Headlines

നോര്‍വെ ചെസ് ചാമ്പ്യന്‍ഷിപ്പില്‍ പ്രഗ്‌നാനന്ദ ചാമ്പ്യന്‍; ടൂര്‍ണമെന്റ് ജയിക്കുന്ന ആദ്യ ഇന്ത്യക്കാരന്‍

നോര്‍വെ ചെസ്സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ആര്‍. പ്രഗ്‌നാനന്ദ ചാമ്പ്യന്‍. 18 പോയിന്റ് നേടിയാണ് പ്രഗ്‌നാനന്ദയുടെ കിരീടനേട്ടം. ടൂര്‍ണമെന്റ് ജയിക്കുന്ന ആദ്യ ഇന്ത്യക്കാരനാണ് പ്രഗ്‌നാനന്ദ. ടൂര്‍ണമെന്റില്‍ 2 തവണ ലോക ഒന്നാം നമ്പര്‍ മാഗ്‌നസ് കാള്‍സനെയും പ്രഗ്‌നാന്ദ തോല്‍പ്പിച്ചിരുന്നു. ഫൈനല്‍ റൗണ്ടില്‍ ജര്‍മനിയുടെ വിന്‍സെന്റ് കെയ്മറെ പരാജയപ്പെടുത്തിയാണ് പ്രഗ്‌നാനന്ദയുടെ ചരിത്രവിജയം. ഇന്ത്യന്‍ ചെസ് ഇതിഹാസം വിശ്വനാഥന്‍ ആനന്ദ്, നിലവിലെ ലോക ചാമ്പ്യന്‍ ഡി ഗുകേഷ് എന്നിവരെപ്പോലും മറികടന്ന നേട്ടമാണ് 20 വയസുകാരനമായ പ്രഗ്‌നാനന്ദ സ്വന്തമാക്കിയിരിക്കുന്നത്.

Read More

നടിയെ ആക്രമിച്ച കേസ്; മെമ്മറി കാർഡ് ചോർന്നതിൽ നീതി തേടി അതിജീവിത, ഹൈക്കോടതിയിൽ ഹർജി നൽകി

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതിയിൽ നിന്ന് മെമ്മറി കാർഡ് ചോർന്നതിൽ നീതി തേടി അതിജീവിത.പുനരന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. അന്വേഷണ റിപ്പോർട്ട് റദ്ദ് ചെയ്ത് ഹൈക്കോടതി മേൽനോട്ടത്തിൽ പുതിയ അന്വേഷണം വേണമെന്നും ആവശ്യം. കേസ് അട്ടിമറിക്കപ്പെട്ടെന്നാണ് ആരോപണം. സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകയായ വൃന്ദ ഗ്രോവർ മുഖേനയാണ് അതിജീവിത ഹൈക്കോടതിയിൽ പുതിയ ഹർജി ഫയൽ ചെയ്തത്. കേസ് അട്ടിമറിക്കാൻ ശ്രമങ്ങൾ നടന്നു. മെമ്മറി കാർഡ് ചോർച്ചയുമായി ബന്ധപ്പെട്ട് നേരത്തെ നടന്ന അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തലുകൾ തൃപ്തികരമല്ലെന്ന നിലപാടിലാണ്…

Read More

കാഫിർ സ്ക്രീൻ ഷോട്ട് കേസ്: ‘ഉറവിടം കണ്ടെത്തുന്നത് അതീവ ദുഷ്കരം’; അന്വേഷണം ആരംഭിച്ച് SIT

വടകരയിലെ കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ അന്വേഷണം ആരംഭിച്ച് എസ്ഐടി. ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണൻ ഉൾപ്പെടെയുള്ളവരെ ചോദ്യംചെയ്യും. കേസിൽ ആദ്യം പ്രതിയായ എംഎസ്എഫ് പ്രവർത്തകൻ സി കെ കാസിമിന്റെയും മൊഴിയെടുക്കും. സ്ക്രീൻഷോട്ടിന്റെ ഉറവിടം കണ്ടെത്തുന്നത് അതീവ ദുഷ്കരമെന്ന് അന്വേഷണ ചുമതലയുള്ള റൂറൽ എസ് പി ടി ഫറാഷ് പറഞ്ഞു. ഫോണുകൾ ശാസ്ത്രീയമായി പരിശോധിച്ചതിന്റെ പൂർണ്ണമായ ഫലം ലഭിച്ചിട്ടില്ല. എസ്ഐടിയുടെ ആദ്യയോഗം വടകരയിൽ പൂർത്തിയായി.

