Headlines

രാജ്യത്ത് വീണ്ടും ലോക്‌ഡൗൺ വരുമെന്ന പ്രചാരണം അടിസ്ഥാനരഹിതം; കെട്ടുകഥകൾ വിശ്വസിക്കരുതെന്ന് കേന്ദ്രം

ന്യൂഡൽഹി: രാജ്യത്ത് ലോക്‌ഡൗൺ ഉണ്ടാകില്ലെന്ന് വ്യക്തമാക്കി കേന്ദ്രം. കെട്ടുകഥകൾ വിശ്വസിക്കരുത്, ലോക്‌ഡൗണിനുള്ള ഒരു സാഹചര്യവും ഇല്ലെന്നും അഭ്യൂഹങ്ങൾ അടിസ്ഥാനരഹിതമാണെന്നും കേന്ദ്രം വ്യക്തമാക്കി. രാജ്യത്ത് വീണ്ടും ലോക്‌ഡൗൺ നടപ്പിലാക്കുന്നു എന്ന തരത്തിലുള്ള പ്രചരണങ്ങൾ വ്യാപകമായ സാഹചര്യത്തിലാണ് കേന്ദ്രസർക്കാരിന്റെ ഭാഗത്ത് നിന്നുള്ള വിശദീകരണം.

Read More

മോദി ഏപ്രിൽ 4ന് പാലായിലും തിരുവനന്തപുരത്തും

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഏപ്രിൽ 4ന് പാലായിലും തിരുവനന്തപുരത്തും എത്തും. പാലാ, പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി, വൈക്കം അടങ്ങുന്ന സുപ്രധാന നിയോജക മണ്ഡലങ്ങളുടെ തിരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കും. തുടർന്ന് തിരുവനന്തപുരം നഗരത്തിൽ റോഡ് ഷോയും നടത്തും.

Read More

എൻഡിഎ സ്ഥാനാർത്ഥി കെ അജിത്തിൻ്റെ പര്യടനം വെള്ളൂർ മേഖലയിൽ

വൈക്കം: എൻഡിഎ സ്ഥാനാർത്ഥി കെ അജിത്തിൻ്റെ പര്യടനം രാവിലെ വിവിധ മത-സാമുദായിക നേതാക്കളെ സന്ദർശിച്ച് ആരംഭിച്ചു ഉച്ചക്ക് ശേഷം വെള്ളൂർ പഞ്ചായത്തിലെ തോന്നല്ലൂർ, വരിക്കാംകുന്ന്, വടകര, പൊതി, മേഴ്സി ജംഗ്ഷൻ എന്നിവിടങ്ങളിലെ വ്യാപാര – വിദ്യാഭ്യാസ കേന്ദ്രങ്ങളിൽ വോട്ടഭ്യർത്ഥിച്ചു വമ്പിച്ച സ്വീകരണമാണ് ഇവിടങ്ങളിൽ നിന്നും സ്ഥാനാർത്ഥിക്ക് ലഭിച്ചത്. സ്ഥാനാർത്ഥിക്കൊപ്പം പ്രീജു കെ ശശി, സുനിൽ ബാബു, വിജയകുമാർ, അനീഷ് വെള്ളക്കാട്ടേൽ, അമ്പിളി അജിത്ത്, സിപിൻ വടകര, ബിനീഷ് വടകര, ജി എസ് വേണുഗോപാൽ എന്നിവരും സന്നിഹിതരായിരുന്നു

Read More

‘ഇന്ധന പ്രതിസന്ധിക്ക് ആശ്വാസം’; ഹോർമുസിൽ നിന്ന് ഒരു കപ്പൽ കൂടി ഇന്ത്യയിൽ എത്തി: 47000 മെട്രിക് ടൺ LPG ടാങ്കറിൽ

രാജ്യത്തെ ഇന്ധന പ്രതിസന്ധിക്ക് ആശ്വാസം. ഒരു കപ്പൽ കൂടി ഇന്ത്യയിൽ എത്തി. ജാഗ് വസന്ത് കപ്പലാണ് എത്തിയത്. ഗുജറാത്തിലെ വാദിനാർ തുറമുഖത്താണ് ടാങ്കർ എത്തിയത്. 47000 മെട്രിക് ടൺ LPG ടാങ്കറിൽ ഉണ്ട്. ഇന്നലെ അപ്പോളോ ഓഷ്യൻ കപ്പൽ മംഗളൂരു തുറമുഖത്ത് എത്തിയിരുന്നു. ഹോർമുസ് കടലിടുക്ക് വഴി കപ്പലുകൾ കടന്നുപോകുന്നതുമായി ബന്ധപ്പെട്ട സംഘർഷങ്ങൾ തുടരുന്നതിനിടെയാണ് വ്യാഴാഴ്ച വൈകി ഗുജറാത്തിലെ തുറമുഖത്ത് എൽപിജി ടാങ്കർ ജഗ് വസന്ത് നങ്കൂരമിട്ടത്. മിഡിൽ ഈസ്റ്റ് യുദ്ധത്തിനിടെ ഏകദേശം 23 ദിവസത്തോളം നിർണായക…

