപ്പെടുത്തൽ. ആർഎഎഫ് പെല്ലറ്റ് ഗൺ 2 റൗണ്ട് പ്രയോഗിച്ചതായാണ് സി ആർ പി…

Read More

ഉത്തരാഖണ്ഡിൽ കനത്ത മഴ; മണ്ണിടിച്ചിൽ മുന്നറിയിപ്പ് , ചാർധാം യാത്ര രണ്ട് ദിവസത്തേക്ക് നിർത്തിവെച്ചു

ഉത്തരാഖണ്ഡിലെ കനത്ത മഴയിൽ മണ്ണിടിച്ചിൽ മുന്നറിയിപ്പ് നൽകി ഭരണകൂടം. ചാർധാം യാത്ര രണ്ട് ദിവസത്തേക്ക് നിർത്തിവെച്ചു. സംസ്ഥാനത്ത് 9 ജില്ലകളിൽ ഓറഞ്ച് അലർട്ട് നൽകിയിരിക്കുകയാണ് കാലാവസ്ഥ വകുപ്പ്. സംസ്ഥാനത്തെ പല ജില്ലകളിലും കനത്തതോ അതിശക്തമായതോ ആയ മഴയ്ക്കും പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിനും (flash floods) സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കനത്ത മഴയിൽ സംസ്ഥാനത്തുടനീളം റോഡുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. കൂടാതെ, ചാർധാം യാത്രാ പാതയിലെ പലയിടങ്ങളിലും ഉരുൾപൊട്ടൽ കാരണം ഗതാഗതം തടസ്സപ്പെട്ടു. ഈ സാഹചര്യത്തിൽ,…

Read More

ശബരിമല സ്വർണക്കൊള്ള; പി എസ് പ്രശാന്തിനെയും എ അജികുമാറിനെയും കസ്റ്റഡിയിൽ വിട്ടു

ശബരിമല സ്വർണക്കൊള്ള കേസിൽ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്തിനെയും എ അജികുമാറിനെയും കസ്റ്റഡിയിൽ വിട്ടു. കൊല്ലം വിജിലൻസ് കോടതിയാണ് ഒരു ദിവസത്തേയ്ക്ക് ഇരുവരെയും കസ്റ്റഡിയിൽ വിട്ടത്. ഇന്ന് വൈകിട്ട് തിരിച്ച് വിജിലൻസ് കോടതിയിൽ ഹാജരാക്കും. കൊല്ലത്തെ പൊലീസ് ക്ലബിലേക്കാണ് ഇരുവരെയും ചോദ്യംചെയ്യലിനായി കൊണ്ടുപോയിരുന്നത്. കുറച്ചുസമയംകൊണ്ടു തന്നെ കൂടുതൽ കാര്യങ്ങൾ ഇതുമായി ബന്ധപ്പെട്ട് ചോദിച്ചറിയാനാണ് അന്വേഷണസംഘത്തിന്റെ നീക്കം. 2019 ല്‍ നടന്ന സ്വര്‍ണക്കൊള്ള മറയ്ക്കാനാണ് ഉണ്ണിക്കൃഷ്ണന്‍ പോറ്റി ഉള്‍പ്പെടെയുള്ള മുഖ്യ പ്രതികള്‍ 2025ല്‍ വീണ്ടും…

Read More

സിജെപി സമരം; പൊലീസ് അതിക്രമത്തില്‍ സ്വതന്ത്ര അന്വേഷണം ആവശ്യമെന്ന് സുപ്രീംകോടത്; അനുകൂലിച്ച് കേന്ദ്ര സര്‍ക്കാര്‍

കോക്രോച്ച് ജനതാപാര്‍ട്ടിയുടെ പാര്‍ലമെന്റ് മാര്‍ച്ചിന് നേരെയുണ്ടായ പൊലീസ് അതിക്രമത്തില്‍ സ്വതന്ത്ര അന്വേഷണം ആവശ്യമെന്ന് സുപ്രീംകോടതി. ഇക്കാര്യത്തില്‍ തിങ്കളാഴ്ച വീണ്ടും വാദം കേള്‍ക്കും. സ്വതന്ത്ര അന്വേഷണത്തെ കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ പിന്തുണച്ചു. ചോദ്യ പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട രാജ്യവ്യാപക പ്രതിഷേധങ്ങള്‍ക്കിടെ അറസ്റ്റിലാവുകയോ കസ്റ്റഡിയിലാവുകയോ ചെയ്ത 18 വയസില്‍ താഴെയുള്ള, ക്രിമിനല്‍ പശ്ചാത്തലമില്ലാത്ത എല്ലാ വിദ്യാര്‍ഥികളെയും വിട്ടയക്കാന്‍ സുപ്രീംകോടതി സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. ജന്തര്‍ മന്തറിലും മറ്റ് വിവിധ സംസ്ഥാനങ്ങളിലും കോക്രോച്ച് ജനത പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധങ്ങളില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ക്കെതിരെ…

Read More