Read More

സിജെപി പ്രതിഷേധത്തിനെതിരായ ഹര്‍ജി അടിയന്തരമായി പരിഗണിക്കാന്‍ വിസമ്മതിച്ച് ഡല്‍ഹി ഹൈക്കോടതി

കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ പ്രതിഷേധത്തിനെതിരായ ഹര്‍ജി അടിയന്തരമായി പരിഗണിക്കാന്‍ വിസമ്മതിച്ച് ഡല്‍ഹി ഹൈക്കോടതി. ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ നടപടികള്‍ സ്വീകരിക്കാന്‍ പൊലീസിനും ബന്ധപ്പെട്ട അധികാരികള്‍ക്കും നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി. കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് നാളെയാണ് ജന്തര്‍ മന്ദറില്‍ സിജെപി വലിയ പ്രതിഷേധം നടത്താനിരിക്കുന്നത്. സിജെപി പ്രതിഷേധത്തിനെതിരെ സേവ് ഇന്ത്യ ഫൗണ്ടേഷന്‍ എന്ന സന്നദ്ധ സംഘടനയാണ് ഹര്‍ജി സമര്‍പ്പിച്ചത്. പ്രതിഷേധത്തിന് ഒരു വലിയ ജനക്കൂട്ടം എത്തുമെന്നത് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി. എന്നാല്‍ ഹര്‍ജി അടിയന്തരമായി പരിഗണിക്കേണ്ട…

Read More

കാലവർഷം കനക്കുന്നു: സംസ്ഥാനത്ത് അതി തീവ്ര മഴയ്ക്ക് സാധ്യത, നാളെ അഞ്ച് ജില്ലകളിൽ റെഡ് അലർട്ട്

സംസ്ഥാനത്ത് നാളേയും മറ്റാന്നാളും അതിതീവ്ര മഴയ്ക്ക് സാധ്യത. നാളെ അഞ്ച് ജില്ലകളിലും മറ്റന്നാൾ മൂന്ന് ജില്ലകളിലും റെഡ് അലർട്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നാളെ റെഡ് അലർട്ട്. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഞായറാഴ്ച റെഡ് അലർട്ട്. സർക്കാർ സംവിധാനങ്ങളോടും പൊതുജനങ്ങളോടും ജാഗ്രതപാലിക്കാൻ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ നിർദേശം. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടുത്തത്തിന് വിലക്കേർപ്പെടുത്തി.

Read More

സിഎംആര്‍എല്ലിന് തിരിച്ചടി; അപ്പീല്‍ തള്ളി; മാസപ്പടി കേസില്‍ ഇഡി അന്വേഷണം തുടരും

സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ സിഎംആര്‍എല്ലിന് വന്‍ തിരിച്ചടി. സിഎംആര്‍എല്‍ സമര്‍പ്പിച്ച അപ്പീല്‍ ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് തള്ളി. കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം തുടരാമെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. ഈ വിഷയം ഇ ഡിയുടെ അധികാര പരിധിയ്ക്ക് പുറത്താണെന്ന് വാദിച്ചുകൊണ്ട് സമര്‍പ്പിച്ച അപ്പീലാണ് തള്ളിയിരിക്കുന്നത്. ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ഡിവിഷന്‍ ബെഞ്ച് ശരിവയ്ക്കുകയായിരുന്നു. എസ്എഫ്‌ഐഒ റിപ്പോര്‍ട്ട് കൊണ്ട് മാത്രം ഇഡി അന്വേഷണം മുന്നോട്ടുകൊണ്ടുപോകാന്‍ സാധിക്കുമെന്നാണ് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കിയത്. ഈ തടസം കൂടി നീങ്ങിയതോടെ മുന്‍…

Read More

രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഓര്‍ത്തോ വിഭാഗത്തിന് ഗുരുതര പിഴവെന്ന് റിപ്പോര്‍ട്ട്; ശസ്ത്രക്രിയ കഴിഞ്ഞ് 5 ദിവസം മുറിവ് ഡ്രസ്സ് ചെയ്തില്ല