Read More

ഇറാനിലെ ഊര്‍ജ നിലയങ്ങള്‍ക്ക് നേരെ നടത്താനിരുന്ന ആക്രമണങ്ങള്‍ 10 ദിവസത്തേക്ക് നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ട് ട്രംപ്

ഇറാനിലെ ഊര്‍ജ്ജ നിലയങ്ങള്‍ക്ക് നേരെ നടത്താനിരുന്ന ആക്രമണങ്ങള്‍ 10 ദിവസത്തേക്ക് നിര്‍ത്തിവെക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ഉത്തരവിട്ടു. ഇറാന്‍ സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് തീരുമാനമെന്നും, ഇരുരാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചകള്‍ ‘വളരെ നന്നായി’ മുന്നോട്ട് പോകുകയാണെന്നും ട്രംപ് വ്യക്തമാക്കി. ഒരു ഡീലിന് തയ്യാറായില്ലെങ്കില്‍ ഇറാന് നേരെ സമ്മര്‍ദം കൂട്ടുന്നതിനായി ഇറാന്റെ ഊര്‍ജ്ജ നിലയങ്ങള്‍ക്ക് നേരെ ആക്രമണം നടത്തുമെന്നാണ് മുമ്പ് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നത്. എന്നാല്‍ ആക്രമണങ്ങള്‍ ഏപ്രില്‍ ആറ് വരെ നിര്‍ത്തിവയ്ക്കുമെന്ന് ട്രംപ് സോഷ്യല്‍ മീഡിയയിലൂടെ അറിയിക്കുകയായിരുന്നു. ഒരു…

Read More

എണ്ണക്കമ്പനികള്‍ക്കുള്ള എക്‌സൈസ് തീരുവ കുറച്ച് കേന്ദ്രം; നീക്കം കമ്പനികള്‍ എണ്ണവില കൂട്ടാതിരിക്കാന്‍

എണ്ണക്കമ്പനികള്‍ക്കുള്ള എക്‌സൈസ് തീരുവ കുറച്ച് കേന്ദ്രസര്‍ക്കാര്‍. പെട്രോളിനും ഡീസലിനും 10 രൂപയാണ് കുറച്ചിരിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ ഇന്ധനവില കൂട്ടാതിരിക്കാനാണ് എണ്ണക്കമ്പനികള്‍ക്കുള്ള സര്‍ക്കാരിന്റെ ഈ സഹായം. 13 രൂപയായിരുന്നു പെട്രോളിന്റെ തീരുവ. അത് മൂന്നുരൂപയാക്കിയാണ് കുറച്ചത്. ഡീസലിനുള്ള പത്ത് രൂപ തീരുവ ഒഴിവാക്കി.

Read More

ഇറാൻ ആക്രമണം: അബുദാബിയിൽ ഇന്ത്യക്കാരൻ ഉൾപ്പടെ രണ്ടുപേർ കൊല്ലപ്പെട്ടു

ഇറാൻ ആക്രമണത്തിൽ അബുദാബിയിൽ ഇന്ത്യക്കാരൻ ഉൾപ്പടെ രണ്ടുപേർ കൊല്ലപ്പെട്ടു. സ്വൈഹാൻ സ്ട്രീറ്റിലുണ്ടായ ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. സൗദിഅറേബ്യ ബഹ്‌റൈൻ, കുവൈറ്റ് എന്നീ രാജ്യങ്ങളിലും ഇന്ന് ആക്രമണമുണ്ടായി. അബുദാബി സ്വൈഹാൻ സ്ട്രീറ്റിൽ മിസൈലിന്റെ അവശിഷ്ടങ്ങൾ പതിച്ചാണ് രണ്ടുപേർ കൊല്ലപ്പെട്ടത്. ഇന്ത്യൻ സ്വദേശിക്കും പാകിസ്ഥാൻ സ്വദേശിക്കുമാണ് ജീവൻ നഷ്ടമായത്. സംഭവത്തിൽ ഒരു ഇന്ത്യക്കാരൻ ഉൾപ്പടെ മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്. നിരവധി വാഹനങ്ങളും കത്തിനശിച്ചു . ബഹ്റൈനിലുണ്ടായ ആക്രമണത്തിൽ മുഹ്റഖ് മേഖലയിൽ തീ പിടിത്തമുണ്ടായി. ആളപായം ഇല്ലെന്ന് പ്രതിരോധ മന്ത്രാലയം…

Read More

ഹോര്‍മുസ് കടലിടുക്കിലൂടെ ഇന്ത്യന്‍ കപ്പലുകള്‍ക്ക് കടന്നുപോകാം; ഇറാന്‍

ഹോര്‍മൂസ് കടലിടുക്ക് വഴിയുള്ള യാത്രയ്ക്ക് ഇറാന്റെ സൗഹൃദ രാജ്യങ്ങള്‍ തടസം നേരിടേണ്ടി വരില്ലെന്ന് വ്യക്തമാക്കി ഇറാന്‍. ഇന്ത്യ, റഷ്യ, ചൈന, പാകിസ്താന്‍, ഇറാഖ് തുടങ്ങിയ രാജ്യങ്ങളെ ഹോര്‍മൂസ് കടലിടുക്കില്‍ തടയില്ലെന്നാണ് ഇറാനിയന്‍ സ്റ്റേറ്റ് ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി വ്യക്തമാക്കിയിരിക്കുന്നത്. ഹോര്‍മൂസ് കടലിടുക്ക് പൂര്‍ണമായി അടച്ചിട്ടില്ല. ഇറാനുമായി നല്ല ബന്ധം പുലര്‍ത്തുന്ന രാജ്യങ്ങളിലെ കപ്പലുകള്‍ക്ക് സുരക്ഷിതമായി കടലിടുക്ക് കടക്കാനാകും. കടലിടുക്ക് കടക്കണമെന്ന് അറിയിക്കുന്ന കപ്പലുകള്‍ക്ക് ആ രാജ്യവുമായുള്ള ഇറാന്റെ ബന്ധങ്ങള്‍ പരിഗണിച്ച…

Read More

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഡ്രോണ്‍ ആക്രമണം

കുവൈത്ത് സിറ്റി: മേഖലയില്‍ തുടരുന്ന സംഘർഷങ്ങള്‍ക്കിടെ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഡ്രോണ്‍ ആക്രമണം.ബുധനാഴ്ച നടന്ന ആക്രമണത്തില്‍ വിമാനത്താവളത്തിലെ ഇന്ധന ടാങ്കിന് തീപിടിച്ചതായി കുവൈത്ത് സിവില്‍ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. നാല് ആഴ്ചയോളമായി തുടരുന്ന പ്രാദേശിക സംഘർഷത്തിന്‍റെ ഭാഗമായി ഇറാൻ നടത്തുന്ന ആക്രമണങ്ങളുടെ തുടർച്ചയാണിതെന്ന് അധികൃതർ വ്യക്തമാക്കി. ആക്രമണത്തില്‍ ഇന്ധന ടാങ്കിന് തീപിടിച്ചെങ്കിലും നാശനഷ്ടങ്ങള്‍ പരിമിതമാണെന്നും ആർക്കും പരിക്കേറ്റിട്ടില്ലെന്നും ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷൻ അറിയിച്ചു. സംഭവം നടന്ന ഉടൻ തന്നെ അംഗീകൃത അടിയന്തര സുരക്ഷാ…

Read More

പെട്രോളിന് 5.30, ഡീസലിന് 3 രൂപ, എണ്ണ വില അപ്രതീക്ഷിതമായി വർദ്ധിപ്പിച്ച് നയാര

ന്യൂഡൽഹി:പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പെട്രോൾ ഡീസൽ വിലകൾ വർദ്ധിപ്പിച്ച് നയാര എനർജി. പെട്രോളിന് ലി​റ്ററിന് 5.30 രൂപയും ഡീസലിന് 3 രൂപയുമാണ് വർധിപ്പിച്ചത്. ക്രൂഡോയിൽ ദൗർലഭ്യം ചൂണ്ടിക്കാട്ടിയാണ് വില കൂട്ടിയത്. എന്നാൽ രാജ്യത്തെ മറ്റ് എണ്ണക്കമ്പനികൾ വില കൂട്ടിയിട്ടില്ല. നയാരയുടെ ചുവടുപിടിച്ച് അവരും വില വർദ്ധിപ്പിക്കുമോ എന്ന് വ്യക്തമല്ല.

Read More