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവത്തില്‍, ഓര്‍ത്തോ വിഭാഗത്തിന് ഗുരുതര പിഴവെന്ന് റിപ്പോര്‍ട്ട്. ശസ്ത്രക്രിയ കഴിഞ്ഞ് അഞ്ച് ദിവസം ഡ്രസ്സിംഗ് ചെയ്തില്ല. മുറിവ് അഴിച്ച് നോക്കിയതുമില്ല. ഇതാണ് ഇന്‍ഫക്ഷന്‍ ഉണ്ടാകാന്‍ കാരണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഓര്‍ത്തോ വിഭാഗം ട4 യൂണിറ്റിലാണ് ശസ്ത്രക്രിയ നടന്നത്. യൂണിറ്റ് ചീഫായ ഡോക്ടര്‍ കിഷോറിന്റെ നേതൃത്വത്തില്‍ ആയിരുന്നു ശസ്ത്രക്രിയ. എസ് ഫോര്‍ യൂണിറ്റിലെ മുഴുവന്‍ ഡോക്ടര്‍മാരെയും പിജെ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവരെ അന്വേഷണത്തിന് ഭാഗമായി വിളിപ്പിച്ചിരുന്നു. ആരോഗ്യമന്ത്രി കെ മുരളീധരന് ഡിഎംഇ…

Read More

സംസ്ഥാനത്ത് കാലവര്‍ഷം ഇന്നെത്തിയേക്കും; തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെയുള്ള എട്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

സംസ്ഥാനത്ത് കാലവര്‍ഷം ഇന്നെത്തിയേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്ത് വ്യാപകമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ വിവിധ ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. അതിശക്തമായ മഴക്ക് സാധ്യതയുണ്ട്. തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെയുള്ള എട്ട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളിലും നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജൂണ്‍ ആറിന് കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളിലും ജൂണ്‍ ഏഴിന് കണ്ണൂര്‍, കാസറഗോഡ് ജില്ലകളിലുമാണ് ഓറഞ്ച് അലര്‍ട്ട്….

Read More

സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി അറിയാം; ധവളപത്രം ഇന്ന് മുഖ്യമന്ത്രി നിയമസഭയുടെ മേശപ്പുറത്ത് വെക്കും

സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി അവലോകനം ചെയ്തുകൊണ്ടുളള ധവളപത്രം മുഖ്യമന്ത്രി വി ഡി സതീശന്‍ ഇന്ന് നിയമസഭയുടെ മേശപ്പുറത്ത് വെക്കും. മുന്‍കാബിനറ്റ് സെക്രട്ടറി കെ.എം.ചന്ദ്രശേഖര്‍ അധ്യക്ഷനായ സമിതിയാണ് സാമ്പത്തിക നില പരിശോധിച്ച് ധവളപത്രം തയാറാക്കിയത്. ശൂന്യവേള കഴിഞ്ഞായിരിക്കും മുഖ്യമന്ത്രി വി.ഡി.സതീശന്‍ ധവളപത്രം നിയമസഭയില്‍ അവതരിപ്പിക്കുക. രാവിലെ 8ന് ചേരുന്ന മന്ത്രിസഭായോഗം ധവളപത്രത്തിന് അംഗീകാരം നല്‍കും. അധികാരത്തില്‍ വന്നാല്‍ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച് ധവളപത്രം പുറത്തിറക്കുമെന്നത് യു.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് കാല പ്രഖ്യാപനമായിരുന്നു.

Read More

സംസ്ഥാനത്ത് മഴ ശക്തമാകും; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ ശക്തമാകുന്നു. മണിക്കൂറുകൾക്കുള്ളിൽ കേരളത്തിൽ കാലവർഷം എത്തിയേക്കാമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പടിഞ്ഞാറൻ കാറ്റ് ശക്തി പ്രാപിച്ചതോടെ കേരളം, തമിഴ്നാട് അടക്കം വിവിധ മേഖലകളിലേക്ക് കാലവർഷം വ്യാപിക്കാനാണ് സാധ്യത. നാല് ജില്ലകളിൽ ഓറഞ്ച് അലർട്ടുണ്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ അതിശക്തമായ മഴയാകും ലഭിക്കുക. 10 ജില്ലകളിൽ യെല്ലോ അലർട്ടും നിലവിലുണ്ട്. മണ്ണിടിച്ചിൽ ഉരുൾപൊട്ടൽ സാധ്യതയുള്ള മേഖലകളിൽ പ്രത്യേക ജാഗ്രത പുലർത്തണം. തീരദേശ മേഖലയിൽ ശക്തമായ കാറ്റ് വീശിയേക്കും. കേരള കർണാടക ലക്ഷദ്വീപ്…

Read More